Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വിവാഹപ്രായം 21 ആക്കുന്നതില്‍ ആര്‍ക്കാണ് കുഴപ്പം?

ടി. വിജയന്‍ടി. വിജയന്‍
6 November 2020

കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്താന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിയത്. ഭാരതത്തില്‍ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പെണ്‍കുട്ടികളെയാണ് എന്നും ചെറുപ്രായത്തില്‍ വിവാഹിതരായാല്‍ അത് അവരുടെ കുട്ടികളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണപെണ്‍കുട്ടികളില്‍ 30 ശതമാനവും 18 വയസ്സാകുന്നതിന് മുമ്പ് വിവാഹിതരാകുന്നു എന്നാണ് കണക്ക്.2008-ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ത്രീ-പുരുഷ തുല്യതയുടെ ഭാഗമായി രണ്ടുകൂട്ടര്‍ക്കുംഒരേ പ്രായം(21 വയസ്സ്) വിവാഹത്തിന് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ നിയമം വരാനിരിക്കുന്നു എന്നറിഞ്ഞതോടെ വിറളിപിടിച്ച നിലയില്‍ പ്രതികരിക്കുന്നത് ചില മുസ്ലിം സംഘടനകളാണ്. മുസ്ലിം ലീഗ് ഇതിന്റെ പേരില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

‘കേരളത്തിലെ മുസ്ലിങ്ങളിലെ ശൈശവ വിവാഹം’ എന്ന പ്രബന്ധത്തില്‍ സെന്റ് ജോണ്‍സണ്‍ മെഡി.കോളേജിലെ ലക്ചറര്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് ആയ അന്‍വര്‍ സാദത്ത് പറയുന്നത് നബിചര്യയെ അടിസ്ഥാനമാക്കി മുസ്ലിം നേതാക്കള്‍ വാദിക്കുന്നത് ആര്‍ത്തവം തുടങ്ങിയാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നാണ്. ഇതാണ് മുസ്ലിംവ്യക്തി നിയമത്തിലും പറയുന്നത്. ആയിഷയെ നബി വിവാഹംകഴിക്കുന്നത് ആറാം വയസ്സിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒമ്പതാം വയസ്സിലുമാണ്. എന്നാല്‍ ഭാരതത്തില്‍ ബാധകം 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ടാണ്. അതനുസരിച്ച് പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആണ്.

നിയമം നിലവിലുണ്ടെങ്കിലും പലപ്പോഴും അത് അട്ടിമറിക്കപ്പെടുന്നു. ഈ പ്രവണത ഏറ്റവും കൂടുതലുള്ളത് മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്താണ്. ജില്ലയില്‍ രണ്ടുദിവസത്തിനകം ഇത്തരം ഓരോ വിവാഹം നടക്കുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. 2001 ന് ശേഷം സംസ്ഥാനത്തുണ്ടായ 45000 ഇത്തരം വിവാഹങ്ങളില്‍ ഭൂരിപക്ഷവും മലപ്പുറം ജില്ലയിലാണ് റിപ്പോര്‍ട്ടുചെയ്തത്. 17082 കേസ്സുകള്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും 5734 കേസ്സുകള്‍ ഹിന്ദുക്കളില്‍ നിന്നും 792 കേസ്സുകള്‍ ക്രിസ്ത്യാനികളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒരു മുഖ്യ ഘടകം മതമാണെന്ന് കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള സംസ്ഥാന കമ്മീഷന്റെ മുന്‍ അദ്ധ്യക്ഷ ശോഭ കോശി അഭിപ്രായപ്പെട്ടിരുന്നു. ലോക്ഡൗണ്‍ കാലത്ത് മലപ്പുറം ജില്ലയില്‍ ഈ പ്രവണത വര്‍ദ്ധിച്ചതായി ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹത്തിന് കുടുംബക്കാര്‍ മതി എന്നതുകൊണ്ട് വിവരം പുറത്തറിയാതെ ഒതുക്കിക്കളയാന്‍ സാധിക്കുന്നു. പരാതി കിട്ടി ചൈല്‍ഡ്‌ലൈന്‍കാരോ ശിശുക്ഷേമസമിതിക്കാരോ എത്തുമ്പോള്‍ വിവാഹം നടന്നതിന്റെ ലക്ഷണംപോലും കാണില്ല. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വിവാഹം റജിസ്ട്രര്‍ ചെയ്യുന്ന പ്രവണതയും കാണുന്നുണ്ട്. പുതിയ നിയമം വരുന്നതിന് മുമ്പ് വിവാഹം നടത്തണമെന്ന ധൃതിയും ഇത്തരം വിവാഹങ്ങള്‍ കൂടാന്‍ കാരണമായിട്ടുണ്ട്.

ADVERTISEMENT

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുള്ള വിവാഹത്തിന് പെണ്‍കുട്ടികള്‍ സമ്മതിക്കുന്നതിനുള്ള പ്രധാന കാരണം അവര്‍ക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍ കിട്ടും എന്നതാണ്. കൂടാതെ വിവാഹം കഴിഞ്ഞാല്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങി വരനൊപ്പം യാത്രചെയ്യാന്‍ കിട്ടുന്ന സ്വാതന്ത്ര്യവും. പാവപ്പെട്ട മുസ്ലിം വീട്ടിലെ യുവതികള്‍ അറബിക്കല്യാണത്തിനും മൈസൂര്‍ കല്ല്യാണത്തിനും ഇരയാകാന്‍ കാരണം 18 വയസ്സ് കഴിഞ്ഞാല്‍ നല്ല വരന്മാരെ കിട്ടില്ല എന്ന ധാരണ മുസ്ലിം മതനേതാക്കള്‍ സൃഷ്ടിച്ചതാണ്. അറബികല്ല്യാണത്തിനും മൈസൂര്‍ കല്ല്യാണത്തിനും ഇരയാകുന്ന മുസ്ലിം പെണ്‍കുട്ടി ഒടുവില്‍ അച്ഛനില്ലാത്ത കുട്ടികളെ പോറ്റാന്‍ വിധിക്കപ്പെട്ടവളാകുന്നു. വിവാഹ ദല്ലാളന്മാരായ മൗലവിമാരും ഇടനിലക്കാരായ പള്ളി ഇമാംമാരും ഇതിന്റെ കമ്മീഷന്‍പറ്റി പാവങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു.

സൗദി അറേബ്യയിലെ പ്രൊഫസറായ നസിര്‍ബിന്‍ സുലൈമാന്‍ ഉല്‍ദമാര്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്ന കണക്കനുസരിച്ച് ഭാരതത്തില്‍ ഓരോ ദിവസവും പിറക്കുന്ന കുഞ്ഞുങ്ങളുടെ കണക്ക് 65000 ആണ്. അതില്‍ 40000 മുസ്ലിം കുട്ടികളും 15000 ഹിന്ദു കുട്ടികളും 1000 മറ്റു മതവിഭാഗത്തിലെ കുട്ടികളുമാണ്. ”അതായത് ജനനനിരക്കിലൂടെ 80 ശതമാനം വരുന്ന ഹിന്ദുവിനെ 20 ശതമാനം വരുന്ന മുസ്ലിം മറികടക്കും. പുതുതായി ജനിക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷം മുസ്ലിങ്ങളും ന്യൂനപക്ഷം ഹിന്ദുക്കളുമാണ്. ഈ നിരക്കില്‍ പോയാല്‍ 2050ല്‍ ഇന്ത്യ മുസ്ലിം ഭൂരിപക്ഷ രാജ്യമായി മാറും.”

ഇന്ന് കേരളത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കെടുത്തുനോക്കുക. പല ജില്ലകളിലും വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ മുസ്ലിം വിഭാഗക്കാരാണ്. കോഴിക്കോട്, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെല്ലാം ഈ പ്രവണത ശക്തമാണ്. ഒരു ഹിന്ദുകുടുംബത്തില്‍ ഒന്നോ രണ്ടോ കുട്ടികളാണുള്ളതെങ്കില്‍ മുസ്ലിം കുടുംബത്തില്‍ ചുരുങ്ങിയത് മൂന്നും നാലുമാണ്. വളരെ ആസൂത്രിതമായി മതസ്ഥാപനങ്ങള്‍ വഴി നടക്കുന്ന മതസാമ്രാജ്യവല്‍ക്കരണത്തിന്റെ നീക്കമാണിത്. നസീര്‍ ബിന്‍ സുലൈമാന്‍ ഇതിന്റെ ഫലം എന്തായിരിക്കുമെന്നും പറയുന്നുണ്ട്. ”വളരെ വൈകാതെ ഇറാക്കിലെ യസീദുകളുടെ അവസ്ഥയാകും ഇന്ത്യയിലെ ഹിന്ദുവിന്റെത്.”

ജനസംഖ്യാ വിസ്‌ഫോടനം വഴി മതസാമ്രാജ്യം സ്ഥാപിക്കാനുള്ള ഇസ്ലാമിക പദ്ധതിയ്ക്കു കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് വിവാഹ പ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതോടെ ലൗ-ജിഹാദ് വഴി മറ്റു മതത്തിലുള്ള യുവതികളെ മതം മാറ്റാനുള്ള തന്ത്രത്തിനു തിരിച്ചടി കിട്ടും. മുസ്ലിം സമുദായത്തിലെ യുവതികള്‍ക്ക് 21 വയസ്സുകഴിഞ്ഞാലേ വിവാഹം സാദ്ധ്യമാകൂ എന്നുവന്നാല്‍ രക്ഷിതാക്കള്‍ അവരെ അതുവരെ പഠിപ്പിക്കാന്‍ നിര്‍ബ്ബന്ധിതരാകും. വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ മതമൗലികവാദികളുടെ തന്ത്രങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറാവില്ല. മുസ്ലിം സമൂഹത്തില്‍ തന്നെ ഇത് മാറ്റത്തിന് ഇടവരുത്തും. അതു സംഭവിച്ചാല്‍ സമൂഹത്തെ മതവിലക്കുകളാല്‍ വരിഞ്ഞുമുറുക്കി ഭരിക്കുന്ന മതമൗലികവാദികള്‍ക്ക് പിടി നഷ്ടമാകും. അതിനാലാണ് അവര്‍ സമൂഹത്തിനു ഗുണകരമായ ഈ നിയമം വരുന്നതിനെ ശക്തമായി എതിര്‍ക്കുന്നത്.

Tags: girls marriage agemarriage
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies