Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ബിജെപിയിലെ പുതുനേതൃത്വത്തെ കാത്തിരിക്കുന്നത്

വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
6 March 2020

ദേശീയ വികാരത്തിന്റെ കുത്തൊഴുക്കിനെ കേരളത്തിലെ കപട മതേതരക്കാരായ ഇരുമുന്നണികള്‍ക്കും ചേര്‍ന്ന് എത്രകാലം തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്ന ചോദ്യത്തിന് അധികകാലം സാധിക്കില്ല എന്ന ഉത്തരമാണ് നല്‍കാന്‍ കഴിയുക. കൈപ്പത്തികൊണ്ട് സൂര്യനെ മറയ്ക്കാനുള്ള വൃഥാ വ്യായാമമായിരിക്കും അത്. കേരള ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനായി യുവനേതാവ് കെ.സുരേന്ദ്രനെ കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തിരിക്കുന്നു. മുന്നണി രാഷ്ട്രീയത്തിന്റെ കളിത്തൊട്ടില്‍ ആയ കേരളത്തില്‍ ബിജെപിക്ക് രണ്ട് മുന്നണികളോടാണ് ഏറ്റുമുട്ടാനുള്ളത്. ആ രണ്ട് മുന്നണികളും ബി.ജെ.പി. ജയിക്കാതിരിക്കാന്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ പരസ്പരം വോട്ട് മറിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ വോട്ട് മറിച്ചിട്ടും പഞ്ചായത്ത്, അസംബ്ലി, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്നു എന്നുള്ളത് പ്രതീക്ഷ നല്‍കുന്ന കാഴ്ചയാണ്. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ കേരള ബിജെപിക്ക് 2020 സപ്തംബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെയും 2021 മെയ് മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടേണ്ടത്. അതിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തിന് നിര്‍വ്വഹിക്കാനുള്ളത്.

Google NewsAdd Kesari Weekly as a preferred source on Google

കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ബിജെപിക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ആകെയുള്ള 941 പഞ്ചായത്തുകളില്‍ 16 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണത്തോടടുത്തു. പിന്നീട് ബിജെപി വരാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് മറിച്ച് പല പഞ്ചായത്തുകളിലും ബിജെപി ഭരണം നേടാനായില്ല എന്നുള്ളത് വേറെ കാര്യം. പക്ഷെ 16 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായി. അതായത് ഏകദേശം മൂന്ന് അസംബ്ലിമണ്ഡലങ്ങളിലെ വിജയത്തിനു തുല്യമായ മുന്നേറ്റം ഈ 16 പഞ്ചായത്തുകളില്‍ മാത്രമുണ്ടായി എന്നര്‍ത്ഥം.

ADVERTISEMENT

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 34 വാര്‍ഡുകള്‍ നേടി എതിരാളികളെ ഞെട്ടിച്ചു. 6-ഓളം വാര്‍ഡുകളില്‍ 10-ല്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അതുകൂടി കിട്ടിയിരുന്നുവെങ്കില്‍ തലസ്ഥാനത്തെ സെക്രട്ടറിയേറ്റും നിയമസഭയും ഇരിക്കുന്ന ഭരണസിരാകേന്ദ്രം ബിജെപിയുടെ ഭരണത്തിലാകുമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാലക്കാട് നഗരസഭയുടെ ഭരണം ബിജെപി പിടിച്ചെടുത്തു. കോഴിക്കോട് കോര്‍പ്പറേഷനില്‍ 7 സീറ്റും കൊച്ചിയില്‍ 2 ഉം തൃശ്ശൂരില്‍ 6 ഉം കൊല്ലത്ത് രണ്ടും സീറ്റുകള്‍ നേടി വലിയ മുന്നേറ്റം നടത്തി. ഇതിനുപുറമെ മൂന്ന് ജില്ലാപഞ്ചായത്ത് മെമ്പര്‍മാരെയും 28 ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരെയും വിജയിപ്പിച്ചെടുത്തു.

941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകളില്‍ 807 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2076 ബ്ലോക്ക് ഡിവിഷനുകളില്‍ 28 സ്ഥലത്ത് താമര വിരിഞ്ഞു. 14 ജില്ലകളിലെ ജില്ലാപഞ്ചായത്തിലെ ഏകദേശം മുന്നൂറോളം ഡിവിഷനുകളില്‍ മൂന്ന് പേര്‍ വിജയിച്ചു.

ആകെയുള്ള 6 കോര്‍പ്പറേഷനുകളിലായി 414 വാര്‍ഡുകളില്‍ 51 എണ്ണത്തില്‍ ബിജെപി വിജയിച്ചു. 87 മുനിസിപ്പാലിറ്റികളിലെ 3088 വാര്‍ഡുകളില്‍ 236 എണ്ണത്തില്‍ താമര വിരിഞ്ഞു. ഇത്രയും വിജയഗാഥ രചിച്ച വാര്‍ഡുകളാണ്. സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവര്‍ ഏകദേശം 325-ഓളം വരും. കേരളത്തിലെ ഏകദേശം എല്ലാ മുനിസിപ്പാലിറ്റികളിലും ബിജെപി പ്രതിനിധിയെത്തി എന്നുള്ളതായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ ഒരു സവിശേഷത. 6 മുനിസിപ്പാലിറ്റികളില്‍ പ്രതിപക്ഷ കക്ഷിയായി. തൃപ്പൂണിത്തുറ, കാസര്‍കോട്, താനൂര്‍, പരപ്പനങ്ങാടി, കൊടുങ്ങല്ലൂര്‍, മാവേലിക്കര, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രധാന പ്രതിപക്ഷമായി. ഒറ്റപ്പാലം, കുന്ദംകുളം, തലശ്ശേരി എന്നിവിടങ്ങളില്‍ എതിരാളികളെ ഞെട്ടിച്ച് വലിയ സാന്നിദ്ധ്യമറിയിച്ചു.

ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല, കരുനാഗപ്പള്ളി, കൊട്ടാരക്കര, പന്തളം, തിരുവല്ല, കായംകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ, ഹരിപ്പാട്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാല, തൊടുപുഴ, മുവാറ്റുപുഴ, ആലുവ, ഏലൂര്‍, പെരുമ്പാവൂര്‍, പിറവം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, പൊന്നാനി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യവുമറിയിച്ചു. വടകര മുനിസിപ്പാലിറ്റിയില്‍ ആദ്യമായി താമരവിരിയിച്ചു. സിപിഎം കേന്ദ്രങ്ങളായ ഇരിട്ടിയിലും പാനൂരിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്തു. മുനിസിപ്പാലിറ്റികളില്‍ വലിയ നേട്ടങ്ങള്‍ കൊയ്‌തെടുത്തു.

ഇങ്ങനെ 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏകദേശം 1450ല്‍ അധികം വാര്‍ഡുകള്‍ ബിജെപി വിജയിച്ചു. 2500-ഓളം വാര്‍ഡുകളില്‍ രണ്ടാംസ്ഥാനത്തെത്തി. ആകെയുള്ള 20000-ഓളം വരുന്ന വാര്‍ഡുകളില്‍ 4000ത്തോളം വാര്‍ഡുകളില്‍ ബിജെപി ഒന്നാംസ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തി എന്നര്‍ത്ഥം. കേരളത്തിലെ 20% വാര്‍ഡുകളില്‍ ഒന്നാമതായോ രണ്ടാമതായോ എത്തി. ഇത് 2015ലെ അവസ്ഥയാണ്. ഈ ഭൂമികയില്‍ നിന്നുകൊണ്ടാണ് 2020 സപ്തംബറിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്.

ബിജെപി സാധ്യതകള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധാരാളം പുതിയ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞുവെങ്കിലും അതിലും എടുത്തു പറയേണ്ട വിജയം നേരത്തെ ജയിച്ചിരുന്ന പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും വിജയിച്ച സീറ്റ് നിലനിര്‍ത്തിയതിനോടൊപ്പം നിരവധി ഇരട്ടി സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ്. ബിജെപി വിജയിക്കുന്ന സാഹചര്യമുണ്ടെങ്കില്‍, വിജയം കാണിച്ചു കൊടുത്താല്‍ കേരളീയ സമൂഹം ബിജെപിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാണ് എന്നുള്ളതാണ്.

2015ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിനുശേഷം നരേന്ദ്രമോദിസര്‍ക്കാര്‍ 2019ല്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സൗജന്യ ഗ്യാസ് കണക്ഷന്‍ അടക്കമുള്ള നൂറുകണക്കിന് പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ചുകഴിഞ്ഞു. കേരളത്തില്‍ കേന്ദ്ര പദ്ധതികളുടെ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ ഉണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ ബിജെപി പ്രതിനിധിയെത്തി. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തി. 2015ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയില്ല. ഇപ്പോള്‍ ബിഡിജെഎസ് അടക്കം കേരളത്തില്‍ എന്‍ഡിഎ ശക്തമാണ്. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇനിയുള്ള ഏഴ് മാസക്കാലം ശക്തമായി പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ വലിയ മുന്നേറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ കഴിയും.

ഒന്നാം സ്ഥാനത്തും രണ്ടാംസ്ഥാനത്തും എത്തി യ4000-ത്തോളം വാര്‍ഡുകള്‍ക്കുപുറമെ ചെറിയ വ്യത്യാസത്തിന് മൂന്നാംസ്ഥാനത്തെത്തിയ ആയിരത്തോളം വാര്‍ഡുകള്‍ ഉണ്ട്. അങ്ങിനെ നോക്കിയാല്‍ 25% വാര്‍ഡുകളില്‍ വിജയസാധ്യത ഉണ്ട്. പതിനായിരത്തോളം വാര്‍ഡുകള്‍ ജയിക്കുവാനും, തിരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം മുനിസിപ്പാലിറ്റികളിലും ഇരുന്നൂറോളം പഞ്ചായത്തുകളിലും ഭരണം പിടിക്കുവാനും, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ കൈപ്പിടിയില്‍ ഒതുക്കുവാനുമുള്ള ലക്ഷ്യത്തിലേക്കാണ് ബിജെപിക്ക് നീങ്ങുവാനുള്ളത്. തീര്‍ച്ചയായും ഇന്നത്തെ സാഹചര്യത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ, ബൂത്ത് തല പ്രവര്‍ത്തനം സക്രിയമാക്കിയാല്‍ ഈ ലക്ഷ്യം അപ്രാപ്യമല്ല. കേന്ദ്രത്തിന്റെ ജനകീയപദ്ധതികള്‍, ഓരോവീട്ടിലും എത്തിക്കുവാനും അതിന്റെ ഗുണഭോക്താക്കളുടെ വോട്ട് സമാഹരിക്കാനും കഴിഞ്ഞാല്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും.

രണ്ട് മുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തില്‍ നിന്നും മോചനം നേടാന്‍ കേരള ജനത ആഗ്രഹിക്കുന്നു. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികള്‍ ഗ്രാമങ്ങളില്‍ എത്തിക്കുന്നതിന് തടസ്സം നില്‍ക്കുന്ന രണ്ട് മുന്നണികളും കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്ന വികസന മുരടിപ്പ് കേരളത്തെ ഒരു ഉപഭോഗ സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. മാറ്റം ആഗ്രഹിക്കുന്ന കേരള ജനതയ്ക്ക് പ്രതീക്ഷയായി യുവാവായ കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ യുവാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും.

2021 നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതകള്‍
2021ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തില്‍ എത്തുക സാധ്യമാണ് എന്നുള്ളതാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലേയും, നിയമസഭാ തിരഞ്ഞെടുപ്പിലേയും ഫലം അവലോകനം ചെയ്താല്‍ മനസ്സിലാവുന്നത്. എന്‍.ഡി.എ സഖ്യം കാര്യമായി പരിശ്രമിച്ചാല്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ കഴിയുന്ന രീതിയില്‍ നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ നേമം നിയോജകമണ്ഡലത്തില്‍ ഒന്നാംസ്ഥാനം നേടി. വട്ടിയൂര്‍ക്കാവ്, അടൂര്‍, മഞ്ചേശ്വരം, കഴക്കൂട്ടം, തിരുവനന്തപുരം, കാസര്‍കോട്, തൃശ്ശൂര്‍ മണ്ഡലത്തില്‍ രണ്ടാംസ്ഥാനം നേടി. (അമ്പതിനായിരത്തില്‍ അധികം വോട്ടുനേടിയ അഞ്ച് മണ്ഡലങ്ങളുണ്ട്. വട്ടിയൂര്‍കാവ്, നേമം, ആറന്‍മുള, അടൂര്‍, മഞ്ചേശ്വരം) നാല്‍പ്പത്തി അയ്യായിരത്തിനും അന്‍പതിനായിരത്തിനും ഇടയില്‍ വോട്ട് നേടിയ അഞ്ച് മണ്ഡലങ്ങള്‍. കഴക്കൂട്ടം, കോന്നി, നാട്ടിക, പുതുക്കോട്, കാസര്‍കോട്, നാല്‍പതിനായിരത്തിനും, നാല്‍പ്പത്തി അയ്യായിരത്തിനും ഇടയില്‍ വോട്ട് നേടിയ 12 മണ്ഡലങ്ങള്‍, തിരുവനന്തപുരം, പാറശ്ശാല, കോവളം, ആറ്റിങ്ങല്‍, കാട്ടാക്കട, തിരുവല്ല, മണലൂര്‍, ഒല്ലൂര്‍ (39594), ഇരിങ്ങാലക്കുട, റാന്നി (39560), മലമ്പുഴ, പാലക്കാട് (39963) മുപ്പത്തി അയ്യായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയില്‍ നാല് മണ്ഡലങ്ങള്‍, നെടുമങ്ങാട്, കാഞ്ഞിരപ്പുഴ, തൃശ്ശൂര്‍, ഒറ്റപ്പാലം, മുപ്പതിനായിരത്തിനും, മുപ്പത്തി അയ്യായിരത്തിനും ഇടയില്‍ 12 മണ്ഡലങ്ങള്‍, നെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ്, വാമനപുരം (29681) അരുവിക്കര, പൂഞ്ഞാര്‍, കായംകുളം, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍ (29732) ഗുരുവായൂര്‍, ഷൊര്‍ണ്ണൂര്‍, കുന്ദമംഗലം, ഇരുപത്തി അയ്യായിരത്തിനും, മുപ്പതിനായിരത്തിനും ഇടയില്‍ 10 മണ്ഡലം. അരൂര്‍, ചെങ്ങന്നൂര്‍ (24854) അമ്പലപ്പുഴ, ഹരിപ്പാട്, പാല, തൃപ്പൂണിത്തുറ, കോങ്ങാട്,എലത്തൂര്‍,കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, ഇരുപതിനായിരത്തിനും, ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ 23 മണ്ഡലങ്ങള്‍. മാവേലിക്കര, ചേര്‍ത്തല, ആലപ്പുഴ, പിറവം, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, കളമശ്ശേരി, പറവൂര്‍, തൃക്കാക്കര, കയ്പമംഗലം, ചാലക്കുടി, പെരുമ്പാവൂര്‍, ആലുവ, പട്ടാമ്പി, തവനൂര്‍, തൃത്താല, വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത്. ഇതിനു പുറമെ കഴിഞ്ഞ 2015ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തില്‍ അധികം വോട്ട് നേടിയ ചെങ്ങന്നൂര്‍, മുപ്പതിനായിരം വോട്ട് നേടിയ കുന്ദംകുളം രണ്ടാംസ്ഥാനം നേടിയ ചാത്തന്നൂര്‍, 25000ല്‍ അധികം വോട്ട് നേടിയ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരിയടക്കം 76 മണ്ഡലങ്ങളില്‍ ഇരുപതിനായിരത്തില്‍ അധികം വോട്ടുകള്‍ നേടിയിട്ടുണ്ട്. (2016ലെതിനേക്കാള്‍ വോട്ടുകുറഞ്ഞ ചില മണ്ഡലങ്ങള്‍ കൂടി ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കില്‍ ഉള്‍പ്പെടുത്താനുണ്ട്. പൂര്‍ണ്ണമല്ല)

കേരളനിയമസഭയില്‍ കേവലഭൂരിപക്ഷം നേടാന്‍ വേണ്ടത് 71 സീറ്റുകളാണ്. ഏകദേശം 80 സീറ്റുകളില്‍ ഇരുപതിനായിരത്തില്‍ അധികം വോട്ടുമുതല്‍ അമ്പതിനായിരത്തില്‍ അധികം വോട്ടുകള്‍ നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് 2021 ഏപ്രില്‍ മാസത്തിലോ മെയ് മാസത്തിലോ ആണ്. ഒരു വര്‍ഷം മുന്നിലുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുകയും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം ലഭിക്കുകയും ചെയ്താല്‍ അത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുതല്‍ക്കൂട്ടാവും. മാത്രവുമല്ല കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അനുകൂലഘടകമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്നു. ആ ഇടത്തിലേക്ക് ബിജെപിക്ക് കടന്നുകയറാന്‍ കഴിയണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ബിജെപി, എന്‍ഡിഎ അനുകൂല സമീപനം ഉണ്ടായിരിക്കുന്നു. ഇതിന് തെളിവാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലും, പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തിലും തപാല്‍ വോട്ടില്‍ എന്‍ഡിഎ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ തപാല്‍ വോട്ടില്‍ രണ്ടാം സ്ഥാനത്തും. മറ്റ് മണ്ഡലങ്ങളിലും തപാല്‍ വോട്ടില്‍ വലിയ വര്‍ദ്ധനവുണ്ടായി. സാധാരണക്കാരിലും ബുദ്ധിജീവികള്‍ക്കിടയിലും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കിടയിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൃത്യമായ പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തി, ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തി, കേന്ദ്രപദ്ധതികള്‍ ജനങ്ങളില്‍ എത്തിച്ച് ഒറ്റക്കെട്ടായി മുന്നേറിയാല്‍ ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം എന്‍ഡിഎക്ക് ഭരിക്കാം. അതിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങാം. അതിന് നേതൃത്വം നല്‍കാന്‍ പുതിയ സംസ്ഥാന അദ്ധ്യക്ഷന് കഴിയുമാറാകട്ടെ എന്ന് പ്രത്യാശിക്കുന്നു. കേരളത്തില്‍ എന്‍ഡിഎയുടെ മുദ്രാവാക്യം ഇതായിരിക്കണം: വികസനവിരുദ്ധരായ ഇരു മുന്നണികളെയും തോല്‍പ്പിക്കുക.

Tags: ബിജെപിലോകസഭതിരഞ്ഞെടുപ്പ്കെ.സുരേന്ദ്രന്‍നിയമസഭ
Share15TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies