Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം സംഘവിചാരം

ശാഖാ ദര്‍ശനം (സംഘവിചാരം)

മാധവ് ശ്രീ

Print Edition: 12 June 2020

ആദ്യമായി ശാഖയില്‍ പോയ ദിവസമോര്‍ക്കുന്നുണ്ടോ? അന്നത്തെ അനുഭവങ്ങളെന്തായിരുന്നു? ‘2000 നവംബര്‍ 6’ എന്റെ ജീവിതത്തിലെ അവിസ്മരണീയമായൊരു ദിനമാണ്. അന്നാണ് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശാഖയിലേക്കുളള ക്ഷണമെനിക്ക് ലഭിക്കുന്നത്.. ആദ്യമായി ശാഖയെ കണ്ടറിഞ്ഞ ദിവസവും ഇതുതന്നെ..

ക്ഷേത്രാങ്കണത്തിലായിരുന്നു ശാഖ. വീട്ടില്‍ നിന്നും ഇരുപത് മിനിട്ട് നടക്കണം. സംഘത്തിന്റെ ഭാഗമാവാന്‍ ഏറെ ആഗ്രഹിച്ചിരുന്നതിനാല്‍ ദൂരമൊരു പ്രശ്‌നമായി തോന്നിയില്ല.. അങ്ങനെ ഒരു സുഹൃത്തിനൊപ്പം 7.30 മുതല്‍ 8.30 വരെ നടക്കുന്ന രാത്രിശാഖയിലേക്കെത്തി.. ശാഖ തുടങ്ങാന്‍ പോവുന്നതേയുണ്ടായിരുന്നുള്ളൂ. മുന്നേ കുറച്ചാള്‍ക്കാരെത്തിയിട്ടുണ്ട്. അവര്‍ ധരിച്ചിരുന്ന വസ്ത്രമൊക്കെ മാറി ട്രൗസര്‍ ധരിക്കുന്നു.. ശാഖയിലെത്തിയ നവാഗതരായ ഞങ്ങളെയവര്‍ പുഞ്ചിരിയോടെ നമസ്‌കാരം പറഞ്ഞ് പരിചയപ്പെട്ട് സ്വീകരിച്ചു. എന്റെ മനസ്സപ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. കാരണം ശാഖയെ കുറിച്ച് കൂട്ടുകാര്‍ വര്‍ണിച്ചതെന്റെ മനസ്സിലുണ്ട്. അവിടെ ഉഗ്രന്‍ വ്യായാമങ്ങളുണ്ട്, കബഡിയുണ്ട്, വടി കറക്കാനൊക്കെ പഠിപ്പിക്കും.. സംഘത്തിലേക്ക് എന്റെ മനസ്സിനെ ആകര്‍ഷിക്കാനാണ് അവരിതൊക്കെ പറഞ്ഞതെങ്കിലും വാസ്തവത്തിലത് മനസ്സിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്തത്… കാരണം ഒട്ട് വളരെ ആഗ്രഹിച്ച് ശാഖയിലെത്തിയിട്ട് ഇവിടെയിതൊന്നും നന്നായിട്ടെനിക്ക് ചെയ്യാന്‍ പറ്റിയില്ലെങ്കിലോയെന്ന ഭയം മനസ്സിനെ ഗ്രസിച്ചിരുന്നു.. അതുകൊണ്ട് സമയം 7.30 നോട് അടുക്കും തോറും എന്തായിത്തീരുമെന്ന ആകുലതയെന്നെ അടിമുടി അസ്വസ്ഥനാക്കി.. അപ്പോഴാണ് ട്രൗസര്‍ ധരിച്ച് വിസില്‍ കോഡ് കഴുത്തിലണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ ചിരിച്ചു കൊണ്ടരികിലേക്ക് വന്നത്.. ശാഖാ മുഖ്യശിക്ഷകനാണെന്ന് പറഞ്ഞദ്ദേഹം പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. പല കാര്യങ്ങളും ചിന്തിച്ചുകൂട്ടി ആകുലപ്പെട്ടുനിന്ന എന്നെ അതിശയപ്പെടുത്തിയ കാര്യങ്ങളാണ് പിന്നെയവിടെ സംഭവിച്ചത്. ..

ശാഖയാരംഭിക്കാന്‍ സമയമായി എന്നുപറഞ്ഞ് മുഖ്യശിക്ഷകന്‍ എല്ലാവരേയും വിളിച്ചു.. പക്ഷേ ആദ്യം വടി കറക്കാനല്ല മറിച്ച് ഞങ്ങളുടെ ചെരുപ്പുകള്‍ വരി തെറ്റാതെ ഭംഗിയായി വയ്ക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്.. പിന്നാലെ വസ്ത്രങ്ങളും വൃത്തിയായി അടുക്കി വയ്പിച്ചു. തുടര്‍ന്നദ്ദേഹം സംഘസ്ഥാന്‍ വൃത്തിയാക്കാമെന്നു പറഞ്ഞ് എല്ലാവരേയും കൂട്ടി.. ഞങ്ങളൊരുമിച്ച് വീണുകിടന്ന ഇലകളും കടലാസു കഷണങ്ങളുമൊക്കെ എടുത്തുമാറ്റാനാരംഭിച്ചു.. അപ്പോഴേക്കും എന്റെ മനസ്സിലെ സമ്മര്‍ദ്ദങ്ങളെല്ലാം ശമിച്ചിരുന്നു… ഇന്നുമിതാലോചിച്ച് അത്ഭുതപ്പെടാറുണ്ട്… നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചു സംഘത്തിലേക്ക് വരുന്നവര്‍ക്കെല്ലാം അവരാരായിരുന്നാലും ആദ്യമിവിടെ ചെയ്യേണ്ടി വരിക ചെരുപ്പും വസ്ത്രങ്ങളും അടുക്കിവെക്കലും.. ഇലയും ചപ്പും പെറുക്കി നീക്കലുമാണ്.. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അതിനു പിന്നിലൊരു മന:ശാസ്ത്രമുണ്ടെന്ന് മനസ്സിലായത് ..

ശാഖയില്‍ പാദരക്ഷകള്‍ അടുക്കിവെക്കുന്നതിനും ചപ്പു പെറുക്കുന്നതിനുമൊക്കെ എന്താണിത്ര പ്രാധാന്യമെന്ന് പലരും ചിന്തിച്ചേക്കാം… നമ്മള്‍ പുരാണേതിഹാസങ്ങളിലൂടെ പൗരാണിക ഭാരതത്തില്‍ വിദ്യപകര്‍ന്നു നല്കിയിരുന്ന ഗുരുകുലങ്ങളേ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ടാവുമല്ലോ.. അന്ന് വിദ്യ നേടാന്‍ പാകമാവുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ ഗുരുകുലത്തില്‍ എത്തിക്കുകയും പിന്നീടവര്‍ അവിടെത്തന്നെ താമസിച്ച് വിദ്യ അഭ്യസിക്കുകയുമാണല്ലോ ചെയ്തിരുന്നത്. അക്കൂട്ടത്തില്‍ സര്‍വസാധാരണ കുടുംബങ്ങളില്‍ നിന്നുമുള്ളവര്‍ മുതല്‍ രാജകുടുംബത്തിലെ കുട്ടികള്‍ വരെയുണ്ടാവുമായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാവുന്ന നാള്‍ വരെ അവര്‍ ഗുരുകുലത്തില്‍ തന്നെയായിരുന്നു ഒരുമിച്ച് താമസിച്ചിരുന്നതും.. പറഞ്ഞു വന്നത് ഗുരുകുലത്തില്‍ വിദ്യ അഭ്യസിപ്പിക്കുന്ന രീതിക്കൊരു പ്രത്യേകതയുണ്ട്.. ഒരാള്‍ ഗുരുകുലത്തിലെത്തിയ ഉടനെ തന്നെ ഗുരു അവന് വിദ്യപകര്‍ന്നു കൊടുക്കാറില്ല.. പകരം ദിവസവും രാവിലെ എണീക്കുന്നതു മുതല്‍ ആശ്രമത്തിലെ വിവിധങ്ങളായ പ്രവൃത്തികള്‍ അവരെക്കൊണ്ട് ചെയ്യിക്കും.. അത് ആശ്രമം വൃത്തിയാക്കലാവാം, വിറക് ശേഖരിക്കലാവാം, പശുപാലനമാവാം, ഉദ്യാനപാലനമാവാം, പുഷ്പങ്ങളും പൂജാ വസ്തുകളും ശേഖരിക്കലാവാം, ഗുരുപത്‌നിയെ സഹായിക്കലാവാം, ഗുരുവിനെ പരിചരിക്കലാവാം അങ്ങനെ വിത്യസ്തമായ പ്രവൃത്തികള്‍.. വിദ്യ നല്‍കുന്നതിന് പകരം ഗുരു ശിഷ്യന്‍മാരെ എന്തിനാണിത്തരം ജോലികളേല്‍പ്പിച്ചിരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ .. ? അതിനു പിന്നിലൊരു കാരണമുണ്ട്..

ഒരാള്‍ക്ക് ശരിയാംവണ്ണം വിദ്യ നേടാനാവണമെങ്കില്‍ ശരീരം മാത്രമല്ല അവന്റെ മനസ്സും അതിന്നായി പാകമാവേണ്ടതുണ്ട്.. ഗുരുകുലത്തില്‍ ആദ്യം മനസ്സൊരുക്കലാണ് നടക്കുന്നത്.. സാധാരണ പറയാറുള്ളത് ഒരു നല്ല വിദ്യാര്‍ത്ഥിയുടെ മനസ്സ് സമുദ്രത്തെ പോലെയാകണമെന്നാണ്. എന്താണ് സമുദ്രത്തിന്റെ പ്രത്യേകത? ചുറ്റുമുള്ള നദികളില്‍ നിന്നും എത്രമാത്രം ജലം ഒഴുകിയെത്തിയാലും അതിനെ ഉള്‍ക്കൊള്ളുവാനുള്ള സംഭരണശേഷി സമുദ്രത്തിനുണ്ട്.. എന്താണതിന്റെ കാരണം ? സമുദ്രത്തിനത് സാധിക്കുന്നത് അത് എല്ലാത്തിനേക്കാളും താഴ്ന്നു നില്‍ക്കുന്നതു കൊണ്ടാണ്.. അപ്പോള്‍ വിദ്യ നേടാനാഗ്രഹിക്കുന്ന ഒരുവന്റെ മനസ്സും സമുദ്രത്തെ പോലെയാകണം എന്നു പറഞ്ഞതിന്റെയര്‍ത്ഥം അവന്റെ മനസ്സിന് താഴ്മ അഥവാ എളിമ വേണമെന്നാണ്.. താഴ്ന്ന നിലത്തിലേ നീരോടൂ എന്ന ചൊല്ല് കേട്ടിട്ടില്ലേ.. പക്ഷേ എളിമയുണ്ടാവുക അത്രയെളുപ്പമല്ല. അതിന് ‘ഞാന്‍’ എന്ന അഹങ്കാര ചിന്തയും, ‘എന്റേത്’ എന്ന സ്വാര്‍ത്ഥ ചിന്തയും മനസ്സില്‍ നിന്ന് പോകണം.. വിറകു ശേഖരണവും, പശുപാലനവും, ഗുരുപാദസേവയും, ഉദ്യാന പാലനവും, ശുചീകരണവൃത്തികളും ചെയ്യുമ്പോള്‍ സംഭവിക്കുന്നതിതാണ്. അറിയാതെ തന്നെ അഹംബോധത്തോടെ സ്വാര്‍ത്ഥചിന്തകളോടെ ഗുരുകുലത്തിലെത്തുന്ന ശിഷ്യന്‍മാരുടെ മനസ്സിലെ അഹങ്കാര സ്വാര്‍ത്ഥ ഭാവനകള്‍ നശിക്കുന്നു.. അങ്ങിനെ അവരുടെ മനസ്സ് വിദ്യ നേടാന്‍ പ്രാപ്തമാകുന്നു..

ശാഖയും ഒരനൗപചാരിക വിദ്യാഭ്യാസ കേന്ദ്രമാണ്. ഗുരുവിന്റെ സാന്നിധ്യത്തില്‍ വിദ്യയേകുന്ന ഗുരുകുലവും കൂടിയാണിത്.. സമൂഹത്തിലെ പല തുറകളില്‍ നിന്ന് പലവിധ ജീവിത പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവരാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളും. അവരിലേക്കെല്ലാം ശരിയാംവണ്ണം വിദ്യ എത്തിക്കേണ്ടതുണ്ട്.. അതിനവരുടെ മനസ്സിനെയാദ്യം അഹങ്കാരത്തില്‍ നിന്നും, സ്വാര്‍ത്ഥ ചിന്തയില്‍ നിന്നും മുക്തമാക്കേണ്ടതുമുണ്ട്.. ഇവ രണ്ടിന്റെയും പിടിയില്‍ നിന്നുമുള്ള മോചനത്തിലൂടെയാണല്ലോ സ്വയംസേവക മനോഭാവം രൂപപ്പെടുന്നതും… അവിടെയാണ് സംഘസ്ഥാനിലെ ചെരുപ്പടുക്കലിന്റേയും, ശുചീകരണത്തിന്റെയും മഹത്വം കുടികൊള്ളുന്നത്… ശാഖയിലെത്തുന്നത് ദരിദ്രനാവട്ടെ, ധനികനാവട്ടെ, സാക്ഷരനാവട്ടെ. നിരക്ഷരനാവട്ടെ, ശിശുവാകട്ടെ, യുവാവാകട്ടെ കര്‍ഷകനാവട്ടെ, പ്രൊഫസറാവട്ടെ ആരു തന്നെയായാലും എല്ലാവരും ഒരുമിച്ചുചേര്‍ന്ന് ഇക്കാര്യങ്ങള്‍ സ്വാഭാവികമായി ചെയ്യുന്നതിലൂടെ ഉള്ളിലുള്ള ഞാനെന്ന ചിന്ത പതുക്കെ പതുക്കെ പ്രത്യേകിച്ച് വലിയ ബാഹ്യ പരിശ്രമങ്ങളൊന്നും കൂടാതെ തന്നെ അലിഞ്ഞില്ലാതാവുന്നു… കാര്യപദ്ധതികള്‍ മുഖേനയുള്ള ജ്ഞാനഗ്രഹണത്തിനും അതിലൂടെയുളള വ്യക്തി നിര്‍മ്മാണത്തിനും അവന്റെ മനസ്സ് പാകമാവുന്നു..

മറ്റൊന്ന് ഇവയിലൂടെ ജീവിതത്തിന് ലഭിക്കുന്ന അടുക്കും ചിട്ടയും വ്യവസ്ഥയുമാണ്.. കാലമിന്നേറെ മാറിയിരിക്കുന്നു.. Fast life  എന്നാണ് ഈ തിരക്കുപിടിച്ച ജീവിതത്തെ ഇന്ന് വിശേഷിപ്പിക്കുന്നത് തന്നെ.. ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇക്കാലത്ത് പൊതുവേ എല്ലാവരുടേയും മുദ്രാവാക്യവും ഒന്നുതന്നെയാണ് ‘സമയമില്ല’.. സത്യത്തില്‍ സമയമെല്ലാവര്‍ക്കും ഒരുപോലെയാണ്. കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി സമയം കണ്ടെത്തുകയാണ് ചെയ്യുക.. സമയം കണ്ടെത്തണമെങ്കില്‍ ആദ്യം ജീവിതത്തിന് ഒരടുക്കും ചിട്ടയും വേണം.. ദൈനംദിന കാര്യങ്ങള്‍ക്ക് ഒരു നല്ല വ്യവസ്ഥയുണ്ടായിരിക്കണം.. രാഷ്ട്രകാര്യത്തിലേക്ക് അധികാധികം സമയം നല്‍കണമെന്നാണ് ഒരു സ്വയംസേവകനില്‍ നിന്നുള്ള ഏറ്റവും വലിയ പ്രതീക്ഷ. ആ പ്രതീക്ഷ സത്യമാവണമെങ്കില്‍ ജീവിതത്തില്‍ അടുക്കും ചിട്ടയും ശീലിക്കേണ്ടി വരും.. സംഘസ്ഥാനില്‍ അത് ലക്ഷ്യം വച്ചുള്ള പ്രാഥമിക പരിശീലനം കൂടിയാണ് ഏറ്റവും താഴെ നിന്ന് അതായത് ചെരുപ്പില്‍ നിന്നും ആരംഭിക്കുന്നത്.. സംഘത്തില്‍ നാം ചെയ്തുവരുന്ന ഓരോ ചെറിയ കാര്യങ്ങള്‍ക്കും പിന്നില്‍ ഉന്നതമായ ദൃഷ്ടിയും ദര്‍ശനവുമുണ്ടെന്ന് സാരം…

പ്രഥമ ശാഖാദര്‍ശനത്തെ കുറിച്ചാണ് എഴുതി തുടങ്ങിയതെങ്കിലും സംഘസ്ഥാന്‍ ശുചീകരണം വരെ മാത്രമേ എത്താനായുള്ളൂ… ശാഖ ഒരു മണിക്കൂര്‍ മാത്രമേയുള്ളൂവെങ്കിലും അതിനെ കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ ഒരു യുഗം തന്നെ മതിയായെന്നു വരില്ല..

Tags: സംഘവിചാരം
Share87TweetSendShare

Related Posts

സംഘ വികിര (സംഘവിചാരം 35)

അനൗപചാരികം (സംഘവിചാരം 34)

കുടുംബ ഭാവന (സംഘവിചാരം 33)

സംഗച്ഛധ്വം (സംഘവിചാരം 32)

കാര്യകര്‍ത്താവ് (സംഘവിചാരം 31)

ആത്മവിചാരം (സംഘവിചാരം 30)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies