Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശക്തിപൂജ ഭാരതത്തില്‍

പ്രൊഫ. കെ. ശശികുമാര്‍പ്രൊഫ. കെ. ശശികുമാര്‍
23 October 2020

ഭാരതത്തിന്റെ ദേശീയോത്സവമാണ് നവരാത്രി. ഈ മഹോത്സവത്തിന് പല പേരുകളുണ്ട്. ദസ്‌റ, ആയുധപൂജ, വിജയദശമി എന്നിങ്ങനെ. എല്ലാം തിന്മയുടെ മേല്‍ നന്മ നേടുന്ന ആത്യന്തിക വിജയത്തിന്റെ ഗാഥകള്‍. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണത്തെ നവരാത്രി അടയാളപ്പെടുത്തുന്നു. ഇച്ഛാശക്തിയുടേയും ജ്ഞാനശക്തിയുടേയും ക്രിയാശക്തിയുടേയും ഇതിഹാസമാണ് നമ്മുടെ സംസ്‌കാര ചരിത്രം.

Google NewsAdd Kesari Weekly as a preferred source on Google

ശക്തിയോടു ചേരാതെ ഒന്നിനും ഈ പ്രപഞ്ചത്തില്‍ ചലിക്കാന്‍ കഴിയില്ലെന്ന് ശ്രീശങ്കരന്‍ സൗന്ദര്യലഹരിയില്‍ പറയുന്നു. ഇവിടെയാണ് ‘ശക്തി പൂജ’ യുടെ പ്രാധാന്യം. അമ്മദൈവം എന്ന സങ്കല്പത്തിന്റെ ആധാരവും ഇതുതന്നെ. അങ്ങനെ വൈഷ്ണവം, ശൈവം ഇവയൊത്ത് ശാക്തേയവും ശക്തി പ്രാപിച്ചിട്ടുണ്ട്. ഭാരതവര്‍ഷത്തില്‍ ‘ശക്തിപൂജ’ ഏര്‍പ്പെടുത്തിയത് അയോദ്ധ്യാധിപനായിരുന്ന സുദര്‍ശനനാണെന്ന് ശ്രീമദ്‌ദേവീ മഹാഭാഗവതത്തില്‍ പരാമര്‍ശമുണ്ട്. പരാശക്തിയ്ക്ക് പരമപ്രാധാന്യം ഭക്തിപ്രസ്ഥാനത്തില്‍ ലഭിക്കുന്നു. ആസേതുഹിമാചലം ദേവി ആരാധിക്കപ്പെടുകയായി.

അധ്യാത്മശാസ്ത്രത്തില്‍ ത്രിമൂര്‍ത്തികള്‍ക്കും മേലെയാണ് ദേവിയുടെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത്. ബ്രഹ്‌മ-വിഷ്ണു-മഹേശ്വരന്മാര്‍ ശ്രീദേവിയുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രം. ദേവി സ്വയം സംസാരിക്കുന്നതു കേള്‍ക്കുക:

ADVERTISEMENT

‘സര്‍വ്വം ഖല്വിദ മേവാഹം
നാന്യദസ്തി സനാതനം’
(ഇതെല്ലാം ഞാന്‍ തന്നെയാണ്. സനാതനമായി ഞാനൊഴികെ മറ്റൊന്നുമേയില്ല)

ദേവിയുടെ നിത്യസാന്നിധ്യമാണ് അണുപ്രപഞ്ചത്തിലും വിരാട് പ്രപഞ്ചത്തിലും. പരബ്രഹ്‌മവും പരാശക്തിയും രണ്ടല്ല ഒന്നുതന്നെയെന്ന അഭേദകല്പനയിലാണ് ദേവീ മഹിമ. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്ന നാമങ്ങളില്‍ മാതൃഭാവം നാനാശക്തികളായി പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നു.

(1) പരമാത്മാവിന്റെ സര്‍വ്വശക്തി സ്വരൂപിണിയാണ് ദുര്‍ഗാദേവി. ദുര്‍ഗുണങ്ങളെ ഈ ദേവി സംഹരിക്കുന്നു. തമോഗുണപ്രധാനം.

മഹാമായ മഹാകാളീ
മഹാമാരി ക്ഷുധാ തൃഷാ
നിദ്രാതൃഷ്ണാ ചൈകവീരാ
കാളരാത്രിര്‍ദുരത്യയാ

ദുര്‍ഗാഷ്ടമി നാളിലാണ് ദുര്‍ഗാദേവിയ്ക്ക് ആരാധന.

(2) പരമാത്മാവിന്റെ ശുദ്ധസത്വസ്വരൂപിണിയാണ് ലക്ഷ്മീദേവി. സര്‍വ്വപൂജ്യയും സര്‍വ്വവന്ദ്യയുമാണ് ലക്ഷ്മീദേവീ.
മഹാലക്ഷ്മീരിതിഖ്യാതാ
മഹാശക്തിഃ പരാംബികാ
ദൈവീ സമ്പത് സമൃദ്ധികള്‍ക്കായി മഹാനവമിനാളില്‍ മഹാലക്ഷ്മിയെ ആരാധിക്കുന്നു. രജോഗുണപ്രധാനം.

(3) പരമാത്മാവിന്റെ സര്‍വ്വാര്‍ത്ഥജ്ഞാനസ്വരൂപിണിയാണ് സരസ്വതീദേവീ. സത്വഗുണപ്രധാനം.
മഹാമായാ മഹാവാണീ
ഭാരതീ വാക് സരസ്വതി
ആര്യാ ബ്രാഹ്‌മീ കാമ ധേനുര്‍
വേദഗര്‍ഭാചധീശ്വരീ.
അജ്ഞാനത്തെ അകറ്റി ജ്ഞാനത്താല്‍ അകക്കണ്ണുതുറപ്പിക്കുന്ന വിദ്യാസ്വരൂപിണിയായ സരസ്വതിയെ വിജയദശമി ദിനത്തില്‍ ആരാധിക്കുന്നു.
ശക്തിപൂജയുടെ പാഠ്യപദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത് മൂന്നു ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ശ്രീമദ്‌ദേവീമഹാഭാഗവതം, ദേവീമാഹാത്മ്യം, സൗന്ദര്യലഹരി എന്നിവ.

ശ്രീമദ്ദേവീ മഹാഭാഗവതം
പന്ത്രണ്ട് സ്‌കന്ദങ്ങള്‍, മുന്നൂറ്റി പതിനെട്ട് അധ്യായങ്ങള്‍, പതിനെണ്ണായിരം ശ്ലോകങ്ങള്‍ – ഇതാണ് ദേവീഭാഗവതത്തിന്റെ ഘടന. ശൗനകമഹര്‍ഷി വ്യാസശിഷ്യനായ സുതപൗരാണികനോട് ഒരു സല്‍ക്കഥ ഉപദേശിക്കണമെന്നാവശ്യപ്പെട്ടു. നൈമിശാരണ്യത്തിലിരുന്ന് സൂതന്‍ കഥയാരംഭിച്ചു. ബൃഹദാകാരം പൂണ്ട ആ കഥയാണ് ശ്രീമദ്ദേവീ മഹാഭാഗവതം.

പരാശക്തി ജഗത്കാരിണിയും ജഗന്മാതാവുമാണ്. എല്ലാം ഉണ്ടായത് അവിടെ നിന്ന്. ഈ പ്രപഞ്ചം ഇങ്ങനെ നിലനില്‍ക്കുന്നത് ദേവിയുടെ അപ്രമേയപ്രഭാവത്താലാണ്. ജഗദംബയായ പരാശക്തിയുടെ പ്രാദുര്‍ഭാവവും ശിഷ്ടജനപാലനവും ദുഷ്ടനിഗ്രഹവും അഭയവുമാണ് ദേവീഭാഗവതത്തിന്റെ ഇതിവൃത്തം. ഒന്ന് മൂന്നായതാണ് ബ്രഹ്‌മാവിഷ്ണുമഹേശ്വരന്മാര്‍. ആ ഒന്ന് പരാശക്തിതന്നെ.

ആനന്ദപ്രദായകമായ പല പുണ്യചരിതങ്ങളുടെയും അക്ഷയഖനിയാണ് ദേവീഭാഗവതം. ശ്രീദേവി ആരാണ്? എവിടെയാണ് ദേവിയുടെ ആവാസഭൂമിക? ദുഷ്ട നിഗ്രഹവും ഭക്തസംരക്ഷണവും ഏതുവിധം? എല്ലാമെല്ലാം ദേവീഭാഗവതം വിവരിക്കുന്നു. ശ്രീദേവിയുടെ ആവാസഭൂമിക മധുരോദാരമായി ഭാഗവതകാരന്‍ വര്‍ണ്ണിക്കുന്നുണ്ട്. മഹാവിഷ്ണുവിനു വൈകുണ്ഠം പോലെ, പരമശിവന് കൈലാസം പോലെ, ബ്രഹ്‌മദേവന് സത്യലോകം പോലെ ജഗദംബികയ്ക്ക് ‘മണിദ്വീപം’. ഇത് അമൃതസമുദ്രത്തില്‍ സ്ഥിതിചെയ്യുന്നു. ദേവീഭാഗവതം പന്ത്രണ്ടാം സ്‌കന്ധം പത്തുമുതല്‍ പന്ത്രണ്ടുവരെയുള്ള അധ്യായങ്ങള്‍ മണിദ്വീപ വര്‍ണ്ണനയാണ്.

മണിദ്വീപത്തിലെ നവരത്‌ന നിര്‍മ്മിതമായ സപ്തനിലഹര്‍മ്മ്യത്തില്‍ ദേവി അധിവസിക്കുന്നു. എട്ടുദിക്കിലും അഷ്ടദിക്പാലകര്‍. ലോകാംബികയുടെ കലാംശം കൊണ്ട് സംഭൂതരായ അറുപത്തിനാലുദേവിമാര്‍ പ്രഹര്‍ഷപ്രാകാരത്തില്‍ പ്രമോദിനികളായിരിക്കുന്നു. ഗോമേദക നിര്‍മ്മിതമായ അന്തര്‍പ്രാകാരത്തില്‍ ശക്തിസ്വരൂപിണികളായ മുപ്പത്തിരണ്ട് ഉപദേവിമാര്‍. സര്‍വ്വം ദേവിമയം.

ശ്രീമദ്‌ദേവീ മഹാഭാഗവതം ഒരു ബൃഹദ്വിജ്ഞാനകോശം തന്നെ. മഹാമായയുടെ പ്രകൃതിയാലാണ് ഈ ലോകം പരിശുദ്ധമായിത്തീരുന്നത്. വികൃതിയാലാണ് പാപികളെ പരിവര്‍ത്തനം ചെയ്യുന്നത്.
ദേവീമാഹാത്മ്യം

ഭഗവദ്ഗീതയോളം പ്രാധാന്യം ദേവീ മാഹാത്മ്യത്തിനുണ്ട്. മഹാഭാരതത്തില്‍ ഗീതപോലെ മാര്‍ക്കണ്ഡേയപുരാണത്തില്‍ ദേവീമാഹാത്മ്യം. ആകെ പതിമൂന്ന് അധ്യായങ്ങള്‍. ഒന്നാം അധ്യായം പ്രഥമ ചരിത്രം. രണ്ട്, മൂന്ന്, നാല് അധ്യായങ്ങള്‍ മധ്യമ ചരിത്രം. അഞ്ചു മുതല്‍ പതിമൂന്നു കൂടി ഉത്തമ ചരിത്രം. ദേവീമാഹാത്മ്യവും സപ്തശതിയാണ്.

ശ്ലോകം : 535
അര്‍ദ്ധശ്ലോകം : 42
ഖണ്ഡമന്ത്രങ്ങള്‍ : 66
ഉവാച മന്ത്രങ്ങള്‍ : 57
ആകെ എഴുന്നൂറുശ്ലോകങ്ങള്‍.

ദേവീമാഹാത്മ്യത്തിന് ഒരു പാരായണക്രമം വിധിച്ചിട്ടുണ്ട്. വായനയ്‌ക്കൊത്ത് ചില പൂജാവിധികളും നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇത് ഭക്തിയുടെ അനുഷ്ഠാനതലത്തെ സ്പഷ്ടീകരിക്കുന്നു. അര്‍ഗളം, കീലകം, കവചം എന്നീ പേരുകളുള്ള മന്ത്രങ്ങള്‍ ‘ദേവീമാഹാത്മ്യ’ത്തിന്റെ പ്രവേശകം അഥവാ നാന്ദിയാണ്. അര്‍ഗളം സ്‌തോത്രരൂപമായ മന്ത്രം. പദത്തിന്റെ അര്‍ത്ഥം സാക്ഷ എന്നാണ്. അര്‍ഗളത്തിന്റെ ഋഷി വിഷ്ണുവും ഛന്ദസ്സ് അനുഷ്ടുപ്പും ദേവത മഹാലക്ഷ്മിയുമാകുന്നു. അര്‍ഗളത്തിന്റെ ഫലശ്രുതി ഇങ്ങനെ:

‘അര്‍ഗളാ ഹൃദയേ യസ്യ
സ ചാനര്‍ഗള വാക്‌സദാ’
അര്‍ഗളം നിത്യം ചൊല്ലിയാല്‍ അനര്‍ഗള വാക്ധാരയുണ്ടാവും. അതായത് ഒരുവന് വാചാലനോ വാഗ്മിയോ ഒക്കെ ആവാം.
സ്വാര്‍ത്ഥ ലാഭത്തിനായി ദേവീമാഹാത്മ്യം ദുരുപയോഗപ്പെടുത്താതിരിക്കാനാണ് കീലകമന്ത്രങ്ങള്‍. കീലകത്തിനര്‍ത്ഥം ആണി. കീലകത്തിന്റെ ഋഷി പരമശിവനും ഛന്ദസ്സ് അനുഷ്ടുപ്പും ദേവത ശ്രീ സരസ്വതിയുമാണ്.
ഫലശ്രുതി ഇങ്ങനെ:
കീലകം ഹൃദയേ യസ്യഃ
വശകീലിത മാനസഃ
കീലകത്തെ വേണ്ടവിധത്തില്‍ നിഷ്‌കാമമായി പ്രയോഗിക്കുന്നുവെങ്കില്‍ അവ ഭക്തന്റെ മനസ്സ് ആണിയടിച്ചുറപ്പിച്ചതുപോലെ സ്വാധീനത്തിലാവും.

ഉപാസകനെ ആപത്തുകളില്‍ നിന്നും പരിരക്ഷിക്കുന്നതാണ് കവചം. പടച്ചട്ടയാണ് കവചം. കവചത്തിന്റെ ഋഷി ബ്രഹ്‌മാവ്. ഛന്ദസ്സ് അനുഷ്ടുപ്പ്. ദേവത ചാമുണ്ഡി. ഫലശ്രുതി ഇങ്ങനെ:
”ശ്രീ ത്രിഗുണാദേവീ പ്രീത്യര്‍ത്ഥം ജപേ വി നിയോഗഃ”
ശക്തിത്രയ സ്വരൂപിണിയായ ദേവിയുടെ പ്രീതിയാണ് പ്രയോജനം.
ദേവീ മാഹാത്മ്യത്തിന്റെ നടുക്കുറ്റി ഈ ശ്ലോകമാണെന്നുപറയാം.
‘യാ സംസ്മൃതാ തത്ക്ഷണ മേവ ഹന്തി
സര്‍വ്വാപദോ ഭക്തി വിനമ്രമൂര്‍ത്തി ഭിഃ
കരോതു സാ നഃ ശൃഭഹേതുരീശ്വരീ
ശൃഭാനി ഭദ്രാണ്യഭി ഹന്തുചാപദഃ (വ്യാ.32)
അര്‍ത്ഥം: ഭക്തിഭാരം കൊണ്ടുവണങ്ങിയ ശരീരത്തോടെ സ്മരിച്ചാല്‍ ആ നിമിഷം ഭക്തന്മാരുടെ ആപത്തുകളെയെല്ലാം അകറ്റുന്നവള്‍ ആരോ ആ ഭഗവതി അശുഭസ്പര്‍ശമില്ലാത്ത സമ്പത്തുകള്‍ നല്കുമാറാകട്ടെ. ഞങ്ങളുടെ താപശ്രയത്തെ അപഹരിക്കുമാറാകട്ടെ. ശോഭനകാരിണിയായ ദേവീ, സ്വധര്‍മ്മത്തില്‍ ഞങ്ങളെ നിയോഗിക്കുന്നതും അങ്ങുതന്നെയല്ലോ.

സൗന്ദര്യലഹരി


ആധ്യാത്മികതയിലധിഷ്ഠിതമായ ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ സൈദ്ധാന്തികഗ്രന്ഥമാണ് ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി. നൂറുശ്ലോകങ്ങളടങ്ങിയ സൗന്ദര്യലഹരി തന്ത്രശാസ്ത്രവും മന്ത്രശാസ്ത്രവുമാണ്. ആദ്യത്തെ നാല്പത്തിയൊന്നു ശ്ലോകങ്ങളില്‍ പരദേവതാതത്വവും നാല്പത്തിരണ്ടു മുതല്‍ തൊണ്ണൂറ്റിയൊന്നു വരെയുള്ള ശ്ലോകങ്ങള്‍ പരദേവതയുടെ ആപാദചൂഡ വര്‍ണ്ണനയുമാണ്. അവസാനത്തെ ശ്ലോകങ്ങള്‍ ഭഗവതിയുടെ സ്വരൂപവര്‍ണ്ണനയാണ്. ശാക്തേയത്തിന്റെ പാഠ്യമാണ് സൗന്ദര്യലഹരി.

ലളിതാസഹസ്രനാമം നിത്യജപത്തിന് ഭക്തര്‍ ഉപയോഗിക്കാറുണ്ട്. ആലാപനധന്യത അവകാശപ്പെടുന്ന എത്രയെത്ര മുക്തകങ്ങള്‍, സ്‌തോത്രങ്ങള്‍! ലളിത പൂതനയാകുന്നതും പൂതന ലളിതയാവുന്നതും സ്ത്രീസ്വത്വത്തിന്റെ ഭാവപരിണതിയായി ദേവീ സങ്കല്പനങ്ങളില്‍ നിന്നും നമുക്ക് അധ്യാഹരിച്ചെടുക്കാം. പരാശക്തിയുടെ ആരാധന മൂന്നുവിധത്തില്‍. ഒന്ന് കൗളം, രണ്ട് സമയം, മൂന്ന് മിശ്രകം. പരമശിവനാണ് ഈ ത്രിവിധ ഉപാസനകളും വിധിച്ചത്. മഹാമായയുടെ സ്‌നേഹാര്‍ദ്രതകളേയും ബലധീരതകളേയും ത്യാഗഭോഗവാസനകളേയും സമന്വയിപ്പിച്ച് അധ്യാത്മസോപാനത്തിലവരോധിക്കുകയാണ് ഭക്തരിവിടെ.

ദേവീക്ഷേത്രങ്ങള്‍
പ്രശസ്തങ്ങളായ ചില ദേവീക്ഷേത്രങ്ങള്‍:
1. കല്‍ക്കത്ത -കാളീക്ഷേത്രം
2. കാശി-വിശാലാക്ഷിക്ഷേത്രം
3. മധുര- മീനാക്ഷിക്ഷേത്രം
4. കൊല്ലൂര്‍-ശ്രീമൂകാംബികക്ഷേത്രം
5. കന്യാകുമാരി -കുമാരീക്ഷേത്രം
6. കൊടുങ്ങല്ലൂര്‍-ഭദ്രകാളിക്ഷേത്രം

കേരളത്തില്‍ വലുതും ചെറുതുമായി നൂറുകണക്കിന് ദേവീക്ഷേത്രങ്ങളാണുള്ളത്. ‘കാവ്’ എന്ന് അവസാനിക്കുന്ന സ്ഥലനാമങ്ങളുള്ള ദേശങ്ങളില്‍ നിശ്ചയമായും ഒരു ‘അമ്മ ദൈവം’ ഉണ്ടായിരിക്കും. ഒരു പനമരത്തിന്റെയോ പാലമരത്തിന്റെയോ ആല്‍മരത്തിന്റെയോ ചുവട്ടിലായിരുന്നിരിക്കണം ആദ്യകാലത്ത് ദേവീവിഗ്രഹം. ദേവീമഹിമ പദാല്‍പ്പദം അഭിവഞ്ജിക്കുന്ന കാവിലെ പാട്ടുകള്‍ കൈരളിയുടെ അനര്‍ഘ സമ്പത്തുതന്നെ. ദേവതാ പ്രീതിയ്ക്കായുള്ള നാടന്‍ കലാരൂപങ്ങളും നിരവധി. കേരളത്തിലെ ഫോക്‌ലോറിക്‌സിന് ഒരു പരിധിവരെ ശക്തിപകരുന്നത് കാവും കാവിലെ പാട്ടും കളമെഴുത്തും കോലരൂപങ്ങളുമൊക്കെയാണ്. നിരങ്കുശമായ, നിര്‍ലേപമായ കേവലഭക്തിയുടെ പ്രാഗ്രൂപങ്ങള്‍ നമുക്ക് നമ്മുടെ കാവുകളില്‍ കണ്ടെത്താന്‍ കഴിയും.

ദേവീമാഹാത്മ്യത്തില്‍ ഇരുപതോളം തവണ ആവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ നമുക്കുവായിക്കാം:

‘രൂപം ദേഹി ജയം ദേഹി
യശോ ദേഹി ദ്വിഷോ ജഹി’
അര്‍ത്ഥം: എനിക്ക് രൂപവും ജയവും യശസ്സും അരുളിയാലും.

അചിന്ത്യരൂപചരിതയും സര്‍വ്വശത്രുവിനാശിനിയും ലോകാംബികയുമായ ദേവിയോട് രൂപത്തിനും ജയത്തിനും കീര്‍ത്തിക്കുമായി പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ശത്രുസംഹാരത്തിനായുള്ള അര്‍ത്ഥനയും. ഭൗതിക വ്യവഹാരത്തിലുള്ള അര്‍ത്ഥമല്ല ഇവിടെ രൂപജയാദികള്‍ക്കുള്ളത്. ധ്വനിതരളമാണ് ഈ പദങ്ങള്‍. രൂപം മാനസിക സൗന്ദര്യമായ വിനയമാണ്. ഇന്ദ്രിയ ദമനമാണിവിടുത്തെ ജയം. സദാചാര ജനിതമായ ഖ്യാതിയാണ് യശസ്സ്. കാമാദി ആസുരീസമ്പത്തുക്കളാണ് പ്രസ്തുതത്തിലെ വൈരികള്‍. ഈ പ്രാര്‍ത്ഥന ഇന്നത്തെ വിവരവ്യവസായയുഗത്തില്‍ പെണ്‍മക്കളൊത്ത് അമ്മമാര്‍ രണ്ടുനേരവും നടത്തേണ്ടതാണ്.
ശൈവമോ വൈഷ്ണവമോ ശാക്തേയമോ ഏതുമാവട്ടെ മുമ്പില്‍, പക്ഷെ നാം ഒരു നവരാത്രിക്കാലം ദേവിയ്ക്കായി അറിഞ്ഞ് ആദരപൂര്‍വ്വം നല്‍കിയിരിക്കുന്നു. പുഴ മൂന്നുപേരുകളിലറിയപ്പെട്ടുകൊള്ളട്ടെ. പ്രവാഹം ഒന്നുമാത്രം. മറക്കാതിരിക്കുക: മാര്‍ഗ്ഗം ധര്‍മ്മം, ലക്ഷ്യം ബ്രഹ്‌മം.

 

Tags: FEATURED
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies