Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ജോര്‍ജ്ജ് സോറോസ്: ധ്രുവീകരണത്തിന്റെ പിതാവ്

നിഖില്‍ ദാസ്നിഖില്‍ ദാസ്
13 March 2020

പലതരം ധ്രുവീകരണമുണ്ട് ലോകത്ത്. പക്ഷേ, എണ്ണാന്‍ മറന്നു പോയ ചില തരം ധ്രുവീകരണങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ അദൃശ്യമെന്നു തോന്നിപ്പിക്കുന്ന അതിര്‍വരമ്പുകളില്ലാത്ത ധ്രുവീകരണങ്ങള്‍. അവ നിയന്ത്രിക്കുന്ന വിരലിലെണ്ണാവുന്ന ചിലരാണ് ഈ ലോകത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. ഈ ലോകത്തില്‍, ഒരു ഭാഗത്ത് അവരാണ്. മറുഭാഗത്ത് 750 കോടിയോളം മനുഷ്യരും.
കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ലിബറലുകള്‍ക്കും ദേശീയതാവിരുദ്ധര്‍ക്കും ഒരു ബില്യണ്‍ ഡോളര്‍ സഹായം. ദേശീയതക്കെതിരെ പോരാടാന്‍ ധനസഹായം പ്രഖ്യപിച്ച് അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. മോദിവിരുദ്ധ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ചില സന്തോഷവാര്‍ത്തകളിലൊന്നാണിത്.

ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും ദേശീയവാദികള്‍ക്കും എതിരെയുള്ള നിലപാടുകള്‍ കൊണ്ടും പ്രശസ്തനാണ് ശതകോടീശ്വരനായ ജോര്‍ജ്ജ് സോറസ്.

ADVERTISEMENT

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍, ലോക സാമ്പത്തിക ഫോറത്തില്‍ പ്രസംഗിക്കവെയാണ് ജോര്‍ജ് സൊറോസ് തന്റെ തീരുമാനം ലോകത്തോട് പ്രഖ്യാപിച്ചത്. ദേശീയവാദികളോട് പോരാടുന്നതിനായി ഒരു ആഗോള സര്‍വകലാശാല ആരംഭിക്കുന്നതിന് ഒരു ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ഹംഗേറിയന്‍-അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് പറഞ്ഞു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആറ് അമുസ്‌ലിം മതത്തില്‍പ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് ഇന്ത്യ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തെ സോറോസ് വിമര്‍ശിച്ചു. ജനാധിപത്യപരമായി പാര്‍ലമെന്റില്‍ പാസ്സാക്കിയ നിയമത്തെ എതിര്‍ത്ത സൊറോസ്, പ്രധാനമന്ത്രി നരേന്ദ്രമോദി ”ഒരു ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിച്ചു” എന്ന് ആരോപിച്ചു. ദേശീയതയെ അടിമുടി എതിര്‍ത്ത സോറോസ് ദേശീയവാദികളെ കാലാവസ്ഥാ വ്യതിയാനങ്ങളോടാണ് ഉപമിച്ചത്. കശ്മീരിനെ സോറോസ് വിശേഷിപ്പിച്ചത് തന്നെ ഒരു മുസ്ലിം അര്‍ദ്ധഭരണ പ്രദേശമെന്നാണ്. അത് അങ്ങനെത്തന്നെ നിലനിര്‍ത്തുന്നതിന് പകരം മറ്റു സംസ്ഥാനങ്ങളെപ്പോലെ, പരിപൂര്‍ണ്ണമായും ഇന്ത്യന്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലാക്കിയ നടപടിയെ സോറോസ് ശക്തമായി എതിര്‍ത്തു. ഇത്രയ്ക്ക് ഭീകരപ്രവര്‍ത്തനങ്ങളും വിഘടനവാദവും ശക്തമായൊരു പ്രദേശം, അങ്ങനെത്തന്നെ നിലനിര്‍ത്തണമെന്ന ശാഠ്യത്തിന്റെ പുറകിലുള്ള പ്രേരണകളെ അവഗണിക്കാനാവില്ല. യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ സര്‍വാധിപതി വ്‌ളാഡിമര്‍ പുടിന്‍ എന്നിവരെയും സോറോസ് രൂക്ഷമായി വിമര്‍ശിച്ചു.

ലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ക്ക് പൗരത്വം നഷ്ടമാക്കുന്ന നടപടിയെന്ന പേരിട്ട് ജോര്‍ജ്ജ് സോറോസ് പിന്നീടെതിര്‍ത്തത് പൗരത്വ ഭേദഗതി ബില്ലിനെയാണ്. പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് പൗരത്വം നല്‍കുക, ഏതെങ്കിലും പ്രത്യേക ഇന്ത്യന്‍ പൗരന്മാരുടെ, പ്രത്യേകിച്ച് മുസ്ലിങ്ങളുടെ പൗരത്വം കവര്‍ന്നെടുക്കാതിരിക്കുക എന്നതാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം. യാതൊരു രീതിയിലും ഇന്ത്യന്‍ പൗരന്മാരായ മുസ്ലിങ്ങളുടെ പൗരത്വത്തെ ഇത് ബാധിക്കില്ല. എന്ന് ഇന്ത്യന്‍ ഭരണകൂടം ഉറപ്പു നല്‍കിയിട്ടുണ്ട്. ഇനി സൊറോസ് ആശങ്കപ്പെടുന്നത് എന്‍.ആര്‍.സിയെ കുറിച്ചാണെങ്കില്‍, അതിന്റെ കരട് രേഖ പോലും തയ്യാറായിട്ടുമില്ല.
ജോര്‍ജ് സോറോസ് എതിര്‍ക്കുന്ന നാലുപേര്‍ക്കും ഒരു പ്രത്യേകതയുണ്ട്.ഒരു രാജ്യത്തിന്റെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന, മറ്റു സംസ്‌കാരങ്ങളോ, മതമോ, വ്യവസ്ഥിതിയോ അതിനെ വിഴുങ്ങാന്‍ അനുവദിക്കാത്തവരാണ് ഇവര്‍ നാല് പേരും. ലോകത്തിങ്ങനെയുള്ളവരെ വിളിക്കുന്ന പേരാണ് ദേശീയവാദികള്‍ എന്ന്. ഇവരുടെ ദേശീയതാല്പര്യങ്ങള്‍ പരസ്പരം വിരുദ്ധമായിരിക്കാം, പക്ഷേ, ദേശീയത എന്നൊരു ഘടകം അവരെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ്.

ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിലിടംപിടിച്ചവരാണ് നരേന്ദ്ര മോദി, വ്‌ളാഡിമിര്‍ പുടിന്‍, ഷീജിന്‍ പിംഗ്, ഡൊണാള്‍ഡ് ട്രംപ് എന്നീ നാല് പേരും. എന്നാല്‍ ജോര്‍ജ്ജ് സൊറോസ് എന്നൊരു പേര് ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും അന്യമായിരിക്കും.

പക്ഷേ, നിശബ്ദമായി നിരീക്ഷിക്കുന്ന വ്യക്തികളുടെ പുസ്തകത്തില്‍ ചുവന്ന മഷി കൊണ്ട് ഈ പേര് പണ്ടേ അടയാളപ്പെടുത്തിയിട്ടുണ്ട്.

നമുക്ക് ഇനി ആരാണ് ഈ ജോര്‍ജ്ജ് സൊറോസ് എന്നൊന്ന് നോക്കാം.

സോറോസ് ഫണ്ട് മാനേജ്‌മെന്റിന്റെ ചെയര്‍മാനും പ്രസിഡന്റുമായ ജോര്‍ജ്ജ് സോറോസ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫണ്ട് മാനേജര്‍മാരില്‍ ഒരാളാണ്. ഒരു ഭൂഖണ്ഡം തന്നെ വിലയ്ക്കു വാങ്ങാന്‍ കഴിവുള്ളത്ര വെള്ളപ്പണം കയ്യിലുള്ളവന്‍.

യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയെ ഏകീകരിക്കാന്‍ സഹായിക്കുന്നതിനുള്ള ബ്രിട്ടന്റെ ശ്രമത്തിന്റെ ഭാഗമായാണ് ആ രാഷ്ട്രം ഇ.ആര്‍.എമ്മില്‍ ചേരുന്നത്. ഇ.ആര്‍.എമ്മില്‍ ബ്രിട്ടന്‍ ജോയിന്‍ ചെയ്തപ്പോള്‍, പൗണ്ട് ഇറ്റാലിയന്‍ ലിറയ്ക്കും സ്പാനിഷ് പെസെറ്റയ്ക്കുമൊപ്പം ലോകത്തിലെ ഏറ്റവും ദുര്‍ബലമായ കറന്‍സികളിലൊന്നായിരുന്നു. ഇ.ആര്‍.എമ്മില്‍ ചേര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍, പൗണ്ട് അനുവദനീയ പരിധിക്കുള്ളില്‍ തുടരാന്‍ പാടുപെടാന്‍ തുടങ്ങി, പ്രമുഖ ഡച്ച് മാര്‍ക്ക് ഉള്‍പ്പെടെയുള്ള അക്കാലത്തെ ശക്തമായ കറന്‍സികളെ അപേക്ഷിച്ച് 6% പരിധിയേക്കാള്‍ പൗണ്ടിന്റെ മൂല്യം കുറഞ്ഞു. അതുവരെ പൗണ്ടിനെ പിന്തുണച്ചിരുന്ന ഊഹക്കച്ചവടക്കാരില്‍ പലരും അതോടെ കാലുമാറി. പൗണ്ട് സ്റ്റെര്‍ലിംഗ് വിലകുറയ്ക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതനാകുമെന്ന് ചിലരുടെ കുശാഗ്രബുദ്ധിയില്‍ തെളിഞ്ഞിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ദുര്‍ബലപ്പെടുത്തുന്നതിനായി മറ്റ് നിക്ഷേപകരോടൊപ്പം പലരും വലിയ തുകകള്‍ ഇറക്കി കളിച്ചു. ഡച്ച് മാര്‍ക്ക് അല്ലെങ്കില്‍ ഫ്രഞ്ച് ഫ്രാങ്ക് പോലുള്ള മറ്റ് യൂറോപ്യന്‍ കറന്‍സികള്‍ക്കായി പൗണ്ടുകള്‍ മാറ്റിയാണ് അവര്‍ അങ്ങനെ ചെയ്തത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പ്രതികരിക്കേണ്ടിവന്നു, ഒപ്പം കറന്‍സിയെ പിന്തുണയ്ക്കുന്നതിനായി പൗണ്ടുകള്‍ സ്റ്റെര്‍ലിംഗ് വലിയ അളവില്‍ വാങ്ങി. എന്നാല്‍, ഒരു പ്രയോജനവും ഉണ്ടായില്ല. പൗണ്ട് വാങ്ങുന്നതിനും കറന്‍സി സ്ഥിരപ്പെടുത്തുന്നതിനും നിക്ഷേപകരെ പ്രേരിപ്പിക്കുന്നതിനായി ബാങ്ക് പലിശനിരക്ക് 10 ല്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ബാങ്കിന് 15 ശതമാനം പലിശ നിരക്ക് പ്രഖ്യാപിക്കേണ്ടി വന്നു. പക്ഷേ, പിടിച്ചു നില്‍ക്കാനാവാതെ അതേ ദിവസം രാത്രി 7 മണിക്ക് ബ്രിട്ടന്‍ ഇ.ആര്‍.എമ്മില്‍ നിന്ന് പുറത്തു പോകുന്നതായി ബ്രിട്ടീഷ് ട്രഷറി അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്റെ ധനകാര്യ ചരിത്രത്തില്‍ ഈ ദിവസം ‘കറുത്ത ബുധനാഴ്ച’ എന്നറിയപ്പെട്ടു.

ബാങ്കിന്റെ നഷ്ടം 3.3 # ബില്യണ്‍
ജോര്‍ജ് സോറോസിന്റെ ലാഭം 1 # ബില്യണ്‍. ഇത് 1993-ല്‍ ആണെന്ന് ഓര്‍ക്കണം..

യഥാര്‍ത്ഥത്തില്‍ ഇതൊരു ആസൂത്രിതമായ നീക്കമായിരുന്നു. കാലങ്ങളുടെ സമയമെടുത്തു ചെയ്ത ഒന്ന്. പക്ഷേ, ഒരു രാഷ്ട്രത്തിന്റെ അടിതെറ്റിച്ച ഊഹക്കച്ചവടക്കാരുടെ കളികള്‍ നിയന്ത്രിച്ചിരുന്ന പ്രധാന കളിക്കാരന്റെ പേര് അന്നത്തോടെ കുപ്രശസ്തമായി. ആ വ്യക്തിയാണ് ജോര്‍ജ്ജ് സോറോസ്.

1992 ഡിസംബര്‍ 10ന് പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസില്‍ വന്നിരുന്ന ഒരു വാര്‍ത്ത നോക്കാം നമുക്ക്.

‘കമ്മ്യൂണിസ്റ്റ്-ശേഷകാലഘട്ടത്തില്‍, മുന്‍ സോവിയറ്റ് ശാസ്ത്രജ്ഞര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിനായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100? മില്യണ്‍ ഡോളര്‍, നേരിട്ടുള്ള ഗവേഷണ ധനസഹായമായി നല്‍കുമെന്ന് മനുഷ്യസ്‌നേഹിയായ ഒരു ജോര്‍ജ്ജ് സോറസ് എന്നൊരു അമേരിക്കന്‍ ഫിനാന്‍സിയര്‍ പ്രഖ്യാപിച്ചു.’

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍- 9/11 ന് ശേഷം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയെടുത്ത എല്ലാവിധ പ്രതിരോധ മുന്‍കരുതലുകള്‍, അധിക സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പിന്‍വലിക്കാന്‍ വേണ്ടി പോരാടുന്നു, തുറന്നിട്ട യു.എസ് അതിര്‍ത്തികള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്ന ഒരു സംഘടന.

അമേരിക്കന്‍ ഫ്രണ്ട്‌സ് സര്‍വീസ് കമ്മിറ്റി – ലോകത്തില്‍ നടക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും അമേരിക്കയാണ് കാരണമെന്നു വാദിക്കുന്ന, യാതൊരു രേഖകളും ഇല്ലാതെ വരുന്ന കുടിയേറ്റക്കാര്‍ക്ക് അഭയം കൊടുക്കുവാനും, തുറന്നിട്ട രാജ്യാന്തര അതിര്‍ത്തികള്‍ക്കും വേണ്ടി ശക്തമായി വാദിക്കുന്ന സംഘടന.

അസോസിയേഷന്‍ ഓഫ് കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ഫോര്‍ റിഫോം നൗ – ഇടതുപക്ഷ വോട്ടുബാങ്കുകള്‍ രൂപീകരിക്കുന്നതില്‍ അമേരിക്കയിലെ അഗ്രഗണ്യരായ സംഘടന. അഴിമതിക്കും വെട്ടിപ്പിനും കുപ്രസിദ്ധം.

കാറ്റലിസ്റ്റ് – അമേരിക്കയില്‍ വോട്ടിംഗ് പ്രായം എത്തുന്ന ഓരോ വ്യക്തിയുടെയും സമ്പൂര്‍ണ്ണ രാഷ്ട്രീയ പങ്കാളിത്തവും രാഷ്ട്രീയ താല്‍പര്യവും ജാതകവും വരെ അടങ്ങുന്ന ഡാറ്റാബേസ് ശേഖരിക്കുന്ന സംഘടന.

കത്തോലിക്ക ഫോര്‍ ചോയ്‌സ് – ഒരു പെണ്ണിന് ഇഷ്ടമില്ലെങ്കില്‍ മറ്റുള്ളതൊന്നും വകവയ്ക്കാതെ അവളുടെ ഇഷ്ടം മാത്രം കണക്കിലെടുത്ത് ഗര്‍ഭഛിദ്രം ചെയ്യാന്‍ അധികാരം കൊടുക്കുന്ന അബോര്‍ഷന്‍ ഓണ്‍ ഡിമാന്‍ഡിന് വേണ്ടി കരു നീക്കുന്ന സംഘടന. സ്ത്രീ സുരക്ഷയെന്നൊരു മൂടുപടത്തിനു പുറകിലെ വ്യവസായിക ലാഭം ഒരു സാധാരണക്കാരന് ഊഹിക്കാവുന്നതിലും അപ്പുറത്താണ്.

ഡെമോക്രാറ്റിക് ജസ്റ്റിസ് ഫ്രണ്ട് – കൂട്ടത്തില്‍ ഏറ്റവും അപകടകാരി. ദേശീയതയെന്നൊരു സമ്പ്രദായം തന്നെ രാജ്യത്തു നിന്നും എടുത്തു കളയാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. തീവ്രവാദ രാഷ്ട്രങ്ങളില്‍ നിന്നും കുടിയേറ്റം ചെറുക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുക മാത്രമാണ് ജോലി.

ഗിഷ – കടുത്ത ജൂത വിരുദ്ധത, അന്ധമായ പലസ്തീന്‍ അനുഭാവം, അവര്‍ക്കു വേണ്ടി ഉഴിഞ്ഞു വെച്ച സംഘടന.

എഴുതാന്‍ നിന്നാല്‍ കഴിയില്ല, ഒരുപാടുണ്ട്. അമേരിക്കയെ അമേരിക്കയാക്കി നിലനിര്‍ത്തുന്ന പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓകള്‍ വരെ അതില്‍ പെടും.

ഇപ്പറഞ്ഞ സര്‍വ്വ സംഘടനകള്‍ക്കും, ഇതുകൂടാതെ പത്ത് ഡസനിലധികം മറ്റു സംഘടനകള്‍ക്കു പിറകില്‍ പണം വാരിയെറിഞ്ഞ് അവരെ തോട്ടിക്ക് പിടിച്ചു നടത്തുന്നത് ജോര്‍ജ് സോറോസ് തന്നെയാണ്.

അവയില്‍ സിംഹഭാഗവും ദൃശ്യ, പത്ര മാധ്യമ മേഖലയിലാണ്. സ്വവര്‍ഗരതി, മയക്കുമരുന്ന്, അനധികൃത കുടിയേറ്റം തുടങ്ങി അയാളുടെയും രഹസ്യ സംഘങ്ങളുടെയും താല്‍പ്പര്യങ്ങള്‍ പ്രൊപ്പഗാന്‍ഡ നയത്തിലൂടെ കോടിക്കണക്കിനു പേരിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. അവിശ്വസനീയം എന്നു തോന്നുമെങ്കിലും, ഇതേ പ്രചരണങ്ങളുടെ ഫലമായാണ് ജോര്‍ജ് സോറോസിന്റെ എക്കാലത്തെയും വലിയ ശത്രുക്കളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നവ നായകന്‍ ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്നത്.

ജോര്‍ജ് സോറോസിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള വെറുപ്പും ഡെമോക്രാറ്റിക് പാര്‍ട്ടിയോടുള്ള ചായ്‌വും വ്യക്തമാക്കുന്ന മറ്റൊരു സംഭവം പറയാം.2004-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, അമേരിക്ക കമിങ് ടുഗെതര്‍ (ACT) എന്ന സംഘടനയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ബരാക്ക് ഒബാമയുടെ പ്രചാരണത്തിന് പുറകില്‍ കളിച്ചത്. പെന്‍സില്‍വാനിയ, ഓഹിയോ, ഫ്‌ളോറിഡ തുടങ്ങിയ പ്രദേശങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി ക്യാന്‍വാസ് നടത്താന്‍ ഉപയോഗിച്ച പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കൊടും കുറ്റവാളികളായിരുന്നു. ഒന്നും രണ്ടുമല്ല 40 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇലക്ഷനില്‍ അന്ന് പൊട്ടിച്ചു കളഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സകല മര്യാദകളും ലംഘിച്ച് ഫെഡറല്‍ അംഗീകൃതമല്ലാത്ത പണംകൊണ്ട് കുപ്രചരണം നടത്തിയതിന് വന്‍തുക പിഴയടച്ച ഈ സംഘടനയുടെ തലപ്പത്തും ജോര്‍ജ് സോറോസ് ഉണ്ടായിരുന്നു.

അന്ന് കിട്ടിയ 7,75,000 ഡോളര്‍ പിഴ, അമേരിക്കയുടെ ഇലക്ഷന്‍ ചരിത്രത്തില്‍ ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ വിധിച്ച ഏറ്റവും വലിയ പിഴശിക്ഷകളില്‍ ഒന്നായിരുന്നു.

1996-ല്‍ തായ്‌ലന്‍ഡിലെ പൊതുകടം 100 ബില്ല്യണ്‍ ഡോളറില്‍ എത്തിയ ഒരു സമയമുണ്ടായിരുന്നു. ജനങ്ങളും ഭരണകൂടവും നട്ടംതിരിഞ്ഞ കാലഘട്ടം.അതിനു പുറകില്‍ ചരടുവലിച്ചത് മറ്റാരുമല്ല, ജോര്‍ജ്ജ് സോറോസ് തന്നെയായിരുന്നു. അന്ന് തായ്‌ലന്‍ഡ് ഭരണകൂടം, സാമ്പത്തികയുദ്ധ കുറ്റവാളിയെന്നാണ് അയാളെ വിശേഷിപ്പിച്ചത്.

1997 ലുണ്ടായ ഏഷ്യന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് മലേഷ്യന്‍ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റിച്ചത് ജോര്‍ജ് സോറോസ് ആയിരുന്നു. അന്നത്തെ മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന മഹാദിര്‍ ബിന്‍ മുഹമ്മദ് ഇക്കാര്യം അന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുമുണ്ട്. ഒരു ക്ലിക്കിന്റെ അകലത്തില്‍ നിങ്ങള്‍ക്ക് അതെല്ലാം ഇന്നും മനസ്സിലാക്കാന്‍ സാധിക്കും.

1988-ല്‍ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച കുറ്റത്തിന് ജോര്‍ജ് സോറോസിനെതിരെ ഫ്രാന്‍സ് കേസെടുത്തു. സൊസൈറ്റി ജനറല്‍ ബാങ്കിന്റെ ഓഹരികളുടെ കച്ചവടത്തില്‍, ഗവണ്‍മെന്റ് അധീനതയിലുള്ള ഓഹരി വിപണിയുടെ ഉള്ളറകളിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതും ദുരുപയോഗം ചെയ്തതിനുമായിരുന്നു കേസ്. ഒരു ഗവണ്‍മെന്റ് അതിന്റെ മെഷിനറിയുടെ സകല സാധ്യതകളും ഉപയോഗിച്ച് അന്വേഷിച്ചിട്ടും (?) പതിനാലുവര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷം 2002 ലാണ് ഫ്രഞ്ച് ഭരണകൂടം ജോര്‍ജ് സോറോസ് കുറ്റവാളിയാണെന്ന് വിധിച്ചത്. കുറേക്കാലം രക്ഷപ്പെട്ടു നടന്നെങ്കിലും, പെടുമെന്ന് ഉറപ്പായപ്പോള്‍, ജോര്‍ജ് സൊറോസ് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിനെ സമീപിച്ചുവെങ്കിലും ആദ്യം അവര്‍ കേസെടുക്കാന്‍ തയ്യാറായില്ല. കളം മാറ്റി ചവിട്ടിയ സൊറോസ് രണ്ടുദിവസത്തിനുള്ളില്‍, ആനുകാലികമായ ഒരു പ്രഖ്യാപനം നടത്തി. ‘അഞ്ചുവര്‍ഷത്തേക്ക് കൊല്ലത്തില്‍ 200 മില്യണ്‍ വച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടനയ്ക്ക് കൊടുക്കും’ എന്നായിരുന്നു ആ പ്രസ്താവന. അതേറ്റു! ഇപ്പോഴും ആ കേസ് നീണ്ടുപോകുന്നു!

ജോര്‍ജ് സോറോസിന്റെ ലക്ഷ്യം വളരെ വ്യക്തമായി മനസ്സിലാക്കിയ അമേരിക്കന്‍ ദേശീയവാദികള്‍ അയാള്‍ക്കെതിരെ തിരിഞ്ഞുതുടങ്ങിയിരിക്കുന്നു. അതിന്റെ ആദ്യ ലക്ഷണമാണ് മാസ് ക്യാമ്പയിനിലൂടെ വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജോര്‍ജ് സോറോസിന്റെ സകല സംഘടനകളും RICO/NDAA ചുമത്തി അടച്ചുപൂട്ടാനും സോറോസിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള നീക്കം നടന്നത്. എന്നാല്‍ പെരുമഴപോലെ പണം വാരിയെറിഞ്ഞ് ജോര്‍ജ്ജ് സോറോസ് അതെല്ലാം ഒതുക്കിത്തീര്‍ത്തു.

അന്താരാഷ്ട്ര ഭരണകൂടങ്ങള്‍ മറിച്ചിടാനും സൃഷ്ടിക്കാനും പ്രതിപക്ഷങ്ങളേയും അന്താരാഷ്ട്ര സംഘടനകളെയും നിയന്ത്രിക്കാനും കഴിവുള്ള ഏകഛത്രാധിപതികളായ തലതൊട്ടപ്പന്മാരുടെ ലോകം സിനിമകളില്‍ പോലും കണ്ട് പരിചയമില്ലാത്ത നമ്മുടെ ജനങ്ങള്‍, മനുഷ്യത്വത്തിന്റെയും മാനവികതയുടെയും സമഭാവനയുടെയും പ്രതീകങ്ങളായ സംഘടനകളുടെ മേല്‍മുണ്ടില്‍ ഇവരൊളിപ്പിച്ചു കടത്തുന്ന ഗൂഢലക്ഷ്യങ്ങള്‍ എങ്ങനെ തിരിച്ചറിയാനാണ്?

നമുക്ക് ദൃശ്യമാവുന്നതും അല്ലാത്തതുമായ ഈ ലോകത്തിലെ നിരവധി സ്വാഭാവികതകളും അസ്വഭാവികതകളും വളരെ വ്യക്തമായി നിയന്ത്രിക്കുന്ന മനുഷ്യരുണ്ട്. യുദ്ധം സൃഷ്ടിക്കാനും അവസാനിപ്പിക്കാനും രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കാനും സംഹരിക്കാനും കഴിവുള്ളവര്‍. അത്തരക്കാരുടെ ദൃഷ്ടി ഇപ്പോള്‍ പതിഞ്ഞിരിക്കുന്നത് നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭാരതത്തിലാണ്. നമ്മുടെ ജനത തിരിച്ചറിയാത്ത, തീവ്രവാദ പ്രസ്ഥാനങ്ങളെക്കാള്‍, കമ്മ്യുണിസത്തെക്കാള്‍, ന്യൂനപക്ഷ പ്രീണനത്തെക്കാള്‍ അപകടകാരിയായ ശത്രുവാണ് ഒരൊറ്റ ബിന്ദുവിലിരുന്ന് രാജ്യത്തിന്റെ സാമൂഹിക ഘടന മുഴുവന്‍ നിയന്ത്രിക്കുന്ന ഇത്തരക്കാര്‍.
പക്ഷേ, ദേശീയത, മതം, പ്രാദേശികത, കുലം, വംശം എന്നുവേണ്ട, മനുഷ്യനെ ഒരുമിച്ചുനിര്‍ത്തുന്ന എന്തും അവരുടെ ശത്രുക്കളാണ്. ഭൂമിയില്‍, പണം കൊടുത്ത് വാങ്ങാന്‍ കിട്ടുന്ന എന്തും ഉപയോഗിച്ച് അവര്‍ അങ്ങിനെയുള്ള പ്രതിബന്ധങ്ങളെ തുടച്ചുനീക്കും.അവര്‍ തന്നെ സൃഷ്ടിക്കുന്ന മനുഷ്യാവകാശ സംഘടനകളെയും പണം കൊടുത്തു പോറ്റുന്ന ആക്ടിവിസ്റ്റുകളെയും ആയുധമാക്കി അവര്‍ അവരുടെ താല്‍പര്യങ്ങള്‍ വ്യക്തമായി നടപ്പിലാക്കും. ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. ആര്‍ക്കും!

അണ്‍ടച്ചബിള്‍ എന്നാല്‍ സ്പര്‍ശന യോഗ്യമല്ലാത്തവ എന്നുമാത്രമല്ല, ഒന്ന് തൊടാന്‍ പോലും സാധിക്കാത്തവ എന്നും വ്യാഖ്യാനമുണ്ട്. അവരുടെയൊന്നും പദ്ധതികളോ, മാര്‍ഗങ്ങളോ ലക്ഷ്യങ്ങളോ, ഒരു ശരാശരി മനുഷ്യനു മനസ്സിലാവില്ല. അവര്‍ നമ്മളെ പോലെയുള്ള ഇടത്തരക്കാരന്മാരുടെ അറിവിനും അപ്പുറമാണ്.

പക്ഷേ, ജോര്‍ജ് സോറോസിനെ പോലെയുള്ള കടല്‍ക്കിഴവന്‍മാര്‍ ജെ.എന്‍.യു പോലെയുള്ള രാഷ്ട്ര വിരുദ്ധ പ്രസ്ഥാനങ്ങള്‍ അടവച്ചു വിരിയിക്കുന്ന പാമ്പിന്‍ കുഞ്ഞുങ്ങളുമായി സഖ്യമുണ്ടാക്കിയാല്‍, ഭാരതാംബയേയും അവളെ പരിരക്ഷിക്കുന്ന രാഷ്ട്രപുരുഷനെയും മനസ്സില്‍ വന്ദിച്ചു പൊരുതാന്‍ ഇറങ്ങുകയല്ലാതെ നമുക്ക് മറ്റു മാര്‍ഗ്ഗമില്ല.

Tags: ജോര്‍ജ്ജ് സോറോസ്
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies