Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാഷാ സംരക്ഷണത്തിന് അനേകം പദ്ധതികള്‍ :(ദേശീയവിദ്യാഭ്യാസനയം- ഭാഷാപഠനത്തില്‍ മാറ്റത്തിന്റെ ശംഖനാദം – (തുടര്‍ച്ച))

ഡോ.പി. ശിവപ്രസാദ്ഡോ.പി. ശിവപ്രസാദ്
30 October 2020

വംശനാശഭീഷണി വിഭാഗത്തില്‍ പെടാത്തതും ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുന്നതുമായ 22 ഭാഷകളും ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഈ ഭാഷകള്‍ സ്‌കൂള്‍വിദ്യാഭ്യാസത്തിലും ഉപരിവിദ്യാഭ്യാസത്തിലും എല്ലാ തലത്തിലും ഗൗരവമായി പഠിക്കുന്നുണ്ട് എന്നും പഠിപ്പിക്കുന്നുണ്ട് എന്നും നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. പാഠപുസ്തകങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വീഡിയോകള്‍, നാടകങ്ങള്‍, നോവലുകള്‍, കവിതകള്‍, മാഗസിനുകള്‍ തുടങ്ങിയവയുടെ തുടര്‍ച്ചയായ പ്രവാഹംവഴി ഭാരതീയ ഭാഷകളെ ഊര്‍ജ്ജസ്വലമാക്കണം. ഓരോ ഭാഷയിലെയും പദവിജ്ഞാനകോശം കാലത്തിനനുസരിച്ച് പരിഷ്‌കരിക്കണം. ലോകത്തിലെ മറ്റ് ഭാഷകളില്‍നിന്നുള്ള വിവര്‍ത്തനങ്ങള്‍ വഴി ഭാരതീയ ഭാഷകള്‍ക്ക് ലോകവിജ്ഞാനവുമായി നിരന്തരമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമമുണ്ടാവണം. ഇക്കാര്യത്തില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഹീബ്രു, കൊറിയന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളുമായി തുലനം ചെയ്യുമ്പോള്‍ ഭാരതീയഭാഷകളുടെ നില പരുങ്ങലിലാണ്. മാത്രമല്ല, വിവിധ നടപടികള്‍ സ്വീകരിച്ചിട്ടും ഭാരതത്തില്‍ കഴിവുള്ള ഭാഷാദ്ധ്യാപകരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഭാഷാദ്ധ്യാപനം കൂടുതല്‍ അനുഭവാധിഷ്ഠിതമായിരിക്കണം. ഭാഷാപഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അതിന്റെ സാഹിത്യം, വ്യാകരണം, പദാവലി എന്നിവയേക്കാള്‍ ഭാഷയുടെ വ്യവഹാരതലത്തിനും വിനിമയതലത്തിനുമാണ്. ഭാഷ കൂടുതല്‍ ശക്തമായി ഉപയോഗിക്കേണ്ടത് അതിന്റെ സംഭാഷണതലങ്ങളിലും ബോധനപ്രക്രിയയിലുമാണ്.

Google NewsAdd Kesari Weekly as a preferred source on Google

സ്‌കൂള്‍വിദ്യാര്‍ത്ഥികളില്‍ ഭാഷയും കലയും സംസ്‌കാരവും വളര്‍ത്തിയെടുക്കുന്നതിനായുള്ള നിരവധി സംരംഭങ്ങള്‍ വിദ്യാഭ്യാസനയത്തിന്റെ നാലാം അദ്ധ്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. സംഗീതം, കരകൗശലം തുടങ്ങിയ കലകളില്‍ ഊന്നല്‍ നല്‍കിയാണ് എല്ലാ തലത്തിലുമുള്ള സ്‌കൂള്‍ പഠനവും സാധ്യമാവേണ്ടത്. ബഹുഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കാനായി ത്രിഭാഷാപദ്ധതി നേരത്തെ നടപ്പിലാക്കുക, പ്രാഥമികതലത്തില്‍ സാധ്യമാവുന്നിടത്തല്ലാം വീട്ടുഭാഷയില്‍ അല്ലെങ്കില്‍ പ്രാദേശികഭാഷയില്‍ പഠിപ്പിക്കുക, ബോധനമാധ്യമമായി അനുഭവാധിഷ്ഠിതമായ ഭാഷ തന്നെ ഉപയോഗിക്കുക, പ്രാദേശിക കലാകാരന്‍മാര്‍, എഴുത്തുകാര്‍, കരകൗശലവിദഗ്ദ്ധര്‍ തുടങ്ങിയവരുടെ സേവനം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്തുക, മാനവിക വിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും കലാകായിക വിഷയങ്ങളിലും ആദിവാസി വിജ്ഞാനമുള്‍പ്പെടെയുള്ള ഭാരതത്തിന്റെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. സെക്കന്ററി മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും വിശാലാര്‍ത്ഥത്തില്‍ രൂപംകൊള്ളുന്ന ഇത്തരം പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ സൃഷ്ടിപരവും കലാപരവും അക്കാദമികവുമായ പാതകള്‍ വികസിപ്പിക്കാന്‍ സാധിക്കും.

ഭാഷ, കല, സംസ്‌കാരം എന്നിവയുടെ ഉന്നമനത്തിനായി സൃഷ്ടിക്കപ്പെടുന്ന പാഠ്യപദ്ധതി ക്രിയാത്മകമായി നടപ്പില്‍ വരുത്തുന്നതിനായി താരതമ്യസാഹിത്യം, സര്‍ഗ്ഗാത്മക രചന, സംഗീതം, തത്വചിന്ത തുടങ്ങിയ വകുപ്പുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കുക എന്നത് വിദ്യാഭ്യാസനയത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പ്രാപ്തരായ അദ്ധ്യാപകരെ വാര്‍ത്തെടുക്കാന്‍ നിലവിലുളള അദ്ധ്യാപന കോഴ്‌സുകള്‍ക്ക് കഴിയില്ല. അതിനാല്‍ ബി.എഡ്. കോഴ്‌സില്‍ സാരമായ മാറ്റം വരുത്തേണ്ടതുണ്ട്. നാല് വര്‍ഷം നീണ്ടുനില്‍ക്കുന്ന സമഗ്രമായ കോഴ്‌സായി ഇത് മാറും. കൂടുതല്‍ കഴിവുള്ളവര്‍ ഈ രംഗത്ത് വരാനും അവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുവാനും ഇതുവഴി സാധിക്കും. മാനവികവിഷയങ്ങള്‍ പഠിപ്പിക്കുന്ന ഈ അദ്ധ്യാപകരുടെ ഒരു കേഡര്‍ രൂപീകരിക്കും. ഇതിനായി എന്‍.ആര്‍.എഫ്. (National Research Foundation)ധനസഹായമുണ്ട്. കൂടാതെ പ്രാദേശിക വിദഗ്ദ്ധരെ ഗസ്റ്റ് ഫാക്കല്‍റ്റികളായി നിയമിക്കാം. ഇതുവഴി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രാദേശിക കലകളുടെ സമുച്ചയമായി മാറും.

ADVERTISEMENT

സ്‌കൂള്‍ തലത്തില്‍ മാത്രമല്ല ഉന്നതവിദ്യാഭ്യാസ രംഗത്തും മാതൃഭാഷ അല്ലെങ്കില്‍ പ്രാദേശികഭാഷ ഉപയോഗിക്കണം. ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ദ്വിഭാഷ സ്വീകരിക്കാം. ഭാരതീയഭാഷകളുടെ തനിമയില്‍തന്നെ ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശാസ്ത്രരംഗത്തും ഭാഷാരംഗത്തും വലിയ മാറ്റമുണ്ടാവും. ഇത് ജി. ഇ. ആര്‍(Gross Enrolment Ratio) വര്‍ദ്ധിക്കുന്നതിന് കാരണമാവും. അതുപോലെ തന്നെ ഉന്നതവിദ്യാഭ്യാസരംഗത്ത് പരിഭാഷ, വ്യാഖ്യാനം, കലാ-മ്യൂസിയ ഭരണനിര്‍വ്വഹണം, പുരാവസ്തു, കരകൗശല പരിപാലനം, ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനമുണ്ടാവും. വിവിധഭാഷകളിലുള്ള കലാസാംസ്‌കാരിക സ്ഥാപനങ്ങള്‍ ഭാരതത്തിലെ വിനോദവ്യവസായത്തിന് ഗുണം ചെയ്യുമെന്നാണ് വിദ്യാഭ്യാസനയത്തിന്റെ കണക്കുകൂട്ടല്‍.

ഭാരതത്തിന്റെ സമ്പന്നമായ വൈവിധ്യത്തെക്കുറിച്ചുള്ള അറിവ് പഠിതാക്കള്‍ ആദ്യമായി ഉള്‍ക്കൊള്ളണം എന്ന് ഈ വിദ്യാഭ്യാസനയം ലക്ഷ്യമാക്കുന്നു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി സഞ്ചരിക്കണം. ഇത് കേവലം വിനോദാവശ്യങ്ങള്‍ക്ക് മാത്രമല്ല, ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യം നേരിട്ട് മനസ്സിലാക്കാന്‍കൂടിയാണ്. ‘ഏക് ഭാരത്, ശ്രേഷ്ഠഭാരത്’ എന്ന് പേരിട്ട ഈ പദ്ധതിപ്രകാരം ഭാരതത്തിലെ തെരെഞ്ഞെടുത്ത നൂറു വിനോദസഞ്ചാര സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കും. ഈ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ പര്യടനം നടത്തി ഓരോ പ്രദേശത്തെയും ചരിത്രവും പാരമ്പര്യവും പഠിക്കാനുള്ള അവസരമുണ്ടാവും. തദ്ദേശീയമായ അറിവുകള്‍, അത് ശാസ്ത്രമായാലും കലയായാലും സാഹിത്യമായാലും ഇത്തരം വിദ്യാലയങ്ങളില്‍നിന്നും പഠിക്കാം.

ഭാഷ, കല, തുടങ്ങിയ മാനവികവിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് നിലവില്‍ പൊതുവെ തൊഴിലവസരങ്ങള്‍ കുറവാണ്. ഇത് പരിഹരിക്കുന്നതിനായി രാജ്യത്തെ നിലവിലുള്ള നിരവധി ആര്‍ട്ട് ഗാലറികള്‍, മ്യൂസിയങ്ങള്‍, അക്കാദമികള്‍, പൈതൃക സ്ഥാപനങ്ങള്‍ എന്നിവയില്‍ അര്‍ഹരായവര്‍ക്ക് തൊഴിലവസവരമൊരുക്കും. അതോടൊപ്പം വിനോദസഞ്ചാരം ലക്ഷ്യംവെച്ച് പുതിയ മ്യൂസിയങ്ങളും ആര്‍ട്ട് ഗാലറികളും പൈതൃക സ്ഥാപനങ്ങളും നിര്‍മ്മിച്ച് മികച്ച കലാകാരന്‍മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കും.

ഭാരതത്തിന്റെ അതിബൃഹത്തായ വൈജ്ഞാനിക സമ്പത്ത് ഭാരതത്തിലെ എല്ലാ ഭാഷകളിലേക്കും അതോടൊപ്പം വിദേശഭാഷകളിലേക്കും പകരുവാനായി പരിഭാഷകളും വ്യാഖ്യാനങ്ങളും ആവശ്യമാണ്. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സിലേഷന്‍ ആന്റ് ഇന്റര്‍പെര്‍ട്ടേഷന്‍ എന്ന സ്ഥാപനം തുടങ്ങും. ഭാരതീയ ഭാഷകളുടെ ഉയര്‍ച്ചയ്ക്ക് ഈ സ്ഥാപനം വളരെ ഉപകാരപ്പെടും. ഈ സ്ഥാപനത്തില്‍ കഴിവുതെളിയിച്ച ബഹുഭാഷാപണ്ഡിതരെയും വിഷയവിദഗ്ദ്ധരെയും നിയമിക്കും. പരിഭാഷയ്ക്കായി നൂതന സാങ്കേതികവിദ്യയുടെ സഹായം തേടും.

വിസ്തൃതവും സുപ്രധാനവുമായ കലാ-സാഹിത്യ-ശാസ്ത്ര വിജ്ഞാനങ്ങളുടെ കലവറയായ സംസ്‌കൃതഭാഷയെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് വിദ്യാഭ്യാസനയം പറയുന്നു. സംസ്‌കൃത സര്‍വ്വകലാശാലകളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന സംസ്‌കൃത പഠനം ഇനിമുതല്‍ സാര്‍വ്വത്രികമാവുകയാണ്. സ്‌കൂള്‍ തലം മുതല്‍ ഉന്നതവിദ്യാഭ്യാസതലം വരെയുള്ള ത്രിഭാഷാ പദ്ധതിയില്‍ ഒരു ഓപ്ഷന്‍ ഇനി സംസ്‌കൃതത്തിനുമുണ്ടാവും. സംസ്‌കൃതഭാഷയെ ഒരു ഒറ്റപ്പെട്ട ഭാഷ എന്ന നിലയില്‍നിന്നും മാറ്റി വര്‍ത്തമാനകാലത്തോട് ബന്ധപ്പെടുത്തി ഗണിതം, ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഭാഷാശാസ്ത്രം, നാടകപഠനം, യോഗ തുടങ്ങിയ വിഷയങ്ങളിലൂടെ പൊതുസമൂഹത്തിലെത്തിക്കാനുള്ള ശ്രമമുണ്ടാവും. ഇതിനായി നിലവിലുള്ള സംസ്‌കൃത സര്‍വ്വകലാശാലകളെ ബഹുസ്വര സ്ഥാപനങ്ങളാക്കി മാറ്റും. വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി സംസ്‌കൃതഭാഷയെ സമകാലികമാക്കാന്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. അതിനായി നാല് വര്‍ഷം നീണ്ടുനില്‍ക്കുന്ന ബി.എഡ്. കോഴ്‌സുകളില്‍ സംസ്‌കൃതത്തിന്റെ വിഷയ വൈവിധ്യം പുലര്‍ത്തുന്ന പ്രൊഫഷണല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തും.

ഭാരതത്തിലെ ക്ലാസിക്കല്‍ ഭാഷകളും സാഹിത്യങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും സ്ഥാപിക്കും. അതുവഴി ഇതുവരെ ശ്രദ്ധപതിഞ്ഞിട്ടില്ലാത്ത അനവധി കൈയെഴുത്തു പ്രതികള്‍ ശേഖരിക്കാനും സംരക്ഷിക്കാനും വിവര്‍ത്തനം ചെയ്യാനും വ്യാഖ്യാനിക്കാനും സാധിക്കും. സംസ്‌കൃതമുള്‍പ്പെടെയുള്ള ക്ലാസ്സിക്കല്‍ ഭാഷകളെ ശക്തിപ്പെടുത്തുക വഴി യോഗ്യരായ അനേകം വിദ്യാര്‍ത്ഥികളെ ഭാഷാപഠനത്തിലേക്ക് ആകര്‍ഷിക്കാനും അതുവഴി അനേകം അമൂല്യമായ കൈയെഴുത്തുപ്രതികള്‍ വെളിച്ചത്തു കൊണ്ടുവരാനും സാധിക്കും. ക്ലാസ്സിക്കല്‍ ഭാഷാ സ്ഥാപനങ്ങള്‍ അവയുടെ സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റു സര്‍വ്വകലാശാലകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാക്കും. ഇത് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപകാരപ്പെടും. അദ്ധ്യാപകരുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനായി ഭാഷയിലും വിദ്യാഭ്യാസത്തിലും ഇരട്ടബിരുദം നല്‍കുവാനും ബി.എഡ് കാര്യക്ഷമമായി നടപ്പിലാക്കാനും ലക്ഷ്യമുണ്ട്. അതോടൊപ്പം ഭാഷകള്‍ക്കുവേണ്ടി മാത്രം ഒരു സ്ഥാപനമുണ്ടാവും. ഒരേ സര്‍വ്വകലാശാലാ ക്യാമ്പസ്സില്‍ പാലി, പേര്‍ഷ്യന്‍, പ്രാകൃതം എന്നീ ഭാഷകള്‍ക്കായി ദേശീയ സ്ഥാപനങ്ങള്‍ വരുന്നുണ്ട്. ഭാരതീയമായ ചരിത്രം, കല, സംസ്‌കാരം, സാഹിത്യം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്ഥാപനങ്ങളായിരിക്കും ഇത്. അതോടൊപ്പം ഈ വിഷയങ്ങളില്‍ ഉന്നതഗവേഷണം എന്‍.ആര്‍.എഫിന്റെ ധനസഹായത്തോടെ നടപ്പിലാക്കും.

ക്ലാസ്സിക്കല്‍ ഭാഷകളെയും ഗോത്രഭാഷകളെയും വംശനാശഭീഷണി നേരിടുന്ന ഭാഷകളെയും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിനായി പൊതുജനസഹകരണം ഉറപ്പുവരുത്തണം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ഭാഷകള്‍ക്കായുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ ഭാഷാപണ്ഡിതരെയും തദ്ദേശഭാഷകള്‍ സംസാരിക്കുന്നവരെയും ഉള്‍പ്പെടുത്തി പുതിയ പദസഞ്ചയങ്ങള്‍ ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നിഘണ്ടുനിര്‍മ്മാണം നടത്തുകയും ചെയ്യണം. (ലോകത്തിലെ പ്രധാനഭാഷകളില്‍ ഇത്തരം നിഘണ്ടുക്കളുണ്ട്.) പദസഞ്ചയരൂപീകരണത്തില്‍ പൊതുജനങ്ങളുടെ സഹായം ആവശ്യമാണ്. കാരണം അവരാണ് പുതിയ സാഹചര്യങ്ങളില്‍ പുതിയ പദം കണ്ടെത്തി ഉപയോഗിക്കുന്നത്. പുതിയ പദങ്ങള്‍ പത്രം, സാഹിത്യം, സംഭാഷണം, വെബ്, പുസ്തകങ്ങള്‍ തുടങ്ങിയ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യണം. എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഭാഷകള്‍ക്കായുള്ള സ്ഥാപനങ്ങള്‍ കേന്ദ്രം നേരിട്ടോ സംസ്ഥാനങ്ങളുമായി സഹകരിച്ചോ നടത്താം.

വംശനാശഭീഷണി നേരിടുന്ന ഭാഷകളുള്‍പ്പെടെ എല്ലാ ഭാരതീയഭാഷകളും ഉള്‍ക്കൊള്ളുന്ന തദ്ദേശീയമായ കലയും സംസ്‌കാരവും സുരക്ഷിതമായി രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി വെബ് പോര്‍ട്ടലുകളുടെ സാധ്യതകള്‍ ഉപയോഗിക്കും. വിക്കി, പോര്‍ട്ടല്‍ തുടങ്ങിയ പ്രതലങ്ങളില്‍ ശബ്ദരൂപത്തിലും ദൃശ്യരൂപത്തിലും എഴുത്തുരൂപത്തിലും ഇത്തരം വിലപ്പെട്ട അറിവുകള്‍ സൂക്ഷിക്കണം. മുതിര്‍ന്ന പൗരന്‍മാരുടെ വാമൊഴി കഥകളും കവിതകളും ഗാനങ്ങളും നൃത്തങ്ങളും വീഡിയോ രൂപത്തില്‍ രേഖപ്പെടുത്തി വെക്കണം. സര്‍വ്വകലാശാലകളും മറ്റ് ഗവേഷണ സ്ഥാപനങ്ങളും ഇതിനായി പരിശ്രമിക്കണം. ഭാരതത്തിലെമ്പാടും ഗവേഷണ പ്രൊജക്റ്റായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ എന്‍. ആര്‍. എഫിന്റെ സാമ്പത്തിക സഹായമുണ്ടാവും.

ഭാരതീയ ഭാഷ, കല, സംസ്‌കാരം എന്നിവ തദ്ദേശീയമായ സാധ്യതകളുപയോഗിച്ച് പഠിക്കാന്‍ പ്രായവ്യത്യാസമില്ലാതെ ആര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്കുന്ന വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിക്കും. ഭാരതീയ ഭാഷകളെ പ്രോത്സാഹിപ്പിക്കാന്‍ ആദ്യം വേണ്ടത് അത് പതിവായി ഉപയോഗിക്കുന്നത് ഉറപ്പു വരുത്തുക എന്നതും പഠനമാധ്യമമായി അവയെ ഉപയോഗപ്പെടുത്തുക എന്നതുമാണ്. ഭാരതീയ ഭാഷകളിലെ മികച്ച ഗദ്യപദ്യ സാഹിത്യരചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുരസ്‌കാരങ്ങള്‍ നല്‍കണം. കഥ, കവിത, നോവല്‍, നിരൂപണം തുടങ്ങിയ സാഹിത്യരൂപങ്ങളുടെ വളര്‍ച്ച ഉറപ്പുവരുത്താനായി പുസ്തകങ്ങള്‍, ജേര്‍ണലുകള്‍ എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്. തൊഴിലവസരങ്ങളില്‍ ഒരു മാനദണ്ഡമായി ഭാരതീയഭാഷകളിലുള്ള പ്രാവീണ്യം പരിഗണിക്കപ്പെടും.

ദേശീയ വിദ്യാഭ്യാസനയത്തിലെ ഇരുപത്തിരണ്ടാമദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണിവ. ഈ ആശയങ്ങളില്‍നിന്നും ഭാഷാപഠനത്തെ വിദ്യാഭ്യാസനയം എത്ര പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് വ്യക്തമാണ്. 1968, 1986, 1992 എന്നീ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസനയങ്ങളില്‍നിന്നും 2020ലെ വിദ്യാഭ്യാസനയം വ്യത്യസ്തമായിത്തീരുന്നതും ഇക്കാരണം കൊണ്ടാണ്. ഭാരതത്തിന്റെ മഹത്തായ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം എന്ന നിലയിലാണ് പുതിയ നയം ഭാഷാപഠനത്തെ കാണുന്നത്. സ്വന്തം സംസ്‌കാരത്തോടും പാരമ്പര്യത്തോടും കറകളഞ്ഞ ആത്മാഭിമാനമുള്ള ഒരു ഭരണകൂടത്തിനു മാത്രമേ ഈ നയം നടപ്പില്‍ വരുത്തുവാനും സാധിക്കുകയുള്ളൂ. അക്കാര്യത്തില്‍ നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
(അവസാനിച്ചു)

Tags: NEPദേശീയ വിദ്യാഭ്യാസ നയം
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies