Sunday, January 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അഭിമുഖം

നവഭാരതവും വിശ്വഗുരുവും

'വിവേക് 'വാരികയ്ക്കുവേണ്ടി ഡോ. അനിരുദ്ധ് ദേശ്പാണ്ഡെയുമായി അമോല്‍ പേഡ്‌ണേകര്‍ നടത്തിയ അഭിമുഖത്തിന്റെ മൂന്നാംഭാഗം

Print Edition: 17 April 2020

നവഭാരതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍, ഇസ്ലാമിക ഭീകരവാദം, ഖാലിസ്ഥാന്‍വാദം, നക്‌സല്‍വാദം മുതലായ വിഷയങ്ങളെ എങ്ങനെയാണ് പരിഹരിക്കേണ്ടത്.?

ഈ വിഷയങ്ങളെല്ലാം രാഷ്ട്രവിരുദ്ധമായവയാണ്. സിഖ് സമൂഹം ആവിര്‍ഭാവകാലം തൊട്ട് ഇന്നോളം അതിന്റെ പരാക്രമം പ്രദര്‍ശിപ്പിച്ചത് ഭാരതമാതാവിന്റെ രക്ഷയ്ക്കുവേണ്ടി പൊരുതാനാണ്. ഭാവിയിലും അവര്‍ അതിനുവേണ്ടി പൊരുതുകതന്നെ ചെയ്യും. ആ സമൂഹത്തിലെ ചിലര്‍ ഇന്നിപ്പോള്‍ തങ്ങള്‍ക്ക് പ്രത്യേകമായി ഒരു രാഷ്ട്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുമ്പോള്‍ ആശ്ചര്യമാണ് തോന്നുന്നത്. ഖാലിസ്ഥാനായാലും നക്‌സല്‍വാദമായാലും അത് രാഷ്ട്രത്തെ തകര്‍ക്കാനുദ്ദേശിക്കുന്ന കാര്യമാണ്. ഭാരതമേ, നിന്നെ കഷ്ണങ്ങളാക്കും എന്ന പ്രഖ്യാപനം നക്‌സല്‍വാദികള്‍ ഉയര്‍ത്തിയതാണ്. അവര്‍ക്ക് ഹിസ്ബുള്‍ പോലത്തെ അത്യാപല്‍ക്കരമായ ഭീകര സംഘടനകളുമായുള്ള ബന്ധം ഇപ്പോള്‍ സ്ഥീരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവ അത്യന്തം അപകടകരമായ പ്രവര്‍ത്തനങ്ങളാണെന്നതില്‍ സംശയമില്ല. എന്നാല്‍ നിയമസംവിധാനത്തില്‍ കൂടിതന്നെ വേണം നാം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍. ആന്തരിക സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല.

ഭീകരവാദത്തെ കൈകാര്യം ചെയ്യാന്‍ നമ്മുടെ സേനയും സുരക്ഷാസംവിധാനവും മുഴുവന്‍ ശക്തിയുമുപയോഗിച്ച് പരിശ്രമിക്കുന്നുണ്ട്. ഭീകരവാദത്തിനെതിരെ സമാജത്തെ ജാഗരൂകമാക്കുന്ന പ്രവര്‍ത്തനം സംഘം ചെയ്യുന്നുണ്ട്. എന്റെ കാഴ്ചപ്പാടില്‍ മൂന്ന് തരത്തില്‍ പരിഹാരം കാണാനാകും. ഈ വിഷയത്തെക്കുറിച്ചെല്ലാം ജനമനസ്സുകളെ ജാഗ്രത്താക്കുക; ആവശ്യമുള്ളിടങ്ങളില്‍ ഒരുമിച്ചുനിന്ന് പ്രതിരോധിക്കുക, ഭീകരവാദികളുടെ കാര്യപദ്ധതിയെക്കുറിച്ച് സമാജത്തെ ബോധവല്‍ക്കരിക്കുക. ഈ മൂന്ന് കാര്യങ്ങളും സംഘം ചെയ്യുന്നുണ്ട്. സമാജത്തിന്റെ ആന്തരിക ശക്തിയെ ഉണര്‍ത്തിയാല്‍ മാത്രമെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. പുറമെനിന്ന് എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഭീകരവാദികളെയും നക്‌സല്‍വാദികളെയും സഹായിക്കുന്ന അര്‍ബന്‍ നക്‌സലുകളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തേണ്ടത് ആവശ്യമാണ്.

ഇപ്പോഴത്തെ രാജനീതിയിലൂടെ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമോ?
ഇപ്പോഴത്തെ രാജനീതിയില്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട് എന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. രാജനീതിയിലൂടെ പരിഹാരം എന്നത് ഒരു മാര്‍ഗ്ഗം മാത്രമാണ്. നിയമത്തിന്റെയും നീതിന്യായ വകുപ്പിന്റെയും കാര്യങ്ങള്‍ വരുന്നേടത്തോളം രാജനീതിയെ സ്വീകരിക്കാം. ഏതൊക്കെ പ്രശ്‌നങ്ങള്‍ കാരണം സമാജത്തില്‍ ഭിന്നത ഉണ്ടായോ തെറ്റായ ആ കാര്യങ്ങളെയെല്ലാം അകറ്റാനുള്ള പരിശ്രമം സമാജം തന്നെ നടത്തണം. രാജനീതിയിലൂടെ പൂര്‍ണ്ണ പ്രശ്‌നപരിഹാരം ഒരിക്കലും സാധ്യമാവില്ല. ഈ പ്രവര്‍ത്തനം ചെയ്യുന്നതിന് രാജനീതിയിലുള്ളവരെ സമാജം നിര്‍ബന്ധിക്കേണ്ടതായിവരും. രാജനീതി വോട്ടുനേടാന്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ അതിനെ തടയേണ്ട പ്രവര്‍ത്തനം സമാജത്തിനേ ചെയ്യാനാവൂ. സാമാജിക ശക്തി രാജനൈതിക ശക്തിയേക്കാള്‍ എത്രയോ മടങ്ങ് വലുതാണ്. ഇതിന്റെ ഉദാഹരണം നമ്മുടെ ദേശത്തുതന്നെ ഉണ്ട്. അമര്‍നാഥ് യാത്ര തടയുന്നതിനായി ആ സമയത്തെ സര്‍ക്കാര്‍ പല തരത്തിലുള്ള പ്രതിബന്ധങ്ങളും സൃഷ്ടിക്കാന്‍ ശ്രമിച്ചു. യാത്രാനുമതി നിഷേധിച്ചയിടത്ത് ആയിരക്കണക്കിന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ ഒത്തുകൂടി. അന്നു നടന്ന പ്രക്ഷോഭം ഏതെങ്കിലും രാജനൈതിക കക്ഷിയുടേതായിരുന്നില്ല, മറിച്ച്, മുഴുവന്‍ സമാജവും നടത്തിയ പ്രക്ഷോഭമായിരുന്നു. അടിയന്തരാവസ്ഥ കാലത്തെ പ്രക്ഷോഭവും മുഴുവന്‍ ഭാരതത്തിന്റെയും പ്രക്ഷോഭമായി മാറിയിരുന്നു. അതിന്റെ സ്വാധീനം മുഴുവന്‍ ഭാരതത്തിലും കാണാറായി. ജനശക്തിയെ ഉണര്‍ത്താനുള്ള പ്രവര്‍ത്തനം വ്യത്യസ്തങ്ങളായ രീതികളിലൂടെ സംഘം നടത്തിക്കൊണ്ടേയിരിക്കുന്നു. രാജനീതി സഹായകമാണെങ്കിലും അതിന് തനിച്ച് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കില്ല.

നവഭാരതം, വിശ്വഗുരുവായ ഭാരതം ഈ രണ്ടു സങ്കല്പങ്ങള്‍ക്കും ഇടയിലുള്ള സമാനതയെന്ത്?
ഭാരതദേശത്തെ ലോകഗുരുവാക്കുന്ന സങ്കല്പം വളരെ വിശാലമായ സങ്കല്പമാണ്. നവഭാരതം എന്ന ഇപ്പോഴത്തെ സങ്കല്പം വളരെ നല്ലതാണ്. എന്നാല്‍ താരതമ്യേന അത്ര വ്യാപകമല്ല. ഭൗതികമായ സുരക്ഷ, സ്വച്ഛത, രാഷ്ട്ര സുരക്ഷ, വിധി-ന്യായ സംബന്ധമായ സമാനത, വിദ്യാഭ്യാസ സമ്പ്രദായം കിടയറ്റതാക്കുക, ഭീകരവാദത്തെ പൂര്‍ണ്ണമായി പരിഹരിക്കുക, ആഗോളതലത്തില്‍ ഭാരതത്തിന്റെ ആദരവ് വര്‍ദ്ധിപ്പിക്കുക, സുരക്ഷാ സംവിധാനത്തിലെ കുറവുകള്‍ പരിഹരിക്കുക മുതലായ കാര്യങ്ങളെല്ലാം നവഭാരത സങ്കല്പത്തില്‍ വ്യവസ്ഥ ചെയ്യേണ്ടിവരും. ഈ വ്യവസ്ഥയിലെ പ്രമുഖമായ പല കാര്യങ്ങളും രാജനീതിയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍, ഭാരതത്തെ ലോകഗുരുവാക്കുക എന്ന സങ്കല്പത്തില്‍ ലോകത്ത് ശാന്തി, ഐക്യം, സാഹോദര്യം, ലോകത്തുള്ള നല്ല ചിന്തകളെ സ്വീകരിക്കുക, ആ ചിന്തകളെ കൂടുതല്‍ പ്രേരണാദായകങ്ങളാക്കി മാറ്റുക. എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രഹിതത്തിന്റെ ദൃഷ്ടിയില്‍ ചിന്തിക്കാനുള്ള ഭാരതത്തിന്റെ ക്ഷമത വര്‍ദ്ധിപ്പിക്കുക. ഇത്തരം കാര്യങ്ങളെല്ലാം ഭാരതത്തെ വിശ്വഗുരുവാക്കുന്നതിനെക്കുറിച്ചുള്ള സങ്കല്പത്തില്‍ പെടും. വിശ്വഗുരു ആവുക എന്നതിന്റെ അര്‍ത്ഥം അധീശശക്തിയായി (Super Power) തീരുക എന്നല്ല. സൂപ്പര്‍ പവര്‍ എന്നത് ആക്രാമികതയുടെ സങ്കല്പമാണ്. സമാജത്തിന് സൂപ്പര്‍പവര്‍ എന്ന വാക്ക് പെട്ടെന്ന് മനസ്സിലാകും എന്നതുകൊണ്ടായിരിക്കാം ആ വാക്ക് ഉപയോഗിച്ചത്. എന്നാല്‍ സൂപ്പര്‍പവറും വിശ്വഗുരുവും തമ്മില്‍ വലിയ അന്തരമുണ്ട്. ഭാരതം നൂറ്റാണ്ടുകളായി വിശ്വഗുരുപദം അലങ്കരിച്ചു പോന്നിട്ടുണ്ട്. മനുഷ്യന്റെ, പ്രപഞ്ചത്തിലെ എല്ലാ ജീവികളുടെയും ഹിതത്തെക്കുറിച്ചുള്ള ചിന്തയാണ് വിശ്വഗുരു സങ്കല്പത്തില്‍ അടങ്ങിയിരിക്കുന്നത്. നവഭാരത സങ്കല്പത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതില്‍ സ്വാഭാവികമായും ഭൗതിക വികാസത്തിനാണ് അധികം ഊന്നല്‍ കൊടുത്തിട്ടുള്ളത്.

നവഭാരത സങ്കല്പം വിജയിപ്പിക്കുന്നതില്‍ സംഘത്തിന്റെ സംഭാവന ഏത് തരത്തിലുള്ളതായിരിക്കും?
സമാജത്തിന്റെ പരിപാലനത്തിന് ഏതെല്ലാം പുതിയ കാര്യങ്ങള്‍ ആവശ്യമാണോ ആ കാര്യങ്ങള്‍ക്കെല്ലാം സംഘത്തിന്റെ സഹായമുണ്ടാകും. നവഭാരത നിര്‍മ്മാണത്തിനായി ഏതെല്ലാം മണ്ഡലങ്ങളിലാണോ പരിശ്രമങ്ങള്‍ നടക്കുന്നത് ആ മേഖലകളിലെല്ലാം സംഘത്തിന്റെ സഹകരണമുണ്ടാകും.

പരിസ്ഥിതിയുടെ സംരക്ഷണം എന്ന വിഷയം സംഘത്തിന്റെ ഗതിവിധികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജലം, വൃക്ഷം എന്നിവയുടെ സംരക്ഷണം, പ്ലാസ്റ്റിക് നിരോധനം മുതലായ വിഷയങ്ങളില്‍ സംഘം അതിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതി പരിപോഷിപ്പിക്കപ്പെടണം, അതിന്റെ ശോഷണം പാടില്ല. സമാജത്തില്‍ ഈ കാര്യത്തില്‍ പ്രബുദ്ധത വളര്‍ത്തുന്നതിനായി സംഘം പരിശ്രമിക്കും. മുന്നേറ്റം ആവശ്യമാണ്, വികസനം ആവശ്യമാണ്. എന്നാല്‍ പ്രകൃതിയുടെ സന്തുലനത്തിന് പ്രാഥമികത നല്‍കേണ്ടതും ആവശ്യമാണ്.

2025ല്‍ സംഘം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ശതാബ്ദിവര്‍ഷത്തെ നിമിത്തമാക്കി സംഘം ഭവ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടാവുമല്ലൊ.
 അതെ, 2025 സംഘത്തിന്റെ ശതാബ്ദി വര്‍ഷമാണ്. സംഘം അതിന്റെ പേരില്‍ ആഘോഷമൊന്നും സംഘടിപ്പിക്കില്ല. ഇതിന്റെ പേരില്‍ ആഘോഷം നടത്തേണ്ട കാര്യമില്ല. സംഘത്തിന്റെ ശതാബ്ദി വര്‍ഷം മനസ്സില്‍ കണ്ട്, ഇപ്പോള്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണം പോലുള്ള പുതിയ കാര്യങ്ങള്‍ ആരംഭിക്കും. സംഘ സ്വയംസേവകരുടെ സര്‍വെ, സംഘസ്ഥാന്റെ പരിസരപ്രദേശത്ത് സംഘകാര്യത്തിന്റെ സ്വാധീനം വളര്‍ത്തല്‍, പഴയകാല സ്വയംസേവകരെ സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ തുടരുക എന്നതെല്ലാം അതില്‍ വരും. ശതാബ്ദി വര്‍ഷത്തില്‍ സംഘത്തിന്റെ വിശാലമായ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഭാവമുണ്ടാക്കാന്‍ പാകത്തില്‍ സമൂഹത്തില്‍ എത്തിക്കാനുള്ള ശ്രമം നടക്കും. സംഘസ്വയംസേവകരുടെ സംഖ്യ വര്‍ദ്ധിപ്പിക്കാനും ശതാബ്ദി വര്‍ഷത്തില്‍ സമാജകാര്യം ചെയ്യാന്‍ ഏറ്റവുമധികം പേരെ പ്രചാരകന്മാരായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാക്കാനുമുള്ള ശ്രമം നടക്കും. സംഘം തന്നെയാണ് സമാജം, സമാജത്തിന് ഉത്സവങ്ങളില്ലല്ലൊ. ശതാബ്ദിവര്‍ഷം വരും, എന്നാല്‍ സംഘത്തിന് ഒരാഘോഷവുമുണ്ടാകില്ല.

പരിവര്‍ത്തനത്തിന്റെ പാതയില്‍ മുന്നേറുന്ന ഭാരതീയ സമൂഹത്തിന് താങ്കള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശമെന്താണ്?
ആരോഗ്യസമ്പന്നമായ സമാജത്തിന്റെ സൃഷ്ടിക്ക് സാധാരണക്കാരനായ വ്യക്തിയുടെ സംഭാവനയും മഹത്വമേറിയതാണ്. സമ്പൂര്‍ണ സമാജവും അവനവന്റെ പക്കലുള്ള ശക്തി വിനിയോഗിച്ചാല്‍ ദേശം നേരിടുന്ന വിഭിന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഈ വിഷയത്തില്‍ സഹകരിക്കാന്‍ സമാജം പരിശ്രമിക്കണം. ദേശത്തിന്റെ സര്‍വാംഗീണമായ ഉന്നതിക്കുവേണ്ടി സ്വയംസേവകര്‍ മാത്രമല്ല, സമ്പൂര്‍ണ സമാജവും കൂടെയുണ്ടാവണം – ഇത്രയും മാത്രമേ എനിക്ക് പറയാനുള്ളൂ

(അവസാനിച്ചു)
(വിവ: യു.ഗോപാല്‍മല്ലര്‍)

Tags: RSSനവഭാരതംവിശ്വഗുരു
Share63TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അയ്യപ്പധര്‍മ്മത്തിന്റെ അഗ്നിശോഭ

ഭാരതത്തിന്റെ ‘മണികിലുക്കം’

ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

ജെ.എന്‍.യുവിലെ ‘ശാന്തിശ്രീ’

വിശ്വവ്യാപകമാകുന്ന ഭാരതീയത

ഭാരതീയതയുടെ വിശൈ്വകദൗത്യം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies