കാമാക്ഷിയെ കാണുന്നു
എത്രനാളായിങ്ങുതന്നെ, എങ്കിലെന്തയല്‍ക്കാരിയാം നിന്നെ വന്നൊന്നു കാണുകെ- ന്നഭീഷ്ടസിദ്ധിയിന്നുതാന്‍. കാമാക്ഷിയെക്കാണുവാനി ച്ചെന്തമിഴ് വെയ്‌ലത്തിറങ്ങി, പൊങ്കലാകും വെയ്‌ലത്തെങ്ങും കാണ്‍മതെല്ലാം കാമാക്ഷിയും. കാറിനെപ്പൂവുചൂടിക്കും കാടൊരുത്തിയില്‍ കാമാക്ഷി. ആകെയും പുത്തനാക്കുന്ന പോലൊരുത്തിയില്‍ കാമാക്ഷി....


















