Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ചരിത്രം മറക്കുന്ന കമ്മ്യൂണിസ്റ്റുകള്‍

പി.ആര്‍. ശിവശങ്കരൻപി.ആര്‍. ശിവശങ്കരൻ
28 February 2020

അടുത്ത കാലത്തായി കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ക്ക് പ്രത്യേകിച്ച് ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ചരിത്രപരമായ സംശയവും ഓര്‍മ്മക്കുറവും സംഭവിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ്സും അതിന്റെ ആദ്യ സര്‍സംഘചാലകനും പങ്കെടുത്തിട്ടില്ല എന്ന നുണ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതേസമയം സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്ന സത്യം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കാന്‍ അന്യായമായി ഹിറ്റ്‌ലറെയും ഫാസിസത്തെയും കൂട്ടുപിടിക്കുന്നവര്‍ ഹിറ്റ്‌ലറുമായി സഖ്യമുണ്ടാക്കിയതും ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നതും കമ്മ്യൂണിസ്റ്റുകാരാണെന്ന വസ്തുതയും മറക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ലോകചരിത്രം കണ്ട കറകളഞ്ഞ ഫാസിസ്റ്റ് എന്ന് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുന്ന ഹിറ്റ്‌ലറുമായി ഉടമ്പടി ഒപ്പിട്ട ഏക ഭരണാധികാരിയാണ് കമ്മ്യൂണിസ്റ്റുകളുടെ ആരാധനാപാത്രമായ സ്റ്റാലിന്‍. ഹിറ്റ്‌ലറെ പോലെ തന്നെ കൊടുംക്രൂരനായിരുന്നു സ്റ്റാലിനെന്ന വസ്തുത ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കറിയാം. ഹിറ്റ്‌ലര്‍ പോളണ്ടിനെ ആക്രമിച്ചപ്പോള്‍ മറുഭാഗത്തുനിന്നും സ്റ്റാലിനും പോളണ്ടിനെ ആക്രമിച്ചു. ഹിറ്റ്‌ലര്‍ കീഴടക്കിയതിനേക്കാള്‍ അധികം ഭൂമി സ്റ്റാലിന്‍ കൈയടക്കുകയും ചെയ്തു. ലോകചരിത്രത്തില്‍ തന്നെ ശത്രു രാജ്യം ഒരു രാജ്യത്തെ ആക്രമിക്കുമ്പോള്‍ ആ രാജ്യത്തിന്റെ അയല്‍രാജ്യവും അവരെ ആക്രമിക്കുക പതിവില്ല. ഇത്തരം ക്രൂരതകള്‍ ചെയ്ത് ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ സ്റ്റാലിനെ ആരാധിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് അതുപോലെ ക്രൂരനായ ഹിറ്റ്‌ലറോട് എന്തെങ്കിലും അനിഷ്ടം തോന്നേണ്ട കാര്യമില്ല. പക്ഷെ ഹിറ്റ്‌ലറുമായി യാതൊരു ബന്ധവുമില്ലാത്ത, അയാളുടെ ആശയങ്ങളുമായി ഒട്ടും യോജിപ്പില്ലാത്ത ആര്‍.എസ്.എസ്സിനെ അടിക്കാനുള്ള ഒരു വടിയായി മാത്രം ഹിറ്റ്‌ലറെ ഉപയോഗിക്കുകയാണ് ഫാസിസത്തിന്റെ അവതാരമൂര്‍ത്തികളായ കമ്മ്യൂണിസ്റ്റുകള്‍.

ADVERTISEMENT

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതിനെ പിന്നില്‍ നിന്നു കുത്തിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. ബ്രിട്ടീഷുകാരോട് നിരന്തരം സന്ധി ചെയ്യുകയും റഷ്യന്‍ സാമ്രാജ്യത്തിനു പിന്തുണ നല്‍കി ഭാരതത്തെ റഷ്യയുടെ ഒരു കോളനിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് സി.പി.ഐ നേതാക്കളും സോവിയറ്റ് യൂണിയനുമായി നടന്ന കത്തിടപാടുകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയും. സി.പി.ഐക്കാര്‍ ബ്രിട്ടീഷുകാര്‍ക്ക് ദാസ്യവേല ചെയ്യുന്നതായും സ്വാതന്ത്ര്യസമരസേനാനികളെ ഒറ്റിക്കൊടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായും മഹാത്മാഗാന്ധി തന്നെ പരാതിപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചിട്ടും അക്കാര്യം അംഗീകരിക്കാതെ ‘ചെറുകിട’ വിപ്ലവങ്ങളും കൊള്ളകളും തട്ടിപ്പറിയും നടത്തി ചെറിയ ചില നാട്ടുരാജ്യങ്ങളില്‍ സ്വന്തം ഭരണം ഉണ്ടാക്കാന്‍ 1950 വരെ പ്രവര്‍ത്തിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. കമ്മ്യൂണിസ്റ്റുകാരോട് സ്‌നേഹമുണ്ടായിരുന്ന പ്രധാനമന്ത്രി നെഹ്‌റുവിനു തന്നെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം 1948ല്‍ അവരുടെ മുഖപത്രത്തെ നിരോധിക്കേണ്ടി വന്നു. നാട്ടുരാജ്യങ്ങളില്‍ കലാപമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കമ്മ്യൂണിസ്റ്റുകള്‍ ഇടപ്പള്ളിയിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതും ശൂരനാട് കലാപം സൃഷ്ടിച്ചതും. ബ്രിട്ടനോടൊപ്പം ചേര്‍ന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തതുപോലെ സ്വാതന്ത്ര്യാനന്തരം ഗോവയുടെ മോചനത്തിനുവേണ്ടി ദേശസ്‌നേഹികള്‍ നടത്തിയ സമരത്തെ പോര്‍ച്ചുഗീസുകാരോടൊപ്പം ചേര്‍ന്ന് വഞ്ചിക്കാനും യാതൊരു മനസ്സാക്ഷിക്കുത്തും കമ്മ്യൂണിസ്റ്റുകാര്‍ക്കുണ്ടായില്ല.

അതേസമയം സ്വാതന്ത്ര്യസമരകാലത്തും തുടര്‍ന്നും ദേശീയ താല്പര്യങ്ങള്‍ക്കുവേണ്ടി അടിയുറച്ചു നിന്ന ഒരു പാരമ്പര്യമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിനുള്ളത്. സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ച വ്യക്തിയാണെന്ന് കമ്മ്യൂണിസ്റ്റാചാര്യനായ ഇ.എം.എസ്സിനു തന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ആര്‍.എസ്.എസ്സിനെതിരെ നിരന്തരം പോരാടിയ അദ്ദേഹം 1988ല്‍ എഴുതിയ”The BJP-RSS, in the service of Right Reaction’ എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. One of those who were highly impressed and inspired by the Savarkar theses was Dr.Hedgewar, the founder of RSS, Nationalist who participated in Gandhi led Movement, he continue to be a congress man for a decade more and participated in 1930 – salt satyagraha”(സവര്‍ക്കറുടെ സിദ്ധാന്തങ്ങളാല്‍ വളരെയധികം സ്വാധീനിക്കപ്പെടുകയും പ്രചോദിപ്പിക്കപ്പെടുകയും ചെയ്തവരില്‍ ഒരാള്‍ ആര്‍.എസ്.എസ്. സ്ഥാപകനും ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ദേശീയ വാദിയും ഒരു ദശാബ്ദത്തിലധികം കോണ്‍ഗ്രസ്സുകാരനായി തുടര്‍ന്ന് 1930-ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തയാളുമായ ഡോ. ഹെഡ്‌ഗേവാറാണ്.)

അതായത് ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തയാളെന്ന് ഇ.എം.എസ്. തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ ആര്‍.എസ്.എസ്സിന് സ്വാതന്ത്ര്യസമരത്തില്‍ പങ്കില്ലെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വന്തം ആചാര്യനെയാണ് തള്ളിപ്പറയുന്നത്. രാഷ്ട്രീയ എതിരാളികളെ നഖശിഖാന്തം എതിര്‍ത്ത നേതാവിനു പോലും സത്യം പറയേണ്ടി വന്നെങ്കില്‍ ഇക്കാര്യം ഇന്നത്തെ നേതാക്കള്‍ അംഗീകരിക്കാത്തതിന് ഒരു കാരണമേ ഉള്ളൂ – സ്വന്തം പ്രസ്ഥാനത്തിന്റെ സ്വാതന്ത്ര്യസമര വിരുദ്ധ ചരിത്രം ജനങ്ങളില്‍ നിന്നും മറച്ചുവെക്കാന്‍ ദേശസ്‌നേഹികളെ അപകീര്‍ത്തിപ്പെടുത്തുക, വേണ്ടിവന്നാല്‍ അതിനു സ്വന്തം പഴയകാല നേതാക്കളെയും തള്ളിപ്പറയുക. കമ്മ്യൂണിസ്റ്റുകള്‍ ഇത്രയ്ക്ക് അധഃപതിച്ചുപോയി.

കമ്മ്യൂണിസ്റ്റുകള്‍ സ്വതന്ത്ര ഭാരതത്തിന്റെ അവസ്ഥ മുതലെടുത്ത് കലാപങ്ങളിലൂടെ നാട്ടുരാജ്യങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോള്‍ രാഷട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ശ്രീ ഗുരുജി ഗോള്‍വല്‍ക്കര്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ രാഷ്ട്ര നേതൃത്വത്തോടൊപ്പം പരിശ്രമിക്കുകയായിരുന്നു. നിസാമിന്റെ കൈയില്‍ നിന്ന് ഹൈദരാബാദും പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഗോവയും മോചിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളിലും സ്വയംസേവകര്‍ ധീരമായ പങ്ക് വഹിച്ചിട്ടുണ്ട്. നെഹ്‌റു സര്‍ക്കാര്‍ ഇടതു ചരിത്രകാരന്മാര്‍ക്ക് രാജ്യത്തിന്റെ ചരിത്രമെഴുതാനുള്ള അവകാശം നല്‍കിയതിനാല്‍ വസ്തുതകള്‍ വളച്ചൊടിക്കപ്പെടുകയും സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ്സിന്റെയും നേതാജി സുഭാഷ് ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള നിരവധി ദേശസ്‌നേഹികളുടെയും പങ്ക് രേഖപ്പെടുത്തപ്പെടാതെ പോവുകയും ചെയ്തു. നെഹ്‌റു കുടുംബത്തിന്റെയും അവര്‍ക്ക് ദാസ്യവേല ചെയ്ത കമ്മ്യൂണിസ്റ്റുകളുടെയും കൈയില്‍ ഭാരതചരിത്രം വികലമാക്കപ്പെടുകയായിരുന്നു.

Tags: സ്റ്റാലിന്‍ഹിറ്റ്‌ലര്‍ഡോ. ഹെഡ്‌ഗേവാര്‍ഗുരുജി ഗോള്‍വല്‍ക്കര്‍ആര്‍.എസ്.എസ്ഇ.എം.എസ്.കമ്മ്യൂണിസ്റ്റ്സി.പി.ഐ
Share1052TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies