Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തബ്‌ലീഗ് ഭീകരര്‍ തന്നെ

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
17 April 2020

നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയില്‍ കോവിഡ് പ്രചരിപ്പിച്ച് സാധാരണക്കാരെ കൊന്നൊടുക്കാന്‍ ശ്രമിച്ചതിനെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് മൗലാന സാദിനെതിരെ കേസെടുത്തു. തബ്‌ലീഗിന്റെ പ്രവര്‍ത്തനം മതപ്രചാരണത്തിന്റേത് മാത്രമാണെന്നും അവര്‍ക്ക് ഭീകരബന്ധമില്ലെന്നും കരുതുന്ന നിഷ്‌കളങ്കരായ ധാരാളം മുസ്ലീങ്ങളും ഇതര മതസ്ഥരുമുണ്ട്. അവര്‍ മതം പ്രചരിപ്പിച്ച് സഞ്ചരിക്കുകയല്ലേ? അവര്‍ മറ്റ് ഭീകരപ്രസ്ഥാനത്തെ പോലെ പ്രശ്‌നങ്ങള്‍ക്കൊന്നും ഇല്ലല്ലോ? ഇതാണ് സാധാരണ ശരാശരി ഇന്ത്യക്കാരന്റെ വിലയിരുത്തല്‍. പക്ഷേ, ഇതിനപ്പുറത്താണ് അവരുടെ പ്രവര്‍ത്തനരീതി. ഇന്ത്യയില്‍ മാത്രമല്ല, തബ്‌ലീഗിന് പ്രവര്‍ത്തനമുള്ള എല്ലാ രാജ്യങ്ങളിലും ഇസ്ലാമിക ഭീകരതയ്ക്ക് അടിത്തറയിടുന്നത് തബ്‌ലീഗുകാര്‍ തന്നെയാണ്. അമേരിക്കയിലും യൂറോപ്പിലും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ്, ബംഗ്ലാദേശ്, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലും ഇവരുടെ ഭീകരപ്രവര്‍ത്തനത്തിന് വ്യക്തമായ തെളിവുകളും സൂചനകളും ലഭിച്ചിട്ടുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

തബ്‌ലീഗിന്റെ ഗൂഢാലോചനയും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള എളുപ്പവഴി എന്ന നിലയില്‍ കാഫിറുകളെ കൊന്നൊടുക്കാനുള്ള നീക്കവും പുറത്തുവന്നതോടെയാണ് തബ്‌ലീഗിന്റെ ഭീകരബന്ധത്തെ കുറിച്ച് അന്വേഷിക്കേണ്ടി വന്നത്. തബ്‌ലീഗ് ഭീകരസംഘടനയല്ലെന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കരായ, ദേശീയവാദികളായ, സാധാരണക്കാരായ മുസ്ലീങ്ങള്‍ ഇന്നും കേരളത്തില്‍ പോലുമുണ്ട്. കഴിഞ്ഞദിവസം എന്റെ ഉറ്റ സുഹൃത്തും സഹപാഠിയും കോണ്‍ഗ്രസ് നേതാവുമായ മുന്‍ എക്‌സൈസ് ഓഫീസര്‍ എം. അബ്ദുള്‍റഹ്മാന്‍ കുഞ്ഞ് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു, തബ്‌ലീഗിന് ഭീകരബന്ധമൊന്നും ഇല്ല എന്ന്. അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയാണ് അടുത്തിടെ മാത്രം തബ്‌ലീഗില്‍ എത്തിയ, ഇതുവരെ സമ്മേളനത്തില്‍ പോകാത്ത റഹ്മാന്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണം. അതുകൊണ്ടു തന്നെ തബ്‌ലീഗിന്റെ ഭീകരബന്ധം സാധാരണക്കാരായ മുസ്ലീങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. വിക്കിലീക്‌സ് 2011 ല്‍ പുറത്തുവിട്ട രേഖകളില്‍ തബ്‌ലീഗ് ജമാഅത്തിന് അന്താരാഷ്ട്ര ഇസ്ലാമിക ഭീകരസംഘടനകളുമായുള്ള ബന്ധം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ അവര്‍ ഉദ്ധരിച്ചിട്ടുമുണ്ട്. അല്‍ഖ്വയ്ദ, താലിബാന്‍, കാശ്മീര്‍ ഭീകരര്‍ എന്നിവരുമായി തബ്‌ലീഗ് ഉറ്റബന്ധം പുലര്‍ത്തുന്നു എന്നാണ് വിക്കിലീക്‌സ് പറയുന്നത്.

ഭീകരപ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധരില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയനായ ഫര്‍ഹാന്‍ സാഹിദ് പാകിസ്ഥാനെ ഭീകരതയുടെ നഴ്‌സറിയാക്കി മാറ്റിയതില്‍ തബ്‌ലീഗിന്റെ പങ്കിനെ കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹര്‍ക്കത്തുല്‍ ജിഹാദുല്‍ ഇഷാമി എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത് തബ്‌ലീഗ് ആണെന്ന് രേഖാമൂലം അദ്ദേഹം വ്യക്തമാക്കുന്നു. തബ്‌ലീഗിന്റെ മുന്‍നിര പ്രവര്‍ത്തകരായിരുന്ന ക്വാരി സെയ്ഫുള്ള അക്തര്‍, ഫസലുര്‍ റഹ്മാന്‍ ഖാലില്‍ എന്നിവരാണ് ഹര്‍ക്കത്തുല്‍ സ്ഥാപിച്ചതു തന്നെ. തബ്‌ലീഗിന്റെ സംഘടനാ സംവിധാനം ഹര്‍ക്കത്തുല്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, സിപാഹ് ഇ സാഹിബ, ലഷ്‌കര്‍ ഇ ജാംഗ്‌വി എന്നീ നാലു സംഘടനകള്‍ക്കായി പൂര്‍ണ്ണമായും തുറന്നുകൊടുത്തു. ആഗോളതലത്തില്‍ ഏതാണ്ട് 80 രാജ്യങ്ങളില്‍ ഇസ്ലാമിക ഭീകരതയും തീവ്രവാദവും പരിശീലിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് ഇവരുടെ ദൗത്യമെന്ന് ഫര്‍ഹാന്‍ സാഹിദ് വ്യക്തമാക്കുന്നുണ്ട്. ഇതേ കാര്യം തന്നെ ഫ്രാന്‍സിലെ ഫോറിന്‍ അനാലിസിസ് (മാര്‍ച്ച് 2015) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2001 നു ശേഷം തബ്‌ലീഗിന്റെ ഭീകരബന്ധം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫ്രാന്‍സിലും അമേരിക്കയിലും ഇവര്‍ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ട് എന്നാണ് ഈ റിപ്പോര്‍ട്ട് രേഖകള്‍ ഉദ്ധരിച്ച് സൂചിപ്പിക്കുന്നത്. ഇസ്ലാമിക ഭീകരതയെ കുറിച്ച് വിദഗ്ദ്ധനായ അലക്‌സ് അലക്‌സീവ് ‘മിഡിലീസ്റ്റ് ക്വാര്‍ട്ടര്‍ലി’ എന്ന മാഗസിനില്‍ എഴുതിയിട്ടുള്ള ലേഖനത്തില്‍ ഇസ്ലാമിക ഭീകരരുടെ 80 ശതമാനവും തബ്‌ലീഗ് അണികളില്‍ നിന്നാണ് എത്തുന്നതെന്ന് വ്യക്തമാക്കുന്നു. 2015 ഏപ്രില്‍ 29 ന് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ക്രൈഗ് സ്മിത്തിന്റെ ലേഖനത്തിലും ഫ്രഞ്ച് ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കയിലെയും അഫ്ഗാനിസ്ഥാനിലെയും അടക്കം ഭീകരാക്രമണങ്ങളിലുള്ള തബ്‌ലീഗിന്റെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനിലെ ഫ്രൈഡേ ടൈംസിന്റെ എഡിറ്ററും മുന്‍ നയതന്ത്ര പ്രതിനിധിയുമായ ഖാലിദ് അഹമ്മദും ഹൂജികളുടെ സംവിധാനം പൂര്‍ണ്ണമായും തബ്‌ലീഗ് വഴി ഇസ്ലാമിക ഭീകരതയിലേക്ക് എത്തിച്ചേര്‍ന്നുവെന്ന് വ്യക്തമാക്കുന്നു.

ADVERTISEMENT

1998 ല്‍ ഒസാമ ബിന്‍ ലാദന്റെ പ്രവര്‍ത്തനഫലമായി ആഗോളമുസ്ലീങ്ങളുടെ ഏക സംഘടന എന്ന നിലയില്‍ തബ്‌ലീഗും അല്‍ഖ്വയ്ദയ്‌ക്കൊപ്പം ചേരുകയായിരുന്നു. എല്ലായിടത്തും സഞ്ചരിച്ച് മതപ്രവര്‍ത്തനവും പ്രചാരണവും നടത്തുന്ന തബ്‌ലീഗുകാരുടെ പ്രവര്‍ത്തനം തന്ത്രപരമാണ്. വളരെ നിഷ്‌കളങ്കരും നിസ്വരും ആണെന്ന് തോന്നിക്കുന്ന രീതിയില്‍ അടിത്തട്ടില്‍ കൂടി ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കുകയും സംവിധാനം ഏര്‍പ്പെടുത്തുകയുമാണ് ഇവരുടെ പ്രവര്‍ത്തനരീതി. ചെച്‌നിയ, റഷ്യയിലെ ഡാഗര്‍സ്റ്റണ്‍ പ്രദേശം, സോമാലിയ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഇവരുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും തബ്‌ലീഗ് തന്നെയായിരുന്നു എന്ന് പ്രശസ്ത സുരക്ഷാ വിദഗ്ദ്ധനായ പ്രവീണ്‍ സ്വാമി പറയുന്നു. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ മരണം വിതച്ച മുഹമ്മദ് മുഹ്‌സീന്‍ നിലമും സഫ്‌റാന്‍ ഹാഷിമും തബ്‌ലീഗിന്റെ നേതാക്കള്‍ തന്നെയായിരുന്നു.

21-ാം നൂറ്റാണ്ടില്‍, അതായത് 2011 ലാണ് തബ്‌ലീഗിന്റെ പ്രവര്‍ത്തനം ശ്രീലങ്കയില്‍ ആരംഭിച്ചത്. നൂറോളം പേരെ മാത്രമാണ് ഇവര്‍ ഭീകരപ്രവര്‍ത്തനത്തിനായി പരിശീലിപ്പിച്ചെടുത്തത്. അവരാണ് ക്രിസ്ത്യാനികളെ കൊന്നൊടുക്കിയത്. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തും ശ്രീലങ്കയിലെ ഈ ഭീകരരും തമ്മില്‍ ഉറ്റബന്ധമുണ്ട്. തമിഴ്‌നാട്ടിലും ശ്രീലങ്കയിലും മാത്രമാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ദല്‍ഹിയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനായ സലാഹുദ്ദീന്‍ ഷുഹൈബ് ചൗധരി ഇസ്ലാമിക ഭീകരതയെയും ശാസ്ത്രീയ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തെയും കുറിച്ച് പഠിക്കുന്ന ആളാണ്. അദ്ദേഹം പറയുന്നത്, ‘തബ്‌ലീഗ് ആട്ടിന്‍തോലണിഞ്ഞ ഒരു ചെന്നായ’ യാണെന്നാണ്. ദല്‍ഹിയിലെ തബ്‌ലീഗ് യോഗത്തിലേക്ക് മതപ്രചാരകരുടെ വേഷത്തില്‍ അന്താരാഷ്ട്ര ഭീകരത തന്നെയാണ് കടന്നുവന്നത്. ഗോധ്ര കലാപത്തിലെ തബ്‌ലീഗിന്റെ പങ്ക് സംശയാസ്പദമാണെന്ന് അന്നുതന്നെ പരാമര്‍ശമുണ്ടായിരുന്നതാണ്. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്ന, അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ നിന്ന് മടങ്ങിവന്ന 59 തീര്‍ത്ഥാടകരെ തീവണ്ടിക്കുള്ളില്‍ ചുട്ടുകരിച്ചു കൊന്നതിനു പിന്നില്‍ തബ്‌ലീഗ് ആണെന്ന ആരോപണം ഉണ്ടായിരുന്നു. മറ്റ് ഭീകരസംഘടനകളൊന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നുമില്ല. ആരും സംശയിക്കാതെ തബ്‌ലീഗിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഇത് നടത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതേത്തുടര്‍ന്നാണ് ഗുജറാത്തില്‍ വ്യാപകമായ വര്‍ഗ്ഗീയ കലാപം അരങ്ങേറിയത്. പ്രശസ്ത സുരക്ഷാ വിദഗ്ദ്ധനും ഗോധ്ര സംഭവത്തെ കുറിച്ച് പഠിക്കുകയും ചെയ്ത ബി. രാമന്‍ തബ്‌ലീഗിന്റെ പങ്ക് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തുറന്നുകാട്ടിയിട്ടുണ്ട്. ആരും അറിയാതെ ഒരു ചെറുവിഭാഗത്തെ മാത്രം ഉപയോഗിച്ചാണ് ഗോധ്രയിലെ തീവെയ്പ് അവര്‍ നടപ്പാക്കിയത്. തീവണ്ടിയില്‍ പൊള്ളലേറ്റ് മരിച്ചവരുടെ മൃതദേഹം അര്‍ദ്ധരാത്രിക്ക് ശേഷം ചുരുങ്ങിയ ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ സംസ്‌കരിച്ച് സംഘര്‍ഷസാധ്യത അടയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം തകര്‍ത്തെറിഞ്ഞത് തബ്‌ലീഗിന്റെ പ്രവര്‍ത്തനമായിരുന്നു. എല്ലാ വിഭാഗം മുസ്ലീങ്ങളെയും സംഘടിപ്പിച്ച് ഹിന്ദുക്കളെ നേരിടാന്‍ സജ്ജരാക്കിയത് തബ്‌ലീഗിന്റെ പ്രവര്‍ത്തനം തന്നെയായിരുന്നു.

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ബുദ്ധിജീവിയുമായ എസ്.ഗുരുമൂര്‍ത്തി പറഞ്ഞത്, തബ്‌ലീഗ് വിശ്വാസികള്‍ വിശുദ്ധഗ്രന്ഥത്തിനൊപ്പം ഏ.കെ 57 റൈഫിളിനേക്കാള്‍ വലിയ ആയുധമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് എന്നാണ്. ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കാനുള്ള ജൈവ ആയുധമായാണ് കൊറോണയെ ഇവര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചത്. വന്നവരുടെ സംഖ്യയില്ല, വിലാസമില്ല, എവിടേക്ക് പോയെന്ന് അറിയില്ല. പതിനെട്ടോളം സംസ്ഥാനങ്ങളിലേക്ക് സാധാരണക്കാരായ വിശ്വാസികളും ജനങ്ങളും അറിയാതെ കൊറോണയുടെ വൈറസ് കടത്തിവിട്ടത് നിഷ്‌കളങ്കമാണെന്ന് വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും കഴിയില്ല. തബ്‌ലീഗ് ഇല്ലായിരുന്നെങ്കില്‍ 1800 രോഗികളില്‍ താഴെയായി ഇന്ത്യയിലെ കൊറോണ ബാധ അവസാനിക്കുമായിരുന്നു. കൊറോണ പ്രചരിപ്പിക്കാന്‍ ഇതര മതസ്ഥരെ കൊന്നൊടുക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന തബ്‌ലീഗ് മേധാവി മൗലാന സാദിന്റെ പള്ളിക്കുള്ളിലെ പ്രഭാഷണം പുറത്തുവന്നിട്ടുണ്ട്. 2011 ല്‍ അമേരിക്കയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയില്‍ താമസിച്ചിരുന്നു എന്ന സി.ഐ.എയുടെ കണ്ടെത്തലാണ് ഇവരുടെ ഭീകരബന്ധത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

പ്രവാചകന്റെ കാലത്തെ മതത്തിന് അനുസൃതമായി ജീവിക്കാന്‍ പറഞ്ഞുകൊണ്ട് ബഹുദൈവ ആരാധനയെയും ഇതര മതസ്ഥരുടെ ജീവിതത്തെയും ഇല്ലാതാക്കാനാണ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം. ഭൂമിയിലെ ജീവിതത്തെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നതേയില്ല. ഇവിടെ മതത്തിനുവേണ്ടി മരണം വരിച്ച് സ്വര്‍ഗ്ഗത്തിലെത്തിയാല്‍ 72 ഹൂറികളെയും എപ്പോഴും മദ്യവും കിട്ടും എന്നുപറഞ്ഞ് പാവപ്പെട്ടവരെ മസ്തിഷ്‌ക്കപ്രക്ഷാളനം നടത്തുകയാണ്. ഇത് വിശ്വസിച്ചാണ് ഇവര്‍ ഭീകരതയുടെ ചൂണ്ടയില്‍ കൊളുത്തപ്പെടുന്നത്. അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ തബ്‌ലീഗിനെ കുറിച്ചുള്ള വരികള്‍ ശ്രദ്ധയില്‍പ്പെട്ടത് ഇതിനിടെയാണ്. ‘ആകാശത്തിന് താഴെയുള്ള ഒരു കാര്യവും അവര്‍ ചര്‍ച്ച ചെയ്യുന്നില്ല’ എന്നാണ് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം പുനത്തില്‍ എഴുതിയത്. മാത്രമല്ല മതവും പ്രവാചകനും സ്വര്‍ഗ്ഗവുമാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. ഏതാണ്ട് ഇതേ അനുഭവം തന്നെ പ്രമുഖ ചലച്ചിത്ര സംവിധായകനും ഇസ്ലാംമത വിശ്വാസിയും പരിഷ്‌ക്കരണവാദിയുമായ അലി അക്ബറും പങ്കുവെച്ചിട്ടുണ്ട്. ‘എല്ലാം പ്രവാചകന്റെ കാലത്തെപ്പോലെയാണ് ചെയ്യുന്നതെങ്കില്‍ ഇവര്‍ ഇപ്പോഴും ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയും തീവണ്ടിയും കാറും മൊബൈലും ഒന്നും ഉപയോഗിക്കാതിരിക്കുകയും ഒക്കെ ചെയ്യണ്ടേ? ഭക്ഷണം ഒട്ടകപ്പാലും ഒട്ടകഇറച്ചിയും മാത്രമാക്കി ചുരുക്കുകയും വേണ്ടേ? ഇവര്‍ സമാധാനത്തിലേക്കല്ല, സംഘര്‍ഷത്തിലേക്കാണ് ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടുപോകുന്നത്’ എന്നും പരിഷ്‌ക്കരണവാദിയായ അലി അക്ബര്‍ തുറന്നടിച്ചു. മാത്രമല്ല, ‘ഇതര മതസ്ഥരെ സാഹോദര്യത്തോടെ കാണുകയും സന്യാസതുല്യമായ ജീവിതം നയിക്കുകയും ചെയ്യുന്ന ഔലിയാക്കള്‍ അഥവാ സൂഫികളെ ഇവര്‍ ആദരിക്കുന്നില്ല. സൂഫി ദര്‍ഗ്ഗകളില്‍ മുസ്ലീങ്ങള്‍ പോകുന്നതിനെ ഇവര്‍ എതിര്‍ക്കുന്നു’, അലി അക്ബര്‍ പറഞ്ഞു. ഖുര്‍ആന്‍ ശരിയായ രീതിയില്‍ പഠിക്കുകയും ഇതര മതസ്ഥരെ സ്‌നേഹിക്കുകയും ഒപ്പം കൊണ്ടുപോവുകയും ചെയ്യുന്ന, സൂഫികളുടെ സംസ്‌കാരത്തെ പോലും തള്ളിപ്പറയുന്ന തബ്‌ലീഗ് ഭാരതത്തിന് എന്നല്ല, മാനവരാശിക്കു തന്നെ ദുരന്തമാണ് സമ്മാനിക്കുന്നത്. സമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഇതിനെയും ചെറുക്കാന്‍ കഴിഞ്ഞു എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം. തബ്‌ലീഗ് നടത്തിയ സമ്മേളനം കൊറോണ ജിഹാദ് ആയിരുന്നു എന്ന കാര്യത്തില്‍ ഇന്ന് ആരും സംശയിക്കുന്നില്ല. സുരക്ഷാവിദഗ്ദ്ധരും അന്വേഷണ ഉദ്യോഗസ്ഥരും മാത്രമല്ല, ഇതിനെക്കുറിച്ച് പഠനം നടത്തിയ മതനിരപേക്ഷരരായ മുസ്ലീങ്ങളും ആ വിശ്വാസത്തിലേക്കാണ് എത്തിയിരിക്കുന്നത്. മുഴുവന്‍ ഭാരതീയരെയും മുള്‍മുനയില്‍ നിര്‍ത്താനും ഭരണത്തിന് മുന്നില്‍ മഹാമാരിയെ വലിച്ചെറിഞ്ഞ് കൊടുക്കാനുമാണ് തബ്‌ലീഗ് ഭീകരര്‍ ശ്രമിച്ചത്. രാജ്യത്തുടനീളം പള്ളികളില്‍ ഒളിച്ച് താമസിച്ചിരുന്ന, വിദേശികള്‍ അടക്കമുള്ള നൂറുകണക്കിന് തബ്‌ലീഗുകാര്‍ പിടിയിലായി കഴിഞ്ഞു. കാശ്മീരില്‍ ഭീകരതയുടെ വേരറുത്ത് അവരുടെ ആക്രമണങ്ങള്‍ക്ക് വിരാമം ഇട്ടതുപോലെ തബ്‌ലീഗിനെയും അവര്‍ ഉയര്‍ത്തിയ ഭീകരതയെയും നമ്മള്‍ അതിജീവിക്കും. ഭാരതീയരാണെന്നും ഭാരതം എന്റെ മാതാവാണെന്നും ചിന്തിക്കുന്ന ഒരു മുസ്ലീമെങ്കിലും ഉണ്ടെങ്കില്‍, ഡോക്ടര്‍ എ.പി.ജെ. അബ്ദുള്‍ കലാമിനെ പോലെ, എം.സി. ഛഗ്ലയെ പോലെ അവരാണ് ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍.

Tags: തബ്‌ലീഗ്
Share197TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies