ന്യൂദല്‍ഹി: 2020ലെ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി അവാര്‍ഡ് സീനിയര്‍ ജേര്‍ണലിസ്റ്റും പ്രമുഖ അക്കാദമിഷ്യനുമായ കെ.ജി. സുരേഷിന് ലഭിച്ചു. ഹിന്ദി ജേര്‍ണലിസത്തിനും മാസ് കമ്മ്യൂണിക്കേഷനും അദ്ദേഹം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് കേന്ദ്രമാനവവിഭവശേഷി വകുപ്പിനു കീഴിലുള്ള കേന്ദ്രീയ ഹിന്ദി സംസ്ഥാന് അവാര്‍ഡ് നല്‍കിയത്. ദൂരദര്ശന് ന്യൂസിന്റെ സീനിയര്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററായ കെ.ജി.സുരേഷിന് ഇലക്ട്രോണിക്സ് മീഡിയ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്.