Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ഭാരത സമ്പദ്‌വ്യവസ്ഥയുടെ ഭാവി

ഡോ.പി.എസ് മഹേന്ദ്രകുമാർഡോ.പി.എസ് മഹേന്ദ്രകുമാർ
13 March 2020

ഇന്ത്യ സാമ്പത്തികമായി തകരാന്‍ പോകുന്നു; വന്‍ പ്രതിസന്ധി നിലനില്‍ക്കുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളും അഭിപ്രായപ്രകടനങ്ങളും പല കോണുകളില്‍ നിന്നും അടുത്തിടെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇന്ത്യ തകരണം എന്ന പ്രാര്‍ത്ഥനയോടിരിക്കുന്ന നിങ്ങളുടെ ദുഃഖം മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ; ഇന്ത്യ തകരില്ല. മാത്രവുമല്ല പ്രതിസന്ധിയുണ്ട് എന്ന് കാണിക്കാന്‍ നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വസ്തുതകളെല്ലാം തന്നെ അബദ്ധജടിലങ്ങളാണ്.

Google NewsAdd Kesari Weekly as a preferred source on Google

ചില വന്‍തോക്കുകളുടെ ബോധമണ്ഡലത്തെപ്പോലും വാടകയ്‌ക്കെടുത്ത് ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായപരിധിക്കുള്ളില്‍ കൊണ്ടുവരുന്നതില്‍ നിങ്ങള്‍ താത്കാലികമായെങ്കിലും വിജയിച്ചു എന്ന് പറയാതെ വയ്യ. പക്ഷേ അതൊക്കെ വളരെക്കുറച്ച് നേരത്തേക്കുള്ള താത്കാലിക വിജയമായിരുന്നുവെന്ന് വൈകാതെ നിങ്ങള്‍ക്ക് ബോദ്ധ്യപ്പെടും.

അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിച്ച എന്‍എസ്ഇ സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ സയന്‍സ് ഇന്‍ ഫിനാന്‍സ്, ഇക്കണോമിക്‌സ് & മാര്‍ക്കറ്റിംഗിന്റെ ഉദ്ഘാടനവേളയില്‍ മുന്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഒരു വിചിത്രപരാമര്‍ശം നടത്തി. ഒരു പക്ഷേ പ്രഥമ ശ്രവണ മാത്രയില്‍ അതിലെന്തോ വമ്പന്‍ വസ്തുതയുണ്ടെന്ന് ആര്‍ക്കും തോന്നിപ്പോകുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ADVERTISEMENT

”സമ്പദ്‌വ്യവസ്ഥ തകരുമ്പോഴും ഓഹരിവിപണി കുതിച്ചു കയറുന്നതെങ്ങിനെ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു കടങ്കഥയാണ്. ഈ കടങ്കഥയ്ക്ക് ഉത്തരം കണ്ടെത്തിത്തരാന്‍ ഇവിടുള്ളവര്‍ക്ക് സാധിക്കുമെങ്കില്‍ അത് അറിയാനായി ഞാന്‍ യുഎസ്സില്‍ നിന്നും പറന്നെത്തും.”

ഇന്ത്യ വളര്‍ച്ചാ മുരടിപ്പിലാണ് എന്ന് വാദിക്കുന്ന ഒരു കൂട്ടം ബുദ്ധികേന്ദ്രങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണീ വാക്കുകള്‍. പക്ഷേ സത്യമെന്താണ്? നമുക്ക് പരിശോധിക്കാം.

ചോദ്യത്തില്‍ രണ്ട് വിഷയങ്ങളുണ്ട്. ഒന്ന് – സമ്പദ് വ്യവസ്ഥ തകരുന്നു എന്നത്. രണ്ട് – ഓഹരി വിപണി കുതിക്കുന്നതെന്തു കൊണ്ട് എന്നത്.

സ്റ്റാഗ്ഫ്‌ളേഷന്‍


സാമ്പത്തിക വളര്‍ച്ചയുടെ അതിവേഗത കുറയുകയും പണപ്പെരുപ്പം ക്രമേണ കുത്തനെ ഉയരുകയും ചെയ്യുന്നുവെന്നും അതിനാല്‍ ഇന്ത്യ സ്റ്റാഗ്ഫ്‌ളേഷന്‍ എന്ന അവസ്ഥ നേരിടുന്നുവെന്നുമാണ് ചില (കു) ബുദ്ധിജീവികളുടെ വാദം.

സാമ്പത്തിക വളര്‍ച്ച നിശ്ചലമാകുന്നതിനോടൊപ്പം (സ്റ്റാഗ്‌നേഷന്‍) പണപ്പെരുപ്പം (ഇന്‍ഫ്‌ളേഷന്‍) വര്‍ദ്ധിക്കുന്ന അവസ്ഥയാണ് സ്റ്റാഗ്ഫ്‌ളേഷന്‍. സാധാരണഗതിയില്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുമ്പോള്‍ പണപ്പെരുപ്പം ഉയരും (ആളുകള്‍ കൂടുതല്‍ പണം സമ്പാദിക്കുന്നതിനാലും വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില നല്‍കാന്‍ കഴിവുള്ളതിനാലും ആണ് ഇത് സംഭവിക്കുന്നത്). സമ്പദ്‌വ്യവസ്ഥ സ്തംഭിക്കുമ്പോള്‍ പണപ്പെരുപ്പം കുറയും. സാമ്പത്തികവളര്‍ച്ച താഴുമ്പോള്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കും; വരുമാനം കുറയുകയും തത്ഫലമായി വാങ്ങല്‍ ശേഷികുറയുകയും ചെയ്യും. ഇത് സമ്പദ്‌വ്യവസ്ഥയില്‍ സമ്മര്‍ദ്ദമുണ്ടാക്കും.

ഉത്തരം സാഹചര്യങ്ങള്‍ ലോകത്ത് അനവധി തവണ സംഭവിച്ചിട്ടുണ്ട്. 1965 നവംബറില്‍ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന ചര്‍ച്ചയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി. ഇയാന്‍ മക്ലിയോഡ് ആണ് അതുവരെ ലോകത്തിന് പരിചയമില്ലാത്ത സ്റ്റാഗ്ഫ്‌ളേഷന്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചത്. ഇതിനെപ്പറ്റി കൂടുതല്‍ പഠനം നടത്തിയതാകട്ടെ നൊബേല്‍ സമ്മാന ജേതാവ് പോള്‍ സാമുവല്‍സണും.

1970കളുടെ തുടക്കത്തിലും മധ്യത്തിലും ഒപെക് (ദി ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്) എണ്ണവിതരണം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ ലോകമെമ്പാടും എണ്ണവില കുതിച്ചുയര്‍ന്നതാണ് സ്റ്റാഗ്ഫ്‌ളേഷന്റെ ഏറ്റവും ഭീകരമായ ഉദാഹരണം. ഇതിന്റെ ദുരിതം വര്‍ഷങ്ങളോളം തുടര്‍ന്നു. എണ്ണവിലയിലുണ്ടായ വര്‍ദ്ധനവ് എണ്ണയെ വളരെയധികം ആശ്രയിക്കുന്ന മിക്ക പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകളുടേയും ഉല്‍പ്പാദനശേഷിയെ പരിമിതപ്പെടുത്തുകയും സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്തു. തദ്ഫലമായി പണപ്പെരുപ്പം ഉണ്ടാവുകയും ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ചെലവേറിയതാവുകയും ചെയ്തു. 1974ല്‍ എണ്ണവില 70 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. ഇതോടെ യു.എസ്സിലെ പണപ്പെരുപ്പം ഇരട്ടിയാവുകയും രണ്ടക്കം കടക്കുകയും ചെയ്തു. വളര്‍ച്ചാനിരക്ക് കുറഞ്ഞതും, തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചതും, വിപണിയില്‍ വിലനിലവാരം കുത്തനെ ഉയര്‍ന്നതും മൂലം സമ്പദ് വ്യവസ്ഥയുടെ നടുവൊടിഞ്ഞു. ഇതാണ് സ്റ്റാഗ്ഫ്‌ളേഷന്‍ എന്ന അവസ്ഥ.

ഭാരതം സ്റ്റാഗ്ഫ്‌ളേഷനെ നേരിടുന്നുണ്ടോ?


ഏതൊരു സമ്പദ്‌വ്യവസ്ഥയും ചാക്രിക സ്വഭാവമുള്ളതാണ്. കയറ്റിറക്കങ്ങള്‍ സ്വാഭാവികം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്രാഫ് എങ്ങോട്ടാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അപ്രകാരം നോക്കിയാല്‍ ഭാരതത്തിന് യാതൊരു പ്രതിസന്ധിയുമില്ല. ആഗസ്റ്റില്‍ തുടങ്ങി മൂന്നുമാസക്കാലം ചെറിയൊരു സമ്മര്‍ദ്ദം ഉണ്ടായെങ്കിലും അത് തുടരാതിരിക്കുന്നതിന് വേണ്ട സര്‍വ്വ നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അത് വിജയം കണ്ടു എന്നതിന് ചെറിയൊരു ഉദാഹരണം ചൂണ്ടിക്കാട്ടാം. ജിഎസ്ടി കളക്ഷന്‍ ജൂലായ് മാസത്തില്‍ ഒരു ലക്ഷം കോടി രൂപ കവിഞ്ഞെങ്കിലും (1.02 ലക്ഷം കോടി) തുടര്‍ന്നുള്ള മൂന്ന് മാസങ്ങളില്‍ താഴ്ന്നിരുന്നു. അക്കാലത്താണ് ചെറിയൊരു സമ്മര്‍ദ്ദമുണ്ടായതും മേപ്പടി ടീംസ് മുതലക്കണ്ണീര്‍ ഒഴുക്കി മുറവിളി കൂട്ടിയതും. എന്നാല്‍ നവംബറിലും ഡിസംബറിലും ജിഎസ്ടി കളക്ഷന്‍ യഥാക്രമം 1,03,492 കോടിയും 1,03184 കോടിയും ആയി ഉയര്‍ന്നു. ഇത് വിപണിയില്‍ ഉപഭോക്താക്കള്‍ സജീവമായി എന്നതിനെ കുറിക്കുന്നു. അതിനാല്‍ തന്നെ നമുക്ക് ഈ സ്റ്റാഗ്ഫ്‌ളേഷന്‍ എന്ന അവസ്ഥയെ ഭയക്കേണ്ടതില്ല.

ഈ പദപ്രയോഗം ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത് അമേരിക്കന്‍ ഇക്കണോമിയില്‍ മേല്‍ സൂചിപ്പിച്ചത് പോലൊരു വിചിത്രഘടന രൂപപ്പെട്ടു തുടങ്ങിയതോടെയാണ്. അക്കാലത്ത് അതുവരെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞരാരും തന്നെ ഇത്തരമൊരു സാഹചര്യത്തെപ്പറ്റി പറഞ്ഞിരുന്നില്ല എന്നത് ഈ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. തന്മൂലം പരിഹാരനടപടികള്‍ക്ക് കാലതാമസം നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ ഭാരതത്തിലെ സാഹചര്യം ഇപ്രകാരമല്ല. കേവലം ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രാരംഭനടപടികള്‍ സ്വീകരിച്ചു തുടങ്ങി. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന പ്രതിഭാസം നൂറ് ദിനം പോലും നീണ്ടുനിന്നില്ല. ഇതൊക്കെ സംഘപരിവാറുകാര്‍ ആരും പറഞ്ഞതല്ല. ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടി(ഐഎംഎഫ്)ന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയ ഗീതാ ഗോപിനാഥ് ആണ്. (കക്ഷി മലയാളികള്‍ക്ക് സുപരിചിതയാണ്. നമ്മുടെ മുഖ്യമന്ത്രിയുടെ അസംഖ്യം ഉപദേശകരില്‍ ഒരാളായിരുന്നു. തലവേദന മൂത്തിട്ടായിരിക്കണം; രാജി വച്ച് പ്രാണനും കൊണ്ട് ഓടി) ഗീതാ ഗോപിനാഥ് ഇപ്പറഞ്ഞതൊക്കെ മലയാള മനോരമ പത്രത്തില്‍ വരെ അച്ചടിച്ചു വന്നിരുന്നു. 2020 ഭാരതത്തിന് ‘ഹാപ്പി ഇയര്‍’ ആയിരിക്കുമെന്നും 2019ല്‍ ഉണ്ടായ ചില്ലറ വെല്ലുവിളികളെ നാം മാടികടന്ന് തുടങ്ങിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളും വിശിഷ്യാ ഗ്രാമീണകര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായമെത്തിക്കുന്ന പദ്ധതിയുമൊക്കെ ഇന്ത്യയെ മുന്നോട്ട് ‘ പുഷ് ‘ ചെയ്യുമെന്നാണ് അവര്‍ പറയുന്നത്.

പ്രമുഖ ബുദ്ധിജീവികള്‍ അറിയാന്‍
സ്റ്റാഗ്ഫ്‌ളേഷന്റെ വഴിത്താരയുടെ തുടക്കം തന്നെ ഇങ്ങനെയാണ്: തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതോടെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ ആളുകള്‍ തയ്യാറാകും. അധികമായുള്ള ലേബര്‍ സപ്ലൈ മൂലം വേതനനിരക്ക് കുത്തനെ താഴും… അങ്ങനെ ഒരു ക്രമമുണ്ട് സ്റ്റാഗ്ഫ്‌ളേഷനില്‍ എത്താന്‍. വേതനനിരക്ക് താഴ്ന്നു എന്ന് പറഞ്ഞാല്‍ ഇന്ത്യക്കാര്‍ ബുദ്ധിജീവികളുടെ പപ്പും പൂടയും പറിച്ചെടുക്കും (ദിനം പ്രതി കൂടുന്നതാണ് നാട്ടുകാര്‍ കാണുന്നത്).

ഇന്ത്യയില്‍ അടുത്തിടെ ഉള്ളിവില ക്രമാതീതമായി വര്‍ദ്ധിച്ചതാണ് അടുത്ത ആരോപണം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഉള്ളിവരവ് നിലച്ചതായിരുന്നു വിലവര്‍ദ്ധനവിന് കാരണം. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സില്‍ 0.64 ശതമാനം മാത്രമാണ് ഉള്ളിവില സംഭാവന ചെയ്യുന്നതെന്നോര്‍ക്കണം. ജനുവരി പകുതിക്ക് ശേഷം ഉള്ളിവില പഴയ നിലയിലേക്ക് എത്തിത്തുടങ്ങി.

ഒക്‌ടോബര്‍ മാസം പുറത്തുവന്ന ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ട് നമ്പര്‍ 3.8 ശതമാനം താഴ്ന്നത് എടുത്തുവച്ച് കരയുന്നു വേറെ ചില ബുദ്ധിജീവികള്‍. മൈനിംഗ്, മാനുഫാക്ച്ചറിംഗ്, ഇലക്ട്രിസിറ്റി മേഖലകളില്‍ ഉത്പാദനം കുറഞ്ഞതാണ് കാരണം. അത് ഉയര്‍ത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അടുത്ത പാദത്തില്‍ അതിന്റെ പ്രതിഫലനം നിങ്ങള്‍ക്ക് കാണാനാകും.

മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റേതടക്കം ഏറ്റവും കൂടുതല്‍ കരച്ചില്‍ കേട്ടത് ജിഡിപി താഴ്ന്നു എന്നതിലാണ്. 2019 ജൂലായ് – ഡിസംബര്‍ കാലത്ത് ജിഡിപി 4.5 ശതമാനമാണെന്നും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ജിഡിപി കേവലം 5 ശതമാനത്തിലെത്തിനില്‍ക്കുമെന്നും പറഞ്ഞാണ് അവരുടെ വായ്ത്താരി. കൂടാതെ ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഒക്‌ടോബര്‍ – നവംബര്‍ മാസത്തില്‍ 3 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കായ 5.54 ശതമാനമെത്തിയത്രേ. മന്‍മോഹന്‍ സിംഗിന്റെ കാലത്തെ പണപ്പെരുപ്പനിരക്ക് മാത്രം നോക്കിയാല്‍ മതി ഇതിനുളള ഉത്തരം അവിടെയുണ്ട്.

ഇതൊന്നും സ്റ്റാഗ്ഫ്‌ളേഷന് കാരണമാവില്ലെന്ന് പറയാന്‍ വേറെയും ചില കാരണങ്ങളുണ്ട്.
വളര്‍ച്ചയുടെ വേഗം കുറഞ്ഞു എന്നേയുള്ളൂ. ഇല്ലാതാവുകയോ സ്തംഭിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും അഞ്ച് ശതമാനത്തില്‍ വളരുന്നുണ്ട്. വരും വര്‍ഷത്തില്‍ അതിവേഗവളര്‍ച്ചയ്ക്കുള്ള ഇന്ധനം നിറയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കാലം തെറ്റിയുള്ള മഴ മൂലം കൃഷി നശിച്ചതിനാല്‍ ഉണ്ടായ ഭക്ഷ്യ വിലക്കയറ്റം ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുമെന്ന് വിശ്വസിക്കുന്ന ബുദ്ധിജീവികളോട് പുച്ഛമല്ല സഹതാപം മാത്രം. പണപ്പെരുപ്പം ആര്‍ബിഐയുടെ ബാന്‍ഡിനുള്ളില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. അതിനാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനയിലും സങ്കല്‍പ്പത്തിലും ഉള്ളമാതിരിയൊരു തകര്‍ച്ച ഉണ്ടാകാന്‍ പോകുന്നില്ല.

ഇനി മുന്‍മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ സംശയത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് വരാം.

ഓഹരി വിപണി ഉയരത്തിലാണ്. വളര്‍ച്ചയുടെ പടവുകള്‍ കയറുന്നു. അതും ജിഡിപി അടക്കം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലാ എന്ന് മുറവിളി കൂട്ടുന്ന ഈ നേരത്ത്. ബുദ്ധിജീവികള്‍ ആശയക്കുഴപ്പത്തിലാണ്. ഓഹരി വിപണിയുടെ മുന്നേറ്റത്തിന്റെ രഹസ്യങ്ങള്‍ ഇതാണ്.

നിക്ഷേപകര്‍ എപ്പോഴും ഉയര്‍ന്ന റിട്ടേണ്‍ കിട്ടുന്നിടത്തേ നിക്ഷേപത്തിന് തുനിയൂ. ഇപ്പോള്‍ പലിശ നിരക്കുകള്‍ താഴ്ന്ന നിലയിലാണ്, എന്നു വച്ചാല്‍ ബോണ്ടുകളും ബാങ്ക് സ്ഥിരനിക്ഷേപങ്ങളും നിക്ഷേപകന് കാര്യമായ റിട്ടേണുകള്‍ നല്‍കുന്നില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തിരുത്തല്‍ പൂര്‍ണ്ണമായിട്ടില്ല. അവിടെ വില ഇനിയും താഴാനുള്ളതിനാല്‍ ആ മേഖലയില്‍ കൈവയ്ക്കാനും നിക്ഷേപകര്‍ മടിക്കുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ ഓഹരി വിപണിയെ സമീപിക്കുന്നത്. അതിന് ഉപോത്ബലകമായി ചില ഘടകങ്ങള്‍ വേറെയുമുണ്ട്.

പണപ്പെരുപ്പത്തിന്റെ ഘടനയെ ആശ്രയിച്ച് ആര്‍.ബി.ഐ. പലിശനിരക്ക് താഴ്ത്തി. പലിശനിരക്ക് കുറയുന്നത് നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഗുണകരമാണ്. അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍ വര്‍ദ്ധിക്കും. പിന്നീട് അത് ഉത്പാദനവര്‍ദ്ധനവിനും ആദായവര്‍ദ്ധനവിനും കാരണമാകും (കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഉത്പാദനം സാദ്ധ്യമാകുന്നു). ഇത് മുന്നില്‍ കണ്ടുകൊണ്ട് ഓഹരി വില ഉയരുന്നു. മറ്റ് നിക്ഷേപമേഖലകളെ ഉപേക്ഷിച്ചിട്ടുള്ള നിക്ഷേപകരുടെ വരവ് കാരണം ഓഹരികളുടെ ഡിമാന്റ് കൂടുകയും തദ്ഫലമായി വില ഉയരുകയും ചെയ്യുന്നു.

 

ഓഹരി വിപണിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ അത് ഭാവിയെ സസൂക്ഷ്മം നിരീക്ഷിക്കും. അപ്രധാനമായ വാര്‍ത്തകളെ / വസ്തുതകളെ അവഗണിക്കും എന്നതാണ് ഇതിലെ രീതി. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് താഴുന്നു എന്ന വാര്‍ത്തകള്‍ പലകോണുകളില്‍ നിന്ന് പലവട്ടം വന്നിട്ടും വിപണി അതിനെ തഴഞ്ഞു. ഭാരതത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയില്‍ സുദൃഢവിശ്വാസമുള്ള നിക്ഷേപകര്‍ (വിദേശനിക്ഷേപകര്‍ അടക്കം) ഇത്തരം വാര്‍ത്തകളിലും അഭ്യൂഹങ്ങളിലും ഭ്രമിച്ച് തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിറ്റ് തുലയ്ക്കാന്‍ തയ്യാറാകാത്തതാണ് ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിലെ ഇന്ധനം. ഉദാഹരണത്തിന്, എന്തെങ്കിലും താളപ്പിഴ മണത്താല്‍ ഉടന്‍ തന്നെ കയ്യിലെ ഓഹരികള്‍ വിറ്റ് മാറുന്നവരാണ് മിക്കവാറും വിദേശനിക്ഷേപകര്‍. 2019 ലെ ഇന്ത്യന്‍ വിപണിയില്‍ വിദേശനിക്ഷേപകരുടെ നെറ്റ് പര്‍ച്ചേസ് (ആകെ വാങ്ങല്‍ – ആകെ വില്‍പ്പന) 14.4 ബില്ല്യണ്‍ ഡോളറാണ്. (1.01 ട്രില്ല്യണ്‍ രൂപ). 2018ല്‍ നെറ്റ് സെയില്‍സ് ആയിരുന്നു (വാങ്ങിയതിനേക്കാള്‍ കൈവശമുണ്ടായിരുന്നത് സഹിതം വിറ്റത്) കൂടുതല്‍; 4.39 ബില്ല്യണ്‍ ഡോളര്‍ (330.1 ബില്ല്യണ്‍ രൂപ) ഇന്ത്യയിലെ ഇടത് കപട ബുദ്ധിജീവികളടക്കമുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഇവിടെ തകരുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും 2018ല്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ഇന്ത്യന്‍ ഓഹരികള്‍ 2019ല്‍ വിദേശനിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നു എന്ന ഒറ്റ വസ്തുത മതി ഇവരുടെ ആരോപണത്തിന്റെ മുന ഒടിക്കാന്‍.

വാല്‍കഷ്ണം
ഉള്ളി വില കൂടിയ ഒറ്റക്കാരണത്താല്‍ രാജ്യം തകര്‍ന്നു എന്ന് അച്ച് നിരത്തിയ മലയാള മാധ്യമങ്ങളോട് ഒന്നും പറയാനില്ല. സ്വപ്‌നങ്ങളെ കുഴിച്ച്മൂടിവയ്ക്കാന്‍ മാത്രം പറഞ്ഞു വയ്ക്കുന്നു. ഭാരതം സാമ്പത്തികമായി കുതിച്ച് ലോകത്ത് ഒന്നാം സ്ഥാനത്തെത്തുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ ഹൃദയം നുറുങ്ങുന്ന ആ വേദന മാത്രമാണിപ്പൊ കണ്ണില്‍…..

Tags: ഭാരത സമ്പദ്‌വ്യവസ്ഥസ്റ്റാഗ്ഫ്‌ളേഷന്‍സാമ്പത്തിക വളര്‍ച്ചഉള്ളിവിലജിഡിപിഗീതാ ഗോപിനാഥ്
Share136TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies