കൊറോണയെ കെട്ടിവരിഞ്ഞ് വിജയക്കൊടി നാട്ടി തലയുയര്‍ത്തി നില്‍ക്കുകയാണ് കേരള മുഖ്യന്‍ വിജയന്‍ സഖാവ്. നിത്യേനയുള്ള പത്രസമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കണക്കനുസരിച്ച് ഒരു ലോകരാജ്യവും കേരളത്തിന്റെ മുന്നിലല്ല. എന്നാല്‍ വിജയക്കൊടിയുമായി തിരുവനന്തപുരത്തെ പൂന്തുറ മുതല്‍ വടക്കോട്ട് ഘോഷയാത്ര ആരംഭിച്ചിരിക്കയാണ് കൊറോണ എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്തിയ ഘട്ടത്തില്‍ അതിനെ പല ജില്ലകളിലും എത്തിച്ചത് നിസാമുദ്ദീനില്‍ നിന്നെത്തിയ തബ്‌ലീഗുകാരായിരുന്നു. എന്നാല്‍ തബ്‌ലീഗ് എന്നോ നിസാമുദ്ദീന്‍ എന്നോ മിണ്ടിപ്പോകരുത് എന്ന ഭീഷണിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. കടകമ്പള്ളി സുരേന്ദ്രന്‍ വിലപിക്കുന്ന അഗ്നിപര്‍വ്വതത്തിന്റെ മുകളിലിരുന്ന് സ്വന്തം മേന്മ കൊട്ടിഘോഷിക്കുന്ന വിജയന്‍ സഖാവിന് സമാനമായി ലോകത്ത് ഒരാളെ ഉള്ളു – അത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്.
വിജയന്‍ സഖാവിനെപ്പോലെ ഇസ്ലാമിക മിഷണറികള്‍ക്ക് രാജ്യം തുറന്നിട്ടുകൊടുത്തു ഇമ്രാന്‍. ലോകത്തെ ഇസ്ലാമിക മിഷണറിമാര്‍ കൊറോണയുടെ തുടക്കത്തില്‍ പാകിസ്ഥാനില്‍ നിരവധി വന്‍ സമ്മേളനങ്ങള്‍ നടത്തി. സൗദി അറേബ്യ പോലും പള്ളികള്‍ അടയ്ക്കുകയും മക്കയില്‍ പുറത്തുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തപ്പോഴും ഇമ്രാന്‍ പാകിസ്ഥാനിലെ ഒരു പള്ളിപോലും അടച്ചില്ല. ഇസ്ലാമിക പുരോഹിതര്‍ തെരുവിലിറങ്ങിയതോടെ ഇമ്രാന്‍ അവര്‍ക്കു മുമ്പില്‍ കീഴടങ്ങി. സര്‍വ്വാധിപതിയായ വിജയന്‍ സഖാവിന്റെ ഓഫീസ് പോലും സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെ കയ്യിലാണ്. ഗീര്‍വാണ പ്രസംഗം മാത്രമേ അദ്ദേഹത്തിന്റെതായിട്ടുള്ളു. ജനാബ് ഇമ്രാന്‍ ഖാന്റെ അവസ്ഥയും ഇതുതന്നെയാണ്. ”സൗഹാര്‍ദ്ദമുള്ള പാകിസ്ഥാന്‍” എന്നു പ്രസംഗിക്കാനേ അദ്ദേഹത്തിനു കഴിയുന്നുള്ളു. ബാക്കി കാര്യങ്ങള്‍ ഇസ്ലാമിക മത നേതാക്കളുടെ ചൊല്‍പ്പടിയിലാണ്.
Comments