കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് രാജസ്ഥാനിലെ ജൂന്ജൂനുവിലെ ജെ.ജെ.ടി യൂണിവേഴ്സിറ്റി ഡീലിറ്റ് നല്കി ആദരിച്ചു. ഫെബ്രുവരി 28ന് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ വിനോദ് ടി ബെജ്വാലയാണ് ഡിലീറ്റ് നല്‍കിയത്. നൂറിലധികം പുസ്തകങ്ങളുടെ രചയിതാവായ ശ്രീധരന്‍പിള്ളയുടെ സാമൂഹിക-സാഹിത്യ-നിയമ രംഗങ്ങളിലെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഡീലിറ്റ് നല്‍കിയത്.