പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും
വ്യാസന്റെയും വാല്മീകിയുടെയും വാങ്മയങ്ങളാണ് ഭാരത സംസ്‌കാരത്തിന് അടിത്തറ പാകിയ നിസ്തുല നിധികള്‍. പ്രാദേശിക ഭാഷകളെയും സംസ്‌കൃതികളെയും സമ്പന്നമാക്കുന്നതില്‍ മേല്‍പറഞ്ഞവരുടെ കൃതികള്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നതിന് ആരെങ്കിലും തര്‍ക്കിക്കുമെന്നും...
















