Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home യാത്രാവിവരണം

കിണറുകള്‍ കലാഭരിതമാവുമ്പോള്‍ (പ്രഭാസതീര്‍ത്ഥക്കരയില്‍ 7)

ഡോ. എന്‍. ആര്‍. മധു മീനച്ചിൽഡോ. എന്‍. ആര്‍. മധു മീനച്ചിൽ
14 August 2020

വടക്കുപടിഞ്ഞാറന്‍ ഭാരതത്തില്‍ ജലസ്രോതസ്സുകളായ കിണറുകളെ കലാനിര്‍മ്മിതികളാക്കി മാറ്റാറുണ്ട്. വേനല്‍ കാലത്ത് ജലദൗര്‍ലഭ്യം നേരിടുന്ന ഈ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളോട് ആരാധന തോന്നുക സ്വാഭാവികമാണ്. പഴയകാല രാജാക്കന്മാര്‍ അവരുടെ ഭരണ പരിഷ്‌കാരങ്ങളില്‍ ഇത്തരം കിണറുകളുടെ നിര്‍മ്മിതി അഭിമാനകരമായി കരുതിയിരുന്നു എന്നുവേണം അനുമാനിക്കാന്‍. ‘അടാലജ് സ്റ്റെപ് വെല്‍’ ഇതിന് ഒരു ഉദാഹരണമാണ്. കൊത്തി എ ടുത്ത കരിങ്കല്‍ പടവുകളോടെയുള്ള ഇത്തരം കിണറുകളില്‍ നിന്നും വെള്ളം മുക്കി എടുക്കാന്‍ കഴിയുന്നതാണ്. വളരെ ആഴം ഉണ്ടെങ്കിലും പടവുകള്‍ ഉള്ള ഈ കിണറുകള്‍ക്ക് ആഴം തോന്നുകയില്ല എന്നതാണ് രസകരമായ സംഗതി. കര്‍ണ്ണാവതിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുരാതനമായ ‘അടാലജ് സ്റ്റെപ്പുവെല്ലുകളില്‍ എത്താം.’ അടാലജ് എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ പേര് വന്നത്. കരിങ്കല്‍ തൂണുകളും ശില്പ വേലകളുമായി അഞ്ചുനിലകളുള്ള ഈ പടവ് കിണര്‍ വാസ്തു സൗകുമാര്യം വഴിഞ്ഞൊഴകുന്ന ഒരു ശില്പമാണ്. 1498ല്‍ റാണാ വീരസിംഗിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി രുദാഭായ് ആണ് ഈ കിണര്‍ നിര്‍മ്മിച്ചത്. വാവ് എന്നും ഇവിടെ കിണറുകള്‍ക്ക് ഒരു പേര് ഉണ്ട്. മറാഠി ഭാഷയില്‍ വാവ് എന്ന ശബ്ദത്തിന് കിണര്‍ എന്നാണ് അര്‍ ത്ഥം. അടാലജ് വാവ് എന്നാണ് തദ്ദേശിയര്‍ ഈ കിണറിനെ വിളിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് മാത്രമല്ല മതപരമായ ചടങ്ങുകള്‍ക്ക് ഇതിലെ ജലം ഉപയോഗിക്കുന്നതുകൊണ്ട് ആത്മീയ പരിവേഷത്തോടു കൂടിയാണ് സ്റ്റെപ്പുവെല്ലുകളെ ജനങ്ങള്‍ കാ ണുന്നത്. ഉത്തര മലബാറില്‍ നിരവധി പടവുകളോടെ ചെങ്കല്ലില്‍ കെട്ടിപൊക്കിയ കുളങ്ങളാണ് അടാലജ് സ്റ്റെപ്പുവെല്ലുകള്‍ കണ്ടപ്പോള്‍ എന്റെ ഓര്‍മ്മയിലേയ്ക്ക് ഓടി എത്തിയത്. അഞ്ചു മുതല്‍ പത്തൊന്‍പതുവരെയുള്ള നൂറ്റാണ്ടുകളില്‍ പടിഞ്ഞാറന്‍ ഭാരതത്തില്‍ ഇത്തരം സ്റ്റെപ്പുവെല്ലുകള്‍ വ്യാപകമായി നിര്‍മ്മിച്ചിരുന്നു. ഗുജറാത്തില്‍ മാത്രം 120 ഓളം കിണറുകള്‍ ഇപ്പോഴും സംരക്ഷിത സ്മാരകങ്ങളായി ഉണ്ട്. മഴക്കാലത്ത് ഗ്രാമങ്ങളിലെ മഴവെള്ള സംഭരണിയായും ഇത്തരം കിണറുകള്‍ മാറാറുണ്ട്. വാണിഭ സംഘങ്ങളുടെ സഞ്ചാരപഥത്തിലാണ് മിക്ക സ്റ്റെപ്പുവെല്ലുകളും കാണപ്പെടുന്നത്. പഴയകാല കച്ചവട സംഘങ്ങള്‍, കുതിര, ഒട്ടകം, ആന തുടങ്ങിയ മൃഗങ്ങളുടെ പുറത്തായിരുന്നല്ലോ കച്ചവട സാധനങ്ങളുമായി സഞ്ചരിച്ചിരുന്നത്. വാണിഭ സംഘങ്ങള്‍ക്കും അതി ലെ മൃഗങ്ങള്‍ക്കും സമൃദ്ധമായി കുടിവെള്ളം ഉപയോഗിക്കാനും വേണ്ടിവന്നാല്‍ ഒരു രാത്രി തങ്ങാ നും വേണ്ടി ആവണം ഇത്തരം പടവു കിണറുകള്‍ നിര്‍മ്മിച്ചിരുന്നത്. മോഹന്‍ജദാരോ – ഹാരപ്പന്‍ നാഗരികതകളുടെ അവശിഷ്ടങ്ങളില്‍ പോലും ഇത്തരം കിണറുകള്‍ കണ്ടെടുക്കപ്പെടുക ഉണ്ടായിട്ടുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

വഗേല രാജകുടുംബത്തിലെ രണവീരസിംഹയെ മുഹമ്മദ് ബഗ്ട വധിക്കുമ്പോള്‍ അദ്ദേഹം ജനസേവനാര്‍ത്ഥം അടാലജ് ഗ്രാമത്തില്‍ ഒരു കിണര്‍ നിര്‍മ്മി ച്ചു കൊണ്ടിരിക്കുകയായിരുന്നു. രാജാവിന്റെ ധര്‍മ്മ പത്‌നിയായിരുന്ന രുദാഭായിയെ നിര്‍ബ്ബന്ധ പൂര്‍വ്വം മുഹമ്മദ് ബഗ്ട തന്റെ ഭാര്യയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ രുദാഭായ് തന്റെ ഭര്‍ത്താവ് രണവീരസിംഹ പണി ആരംഭിച്ച കിണര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മുഹമ്മദ് ബഗ്ടയുടെ ഭാര്യയാവാം എന്നു സമ്മതിച്ചു. തന്റെ ഭര്‍ത്താവിന്റെ സ്മരണക്കായി മനോഹരമായ ‘അടാലജ് സ്റ്റെപ്പ് വെല്‍’ നിര്‍മ്മിച്ച രുദാഭായ് അതേ കിണറില്‍ ചാടി ആത്മാഹുതി ചെ യ്തു. ചരിത്രത്തിലെ അതിവിചിത്രമായ ഒരു സതിയായിരുന്നു ഇതെന്ന് കാണാന്‍ കഴിയും.

ADVERTISEMENT

ഹിന്ദു – ജൈന ദേവതകളെ ഈ കിണറിന്റെ ചുവരുകളില്‍ ചിത്രീകരിച്ച് വച്ചിരിക്കുന്നു. കിണര്‍ സംരക്ഷിക്കാന്‍ നിയുക്തരായവര്‍ ചില വിഗ്രഹങ്ങളില്‍ പുഷ്പങ്ങളും മറ്റും ചാര്‍ത്തി ആരാധന ചെ യ്യുന്നതായി കാണാന്‍ കഴിഞ്ഞു. സ്റ്റെപ്പ്‌വെല്ലിന്റെ മറ്റൊരു പ്രത്യേകത അന്തരീക്ഷ താപനിലയെക്കാള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ചൂട് ഇതിനുള്ളില്‍ കുറവായിരിക്കും എന്നതാണ്. വേനല്‍ കാലത്ത് ജലം എടുക്കാന്‍ വരുന്നസ്ത്രീകള്‍ക്കും സഞ്ചാരികള്‍ക്കും ചൂടേല്‍ക്കാതിരുന്ന് നാട്ടുവര്‍ത്തമാനം പറയാനും വിശ്രമിക്കാനും കൂടിയുള്ള ഒരു സങ്കേതമായിരിക്കണം ഇത്തരം പടവു കിണറുകള്‍.

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരെയാണ് ഈ കിണര്‍ സ്ഥിതിചെയ്യുന്നത്. അടാലജ് സ്റ്റെപ്പ്‌വെല്ലില്‍ നിന്നും അ ധികം ദൂരത്തല്ലാതെ മറ്റൊരു സ്റ്റെ പ്പുവെല്ലും എനിക്ക് കാണുവാന്‍ കഴിഞ്ഞു. ഇതിനോട് ചേര്‍ന്ന് അതിപ്രാചീനമായതും സുന്ദരമായ കൊത്തുപണിയോടു കൂടിയതുമായ ഒരു മുസ്ലീം ദേവാലയം ഉണ്ട്. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണെങ്കിലും ഇവിടെ സൂഫി സമ്പ്രദായത്തില്‍പ്പെട്ട ആരാധനകള്‍ നടക്കുന്നതായി ആണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഞാന്‍ ചെല്ലുമ്പോള്‍ എന്തോ വിശേഷ ആരാധനയുടെ ഭാഗമായി അവി ടെ വിതരണം ചെയ്ത മധുര പലഹാരത്തിന്റെ പങ്ക് എനിക്കും ലഭിക്കുകയുണ്ടായി. മതാതീതമായ ആരാധനയുടെ മധുരം നുണഞ്ഞുകൊണ്ട് ഞങ്ങള്‍ കര്‍ണ്ണാവതിയിലെ ജാലിവാലി മസ്ജിദ് കാണുവാന്‍ പോയി. പുരാതന അഹമ്മാദാബാദിന്റെ ഭാഗമായി ഇത്തരം ചില മസ്ജിദുകളും സ്മാരകങ്ങളും ഗുജറാത്തിലുണ്ട്. കരിങ്കല്ലില്‍ പണിത ജാലിവാലി മസ്ജിദ് പേരുപോലെ തന്നെ നേര്‍ത്ത കൊത്തുപണികളോടുകൂടിയ കരിങ്കല്‍ ജനാലകള്‍ കൊണ്ട് ശ്രദ്ധേയമാണ്. അറബിവത്ക്കരിക്കപ്പെട്ട ഇന്നത്തെ മുസ്ലീംപള്ളികളുടെ വാസ്തു ശൈലിയോ മിനാരങ്ങളോ ഒന്നും ഈ പള്ളികളില്‍ കാണാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ ഡ്രൈവര്‍ മുസല്‍മാന്‍ ആയിരുന്നതുകൊണ്ടാവാം ഏറെ അഭിമാനത്തോടെയായിരുന്നു ഇത്തരം സ്ഥാപനങ്ങളിലേക്ക് ഞങ്ങളെ നയിച്ചത്.

ജാലിവാലി മസ്ജിദില്‍ നിന്നും ദേശീയ പാതയോരത്തുള്ള ത്രിമന്ദിര്‍ കാണുവാനാണ് ഞങ്ങള്‍ പോയത്. ഇത് അടാലജ് ഗ്രാമത്തില്‍ തന്നെയുള്ള ഒരു ആധുനിക നിര്‍മ്മിതിയാണ്. മതാതീതമായ ആരാധനാക്രമമാണ് ഇവിടെ നിലവില്‍ ഉള്ളത്. ദാദാഭഗവാന്‍ എന്നറിയപ്പെടുന്ന എ.എം.പട്ടേല്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്ര സമുച്ചയം. രണ്ടു നിലകള്‍ ഉള്ള ത്രിമന്ദിറിന്റെ താഴത്തെ നില വിശാലമായ ഹാളാണ്. ഇവിടെ സല്‍സംഗവും അന്നദാനവും മറ്റും നടക്കുന്നു. പടിക്കെട്ട് കയറി മുകളിലെത്തിയാല്‍ മാര്‍ബിളില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ ക്ഷേത്ര സമുച്ചയം കാണാം. വര്‍ദ്ധമാന മഹാവീരന്റെയും ശിവന്റെയും വിഷ്ണുവിന്റെയും ഹനുമാന്റെയും ദുര്‍ഗ്ഗാദേവിയുടെയും ഒക്കെ മാര്‍ബിള്‍ പ്രതിഷ്ഠകള്‍ ഇവിടെ ഉണ്ട്. ഏത് മതസ്ഥര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ എത്തി ധ്യാനിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരമുണ്ട്. ഉയര്‍ന്ന മേല്‍ക്കൂരയും വിശാലമായ പ്രാര്‍ത്ഥന ഹാളും ഒക്കെ ശുദ്ധവായുവിന്റെ സാന്നിദ്ധ്യം പകര്‍ന്നു നല്‍കുന്നു. ആധുനിക കാലത്തെ ക്ഷേത്രനിര്‍മ്മിതിയുടെ നല്ലൊരു മാതൃകയായി ത്രിമന്ദിറിനെ കണക്കാക്കാം എന്നു തോന്നുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം കൊണ്ട് ഏറെ ശ്രദ്ധേയമായ ‘മെട്ടേറ’ സ്റ്റേഡിയം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലുത് എന്തും ഭാരതത്തില്‍ ഉണ്ടാകണമെന്ന വാശിയുള്ള ഒരു പ്രധാനമന്ത്രി നമുക്ക് ഉണ്ടായതുകൊണ്ടാണ് മെട്ടേറ സ്റ്റേഡിയം പോലെ ഒന്ന് നമുക്ക് നിര്‍മ്മിക്കുവാനായത്. ട്രംപിന്റെ സന്ദര്‍ശനം കഴിഞ്ഞിരുന്നു എങ്കിലും മെട്ടേറ സ്റ്റേഡി യത്തിന്റെ ഉള്ളിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. കാരണം അപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. പടുകൂറ്റന്‍ കവാടത്തിന്റെ വിടവിലൂടെയാണ് ഞാന്‍ സ്റ്റേഡിയത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി ഇത് മാറി കഴിഞ്ഞിരിക്കുന്നു. 1983ല്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം 2015ല്‍ അടയ്ക്കുകയും അത് പൂര്‍ണ്ണമായും തകര്‍ത്ത് പുതിയൊരു സ്റ്റേഡിയം നിര്‍മ്മിക്കുകയുമാണ് ഉണ്ടായത്. 800 കോടി ചിലവ് ചെയ്ത് നിര്‍മ്മിച്ച ഈ സ്റ്റേഡിയം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്. 101600 പേരെ ഉള്‍ക്കൊള്ളുവാന്‍ ശേഷിയുള്ള ഈ സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയം എന്ന ഖ്യാ തിക്കും അര്‍ഹമായിട്ടുണ്ട്. 2020 ഫെബ്രുവരി 24ന് നടന്ന നമ സ്‌തെ ട്രംപ് പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇത് ഉദ്ഘാടനം ചെയ്തത്. സ്റ്റേഡിയം വളരെ ഗംഭീരമാണെങ്കിലും പരിസരപ്രദേശങ്ങള്‍ക്ക് ഒന്നും അതിന്റേതായ വികസനം ഇവിടെ കാണാന്‍ കഴിയില്ല. ചെറിയ വീടുകളും കടകളുമാണ് ചുറ്റുവട്ടത്ത് ഉള്ളത്. ഏ താനും വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ ഇതിന്റെ ഒക്കെ രൂപവും ഭാവവും മാറും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. കാര ണം 10 വര്‍ഷം മുമ്പ് ഞാന്‍ കണ്ട ഗുജറാത്തല്ല ഇന്നത്തെ ഗുജറാത്ത് വഴികളും കെട്ടിടങ്ങളും ഒക്കെ അതിവേഗം വികസിക്കുന്ന കാഴ്ചയാണ് ഒരു ദശകം കൊണ്ടു തന്നെ കാണാന്‍ കഴിയുന്നത്.
(തുടരും)

Tags: പ്രഭാസതീര്‍ത്ഥക്കരയില്‍
Share18TweetSendShare

Related Posts

പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രം (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 7)

പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രം (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 7)

വേര്‍പെടുത്താനാകാത്ത ഏട്‌ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 6)

വേര്‍പെടുത്താനാകാത്ത ഏട്‌ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 6)

ജംബുലിംഗേശ്വര സന്നിധിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 5)

ജംബുലിംഗേശ്വര സന്നിധിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 5)

തിരുവെറുമ്പൂരും ചരിത്രവും (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 4)

തിരുവെറുമ്പൂരും ചരിത്രവും (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 4)

തിരുവയ്യാറിന്റെ സംഗീത ലഹരിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 3)

തിരുവയ്യാറിന്റെ സംഗീത ലഹരിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 3)

തിരുവാരൂരിന്റെ ശാന്തതയില്‍ ((അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 2)

തിരുവാരൂരിന്റെ ശാന്തതയില്‍ ((അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 2)

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies