പാലാ: സേവാഭാരതി നടത്തുന്ന പാല ജനറല്‍ ഹോസ്പ്പിറ്റലിലെ പ്രഭാത ഭക്ഷണ വിതരണം അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്ന് മാണി സി കാപ്പന് എം. എല്‍.എ പറഞ്ഞു. സേവാഭാരതിയുടെ സേവാട്രസ്റ്റായ മാനവ സേവാ ചാരിറ്റി ഓറിയന്റെഡ് ട്രസ്റ്റ് പാലാ ജനറല്‍ ഹോസ്പിറ്റിലില് നടത്തുന്ന പ്രഭാത ഭക്ഷണ വിതരണം 101-ാം ദിവസത്തില്‍ ഹോസ്പിറ്റലില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി എം.എല്‍.എ. നടപ്പാക്കുന്ന പഠനോപകരണ പദ്ധതിയിലേക്കുള്ള സേവാഭാരതിയുടെ സംഭാവന ട്രസ്റ്റ് ഖജാന്‍ജി കെ.എന്‍ വാസുദേവന്‍ മാണി സി.കാപ്പനു കൈമാറി. സേവാഭാരതി പ്രവര്‍ത്തകരായ വി.മുരളീധരന്, റെജി കുന്നനാം കുഴി, ബിജു കൊല്ല പ്പിള്ളി, റ്റി.എന്‍.രാജന്, ആര്.സി.പിള്ള, അനില്‍ പല്ലാട്ട്, മോഹനന് അന്തിനാട്. ഡോക്ടര്‍ ഹരികൃഷ്ണന്, സജീവ് പാല, ബിജു കുടക്കച്ചിറ, ജനറല്‍ ഹോസ്പിറ്റല്‍ ആര്.എം. ഒ ഡോക്ടര്‍ അനീഷ് ഭദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.