Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കര്‍ഷകര്‍ക്ക് ഇനി സുവര്‍ണകാലം

അഡ്വ രതീഷ് ഗോപാലൻഅഡ്വ രതീഷ് ഗോപാലൻ
15 may 2020

കാര്‍ഷിക രാജ്യമായ ഭാരതത്തില്‍ ഇന്ന് ഏറ്റവും ദുര്‍ബലരായ വിഭാഗമാണ് കര്‍ഷകര്‍. സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രയത്‌നത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം വില നിര്‍ണ്ണയിക്കാനുള്ള അവകാശം പോലും ഇല്ലാത്തവരാണ് ഭാരതത്തിലെ കര്‍ഷകര്‍. സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലാത്ത, വികലമായ കാര്‍ഷിക നയങ്ങളുടെ ബലിയാടുകളാണ് അവര്‍. കര്‍ഷകന്റെ പ്രകൃതിയോടും കൃഷിയോടും മണ്ണിനോടുമുള്ള വൈകാരികബന്ധത്തെ പരമാവധി ചൂഷണം ചെയ്ത് ഇടനിലക്കാരായ വ്യാപാരമാഫിയകള്‍ തടിച്ചു കൊഴുത്തപ്പോള്‍ കടക്കെണിയില്‍ കുടുങ്ങി കൃഷിഭൂമിയും, കുടുംബവും, അതുപോലെ സ്വന്തം താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ കഴിവില്ലാതെ ആത്മഹത്യയില്‍ അഭയം തേടാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരായി. കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്ന ഈ അവസ്ഥ ഒരു താല്‍ക്കാലിക പ്രതിഭാസമല്ല. അതുകൊണ്ട് തന്നെ താല്‍ക്കാലികമായ പരിഹാരങ്ങള്‍ കൊണ്ട് ശാശ്വതമായി ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ ഭാരതത്തില്‍ ഇപ്പോഴുള്ള സമ്പദ് വ്യവസ്ഥയില്‍ ഒരു ഉടച്ചുവാര്‍ക്കല്‍ കൂടിയേ തീരൂ. അതിനായി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൃഷിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കാനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. വിദ്യാസമ്പന്നര്‍ കൂടുതലായ ഈ കാലഘട്ടത്തില്‍ എല്ലാവരും മുഴുവന്‍ സമയ കര്‍ഷകര്‍ ആയില്ലെങ്കില്‍ കൂടി കൃഷിയെ സ്‌നേഹിക്കുന്ന, സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി അല്‍പമെങ്കിലും കൃഷി ചെയ്യുന്ന പാര്‍ട്ട് ടൈം കര്‍ഷകരെങ്കിലും ആയാല്‍ തന്നെയും ഭാരതത്തിന്റെ ഈ സമ്പദ് വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകും. കര്‍ഷകര്‍ക്ക് പ്രോത്സാഹനത്തിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയും, കൃഷിനാശത്തിന്റെ ആഘാതത്തില്‍ നിന്നും കര്‍ഷകനെ മോചിപ്പിക്കാന്‍ ഫസല്‍ ബീമാ യോജന, കര്‍ഷകന് ആവശ്യമായ സഹായങ്ങളായി കൃഷി സ്ഥലത്തിന്റെ ഉര്‍വ്വരത സംരക്ഷിക്കാന്‍ സൗജന്യ മൈബൈല്‍ മണ്ണ് പരിശോധന, ജലസേചനം ഉറപ്പുവരുത്താന്‍ സിഞ്ചായി യോജന, പണയം ഇല്ലാതെ വിളയ്ക്കനുസരിച്ചു ഒരു ലക്ഷത്തി അറുപതിനായിരം രൂപവരെ പിന്‍വലിക്കാവുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വെറും 4% വാര്‍ഷിക പലിശ നിരക്കില്‍, സൗജന്യ സോളാര്‍ പമ്പ്‌സെറ്റ് അങ്ങനെ മുമ്പൊരിക്കലും ഇല്ലാത്തവിധം കര്‍ഷകര്‍ക്ക് എല്ലാവിധ സഹായങ്ങളും കൊടുത്തു കൃഷിയെ പ്രോത്സാഹിപ്പിച്ചു കാര്‍ഷികമേഖലയുടെ നഷ്ടപ്പെട്ട പ്രഭാവം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആ ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് രാജ്യത്ത് കര്‍ഷകരുടേതായ 10000 കര്‍ഷക ഉത്പാദക സംഘങ്ങള്‍ അഥവാ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ് ആരംഭിക്കാനുള്ള തീരുമാനം.

ഭാരതത്തില്‍ സര്‍വ്വതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്മ്യൂണിസമോ, അല്ലെങ്കില്‍ കോര്‍പ്പറേറ്റ് കമ്പനികളുടെയും, വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള മുതലാളിത്തമോ അല്ല മറിച്ച് ‘പരസ്പരം ഭാവയന്ത:’ എന്ന സിദ്ധാന്തമനുസരിച്ചുള്ള സഹകരണ സോഷ്യലിസമാണ് നിലവിലുള്ളത്. അത് പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. അതിനായാണ് രാജ്യത്ത് 10,000 കര്‍ഷക ഉത്പാദക സംഘങ്ങള്‍ അഥവാ ഫാര്‍മര്‍ പ്രൊഡ്യുസര്‍ ഓര്‍ഗനൈസേഷന്‍സ് ആരംഭിക്കാന്‍ 1500 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനകം അതായത് 2019-20 മുതല്‍ 2023-24 വരെയുള്ള കാലയളവിനുള്ളില്‍ രാജ്യത്ത് 10000 കര്‍ഷക ഉദ്പാദക സംഘങ്ങള്‍ രൂപീകരിച്ചു വിജയകരമാക്കി നടത്തിക്കൊണ്ടുപോകാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ 15% അതായത് 1500 സംഘങ്ങള്‍ രൂപീകരിക്കുന്നത് നീതി ആയോഗ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ‘ആസ്പിറേഷണല്‍ ഡിസ്ട്രിക്ട്‌സ്’കളിലായിരിക്കും. ഇത്തരത്തില്‍ രൂപീകരിക്കപ്പെടുന്ന സംഘങ്ങള്‍ക്ക് 2027-28 വരെ എല്ലാതരത്തിലും സ്വയംപര്യാപ്തതയോടെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സഹായങ്ങളും പ്രോത്സാഹനവും സര്‍ക്കാര്‍ ഒരുക്കും.

ADVERTISEMENT

ഈ പദ്ധതിപ്രകാരം സംഘങ്ങള്‍ രൂപീകരിക്കേണ്ടത് ഇന്ത്യന്‍ കമ്പനി നിയമത്തിലെ പാര്‍ട്ട് കത അ പ്രകാരമോ, അല്ലെങ്കില്‍ അതത് സംസ്ഥാന സഹകരണ നിയമങ്ങളനുസരിച്ചോ ആയിരിക്കണം.

സാധാരണ പ്രദേശങ്ങളില്‍ ഒരു സംഘത്തില്‍ ചുരുങ്ങിയത് 300 അംഗങ്ങളെങ്കിലും വേണം. എന്നാല്‍ ഇടുക്കി, വയനാട് പോലുള്ള മലയോര ദുര്‍ഘടപ്രദേശങ്ങളില്‍ 100 അംഗങ്ങള്‍ മതിയാകും. സംഘത്തിന്റെ സാമ്പത്തികഭദ്രതയ്ക്കും, സ്വയംപര്യാപ്തതയ്ക്കും, സംഘം ലാഭകരമായി മുന്നോട്ട് നടത്തിക്കൊണ്ടുപോകുന്നതിനുമായി ഓരോ സംഘത്തിലും സാധാരണ പ്രദേശങ്ങളില്‍ 500 അംഗങ്ങള്‍വരെയും, മലയോര ദുര്‍ഘടപ്രദേശങ്ങളില്‍ 200വരെയും ആകാം എന്നും പദ്ധതി മര്‍ഗ്ഗരേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഈ പദ്ധതി നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം (എസ്.എഫ്.എ.സി), നാഷണല്‍ കോ-ഓപറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍സിഡിസി), നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെ ന്റ് (നബാര്‍ഡി)എന്നിവരെ നടത്തിപ്പ് ഏജന്‍സികളായി നിയോഗിച്ചിരിക്കുന്നു. ഇനി അഥവാ ഏതെങ്കിലും സംസ്ഥാനം ഈ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് പകരം അവരുടെ സംസ്ഥാന ഏജന്‍സികളെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ കോപ്പറേഷന്‍ ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫെയറിനെ ആ വിവരം അറിയിച്ചു അനുമതിക്കായി സമീപിക്കാവുന്നതാണ്. സംസ്ഥാനം നിര്‍ദ്ദേശിക്കുന്ന ഏജന്‍സിയുടെ ഈ വിഷയങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും മുന്‍പരിചയവും വിശ്വാസ്യതയും മനുഷ്യവിഭവശേഷിയുമൊക്കെ വിലയിരുത്തി കേന്ദ്ര സര്‍ക്കാറിന് കേന്ദ്ര ഏജന്‍സികളെ നടത്തിപ്പ് ഏല്‍പ്പിക്കണോ, അതോ സംസ്ഥാന ഏജന്‍സി മതിയോ എന്ന് തീരുമാനമെടുക്കാം.

നടത്തിപ്പ് ചുമതലയുള്ള ഏജന്‍സികള്‍ നിയോഗിക്കുന്ന വിദഗ്ധരായ ക്ലസ്റ്റര്‍ ബേസ്ഡ് ബിസിനസ് ഓര്‍ഗനൈസേഷന്‍സ് മുഖേന ആയിരിക്കും പുതുതായി രൂപീകരിക്കപ്പെടുന്ന സംഘങ്ങള്‍ വികസിപ്പിച്ചെടുക്കുക. കൃഷിയിലും അനുബന്ധ മേഖലകളിലും ഒരു ജില്ലയില്‍ നിന്നും ഒരു പ്രത്യേക ഉല്‍പ്പന്നം എന്ന ക്ലസ്റ്റര്‍ ബേസ്ഡ് പ്രവര്‍ത്തനത്തിലൂടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, കയറ്റുമതി എന്നിവയില്‍ സവിശേഷ ശ്രദ്ധ കൊടുക്കും. പാലക്കാട് ജില്ലയിലെ ഭൗമ സൂചിക പദവിയുള്ള പാലക്കാടന്‍ മട്ടയരി, ആലത്തൂര്‍ വാഴയ്ക്ക വറ്റല്‍, ഇടുക്കിയില്‍ നിന്നുള്ള ഏലം, വയനാടന്‍ കാപ്പി അങ്ങനെ ഓരോ ജില്ലയില്‍ നിന്നും ഓരോ ഉല്‍പ്പന്നത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ക്ലസ്റ്റര്‍ ബേസ്ഡ് പ്രൊമോഷന്‍ ആയിരിക്കും സംഘങ്ങളിലൂടെ നടപ്പാക്കുന്നത്.

ഈ പദ്ധതിയുടെ കീഴില്‍ പുതുതായി രൂപീകരിക്കുന്ന സംഘങ്ങളുടെ രജിസ്‌ട്രേഷന്‍, നടത്തിപ്പ് ചെലവ്, സി.ഇ.ഒ., അക്കൗണ്ടന്റ്, മറ്റ് ജോലിക്കാര്‍ എന്നിവരുടെ വേതനം, വാടക മറ്റ് ഓഫീസ് ചെലവുകള്‍ എന്നിവയ്ക്കായി ഒരു അംഗത്തിന് 2000 രൂപ എന്ന നിരക്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരു സംഘത്തിന് 15 ലക്ഷം വരെ ഇക്വിറ്റി ഗ്രാന്റായും, ഈ കര്‍ഷക സംഘങ്ങള്‍ അവരവരുടെ ക്ലസ്റ്ററുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഉത്പാദക, സംഭരണ, സംസ്‌കരണ, വിപണന പദ്ധതികളുടെ രൂപീകരണത്തിനും, നടത്തിപ്പിനുമായി ബാങ്കിങ് സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ ലഭിക്കാനായി 2 കോടി രൂപ വരെ സര്‍ക്കാര്‍ ക്രെഡിറ്റ് ഗ്യാരന്റി സൗകര്യമൊരുക്കും. കൂടാതെ ഈ സംഘങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ദേശീയ നിലവാരത്തിലുള്ള മാനേജ്‌മെന്റ് പരിശീലന സ്ഥാപനങ്ങളില്‍ ഓര്‍ഗനൈസേഷന്‍ മാനേജ്‌മെന്റ്, അക്കൗണ്ട് മാനേജ്‌മെന്റ്, റിസോഴ്‌സ് പ്ലാനിംഗ്, സംഭരണം, സംസ്‌കരണം, വിപണനം, കയറ്റുമതി എന്നീ വിഷയങ്ങളില്‍ വിദഗ്ദ പരിശീലനം ലഭ്യമാക്കാനും തുക ഉപയോഗപ്പെടുത്താം.

ഈ എല്ലാ ചെലവുകള്‍ക്കുമായി നബാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ 1000 കോടി രൂപയും, എന്‍സിഡിസിയുടെ മേല്‍നോട്ടത്തില്‍ 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്ക് എന്‍സിഡിസി അല്ലെങ്കില്‍ നബാര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ഉപയോഗപ്പെടുത്താം. അതുപോലെ ഇന്ത്യന്‍ കമ്പനി നിയമത്തിലെ പാര്‍ട്ട് കത അ പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്ക് നബാര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ഉപയോഗപ്പെടുത്താം. ഈ ഫണ്ട് ഉപയോഗിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ നൈപുണ്യ വികസനത്തിനും, വിദഗ്ധ പരിശീലനത്തിനും മികച്ച സ്ഥാപനങ്ങളില്‍ അവസരമൊരുക്കും.

സാധാരണയായി കര്‍ഷക സഹകരണ സംഘങ്ങള്‍ തകരുന്നതിന് കാരണം കര്‍ഷകര്‍ക്ക് മാനേജ്‌മെന്റ് രംഗത്തുള്ള പരിചയക്കുറവാണ്. അതുകൊണ്ടുതന്നെ ഈ രൂപീകരിക്കപ്പെടുന്ന 10000 സംഘങ്ങളും എല്ലാവിധ വെല്ലുവിളികളെയും അതിജീവിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നുള്ള നിര്‍ബ്ബന്ധബുദ്ധിയില്‍ നിന്നാണ് സംഘങ്ങളിലെ ചുമതലപ്പെട്ടവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള മാനേജ്‌മെന്റ് പരിശീലനം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കര്‍ഷകന് കൃഷിയെക്കുറിച്ചു മാത്രമല്ല വിപണിയെക്കുറിച്ചും, വിപണനത്തെക്കുറിച്ചുമുള്ള അറിവ് കൂടി ഉണ്ടെങ്കിലേ സമകാലീന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

ഈ കാര്യങ്ങളെല്ലാം സംസ്ഥാന തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി കൃഷി – സഹകരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റിയും, ജില്ലാ- ക്ലസ്റ്റര്‍ തലങ്ങളില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിക്കേണ്ടതാണ്. ഈ കമ്മിറ്റികള്‍ കര്‍ഷകര്‍ക്ക് ഇങ്ങനെയുള്ള കര്‍ഷക ഉത്പാദക സംഘങ്ങള്‍ രൂപീകരിക്കാനും, നടത്തിക്കൊണ്ടുപോകാനുമുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതാണ്.

കാര്‍ഷികമേഖലയില്‍ സമൂല പരിവര്‍ത്തനവും, സമ്പദ്‌വ്യവസ്ഥയില്‍ കൃഷിയ്ക്കും, അനുബന്ധ വ്യവസായങ്ങള്‍ക്കും പ്രധാന്യം കൊടുത്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി നടപ്പിലാകുന്നതോടെ ഭാരതത്തില്‍ വീണ്ടും കര്‍ഷകരുടെ സുവര്‍ണ്ണകാലത്തിന് തുടക്കമാകും.

(ലേഖകന്‍ ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രചാര്‍ പ്രമുഖ് ആണ്)

Tags: കാര്‍ഷികമേഖലകൃഷികര്‍ഷകര്‍ഭാരതീയ കിസാന്‍ സംഘ്
Share68TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies