Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഷഹീന്‍ ബാഗിന്റെ കാണാപ്പുറങ്ങള്‍

പി. സന്ദീപ് കുമാർപി. സന്ദീപ് കുമാർ
28 February 2020

ദേശീയ പൗരത്വ നിയമത്തിന്റെ ഭേദഗതിക്കെതിരായി നടന്നുവരുന്ന സമരങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ദക്ഷിണ ദല്‍ഹിയിലെ ഷഹീന്‍ ബാഗ് എന്ന സ്ഥലത്ത് റോഡുകള്‍ ഉപരോധിച്ചുകൊണ്ട് തുടങ്ങിയ സമരം. ദല്‍ഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല ഈ സമരം ചര്‍ച്ച ചെയ്യപ്പെട്ടത്. മറിച്ച് സമരത്തിന്റെ പിന്നാലെ അജണ്ടകള്‍, സമരത്തിന് പിന്നില്‍ പ്രവത്തിക്കുന്ന ശക്തികളുടെ തീവ്ര സ്വഭാവം, അവിടെ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍, സമരത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കന്‍മാര്‍ രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരായി നടത്തിയ ചില പ്രസ്താവനകള്‍ എന്നിവ മൂലമാണ് ഈ സമരം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ദേശീയ പൗരത്വ നിയമത്തിലെ ഭേദഗതി മുസ്ലീം സമുദായത്തെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കമാണ് എന്ന് ആരോപിച്ച് കൊണ്ടാണ് ഒരു കൂട്ടര്‍ സമരങ്ങള്‍ നടത്തുന്നത്. എന്നാല്‍ പൗരത്വ നിയമത്തിലെ ഭേദഗതി മത വിവേചനത്തിനും പീഡനങ്ങള്‍ക്കും ഇരയായി ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പൗരത്വം നല്‍കാനുള്ളതാണ് എന്നതാണ് സത്യം. മറിച്ച് ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല. എന്നാല്‍ വസ്തുതകള്‍ മറച്ചുവച്ചുകൊണ്ട് നുണ പ്രചരണം നടത്തി രാജ്യത്ത് അക്രമ സമരങ്ങളും അരാജകത്വവും സൃഷ്ടിക്കുന്നതിന്റെ പിന്നിലെ അജണ്ട എന്താണ്? ആരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? ഈ വസ്തുതകള്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്.

മുസ്ലീം സ്ത്രീകളുടെ സംരക്ഷണം ഉറപ്പു വരുത്തിയ മുത്തലാഖ് നിരോധന നിയമം, ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുഛേദം 370 റദ്ദാക്കല്‍, രാമജന്‍മഭൂമി തര്‍ക്കത്തിലെ സുപ്രീകോടതി വിധി എന്നിവ മൂലം മുസ്ലീം സമൂഹത്തില്‍ നിലനിന്നിരുന്ന അസംതൃപ്തി പൗരത്വ നിയമ ഭേദഗതിയോടെ പൊട്ടിത്തെറിച്ചതാണ് അക്രമ സമരങ്ങള്‍ക്കും മറ്റും പിന്നിലെ യഥാര്‍ത്ഥ കാരണം എന്നാണ് ചിലരെങ്കിലും വിലയിരുത്തുന്നത്. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. അജണ്ട നഷ്ടപ്പെടുന്നതിലെ ആകുലതയും, യാഥാര്‍ത്ഥ്യം ചര്‍ച്ച ചെയ്യപ്പെടുമെന്ന ഭയവുമാണ് മുസ്ലീം നേതൃത്വത്തെ ഇത്തരത്തിലൊരു സമരത്തിന് പ്രേരിപ്പിക്കുന്നത്. ദശാബ്ദങ്ങളായി ഇരവാദവും, ന്യൂനപക്ഷ സിന്‍ഡ്രവുമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങളെ നയിക്കുന്നത്. ഇവ രണ്ടുമാണ് 1947ലെ വിഭജനത്തിന് കാരണമായത്. എന്നാല്‍ വിഭജനത്തിന് ശേഷവും ന്യൂനപക്ഷ സിന്‍ഡ്രത്തില്‍ നിന്ന് മുക്തി നേടാന്‍ ഇന്ത്യയിലെ മുസ്ലീം നേതൃത്വം ശ്രമിച്ചില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇരവാദത്തിന്റെ രാഷ്ട്രീയം ഉപേക്ഷിക്കാനും അവര്‍ തയ്യാറായിരുന്നില്ല. ഈ രാഷ്ട്രീയ ആയുധം ഉപയോഗിച്ചു കൊണ്ട് സമൂഹത്തെയും ജനാധിപത്യ സംവിധാനങ്ങളെയും സമര്‍ത്ഥമായി തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നു എന്നതാണ് അതിന് കാരണം. എന്നാല്‍ പൗരത്വ നിയമ ഭേദഗതി ചര്‍ച്ചയായതോടെ ഇരവാദ അജണ്ട പൊളിയുമെന്ന സ്ഥിതിയായി. കാരണം ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം നടക്കുന്ന ന്യൂനപക്ഷ മത പീഡനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ ആ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ അംഗ സംഖ്യ കുറയുന്നതും, ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നതും ചര്‍ച്ച ചെയ്യപ്പെട്ടാല്‍ നാളെ ഇന്ത്യയില്‍ നിരവധി ചോദ്യങ്ങളുയരും. പ്രത്യേകിച്ചും ഈ രണ്ട് രാജ്യങ്ങളില്‍ ദളിതര്‍ നേരിടുന്ന വിവേചനങ്ങളെയും, പീഡനങ്ങളെയും കുറിച്ച്. ഹിന്ദു സമൂഹത്തില്‍ നിന്ന് ദളിത് സമൂഹത്തെ അടര്‍ത്തിയെടുത്ത് ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന തീവ്ര ഇസ്‌ലാമിക സംഘടനകളെ സംബന്ധിച്ചിടത്തോളം അത്തരമൊരു ചര്‍ച്ച ഇന്ത്യയില്‍ നടക്കുക എന്നത് അചിന്ത്യമാണ്. കാരണം അത് അവരുടെ അജണ്ടകളെ സാരമായി ബാധിക്കും എന്നതാണ് സത്യം. അതു കൊണ്ട് തന്നെ ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന ഇതര മത പീഡനങ്ങളെ മറച്ചുവയ്ക്കുന്നതിന് ഇരവാദത്തിന്റെ പുതിയൊരു പുകമറ ആവശ്യമാണ്.

ADVERTISEMENT

ഈയൊരു പശ്ചാത്തലത്തിലാണ് ഷഹീന്‍ ബാഗ് സമരത്തെ നാം നോക്കി കാണേണ്ടത്. പല തീവ്ര സ്വഭാവമുള്ള ഇസ്ലാമിക സംഘടനകളുടെയും സജീവ സാന്നിധ്യം ഷഹീന്‍ ബാഗ് സമരത്തില്‍ കാണാവുന്നതാണ്. പ്രത്യേകിച്ചും പി.എഫ്.ഐ പോലുള്ള സംഘടനകളുടെ സാന്നിധ്യം. ഈ സംഘടനയുടെ ദേശീയ ഓഫീസ് സമരപ്പന്തലിന് അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത് എന്ന വസ്തുതയും നാം ഇതിനോട് ചേര്‍ത്ത് വായിക്കണം. തീവ്രസ്വഭാവമുള്ള സംഘടനകള്‍ തങ്ങളുടെ വളര്‍ച്ചക്ക് സഹായകമായ ഒരു ഉപകരണമായാണ് പൗരത്വ ഭേദഗതി വിരുദ്ധ സമരത്തെ കാണുന്നത്. ചില തീവ്ര ഇടത് സംഘടനകളുടെ സഹായവും തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ഈ വിഷയത്തില്‍ ലഭിക്കുന്നുണ്ട് എന്ന വസ്തുതയും കാണാതിരുന്നു കൂടാ. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സിനെയും, സിപിഐഎമ്മിനെയും പോലുള്ള രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ നിലപാടുകളും യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നത് ഇത്തരം തീവ്ര ഇസ്ലാമിക സംഘടനകളെയും, അവരുടെ അജണ്ടകളെയുമാണ്. ഷഹീന്‍ ബാഗിലും ജാമിയമില്ലിയ സര്‍വ്വകലാശാലയിലുമടക്കം ഈ രാജ്യത്തുയരുന്ന പുതിയ പല മുദ്രാവാക്യങ്ങളും അതിന് തെളിവാണ്. മുന്‍പൊരിക്കലും വിളിക്കാന്‍ ധൈര്യപ്പെടാത്ത മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തുന്നത് ഈ രാഷ്ട്രീയ പിന്‍ബലത്തിന്റ തണലിലാണ്.

ജിന്ന വിഭാവനം ചെയ്ത സ്വാതന്ത്ര്യം, ഹിന്ദുക്കളില്‍ നിന്ന് സ്വാതന്ത്ര്യം, കാശ്മീരിന്റെ സ്വാതന്ത്ര്യം, ഭാരത മാതാവില്‍ നിന്ന് സ്വാതന്ത്ര്യം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം തുടങ്ങിയ ആസാദി മുദ്രാവാക്യങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഷഹീന്‍ ബാഗ് സമരത്തിന്റെ പ്രധാന സംഘാടകനായ ഷര്‍ജില്‍ ഇമാം അസാമിനെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയില്‍ നിന്ന് വിഘടിപ്പിക്കണം, എന്നാല്‍ മാത്രമെ നമ്മള്‍ പറയുന്നിടത്തേക്ക് സര്‍ക്കാരിനെ വരുത്താനാകൂ എന്ന് പ്രസംഗിച്ചതിന് നിയമനടപടി നേരിടുകയാണ്. അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനാണ് തങ്ങള്‍ റോഡ് ഉപരോധിച്ച് കൊണ്ട് ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നത് എന്നാണ് ഷര്‍ജില്‍ ഇമാം പറഞ്ഞ മറ്റൊരു കാര്യം. മറ്റൊരാള്‍ പ്രസംഗിച്ചത് ഹിന്ദുസ്ഥാപനങ്ങള്‍ക്ക് എതിരെ എങ്ങനെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് മാറിയ പരിതസ്ഥിതിയെയാണ്. ഒപ്പം ഇസ്ലാമിക അജണ്ടയെയും.

രാജ്യത്താകമാനം ഷഹിന്‍ ബാഗുകളെ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ട് തീവ്ര ഇസ്ലാമിക- തീവ്ര ഇടത് പക്ഷ കൂട്ടുകെട്ട് ഇന്ന് ശ്രമിക്കുന്നത് ഇന്ത്യയെ അസ്ഥിരപ്പെടുത്താനും അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഇത്തരമൊരു നീക്കത്തിലേക്കാണ്. അതോടൊപ്പം ഇരവാദത്തിന്റെ പുതിയ നാടകങ്ങളും അരങ്ങു തകര്‍ക്കുകയാണ്. വേട്ടക്കാരെ വെള്ളപൂശിക്കൊണ്ട് ഇത്തരക്കാര്‍ നടത്തുന്ന ഇരവാദ നാടകങ്ങള്‍ക്കിടയില്‍ ചവിട്ടിയരക്കപ്പെടുന്നത് മതമൗലികവാദത്തിന്റെയും, ഹിംസയുടെയും യഥാര്‍ത്ഥ ഇരകളാണ്. അവരുടെ ദൈന്യജീവിതമാണ് ഈ കോലാഹലങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്നത്. അതോടൊപ്പം ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ദാറുള്‍ഇസ്ലാം എന്ന അവരുടെ സ്വപ്‌നത്തിലേക്കുള്ള ചൂണ്ടുപലകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Tags: ഷഹീന്‍ ബാഗ്ദളിത്ദാറുള്‍ഇസ്ലാംപൗരത്വ ഭേദഗതിഇസ്ലാമിക തീവ്രവാദം
Share84TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies