Saturday, February 4, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം സംഘവിചാരം

അനൗപചാരികം (സംഘവിചാരം 34)

മാധവ് ശ്രീ

Print Edition: 15 January 2021

ഒരു സ്വയംസേവകന്റെ രൂപീകരണത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന പല ഘടകങ്ങളുമുണ്ട്. കാര്യകര്‍ത്താവിലൂടെയും കാര്യപദ്ധതികളിലൂടെയും വ്യക്തിനിര്‍മ്മാണം സംഭവിക്കുന്നതെങ്ങനെയെന്ന വിചാരം മുന്‍പ് നമ്മള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതു രണ്ടുമല്ലാതെ ഇക്കാര്യത്തില്‍ നല്ല പങ്കുവഹിക്കുന്ന മൂന്നാമതൊരു ഘടകത്തെ കുറിച്ചുള്ള വിചാരമാണ് ഇത്തവണ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. ആ ഘടകം മറ്റൊന്നുമല്ല, സംഘാന്തരീക്ഷത്തില്‍ ലയിച്ച് സ്വയംസേവകര്‍ പരസ്പരം ഇടപഴകുന്ന അനൗപചാരിക സമയങ്ങളാണത്. അനൗപചാരിക വേളകളിലാണ് സ്വയംസേവകരില്‍ നിന്ന് കാര്യകര്‍ത്താക്കള്‍ രൂപപ്പെടുന്നതെന്ന് നമ്മള്‍ സാധാരണ പറയാറുണ്ടല്ലോ. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലത് നൂറ് ശതമാനവും സത്യമാണെന്ന് ഉറപ്പിച്ച് പറയാനാകും. കാരണമെന്തെന്നാല്‍ അനൗപചാരിക വേളകള്‍ക്ക് മാത്രം നമ്മില്‍ വരുത്താന്‍ സാധിക്കുന്ന ചില പരിവര്‍ത്തനങ്ങളുണ്ട്. അത് മറ്റൊന്നിനാലും സാധ്യമല്ല താനും.

അതെന്തുതരം പരിവര്‍ത്തനമാണെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാകും. കാര്യകര്‍ത്താവിന്റെ ദൗത്യമെന്താണ്? അവന്‍ സമാജത്തെ ഭേദചിന്തകള്‍ക്ക് അതീതമായി സംഘടിപ്പിക്കണം, സമാജത്തിലെ ദോഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പ്രയത്‌നിക്കണം, ശാഖയെ ശക്തിപ്പെടുത്തണം, സമാജത്തിന് രാഷ്ട്രബോധവും ധാര്‍മ്മികബോധവും പകരണം, മാത്രമല്ല എല്ലാവരേയും രാഷ്ട്രപുനര്‍നിര്‍മ്മാണ യജ്ഞത്തില്‍ ഭാഗഭാക്കാക്കുകയും വേണം. ഇതെല്ലാം സാധ്യമാകണമെങ്കില്‍ കാര്യകര്‍ത്താവ് അധികസമയം നല്‍കി സമാജത്തില്‍ കര്‍മ്മനിരതനാവണം. സമാജത്തെ സ്വന്തമായി കാണണം. സമാജത്തില്‍ നിലനില്ക്കുന്ന പലതരം ഭേദവ്യത്യാസങ്ങളുടെ മതിലുകള്‍ അതിലംഘിക്കാനുള്ള കരുത്ത് അവന്‍ നേടണം. എല്ലാ വീടുകളിലും കയറിച്ചെല്ലാനുള്ള മനസ്സുണ്ടാവണം. അങ്ങനെ കയറി ചെല്ലുന്നയിടങ്ങളില്‍ സ്വവ്യവഹാരത്തിലൂടെ ആ കുടുംബത്തിലെ ഒരംഗമായി മാറണം. അതിന് എല്ലാവരും ആകൃഷ്ടരാകുംവിധമുള്ള സ്വഭാവ നൈര്‍മ്മല്യം കാര്യകര്‍ത്താവിനുണ്ടാകണം. ഏവരേയും കേള്‍ക്കാനുള്ള മനസ്സ് അവനുണ്ടാവണം. എന്തൊക്കെയാണോ സമാജത്തിലേക്ക് പകര്‍ന്നുനല്‍കാന്‍ ആഗ്രഹിക്കുന്നത് അതിന്റെ മാതൃകയും ഉദാഹരണവുമായി സ്വയം കാര്യകര്‍ത്താവ് മാറണം. ഇതിനുള്ള പ്രാപ്തി നേടുമ്പോഴാണ് സ്വയംസേവകനില്‍ ഒരു കാര്യകര്‍ത്താവ് പിറവികൊള്ളുന്നത്. ഒരു ഉത്തമ കാര്യകര്‍ത്താവായി മാറണമെങ്കില്‍ ഒരുപാട് പരിവര്‍ത്തനങ്ങള്‍ക്ക് സ്വയംസേവകന്‍ വിധേയനാകണമെന്ന് സാരം.

എല്ലാ പരിവര്‍ത്തനങ്ങളും ഒരു മണിക്കൂര്‍ ശാഖക്കുള്ളില്‍ മാത്രമായല്ല സംഭവിക്കുന്നത്. മേല്‍പറഞ്ഞ പരിവര്‍ത്തനങ്ങളില്‍ പലതും സ്വയംസേവകരില്‍ സംഭവിക്കുന്നത് അനൗപചാരിക വേളകളിലാണ്. അനുഭവത്തില്‍ നിന്ന് ചില ഉദാഹരണങ്ങള്‍ പറയാം. പതിനെട്ടാം വയസ്സിലാണ് ഞാനാദ്യമായി ശാഖയില്‍ പോയത്. ശാഖയിലേക്ക് വന്നു തുടങ്ങുമ്പോള്‍ സമാജ സംഘാടകനായി മാറാന്‍ തടസ്സമായ പല ശീലങ്ങള്‍ എനിക്കുമുണ്ടായിരുന്നു. അതുവരെയുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നും ശൈലികളില്‍നിന്നും രൂപപ്പെട്ടതും വന്നുഭവിച്ചതുമായ ശീലങ്ങളാണതൊക്കെ. ഉദാഹരണത്തിന് മറ്റ് വീടുകളില്‍ കയറിച്ചെല്ലാന്‍ പോലും മടിച്ചിരുന്നു. സ്വന്തം വീട്ടില്‍ നിന്നും വളരെയടുത്ത ചില ബന്ധുവീടുകളില്‍ നിന്നുമല്ലാതെ പുറത്ത് മറ്റു വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കാറില്ലായിരുന്നു. ജലപാനം പോലുമൊഴിവാക്കുമായിരുന്നു. അതുപോലെ വീടുവിട്ട് താമസിച്ചുള്ള ശീലമില്ലായിരുന്നു. സമാജ സംഘാടകന് ഈ ശീലങ്ങള്‍ ഒട്ടും ചേരില്ലെന്നും അതവനൊരു വിലങ്ങുതടിയാണെന്നതും നിസ്തര്‍ക്കമാണല്ലോ. എന്നാല്‍ സംഘകാര്യത്തില്‍ നിരതനായപ്പോള്‍ ഈ ശീലങ്ങളെല്ലാം തന്നെ യാതൊരു നിര്‍ബ്ബന്ധമോ ബലപ്രയോഗമോ ഉപദേശമോ പോലുമില്ലാതെ ഞാനറിയാതെ എന്നില്‍ നിന്നും നീക്കിയെടുത്തു. ആ മാറ്റത്തില്‍ സംഘ സ്വയംസേവകര്‍ ഒന്നിച്ചുള്ള അനൗപചാരിക സമയങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ഒരു മണിക്കൂര്‍ ശാഖക്ക് പുറമേ സ്വയംസേവകര്‍ ഒരുമിച്ച് ശാഖ നടക്കുന്ന ഗ്രാമത്തിലെ വീടുകള്‍ സമ്പര്‍ക്കം ചെയ്യും. അനൗപചാരികമായി സ്വയംസേവകര്‍ ഇടപഴകുന്ന ഏറ്റവും വലിയ സമയമിതാണ്. സ്വയംസേവകന്‍ ആയതോടെ സ്വാഭാവികമായി ഞാനും ഈ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി. എല്ലാ സമ്പര്‍ക്കവും മുന്‍കൂട്ടി തീരുമാനിച്ച് ചെയ്യുന്നതല്ല. ചിലപ്പോള്‍ ശാഖക്ക് മുമ്പോ ശേഷമോ ശാഖാ കാര്യവാഹോ മുഖ്യശിക്ഷകനോ നമുക്ക് ഇന്നയാളുടെ വീട് വരെ പോകാമെന്ന് പറയും. അങ്ങനെ ഒരുമിച്ച് സമ്പര്‍ക്കത്തിനു പോകും. നിശ്ചയിക്കപ്പെട്ട കാര്യക്രമങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാനാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള ഗൃഹസമ്പര്‍ക്കം നടത്താറുള്ളത്. അന്ന് ഇരുചക്ര വാഹനങ്ങള്‍ സര്‍വസാധാരണമാകാത്ത സമയമാണ്. ശാഖാ കാര്യവാഹിന് സ്വന്തമായി വാഹനമുണ്ടെങ്കിലും നടന്ന് പോകാനാണ് അദ്ദേഹം മിക്കവാറും മുന്‍കൈ എടുക്കാറുണ്ടായിരുന്നത്. കാരണം നടന്നു പോകുമ്പോള്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ അത്രയുംനേരം സ്വയംസേവകര്‍ ഒരുമിച്ചുണ്ടാകും. സമ്പര്‍ക്ക മധ്യേയാകട്ടെ പരസ്പരം ആശയവിനിമയത്തിനും ധാരാളം സമയം ലഭിക്കും. സ്വയംസേവകര്‍ തമ്മില്‍ അനൗപചാരിക സംഭാഷണത്തിലേര്‍പ്പെടാന്‍ കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യും. ഇതിനാലാണ് സമ്പര്‍ക്കത്തിന് നടന്നുതന്നെ പോകുവാന്‍ പ്രേരിപ്പിച്ചതെന്ന് പില്ക്കാലത്ത് മനസ്സിലായി. അത് സത്യമായിരുന്നു. സ്വയംസേവകനില്‍ നിന്ന് കാര്യകര്‍ത്താവായുള്ള മാറ്റത്തില്‍ തമാശകളും അനുഭവങ്ങളും ചെറിയ ചെറിയ പാഠങ്ങളുമൊക്കെ പങ്കിട്ടുള്ള ജ്യേഷ്ഠന്‍മാരുടെ കൈപിടിച്ചുള്ള നടത്തത്തിന് വലിയ പങ്കുണ്ടായിരുന്നു.

സമ്പര്‍ക്കം ആദ്യാവസാനമൊരു നല്ല ജീവിത പാഠമായിരുന്നു. ക്ഷേത്രത്തിലായിരുന്നു ശാഖ നടന്നിരുന്നത്. ക്ഷേത്രനടയിലൊരു ആല്‍മരമുണ്ട്. സമ്പര്‍ക്കത്തിന് സമയം പറഞ്ഞാല്‍ എല്ലാവരും അവിടെയാണ് ഒത്തുചേരുക. സമയത്തിന്റെ കാര്യത്തില്‍ ശാഖാ കാര്യവാഹ് വലിയ കണിശക്കാരനായിരുന്നു. സ്വയംസേവകര്‍ ഒരു സമയം പറഞ്ഞാല്‍ നിര്‍ബ്ബന്ധമായും അത് പാലിക്കണമെന്ന് ഇടയ്ക്കിടെ അദ്ദേഹം ഞങ്ങളെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. പറയുക മാത്രമല്ല ആര് വന്നാലും വന്നില്ലെങ്കിലും പറഞ്ഞ സമയത്ത് അദ്ദേഹം സമ്പര്‍ക്കം ആരംഭിക്കും. അന്നാരുടേയും പക്കല്‍ മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത സമയമാണ്. സമ്പര്‍ക്കത്തിന് പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ താമസിച്ചു വരുന്നവര്‍ക്ക് സമ്പര്‍ക്കം ചെയ്യുന്നവര്‍ എവിടെയാണെന്നും ഏതു വീട്ടിലെത്തിയെന്നുമൊക്കെ അറിയാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് ഏതുവിധേനയും സമയം പാലിക്കാന്‍ ഞങ്ങളൊക്കെ നിര്‍ബ്ബന്ധിതരാവുകയും പതുക്കെ പതുക്കെ സമയനിഷ്ഠയുടെ പ്രാധാന്യം ഉള്ളിലുറക്കുകയും ചെയ്തു. ഇതുമാത്രമല്ല നടന്നുപോകുന്ന വഴിയില്‍ വീടുകളില്‍ ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പെരുമാറേണ്ട രീതിയുമൊക്കെ രസകരമായി തമാശയൊക്കെ ചേര്‍ത്ത് തന്റെ സംഘടനാ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു നല്‍കുമായിരുന്നു.

അതില്‍ വേഷം മുതല്‍ നടപ്പില്‍ വരെ ശ്രദ്ധ പുലര്‍ത്തേണ്ട കാര്യങ്ങള്‍ ഉണ്ടായിരുന്നു. First impression is the best impression എന്നു പറയാറില്ലേ. ആദ്യ സമ്പര്‍ക്കം ഒരാളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അതുകൊണ്ട് വൃത്തിയുള്ള വേഷം പ്രത്യേകിച്ച് വെള്ളമുണ്ട് ധരിച്ച് തന്നെ സമ്പര്‍ക്കത്തിന് പോകാന്‍ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു. ശാഖയിലെത്തിയ ശേഷം ആദ്യ സമ്പര്‍ക്കത്തിന് കൂട്ടിക്കൊണ്ടു പോയപ്പോള്‍ പുതിയ ആളെന്ന നിലയില്‍ വീടും വീട്ടുകാരെയുമെല്ലാം പരിചയപ്പെടണമെന്നും നമ്മളൊരു വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ കൈകൂപ്പി നമസ്‌തേ പറഞ്ഞ് അഭിവാദനം ചെയ്യണമെന്നും സ്ത്രീ ജനങ്ങളെ അമ്മയെന്ന് സംബോധന ചെയ്യണമെന്നുമൊക്കെ എനിക്ക് പറഞ്ഞു തന്നതും അങ്ങനെ കൂടെനിന്ന് ചെയ്യിപ്പിച്ചതുമൊക്കെ ഇന്നും മായാതെ മനസ്സിലുണ്ട്. ഒരു വീട്ടില്‍ കയറിച്ചെന്നാല്‍ സമ്പര്‍ക്കം ചെയ്യാന്‍ വന്നവരെ അധികം ബുദ്ധിമുട്ടില്ലാതെ നോക്കി ഗൃഹനാഥന് സംസാരിക്കാനാവുംവിധം പരമാവധി ഒരു വശത്ത് തന്നെ ഇരിക്കണമെന്നുമൊക്കെയുള്ള ചെറിയ ചെറിയ പാഠങ്ങള്‍ ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് നടക്കുമ്പോള്‍ മധ്യേയുള്ള ഇടവേളകളില്‍ ശാഖാകാര്യവാഹ് ഞങ്ങള്‍ക്ക് പറഞ്ഞു നല്‍കുമായിരുന്നു. അനൗപചാരികമായി അദ്ദേഹം പറഞ്ഞു നല്‍കിയതെല്ലാം പ്രധാനമെങ്കിലും അതില്‍ ഏറ്റവുമധികം എന്നെ സ്വാധീനിച്ചത് നമ്മള്‍ സംസാരത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും മിതത്വവും സംബന്ധിച്ച വഴികാട്ടലുകള്‍ ആയിരുന്നു.

അക്കാര്യത്തില്‍ അദ്ദേഹം നിരന്തരം പറയുന്ന ഒരു വാചകം ഓര്‍മ്മ വന്നു. ഒരു സംഘടനാ പ്രവര്‍ത്തകന്‍ നല്ലൊരു കേള്‍വിക്കാരനാകണമെന്ന ഉപദേശ വാചകമാണത്. ചിലരുണ്ട് ഒരു വീട്ടില്‍ സമ്പര്‍ക്കത്തിന് കയറിച്ചെന്നാല്‍ അവിടെയുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാതെ നിരന്തരം എന്തെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കും. മറ്റു ചിലരാകട്ടെ ഇങ്ങോട്ട് പറയുന്നത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ക്ഷമകെട്ട് സംസാരം തടസ്സപ്പെടുത്തി ഇടയ്ക്ക് കയറിപ്പറയും. മറ്റുചിലര്‍ അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടും. ഇതെല്ലാം, കേള്‍ക്കാന്‍ അല്പം പോലും മനസ്സില്ലാത്തവരുടെ ലക്ഷണങ്ങളാണ്. കേള്‍വി രണ്ട് തരത്തില്‍ നമ്മെ സഹായിക്കും. ഒന്ന് പുതുതായി ഒരാളെ സമ്പര്‍ക്കം ചെയ്യുമ്പോള്‍ അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ താല്പര്യത്തോടെ ശ്രവിച്ചാല്‍ അദ്ദേഹത്തിന് ശ്രോതാവിനോടുള്ള ഇഷ്ടം കൂടും. ഒരാള്‍ പറയുന്നത് അതീവ ശ്രദ്ധയോടെ കേള്‍ക്കുക എന്നത് അദ്ദേഹത്തിന് നല്‍കുന്ന ആദരവ് കൂടിയാണ്. പുതിയവരെ നമ്മളോടടുപ്പിക്കാന്‍ കേള്‍വിക്കാരനെന്ന നിലയിലുള്ള നമ്മുടെ ഈ ആദരമനോഭാവം ഒന്നുമാത്രം മതിയാകും. രണ്ടാമതായി നമ്മളില്‍ കേള്‍ക്കാന്‍ മനസ്സുള്ളവര്‍ക്ക് മാത്രമേ സ്വയമേവ അവനവനേയും സ്വന്തം പ്രവര്‍ത്തനത്തേയുമൊക്കെ വിലയിരുത്താനാകൂ. കാരണം നല്ല ശ്രോതാവായ പ്രവര്‍ത്തകന്റെ കാതില്‍ പുകഴ്ത്തലും വിമര്‍ശനങ്ങളുമെത്തും. എല്ലാവരും പുകഴ്ത്തലുകളെ പൊതുവേ സന്തോഷപൂര്‍വം സ്വീകരിക്കുന്നു. മറുവശത്ത് വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയും സമീപിക്കുന്നു. സംഘപ്രവര്‍ത്തകര്‍ രണ്ടിനേയും ഒരേ താല്പര്യത്തോടെ കേള്‍ക്കാനുള്ള മനസ്സ് വളര്‍ത്തണം. കാരണം പുകഴ്ത്തലുകളേക്കാള്‍ വിമര്‍ശനങ്ങളാണ് പലപ്പോഴും നമ്മെ ശരിയായ പാതയില്‍ നയിക്കാന്‍ സഹായിക്കുക. നമ്മള്‍ നല്ലനിലയില്‍ പോകണമെന്ന് ആശിക്കുന്നവരല്ലേ നമ്മുടെ കുറവുകള്‍ ചൂണ്ടിക്കാട്ടുകയുള്ളൂ. അല്ലാത്തവര്‍ക്ക് നമ്മള്‍ എങ്ങനെയായാലുമെന്ത് കാര്യം?

അങ്ങനെ സ്വാഭാവിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ അനൗപചാരികമായി ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി. പഠിപ്പിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി. കോളേജിലെ തിയറിയും പ്രാക്ടിക്കലും പോലെയാണ് ശാഖയും സമ്പര്‍ക്കവും. ശാഖയില്‍ നിന്നു നേടിയ ഗുണങ്ങളുടെ പ്രായോഗിക അനുഭവമാണ് സമ്പര്‍ക്കം. അതിനൊക്കെയുപരി വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ തമാശയൊക്കെ പറഞ്ഞ് കൂട്ടുംകൂടി സമ്പര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ ഞാനാകെ മാറി. മുന്‍പ് മറ്റ് വീടുകളില്‍ പോകാന്‍ വിമുഖത കാട്ടിയിരുന്ന എന്നെ സമ്പര്‍ക്കം എല്ലാവീട്ടിലും എത്തിച്ചു. ശാഖയില്‍ വരുന്നതിന് മുമ്പ് ഭക്ഷണവും ജലപാനവുമൊക്കെ സ്വന്തം വീട്ടില്‍ നിന്ന് മാത്രമായിരുന്നെങ്കില്‍ ശാഖാ സമ്പര്‍ക്കത്തിലൂടെ ആ ശീലവും മാറ്റപ്പെട്ടു. സമ്പര്‍ക്കം സ്വഭാവമായപ്പോള്‍ എല്ലാ വീടുകളും സ്വന്തമെന്ന അനുഭൂതി ലഭിച്ചു. മടികൂടാതെ വീടുകളുടെ അകത്തളങ്ങളില്‍ പ്രവേശിക്കാനും ഭക്ഷണം കഴിക്കാനും പിന്നെ വൈമനസ്യമുണ്ടായിട്ടില്ല. മറ്റൊരു വീട്ടില്‍ നിന്നും ഞാനാദ്യമായി ഭക്ഷണം കഴിക്കാന്‍ കാരണമായ സന്ദര്‍ഭം ഇന്നും ഓര്‍മ്മയിലുണ്ട്. ശാഖ നടക്കുന്ന ഗ്രാമ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി. എന്റെ വീട്ടിലേക്ക് അമ്പലത്തില്‍ നിന്നുമല്പം ദൂരമുണ്ട്. അരമണിക്കൂറിനടുത്ത് നടക്കണം. അതിനാല്‍ ശാഖ കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകാതെ ഉത്സവ പരിപാടികള്‍ കാണാനായി ഞാന്‍ ക്ഷേത്രത്തില്‍ തന്നെ തുടര്‍ന്നു. എന്റെ ശാഖയിലെ ഒരു ബാല സ്വയംസേവകന്‍ ഇത് ശ്രദ്ധിച്ചു. അയാളുടെ വീട് അടുത്താണ്. രാത്രിയില്‍ ഒറ്റക്ക് വീട്ടില്‍ പോകാന്‍ ഭയമാണെന്ന് പറഞ്ഞ് സമര്‍ത്ഥമായി എന്നെയും കൂട്ടി അയാള്‍ വീട്ടിലേക്ക് പോയി. വളരെ ചെറിയൊരു വീട്. ചെന്നയുടനെ ശാഖയില്‍ പുതുതായി വന്ന ചേട്ടനാണെന്ന് പറഞ്ഞ് അമ്മയെ പരിചയപ്പെടുത്തി. അമ്മ കുശലമൊക്കെ ചോദിച്ചു. ഇടക്കയാള്‍ എനിക്കൊന്ന് മിണ്ടാനുള്ള അവസരം പോലും തരാതെ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നല്ല വിശപ്പുണ്ടെന്നും തിരികെ അമ്പലത്തിലേക്ക് പോകണമെന്നും വേഗം ഭക്ഷണമെടുക്കാനും അമ്മയോട് ആവശ്യപ്പെട്ടു. മക്കള്‍ പോയി കൈകഴുകി വരൂവെന്ന് അമ്മ. അങ്ങനെ മടിച്ച് മടിച്ച് കൈകഴുകി വന്ന് നിലത്തിരുന്ന് ഞങ്ങളിരുവരും ഭക്ഷണം കഴിച്ചു. തിരികെ ക്ഷേത്രത്തിലേക്ക് മടങ്ങിയപ്പോള്‍ എന്റെ ദേഹത്തു നിന്നും എന്തോ ബാധ കുടിയിറങ്ങിപ്പോയതു പോലത്തെ അനുഭവമായിരുന്നു.

വളരെ ചെറുപ്പം മുതല്‍ ശാഖയില്‍ പോയി തുടങ്ങിയ ബാല സ്വയംസേവകനു പോലും സംഘത്തില്‍ പുതുതായി വന്നയാളെ എങ്ങനെ സ്വാഭാവികമായി കൈകാര്യം ചെയ്യണമെന്നറിയാമായിരുന്നു. തമാശയും കാര്യവും ചേര്‍ത്ത് പറഞ്ഞാല്‍ വ്യക്തിനിര്‍മാണം ചേട്ടന്‍മാരുടെ മാത്രം കുത്തകയല്ലെന്ന് സാരം. ശാഖയില്‍ വന്ന ദിനം മുതല്‍ ഞാനയാള്‍ക്ക് സ്വന്തം ചേട്ടനായി മാറി. സഹോദരതുല്യമായ ആ സ്‌നേഹത്തിന് മുന്നില്‍ സ്വന്തം വീട്ടില്‍ നിന്നുമാത്രമേ ഭക്ഷണം കഴിക്കൂവെന്ന ദീര്‍ഘനാള്‍ പിന്തുടര്‍ന്ന ശീലമൊക്കെ ഒരുനിമിഷം കൊണ്ട് മാറിപ്പോയി. സമാജത്തില്‍ അലിഞ്ഞുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തക്കവിധം സ്വയംസേവകരെ രൂപപ്പെടുത്തുന്നതില്‍ അനൗപചാരിക വേളകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Tags: സംഘവിചാരം
Share104TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സംഘ വികിര (സംഘവിചാരം 35)

കുടുംബ ഭാവന (സംഘവിചാരം 33)

സംഗച്ഛധ്വം (സംഘവിചാരം 32)

കാര്യകര്‍ത്താവ് (സംഘവിചാരം 31)

ആത്മവിചാരം (സംഘവിചാരം 30)

മനസ്സ് (സംഘവിചാരം 29)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

നവഭാരതവും നാരീശക്തിയും

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

പ്രതിഭാധനനായ കവി

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

അജാതശത്രുവായ സ്വയംസേവകന്‍!

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies