Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പ്രാദേശികഭാഷകള്‍ക്ക് സുപ്രധാന സ്ഥാനം (ദേശീയവിദ്യാഭ്യാസനയം ഭാഷാപഠനത്തില്‍ മാറ്റത്തിന്റെ ശംഖനാദം -തുടര്‍ച്ച)

ഡോ.പി. ശിവപ്രസാദ്ഡോ.പി. ശിവപ്രസാദ്
23 October 2020

സംസ്‌കൃതത്തിന് മാത്രമല്ല ക്ലാസ്സിക്കല്‍ ഭാഷകളായ തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയ്ക്കും അതോടൊപ്പം പ്രാചീനഭാഷകളായ പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നിവയ്ക്കും ദേശീയവിദ്യാഭ്യാസനയത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. സമ്പന്നവും സുന്ദരവും മഹത്തായതുമായ സാഹിത്യം ഈ ഭാഷകളിലുണ്ട്. ഒരു വികസിത രാജ്യമായി ഭാരതം മാറുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ മഹത്തായ ഭാഷാപാരമ്പര്യത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ സംസ്‌കൃതമുള്‍പ്പെടെയുള്ള ഈ ക്ലാസ്സിക്കല്‍ ഭാഷകളിലെ സാഹിത്യം ഭാരതത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ അവസരമൊരുക്കേണ്ടതാണ്. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യമുപയോഗിച്ചാവാം ഇത് സാധ്യമാവുക. രാജ്യത്തെ വിവിധ സംസ്‌കാരങ്ങളെ സംയോജിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇത്തരം പഠനരീതിക്കുളളത്. ഭാരതീയ സാഹിത്യത്തെ സംബന്ധിച്ച സമഗ്രമായ ധാരണകള്‍ പുതിയ തലമുറയിലുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. ക്ലാസ്സിക്കല്‍ ഭാഷകളും അവയിലെ സാഹിത്യവും സംരക്ഷിക്കുവാനായി ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളില്‍ രണ്ട് വര്‍ഷം നിര്‍ബന്ധമായും ഒരു ക്ലാസ്സിക്കല്‍ ഭാഷയും സാഹിത്യവും പഠിക്കണം. പൊതുവിദ്യാലയമെന്നോ സ്വകാര്യ വിദ്യാലയമെന്നോ ഇതിന് വ്യത്യാസമില്ല. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ ഭാഷാസാഹിത്യ പഠനം സാധ്യമാക്കുക. നിലവില്‍ കേരളത്തിലെ ഒരു സാഹിത്യവിദഗ്ദ്ധന് പോലും ഭാരതത്തിലെ എല്ലാ ക്ലാസിക്ക് ഭാഷകളിലെയും സാഹിത്യപാരമ്പര്യത്തെക്കുറിച്ച് ധാരണയുണ്ടാവാന്‍ വഴിയില്ല. അതേസമയം അയാള്‍ക്ക് ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ചോ ഫ്രഞ്ച് സാഹിത്യത്തെക്കുറിച്ചോ അമേരിക്കന്‍ സാഹിത്യത്തെക്കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരിക്കും. മലയാളസാഹിത്യം കഴിഞ്ഞാല്‍ നമുക്ക് പാശ്ചാത്യ സാഹിത്യം മാത്രമേ പരിചയമുള്ളു എന്നര്‍ത്ഥം. എന്നാല്‍ ഇനിമുതല്‍ കന്നടസാഹിത്യം മുതല്‍ കാശ്മീരി സാഹിത്യം വരെയുള്ള ഭാരതീയ സാഹിത്യത്തിന്റെ വിശാലമായ ഭൂമിക വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ തുറന്നിടുകയാണ്. സാഹിത്യപഠനത്തിന്റെ ചരിത്രത്തില്‍ ഇതൊരു വിപ്ലവമാണ്. ആസാമിലെയും ഹിമാചല്‍ പ്രദേശിലെയും ത്രിപുരയിലെയും കുട്ടികള്‍ക്ക് മലയാളസാഹിത്യം പഠിക്കാനുള്ള അവസരമുണ്ടാവുന്നു. നാഗാലാന്റിലേയും ഗുജറാത്തിലേയും ഉത്തരാഖണ്ഡിലെയും സാഹിത്യം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരമുണ്ടാവുന്നു. അങ്ങനെ ഭാരതത്തിലെ പുതിയ തലമുറ ഭാരതത്തെ സമഗ്രമായ അര്‍ത്ഥത്തില്‍ തിരിച്ചറിയാന്‍ പോവുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം നാം രാഷ്ട്രീയമായി മാത്രമേ ഒന്നായിരുന്നുള്ളു. എന്നാല്‍ പുതിയ വിദ്യാഭ്യാസനയത്തിന് ശേഷം നാം സാംസ്‌കാരികമായും ഒന്നാവാന്‍ പോവുകയാണ്. ഭാരതീയര്‍ സാംസ്‌കാരികമായി എന്നും വിഘടിച്ച് നില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഇത് രസിക്കില്ല. അത്തരക്കാരാണ് ദേശീയവിദ്യാഭ്യാസ നയത്തെ തൊടുന്യായങ്ങളുയര്‍ത്തി എതിര്‍ക്കാന്‍ ആദ്യം മുന്നോട്ടു വന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതീയ ഭാഷകളോടൊപ്പം ലോകഭാഷകളും വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്ന് വിദ്യാഭ്യാസനയം വ്യക്തമാക്കുന്നു. അതിനായി ലോകസംസ്‌കാരത്തെ ഭാഷാപഠനത്തിലൂടെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ലോകഭാഷകളില്‍ ചിലത് സെക്കന്ററി തലത്തില്‍ കുട്ടികള്‍ പഠിക്കണം. ഇംഗ്ലീഷിനു പുറമെ കൊറിയന്‍, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗല്‍, റഷ്യന്‍ ഭാഷകളാണ് ഈ ഘട്ടത്തില്‍ പഠിക്കാനുണ്ടാവുക. വ്യത്യസ്തമായ ഭാരതീയ ഭാഷകളും ലോകഭാഷകളും കുട്ടികള്‍ പഠിക്കുന്നത് പരമ്പരാഗത സമ്പ്രദായത്തിലൂടെയല്ല. സിനിമ, നാടകം, കഥപറച്ചില്‍, സംഗീതം തുടങ്ങിയവ വഴി വളരെ പ്രായോഗികവും അനുഭവാധിഷ്ഠിതവുമായ രീതികളാണ് ഇതിനായി അവലംബിക്കുക. അതുപോലെതന്നെ ശ്രവണവൈകല്യമുള്ള വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനായി ഭാരതീയ ആംഗ്യഭാഷ രാജ്യംമുഴുവന്‍ ഏകീകരിക്കുവാനും നിലവാരപ്പെടുത്തുവാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പ്രാദേശിക ആംഗ്യഭാഷകളെ അവഗണിക്കാനും പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. അവയും അതത് പ്രദേശങ്ങളില്‍ പഠനമാധ്യമമാക്കണം.

നാലാമദ്ധ്യായത്തില്‍ പരാമര്‍ശിപ്പിക്കപ്പെട്ട ഭാഷാപഠനസൂചകങ്ങള്‍ ഇത്രയുമാണ്. ഭാഷാപഠനത്തെക്കുറിച്ചുള്ള വിശദമായ പരാമര്‍ശമുള്ളത് ഇരുപത്തിരണ്ടാമത്തെ അദ്ധ്യായത്തിലാണ്. ‘ഭാരതീയ ഭാഷ, കല, സംസ്‌കാരം എന്നിവയുടെ ഉന്നമനം’ എന്ന ഈ അദ്ധ്യായത്തില്‍ ഭാഷയെ കലയോടും സംസ്‌കാരത്തോടും ബന്ധപ്പെടുത്തിയാണ് പരാമര്‍ശിക്കുന്നത്. ഈ അദ്ധ്യായത്തില്‍ ഇരുപത് സൂചകങ്ങളുണ്ട്. ഓരോ സൂചകവും ലക്ഷ്യം വെക്കുന്ന പ്രധാന ആശയങ്ങളെക്കുറിച്ചാണ് ഇനി പരിശോധിക്കാനുള്ളത്. ഭാരതീയ സംസ്‌കാരത്തിന്റെ പ്രത്യക്ഷ സൂചകങ്ങളായ ഭാഷയുടെയും കലയുടെയും മഹത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ധ്യായം ആരംഭിക്കുന്നത്.

ADVERTISEMENT

ഭാരതത്തെ വിസ്മയകരമായ രാഷ്ട്രമാക്കുന്നതില്‍ ഇവിടുത്തെ ഭാഷ, സാഹിത്യം, കല, സംസ്‌കാരം എന്നിവയ്ക്ക് പ്രധാന പങ്കുണ്ട്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് വികസിച്ചുവന്ന ഭാഷകളുടെയും സാഹിത്യകൃതികളുടെയും കലാരൂപങ്ങളുടെയും അമൂല്യമായ ഒരു നിധി ഭാരതത്തിന് സ്വന്തമായുണ്ട്. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്നും വരുന്ന സഞ്ചാരികള്‍ക്ക് ഈ നിധി കാണിച്ചുകൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ഭാരതത്തിന്റെ മാത്രം പ്രത്യേകതയായ വ്യത്യസ്തമായ ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, പുരാവസ്തുക്കള്‍, പൈതൃകസ്ഥലങ്ങള്‍, യോഗ, ധ്യാനം, സിനിമ, തത്വചിന്ത, ഉത്സവങ്ങള്‍, കരകൗശല വസ്തുക്കള്‍, സംഗീതം തുടങ്ങിയവയെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ദേശീയവിദ്യാഭ്യാസനയത്തിനുള്ളത്.

ഭാരതീയ കലയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനം രാജ്യത്തിന് പൊതുവായി മാത്രമല്ല വ്യക്തിപരമായിത്തന്നെ ഓരോ പൗരനും അനേകം ഗുണം ചെയ്യും. സാംസ്‌കാരികമായ അവബോധവും അവയുടെ പ്രകടനവും വഴി കുട്ടികള്‍ക്ക് അവരുടെ സ്വത്വം തിരിച്ചറിയാനും അതുവഴി അവരുടെ നൈപുണികള്‍ വികസിപ്പിക്കാനും സാധിക്കും. മാത്രമല്ല മറ്റുള്ളവരുടെ സ്വത്വത്തെയും സംസ്‌കാരത്തെയും ആദരവോടെ കാണാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്യും. സ്വന്തം സാംസ്‌കാരത്തിന്റെയും കലകളുടെയും പാരമ്പര്യത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള അറിവുകള്‍ കുട്ടികളില്‍ ഭാവാത്മകമായ സാംസ്‌കാരിക സ്വത്വബോധവും സ്വയം മതിപ്പും വളര്‍ത്തും. വൈയക്തികവും സാമൂഹികവുമായ ക്ഷേമത്തിന് സാംസ്‌കാരികമായ അവബോധം അത്യാവശ്യമാണ്.

സാംസ്‌കാരിക വിനിമയത്തിനുള്ള പ്രധാന മാധ്യമം കലാരൂപങ്ങളാണ്. വൈയക്തികമായ ധാരണാശക്തികളെയും സര്‍ഗ്ഗാത്മക കഴിവുകളെയും വളര്‍ത്തുന്നതിലും അതുവഴി വ്യക്തിപരമായ സന്തോഷങ്ങളെ ഉയര്‍ത്തുന്നതിലും കലയ്ക്കുള്ള പങ്ക് നിസ്തുലമാണ്. പ്രത്യേകിച്ച്, സാംസ്‌കാരികസ്വത്വവും അവബോധവും സാമൂഹികമായ ഉന്നമനവും ശക്തിപ്പെടുത്തുന്നതില്‍ കലയ്ക്ക് നിര്‍ണ്ണായകമായ സ്വാധീനമുള്ള സ്ഥിതിയില്‍. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിലും കലാപഠനങ്ങള്‍ പ്രധാനമാണ്.

ഭാഷ തീര്‍ച്ചയായും കലയും സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെടുന്നുണ്ട്. വ്യത്യസ്ത ഭാഷകളാണ് ലോകത്തെ വ്യത്യസ്തരീതിയില്‍ കാണാന്‍ സഹായിക്കുന്നത്. അനുഭവങ്ങളുടെ സ്വാഭാവികമായ ആവിഷ്‌കാരമാണ് പലപ്പോഴും ഭാഷയുടെ ഘടനയെ നിര്‍ണ്ണയിക്കുന്നത്. ഒരു വ്യക്തിയുടെ സംസ്‌കാരത്തെ നിര്‍ണ്ണയിക്കുന്നതില്‍ അയാള്‍ മറ്റുള്ളവരുമായി നടത്തുന്ന ആശയമിനിമയത്തിന് പ്രാധാന്യമുണ്ട്. കുടുംബാംഗങ്ങളോടും സമപ്രായക്കാരോടും അപരിചിതരോടും ഔദ്യോഗിക വ്യക്തികളോടും സംസാരിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വരവ്യത്യാസവും പ്രയോഗവ്യത്യാസവും പ്രധാനമാണ്. സംഭാഷണങ്ങളാണ് പലപ്പോഴും സംസ്‌കാരത്തിന്റെ രേഖപ്പെടുത്തലായി മാറുന്നത്. ആ അര്‍ത്ഥത്തില്‍ ഭാഷയില്‍ അന്തര്‍ലീനമാണ് സംസ്‌കാരം എന്നു പറയാം. സാഹിത്യം, നാടകം, സിനിമ തുടങ്ങിയ ഏത് കലയും ഭാഷയില്ലാതെ സാധ്യമല്ല. അതിനാല്‍ സംസ്‌കാരത്തെയും സംസ്‌കാരത്തിന്റെ ഭാഷയേയും പരിപാലിക്കുകയും ഉയര്‍ത്തുകയും ചെയ്യണം.

നിര്‍ഭാഗ്യവശാല്‍ ഭാരതീയഭാഷകള്‍ക്ക് ഇതുവരെ വേണ്ടത്ര ശ്രദ്ധയോ പരിചരണമോ ലഭിച്ചിട്ടില്ല. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ മാത്രം 220 ഭാഷകള്‍ നമുക്ക് നഷ്ടപ്പെട്ടു. 197 ഭാരതീയഭാഷകളെ വംശനാശഭീഷണി നേരിടുന്ന ഭാഷകളായി യുനസ്‌കോ പ്രഖ്യാപിച്ചു. ലിപിയില്ലാത്ത പല ഭാഷകളും നാശത്തിന്റെ വക്കിലാണുള്ളത്. ഇത്തരം ഭാഷകള്‍ സംസാരിക്കുന്ന ഗോത്രസമൂഹത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ മരണപ്പെടുമ്പോള്‍ ആ ഭാഷകളും അതോടൊപ്പം വിസ്മൃതമാവുന്നു. വിശാലമായ ഇത്തരം സംസ്‌കാരങ്ങളുടെ തനത് ആവിഷ്‌കാരങ്ങളായ ഭാഷകള്‍ ഇതുപോലെ രേഖപ്പെടുത്താതെ നശിച്ചുപോകാറുണ്ട്. ഇനിയും അത് പാടില്ല എന്ന് ദേശീയവിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു.
(തുടരും)

 

Tags: NEPദേശീയവിദ്യാഭ്യാസനയം ഭാഷാപഠനത്തില്‍ മാറ്റത്തിന്റെ ശംഖനാദം
Share11TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies