‘ഒരു ആറംഗവീട്. 3 സഹോദരങ്ങള്‍. ഒരാള്‍ ഇസ്ലാം മതം സ്വീകരിച്ചു. വീട്ടിലേക്ക് അജ്ഞാതരായ ആറ് പേരെ താമസിക്കാനനുവദിച്ചു. ബാക്കിയുള്ളവരുടെ, സഹോദരന്മാരുടെ ഗതിയെന്താവും? നാളെ ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യമാണിത്.
പശ്ചിമബംഗാളില്‍ പുതിയ വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുചേര്‍ക്കുന്നതിന് 80 ലക്ഷം അപേക്ഷകളാണ് ഇലക്ഷന്‍ കമ്മീഷന് ലഭിച്ചത്. ഇതില്‍ 20.5 ലക്ഷം പേരാണ് 2020 ജനുവരിയില്‍ 18 വയസ്സ് തികഞ്ഞവര്‍. പശ്ചിമബംഗാള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശുമായി (പഴയ ഈസ്റ്റ് പാകിസ്ഥാന്‍) അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം അപേക്ഷകള്‍ ലഭിച്ചത്. അപേക്ഷിച്ച 80 ലക്ഷംപേരില്‍ മിക്കവരും ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളാണെന്ന് വ്യക്തം.
വടക്കുള്ള 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് 3,96,000 അപേക്ഷകള്‍ ലഭിച്ചതില്‍ 2,68,000 പേര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ കടന്നുകൂടി. മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുള്ള മൂര്‍ഷിദാബാദില്‍ നിന്ന് അപേക്ഷിച്ച 2,74,000 പേരില്‍ 2,48,000 പേര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ കടന്നുകൂടി. കല്‍ക്കത്തയോടുചേര്‍ന്നുള്ള ഹൗറ ജില്ലയില്‍ 1,64,000 പുതിയ അപേക്ഷകരില്‍ 1,45,000 പേര്‍ പുതിയ വോട്ടേഴ്‌സ് ലിസ്റ്റിലുണ്ട്. 80 ലക്ഷം പുതിയ അപേക്ഷകരില്‍ 2,74,755 അപേക്ഷകരെ മാത്രമാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഒഴിവാക്കിയിട്ടുള്ളത്. 2019ലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് 22 സീറ്റും ബിജെപിയ്ക്ക് 18 സീറ്റും കോണ്‍ഗ്രസ്സിന് രണ്ട് സീറ്റുമാണ് ലഭിച്ചിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ് ഓഫീസറായ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയാലോചിച്ചിട്ടാണ്. തൊട്ടുതാഴെയുള്ള ഫൈനാന്‍സ് സെക്രട്ടറിയാണ് സാമ്പത്തികകാര്യങ്ങള്‍ നോക്കുന്നത്. പിന്നീടുള്ള സീനിയോറിറ്റി നോക്കിയിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുക.
സര്‍ക്കാര്‍ ജീവനക്കാരായ വില്ലേജ് ഓഫീസര്‍മാരും താലൂക്കിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് പഴയ രേഖകള്‍ തപ്പിയെടുത്ത് പുതിയ വോട്ടര്‍മാരുടെ അച്ഛനപ്പൂപ്പന്മാരുടെ പേരുകളും ഭൂമിസംബന്ധമായ രേഖകളും പരിശോധിച്ച് വോട്ടര്‍മാരാകാന്‍ അപേക്ഷിച്ചവരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുക. വോട്ടര്‍മാരെ വ്യക്തമായി പരിചയമുള്ള മൂന്ന് പാര്‍ട്ടികളുടെ പ്രധാനപ്പെട്ട ആളുകളെബൂത്തുതലത്തില്‍ നിന്ന് ക്ഷണിക്കണമെന്നൊക്കെയുണ്ട്. പിന്നെ പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടികയിലെ പേരുകളെപ്പറ്റി പരാതിയുണ്ടെങ്കില്‍ തദ്ദേശീയരല്ലെങ്കില്‍,തെളിവുസഹിതമോ, സാക്ഷികളുള്‍പ്പെടെയോ പരാതി നല്‍കിയാല്‍ ഓഫീസര്‍ അത് പരിഗണിക്കണമെന്ന് വ്യവസ്ഥയുണ്ട്. മിക്കപ്പോഴും ഇക്കാര്യങ്ങള്‍ ആരും ശ്രദ്ധിക്കാറുമില്ല, അത് മുതലെടുപ്പിന് വഴിയൊരുക്കുകയും ചെയ്യുന്നു.
അസമില്‍ 1971ലെ ഭാരത-ഈസ്റ്റേണ്‍ പാകിസ്ഥാന്‍ (ഇന്നത്തെ ബംഗ്ലാദേശ്) യുദ്ധത്തിനുമുമ്പ് ഭാരതത്തില്‍ വന്നിരുന്ന ബംഗ്ലാദേശികളെ ഭാരതത്തിലെ പൗരന്മാരായി കണക്കാക്കിയിരുന്നു. പിന്നീട് 1977 വരെ വന്നവരെ പൗരന്മാരായി കണക്കാക്കാന്‍ തീരുമാനിച്ചു. ശേഷം 1981 വരെയും 1985വരെയും ഭാരതത്തിലേക്ക് കടന്നുവന്നവരെ ഭാരതീയ പൗരന്മാരായി കണക്കാക്കാന്‍ അന്നന്നത്തെ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ തീരുമാനമെടുത്തിരുന്നു. ഇങ്ങനെ ഭാരതീയ പൗരത്വം ലഭിച്ചവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങളായിരുന്നു. ഒരു കോടിയോളം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ് ഈ തീരുമാനങ്ങള്‍ വഴി അസമിലെയും പശ്ചിമബംഗാളിലെയും മണ്ണും ജോലിയും സംവരണാനുകൂല്യങ്ങളും കയ്യടക്കിയത്. ഇതും പോരാഞ്ഞ് ഇസ്ലാമിക ശക്തികളുടെ കൂട്ടായ സമ്മര്‍ദ്ദത്തിനുവഴങ്ങി ഏറ്റവും അടുത്ത് പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റില്‍ അടുത്തകാലംവരെ വീണ്ടും നുഴഞ്ഞുകയറിയ 68 ലക്ഷത്തില്‍ പരം മുസ്ലീങ്ങള്‍ക്ക് വേണ്ടി വില്ലേജ് തലത്തിലുള്ള ഹിന്ദു ഓഫീസര്‍മാരെ മാറ്റി മുസ്ലീങ്ങളെ വ്യാപകമായി നിയമിക്കുകയും രേഖകളൊന്നും കണക്കിലെടുക്കാതെ അച്ഛന്റെയോ മുത്തശ്ശന്റേയോ ജനനസ്ഥലമൊന്നും പരിഗണിക്കാതെ കിഴക്കന്‍ പാകിസ്ഥാനിലുള്ളവരെ കൂട്ടത്തോടെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കുകയും ഐ.ഡി, ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ചുരുക്കത്തില്‍ അസമും പശ്ചിമബംഗാളും അനധികൃത മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിപത്ത് മുന്നില്‍കണ്ട ബി.ജെ.പി. മാത്രമാണ് തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും ഭൂമിക്കും ജോലിക്കും സംവരണാനുകൂല്യങ്ങള്‍ക്കുമായി പോരാടിയത്. തത്ഫലമായി വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളവരുടെ അച്ഛന്‍, അമ്മ, ജനിച്ച സ്ഥലം, ഭൂമി എന്നിവയുടെ രേഖകള്‍, വസ്തുതകള്‍, വാഹനങ്ങളുടെ എണ്ണം, ആരോഗ്യസ്ഥിതി എന്നിവയറിയാന്‍ വേണ്ടിയാണ് എന്‍പിആര്‍ – നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ കൊണ്ടുവന്നത്. ഇതുപ്രകാരം വോട്ടേഴ്‌സ് ലിസ്റ്റിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പൗരരാണോ എന്നറിയാന്‍ സാധിക്കും. ഇതിനെയാണ് ഇസ്ലാമിക ജിഹാദികള്‍ ഭയപ്പെടുന്നത്. ഹിന്ദുജനതയുടെ ഉണര്‍വ്വില്ലായ്മ കൊണ്ടുമാത്രമാണ് ഇത്രയ്ക്കും പരുക്ക് പറ്റിയത്. തൊഴില്‍ നേടാന്‍, സ്വന്തം ഭൂമി രക്ഷിക്കാന്‍ സ്വന്തം പെണ്‍മക്കളെ രക്ഷിക്കാന്‍ സ്വന്തം ആണ്‍മക്കളെ സുന്നത്തു ചെയ്യിപ്പിക്കാതിരിക്കാന്‍ എന്തു ചെയ്യേണ്ടൂ എന്ന ചിന്തയിലാണ് ബംഗാളിലെയും അസമിലെയും ഹിന്ദുസമൂഹം. തമിഴ്‌നാട്ടിലും തെലങ്കാനയിലും ആന്ധ്രയിലും അയല്‍രാജ്യമായ നേപ്പാളിലും സംഘടിത നുഴഞ്ഞുകയറ്റങ്ങള്‍ വ്യാപകമാണ്. കേരളമാണ് ഇവര്‍ക്കിന്ന് ചാകരയായിട്ടുള്ളത്. ഇങ്ങനെപോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം കേരളത്തിലെ നമ്പര്‍ വണ്‍ പാര്‍ട്ടി മുസ്ലീംലീഗും പോപ്പുലര്‍ഫ്രണ്ടും കോണ്‍ഗ്രസ്സും ചേര്‍ന്ന മുന്നണിയാവുമെന്നുറപ്പാണ്. വേണ്ടിവന്നാല്‍ മുസ്ലീംലീഗിനെയും പോപ്പുലര്‍ ഫ്രണ്ടിനേയും ചേര്‍ത്ത് ഇസ്ലാമിക ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ മേലില്‍ രൂപീകരിക്കാമെന്നാണ് സിപിഎമ്മിന്റെയും മനസ്സിലിരിപ്പ്.
ഹിന്ദുവിഭാഗങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന എസ്.സി.-എസ്.ടി, വിശ്വകര്‍മ്മ, ഈഴവരിലെ പാവപ്പെട്ടവര്‍, മദ്ധ്യവര്‍ഗ്ഗം, മറ്റ് ചെറിയ ഹിന്ദു സമുദായങ്ങള്‍ എന്നിവരുടെ ആനുകൂല്യങ്ങള്‍ പരിഗണിക്കപ്പെടാത്ത രീതിയില്‍ സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കുകയാണ് ഇവരുടെ ആദ്യത്തെ ഉന്നം. അതോടൊപ്പം മുന്നാക്ക ഹിന്ദുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംവരണാനുകൂല്യങ്ങളും തട്ടിത്തെറിപ്പിക്കപ്പെടും. കാലം ന്യൂനപക്ഷമെന്ന പദവി സംസ്ഥാനാടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെടണമെന്ന് നമ്മോടാവശ്യപ്പെടുകയാണ്. ന്യൂനപക്ഷങ്ങള്‍ അക്രമമാര്‍ഗ്ഗവും സമ്മര്‍ദ്ദതന്ത്രങ്ങളും വഴിതടയലും പെണ്ണുങ്ങളെ തട്ടിയെടുക്കലും തങ്ങളുടെ അവകാശമായി കാണുമ്പോള്‍ നാം മറുതന്ത്രം മെനയേണ്ടതുണ്ട്. അല്ലെങ്കില്‍ പെരുമ്പാവൂരിലെ പട്ടികജാതി പെണ്‍കുട്ടിയുടെ ഗതിയാവും എതിര്‍ക്കുന്നവര്‍ക്കുണ്ടാവുക.