കൊറോണ മഹാമാരി നമ്മെ പലപാഠങ്ങളും പഠിപ്പിച്ചു എന്നാണ് ചിന്തിക്കുന്നവര്‍ പറയുന്നത്. ഭാരത ജനത പ്രതിസന്ധിഘട്ടത്തില്‍ ആശ്രയിക്കുന്നത് നാടിന്റെ സാംസ്കാരിക മൂല്യങ്ങളെയാണ് എന്ന പാഠം അക്കൂട്ടത്തിലുണ്ട്. ആരാണോ നാടിന്റെ സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്, അവര്‍ക്കൊപ്പം ജനങ്ങളുണ്ട്. കൊറോണ വന്നതോടെ പൈങ്കിളി സീരിയലുകളും ചാനല്‍ പരിപാടികളും അസ്തമിച്ചു. ജനങ്ങള്‍ക്ക് മുമ്പിലേക്ക് ദൂരദര്ശന് രാമായണ-മഹാഭാരത പരമ്പരയുമായി തിരിച്ചുവന്നു. നാളുകള്‍ വേണ്ടിവന്നില്ല, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട പരമ്പരയായി രാമായണം മാറി. ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് ദൂരദര്‍ശനില്‍ 17 ദശലക്ഷം പേരാണ് രാമായണം കണ്ടത്. ഇത് ലോകറിക്കാര്‍ഡാണ്. മാര്‍ച്ച് 28നാണ് രാമായണം പുനഃസംപ്രേഷണം തുടങ്ങിയത്. രാവിലെ യും രാത്രിയും ഒമ്പതു മണി മുതല്‍ പത്തുമണി വരെയായിരുന്നു സംപ്രേഷണം. ലോക്ഡൗണ്‍ കാലത്ത് വീട്ടിനകത്തിരുന്ന ജനങ്ങള്‍ക്ക് ആശ്രയമായത് രാമായണവും മഹാഭാരതവുമായിരുന്നു. രാമായണ പരമ്പരയുടെ മാറ്റ് ഒട്ടും കുറയുന്നില്ല എന്ന് ഇത് കാണിക്കുന്നു.
1987 ജനുവരി മാസത്തില്‍ തുട ങ്ങി 88 ജൂലായ് വരെയാണ് രാമാ യണം ആദ്യമായി സംപ്രേഷണം ചെയ്തത്. ഉത്തരേന്ത്യന്‍ ജനത ടിവിയ്ക്കു ആരതിയുഴിഞ്ഞാണ് പരമ്പര കാണാനിരുന്നത്. അതിനുശേഷം മുപ്പതുവര്‍ഷത്തെ പരിഷ്കാരങ്ങളുടെ കുത്തൊഴുക്കില്‍ പലതും ഒലിച്ചുപോയെങ്കിലും രാമായണത്തിനു ഒരു പോറലുമേറ്റില്ല. രാജ്യം പ്രതിസന്ധി നേരിട്ടപ്പോള്‍ ആത്മീയ വീര്യ ത്തിലൂടെ അതിനെ നേരിടാന്‍ ജനങ്ങള്‍ക്ക് ആത്മബലം നല്‍കുന്നതാണ് രാമായണവും മഹാഭാരതവും എന്നു തെളിയിക്കുകയും ചെയ്തു. ഈ പരമ്പരകളിലൂടെ ദൂരദര്ശന് റേറ്റിങ്ങില്‍ ഏറെ മുന്നിലെത്തുകയും ചെയ്തു.