Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സമാജോദ്ധാരണത്തിനുള്ള വഴികള്‍ (ലോകത്തിന് വഴികാട്ടാന്‍ ഭാരതത്തിന്റെ ദര്‍ശനം തുടര്‍ച്ച)

ഡോ. മന്‍മോഹന്‍ വൈദ്യഡോ. മന്‍മോഹന്‍ വൈദ്യ
15 may 2020

സമാജത്തിനും രാഷ്ട്രത്തിനും വേണ്ടി എങ്ങനെ മുന്നോട്ട് നീങ്ങും എന്ന് ചിന്തിക്കേണ്ട അവസരമാണിത്. ഭാരതം ഒരിക്കലും സ്വന്തം കാര്യത്തെപ്പറ്റി മാത്രമല്ല ചിന്തിച്ചത്. മറിച്ച് ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ചിന്തിച്ചിരുന്നത്. ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച’ എന്നതാണ് ഭാരതത്തിന്റെ ചിന്തയും പ്രവൃത്തിയും.

Google NewsAdd Kesari Weekly as a preferred source on Google

‘സ്വദേശി സമാജ്’ എന്ന പ്രബന്ധത്തില്‍, രവീന്ദ്രനാഥ ടാഗൂര്‍ അസന്നിഗ്ദ്ധമായ വാക്കുകളില്‍ ഇങ്ങനെ പറയുന്നു: ‘നമുക്ക് ഏറ്റവും ആദ്യം നമ്മള്‍ എന്താണോ അത് ആയിത്തീരണം.’ ഈ ‘നമ്മള്‍’ എന്ന സ്വത്വം ആദ്ധ്യാത്മികാധിഷ്ഠിതവും ഏകാത്മതാ ജീവിതദൃഷ്ടിയുമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണ്. ഹിമാലയം മുതല്‍ അന്തമാന്‍ വരെ പരന്നുകിടക്കുന്ന ഈ ഭൂമിയില്‍ താമസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍, വ്യത്യസ്ത ജാതികളില്‍ പെടുന്നവര്‍, അനേകം ആരാധനാ മൂര്‍ത്തികളെ ഉപാസിക്കുന്നവര്‍, നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവര്‍ അങ്ങനെ ഓരോ സമാജവും ‘നമ്മള്‍’ എന്ന സ്വത്വത്തിനെ മാതൃകയാക്കുന്നു. അതിനെ അംഗീകരിക്കുന്നു. ഈ സ്വത്വത്തെ ജനങ്ങള്‍ അറിയുന്നു. അതിനെ അനേകം പേരുകളില്‍ തിരിച്ചറിയുന്നു. ഇതാണ് നമ്മുടെ തനിമ – ”എകം സത് വിപ്രാ: ബഹുധാ വദന്തി”, ‘നാനാത്വത്തിലെ ഏകത്വം’, ‘ഓരോ വ്യക്തിയിലും ഈശ്വരന്റെ അംശം ഉണ്ട്. ഓരോരുത്തരുടേയും അഭിരുചി, സ്വഭാവം, കഴിവ് എന്നിവ അനുസരിച്ച് ഈശ്വരനുമായി ഒന്നിച്ചുചേരാന്‍ വിഭിന്ന മാര്‍ഗ്ഗങ്ങളും ഉണ്ട്. ഈശ്വരനുമായി ഒന്നിച്ചുചേരുന്നതിന്, ഈശ്വരസാമീപ്യം അനുഭവിക്കാന്‍ ജീവിതം സദാ കര്‍മ്മനിരതമായിരിക്കണം. പ്രധാനപ്പെട്ട ഈ നാലുകാര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ സ്വത്വം. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദര്‍ശിക്കാന്‍ കഴിയണം. ‘നമ്മള്‍ എന്താണോ അത് ആയിത്തീരാനുള്ള’ രഹസ്യം ഇതുതന്നെയാണ്.

ഇന്നും 70 ശതമാനം ഭാരതീയരും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. മുന്‍പ് ഈ ഗ്രാമങ്ങളൊക്കെ എങ്ങനെയുള്ളതായിരുന്നു? അവിടെ നല്ല റോഡുകള്‍ ഉണ്ടായിരുന്നില്ല, വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല, തൊഴിലവസരങ്ങള്‍ ലഭ്യമായിരുന്നില്ല. ഗ്രാമങ്ങളില്‍ താമസിക്കുന്നത് പിന്നാക്കത്തിന്റെ അടയാളമായി കണക്കാക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് പഠിക്കുന്നതിനും പഠനശേഷം ജോലി നേടുന്നതിനും അഭ്യസ്തരായ ജനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. പക്ഷേ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു; ഇനി മാറുകയും ചെയ്യും. എന്നുമാത്രമല്ല ഈ മാറ്റം ആവശ്യവുമാണ്. ഇന്ന് എല്ലാറ്റിനും വഴിയുണ്ടായിരിക്കുന്നു. വൈദ്യുതി, ഇന്റര്‍നെറ്റ്, മൊബൈല്‍, ഗതാഗതം എന്നീ സൗകര്യങ്ങള്‍ ഗ്രാമത്തിലും ലഭ്യമാണ്. മെച്ചപ്പെട്ട ചികിത്സാ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമായാല്‍ ഗ്രാമങ്ങളില്‍ ജീവിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ താല്പര്യം കാണിക്കും. നഗരങ്ങളില്‍ വികേന്ദ്രിതമായ സാമ്പത്തിക വ്യവസ്ഥ, വ്യവസായം തുടങ്ങിയ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു.

ADVERTISEMENT

കൊറോണ കാരണം ജനങ്ങള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക്, സ്വജനങ്ങളുടെ ഇടയിലേക്ക്, തങ്ങളുടെ വേരുകളിലേക്ക് മടങ്ങിപ്പോയിക്കൊണ്ടിരിക്കുകയാണ്. ഇവരില്‍ അഭ്യസ്തവിദ്യരായവരുമുണ്ട്. ഇവരെ ഗ്രാമത്തിന്റെ വികസനവുമായി ബന്ധപ്പെടുത്തി അവിടെത്തന്നെ നിര്‍ത്തിയാല്‍, അവര്‍ക്ക് തൊഴില്‍സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുത്താല്‍, ഗ്രാമങ്ങളിലേക്ക് മടങ്ങിയവരില്‍ 40 ശതമാനം പേരെയും ഗ്രാമങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താം.

അഭ്യസ്തവിദ്യരില്‍ ഇന്നു കാണുന്ന നവീന ചിന്താഗതിയുടെ അഭാവം നികത്തുന്നതിന് അവര്‍ക്ക് ഓണ്‍ലൈനായും ജോലിസ്ഥലങ്ങള്‍ വഴിയും പ്രശിക്ഷണം നല്‍കാന്‍ കഴിയും. ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ടതും കൃഷി അടിസ്ഥാനമാക്കിയതുമായ പുതിയ വ്യവസായങ്ങള്‍ ഗ്രാമങ്ങളില്‍ തുടങ്ങാന്‍ സാധിക്കും. ഗ്രാമീണ കൂട്ടായ്മകളുടെ സഹായത്തോടെ പരസ്പരപൂരകങ്ങളായ നിരവധി വ്യവസായങ്ങള്‍ ഗ്രാമങ്ങളില്‍ തുടങ്ങാന്‍ കഴിയും. ഗ്രാമങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിവരങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നേരിട്ട് ഉപഭോക്താവിലേക്കും പ്രാദേശിക വിപണനകേന്ദ്രങ്ങളിലേക്കും എത്തിക്കാന്‍ കഴിയും. ഇതിലൂടെ അനേകം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാവും. ഇന്ന് ഊബറിന്റേയും ഓലയുടെയും സഹായത്തോടെ, ഒരു ഫോണ്‍കാളിനപ്പുറത്ത്, എല്ലാ സൗകര്യങ്ങളും നമ്മുടെ വീട്ടുപടിക്കല്‍ എത്തുന്നുണ്ട്. എത്ര മിനുട്ടിനുള്ളില്‍, എത്ര സമയത്തിനുള്ളില്‍ ഈ സേവനം ലഭ്യമാവും എന്നും അറിയാന്‍ പറ്റും. ഈ സേവനങ്ങള്‍ക്ക് ആവശ്യമായ തുക ഓണ്‍ലൈനായി നല്‍കാനും കഴിയും. ഈ സൗകര്യങ്ങളൊക്കെ ഇന്ന് ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുവഴി അനേകം യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും ലഭ്യമായി.

രാസവളങ്ങളുടെ ഉപയോഗം ലോകത്തിനും ഭൂമിക്കും ഭീഷണിയായി മാറി. ജൈവകൃഷിയുടെ മഹത്വത്തെയും മൂല്യത്തെയും കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകാന്‍ തുടങ്ങി. അല്പം കൂടുതല്‍ വില നല്‍കിയാലും ശുദ്ധമായ ഉല്പന്നങ്ങള്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കാന്‍ തുടങ്ങി. വര്‍ദ്ധിച്ചുവരുന്ന ആവശ്യം, അത് നിറവേറ്റല്‍ ഈ രണ്ട് പ്രക്രിയകളും പരസ്പരപൂരകമായി തുടരുകയും സന്തുലിതമായ സാമ്പത്തിക കാഴ്ചപ്പാട് വികസിപ്പിക്കുകയും നേരിട്ട് ഉപഭോക്താക്കളിലേക്ക് ഉല്പന്നങ്ങള്‍ എത്തിക്കുകയും ചെയ്താല്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നാടന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട പശുക്കളുടെ പാലിനും പാലുല്പന്നങ്ങള്‍ക്കുമുള്ള ആവശ്യം വര്‍ദ്ധിക്കും. ഈ പദ്ധതികളെല്ലാം ഗ്രാമങ്ങളെയോ ഗ്രാമീണ കൂട്ടായ്മകളെയോ കേന്ദ്രീകരിച്ചാവണം.

ചെറുതും ഇടത്തരവുമായ വ്യവസായങ്ങള്‍ക്കാണ് ഇന്ന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഏറ്റവും കൂടുതല്‍ കഴിവ്. ഗ്രാമങ്ങളില്‍ ചെറിയ വ്യവസായങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയും അനുബന്ധസൗകര്യങ്ങളും ഒരുക്കിയാല്‍ അത് ഗ്രാമീണര്‍ക്ക് പ്രോത്സാഹനമാവും. അതോടൊപ്പം അവര്‍ക്ക് പ്രത്യേക ഇളവുകളും നല്‍കണം. ഇത്തരം വ്യവസായങ്ങള്‍ തുടരാനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കണം. ഗ്രാമീണ മേഖലയില്‍ വ്യവസായം തുടങ്ങുന്നവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പയും സബ്‌സിഡികളും നല്‍കണം. വിപണിയില്‍ തങ്ങളുടെ ഉല്പന്നം വില്‍ക്കണമെങ്കില്‍ അതിന്റെ രൂപകല്പനയെ (ഡിസൈനിംഗ്)പ്പറ്റിയും ചിന്തിക്കണം. രൂപകല്പനയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്തുന്ന രാജ്യങ്ങളാണ് കൊറിയയും ജപ്പാനും. അതുകൊണ്ട് അവരുടെ ഉല്പന്നങ്ങള്‍ ലോകം മുഴുവനും വില്‍ക്കപ്പെടുന്നു. ഭാരതത്തിലും രൂപകല്പനയെ പറ്റി പഠിപ്പിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളും പഠനസ്ഥാപനങ്ങളും തുടങ്ങണം.

ഭാരതത്തിന്റെ സാമ്പത്തികരംഗത്ത് ചൈനയ്ക്ക് നല്ല സ്വാധീനമുണ്ട്. കൊറോണ എന്ന മഹാമാരിയെ തുടര്‍ന്ന് ചൈന വലിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ചൈനാ നിര്‍മ്മിതങ്ങളായ വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ അതിന് സമൂഹത്തില്‍ നിന്ന് നല്ല പ്രതികരണം ഉണ്ടാവും. വിലക്കുറവ് കൊണ്ടുമാത്രം നമ്മുടെ വിപണിയിലേക്ക് ഒഴുകിയെത്തിയ ചൈനയുടെ ഉല്പന്നങ്ങള്‍ക്ക് പകരമായി അത്തരം വസ്തുക്കള്‍ ഭാരതീയര്‍ തന്നെ നിര്‍മ്മിക്കുക എന്നതാണ് നാം ആദ്യം ചെയ്യേണ്ടത്. ഇത് ഒരുതരത്തിലുള്ള സാമ്പത്തിക യുദ്ധം തന്നെയാണ്. ഇങ്ങനെ ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെങ്കില്‍ അനേകം യുവജനങ്ങള്‍ക്ക് തൊഴിലും അതുവഴി ലഭ്യമാവും.

മിക്കരാജ്യങ്ങളും ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ചൈനയുടെ ഉല്പന്നങ്ങള്‍ക്ക് പകരമായി ഗുണമേന്മയുള്ളതും വിലകുറഞ്ഞതുമായ സ്വദേശി ഉല്പന്നങ്ങള്‍ നാം നിര്‍മ്മിക്കുകയാണെങ്കില്‍, മിക്ക രാജ്യങ്ങളും ചൈനയ്ക്ക് പകരം ഭാരതവുമായി വ്യാപാര ബന്ധത്തിന് തയ്യാറാവും. തന്മൂലം ഭാരതത്തില്‍ തൊഴില്‍ ലഭ്യത വര്‍ദ്ധിക്കും. അതോടൊപ്പം ഭാരതത്തിന്റെ കയറ്റുമതി വര്‍ദ്ധിക്കുകയും സാമ്പത്തികവ്യവസ്ഥ ദൃഢമാവുകയും ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് കയറ്റുമതിക്കുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം. ബാക്കി വെല്ലുവിളികളൊക്കെ സമൂഹം ഏറ്റെടുത്തുകൊള്ളും.

പ്രാദേശിക തൊഴിലുകളെ മുന്‍നിര്‍ത്തിയാവണം എല്ലാ പദ്ധതികളും ആസൂത്രണം ചെയ്യേണ്ടത്. ഓരോ രാജ്യവും സ്വദേശി സങ്കല്പത്തിന്റെ മഹത്വം മനസ്സിലാക്കണം. ആഗോളവല്‍ക്കരണത്തിന്റെ (globalisation) ‘എല്ലാവര്‍ക്കും യോജിച്ച ഒരേ അളവ് (one sizes fits all) എന്ന ചിന്താഗതി അനുചിതമാണ്. അഭിപ്രായൈക്യത്തില്‍ അധിഷ്ഠിതമായ പരസ്പരപൂരകമായ സാമ്പത്തിക സഹകരണവും വ്യാപാരകരാറും രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്നതാണ് കൂടുതല്‍ ഫലപ്രദമാവുക.

ഈ ചെറു വ്യവസായങ്ങളെല്ലാം ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാവുമ്പോള്‍ അവിടെ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളുടെ വിലയും കുറവായിരിക്കും. കാരണം ഗ്രാമങ്ങളിലെ ജീവിത ചെലവ് (cost of living) പട്ടണങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഗ്രാമങ്ങളിലെ ജീവിതനിലവാരം  (quality of life) മികച്ചതുമാണ്. ഗ്രാമീണര്‍ക്ക് ബന്ധുക്കളുടെ ഇടയില്‍ കഴിയാനും ഭൂമിയുമായി അടുത്തിടപഴകാനും സാധിക്കും. ഗ്രാമങ്ങളിലെ സാമാജിക ജീവിതത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താം. നഗരങ്ങളിലെ ജീവിതപരിചയം, ഗ്രാമങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ മടങ്ങിപ്പോയവര്‍ക്ക് സാധിക്കും.

ഈ കാര്യങ്ങളൊക്കെ സര്‍ക്കാരിനെ മാത്രം ആശ്രയിച്ച് നടക്കില്ല. സമാജത്തിന്റെ ഇടപെടലും സര്‍ക്കാരിന്റെ സഹകരണവും കൊണ്ട് മാത്രമേ ഇതൊക്കെ പ്രാവര്‍ത്തികമാവുകയുള്ളൂ. സര്‍വ്വശക്തിയുമുള്ള (total) ഏകാത്മമായ (integrated) പദ്ധതികള്‍ തയ്യാറാക്കണം. സാവധാനം, സംസ്ഥാനങ്ങളെ ആശ്രയിക്കാതെ തന്നെ സമൂഹം സ്വാവലംബത്വം നേടുകയും ഈ പദ്ധതികള്‍ ഒറ്റയ്ക്ക് നടപ്പില്‍ വരുത്തുകയും ചെയ്യും. രവീന്ദ്രനാഥ ടാഗൂര്‍ വിഭാവനം ചെയ്ത സ്വദേശി സമാജം ഇതായിരുന്നു. അദ്ദേഹം പറയുന്നു: ‘ഏത് സമാജമാണോ സംസ്ഥാനത്തെ വളരെ കുറച്ച് മാത്രം ആശ്രയിക്കുന്നത് ആ സമാജമാണ് സ്വദേശി സമാജം.’

ഭാരതത്തില്‍ പുതിയ വിദ്യാഭ്യാസനയത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. പൂര്‍ണ്ണമായി വിചിന്തനം ചെയ്ത് അത് ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കണം. അങ്ങനെ ചെയ്താല്‍, ഭാരതത്തിന്റെ വേരുകളുമായി ചേര്‍ന്നുപോകുന്ന, ഭാരതീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ തയ്യാറാവുന്ന ഒരു തലമുറ രൂപപ്പെടും. ഭൗതിക സമൃദ്ധിയെയും സമ്പന്നതയെയും നേടിയെടുത്താലും, തന്റെ ഉള്ളിലുള്ള ഈശ്വരനെ മനസ്സിലാക്കുക, അതുമായി ആത്മസാക്ഷാത്കാരം നേടാന്‍ ശ്രമിക്കുക, ഇവ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുക – ഇവയാണ് സഹസ്രാബ്ദങ്ങളായി ഭാരതം, ജീവിതത്തിന്റെ പൂര്‍ണ്ണതയായി കണക്കാക്കിയിരുന്നത്

‘യതോ∫ഭ്യുദയ നിഃശ്രേയസ സിദ്ധി: സ ധര്‍മ്മ:.’ ഭാരതത്തിന്റെ ഈ പ്രാചീന അഭിമതത്തിന്റെ അര്‍ത്ഥം ഇതുതന്നെയാണ്. സമാജത്തിന്റെ കയ്യില്‍ ഒരുമിച്ച് കൂടുന്ന ഈ സാമാജിക മൂലധനം ഓരോ വ്യക്തിയേയും സമ്പന്നനാക്കും.

വിവേകാനന്ദശിഷ്യയായ ഭഗിനി നിവേദിത പറയുന്നു: ”ഏത് സമാജത്തിലാണോ ജനങ്ങള്‍ തങ്ങളുടെ പ്രയത്‌നത്തിന്റെ വേതനം സ്വന്തം കയ്യില്‍ വെക്കാതെ സമാജത്തിന് നല്‍കുന്നത്, ആ സമാജം, ഒന്നിച്ചുചേര്‍ന്ന സാമാജിക മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ സമാജത്തിലെ ഓരോ വ്യക്തിയേയും സമ്പന്നനാക്കും. പക്ഷേ ഏത് സമാജത്തിലാണോ ജനങ്ങള്‍ തങ്ങളുടെ പ്രയത്‌നത്തിന്റെ വേതനം സമാജത്തിന് നല്‍കാതെ സ്വന്തം കയ്യില്‍ തന്നെ വെക്കുന്നത്, ആ സമാജത്തിലെ കുറച്ചുപേര്‍ സമ്പന്നരായിരിക്കും, എന്നാല്‍ സമാജം ദരിദ്രമായി തന്നെ ഇരിക്കും.” സമാജത്തെ സ്വന്തമെന്ന് കരുതി സമാജത്തിന് നല്‍കുന്നതിനെ നാം ‘ധര്‍മ്മം’ എന്ന് വിളിക്കുന്നു. ശക്തിയെ ആശ്രയിച്ചല്ല, മറിച്ച് ധര്‍മ്മത്തില്‍ അധിഷ്ഠിതമായ സമാജശക്തിയുടെ അടിസ്ഥാനത്തിലാണ് സമൂഹം നിലനില്‍ക്കുന്നത്, സമ്പന്നമാവുന്നത്, സമൃദ്ധി കൈവരിക്കുന്നത്.

ശ്രേഷ്ഠരുടെ പ്രവൃത്തി കണ്ടിട്ടാണ് മറ്റുള്ളവര്‍ അവരെ അനുകരിക്കുന്നത്.
‘യദ്യദാചരതി ശ്രേഷ്ഠ:
തത്തദേവേ തരോ ജനാ:
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവര്‍ത്തതേ.’

ഈ സാധ്യതകളെല്ലാം പരിഗണിച്ച് ഭാവിയില്‍ ഭാരതം ഈ പദ്ധതികളുടെ ഒരു കരട് തയ്യാറാക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. കൊറോണ കാലം നല്‍കുന്ന അറിവ് ഇതാണ്.

വിവ: ഡോ.പി.വി.സിന്ധുരവി

Tags: ആര്‍.എസ്.എസ്ലോകത്തിന് വഴികാട്ടാന്‍ ഭാരതം
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies