Tuesday, September 22, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം

അമരപരമ്പരയിലെ സമുജ്ജ്വലതാരകം

ഡോ. എ. എം. ഉണ്ണിക്കൃഷ്ണന്‍ഡോ. എ. എം. ഉണ്ണിക്കൃഷ്ണന്‍
11 September 2026

ലോകസംഗ്രഹാര്‍ത്ഥം സ്വയംവരിച്ച ഭുവനജീവിതം ലക്ഷ്യപൂര്‍ത്തിയിലെത്തിച്ച അവസാന നാളുകളിലൊന്നില്‍ ശ്രീനാരായണഗുരുവിനോട് ഒരാള്‍ ചോദിച്ചു: ‘സ്വാമീ, ഇത്രയുമായിട്ടും സ്വസ്ഥമായും ശാന്തമായും ഒരിടത്ത് ഇരിക്കാത്തതെന്ത്?’ അതിനുത്തരം ഗുരുമൊഴിഞ്ഞു: ”അതാ നോക്കൂ, ആ ഗോളങ്ങളെ നിങ്ങള്‍ കാണുന്നില്ലേ? സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുന്നില്ലേ? അവ സ്വസ്ഥമായിരിക്കുന്നുണ്ടോ? സദാ സഞ്ചരിച്ചുകൊണ്ടിരിക്കുകയല്ലേ? അവ അവയുടെ ധര്‍മ്മം അവിശ്രമം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. നാമും അതുപോലെയാണ്. ഒരിടത്ത് ഇരിക്കുക എന്നുള്ളതല്ല, ചരൈവേതി ചരൈവേതി എന്നതാണ് നമ്മുടെ ധര്‍മ്മം.” ഈ മറുപടിയില്‍ ഗുരുപ്രഭാവത്തിന്റെ അനേകഘടകങ്ങള്‍ സമ്മേളിച്ചിരിക്കുന്നു. ധര്‍മ്മനിഷ്ഠ, അവധൂതവൃത്തി, സംയമം എന്നിവയത്രേ അവയില്‍ പ്രധാനം. ഇക്കൂട്ടത്തില്‍ നിന്ന് സംയമത്തെക്കുറിച്ചുള്ള അപൂര്‍വ്വപാഠങ്ങള്‍ പകര്‍ന്നുതരുന്ന ഗുരുചര്യയുടെ ഏതാനും പ്രകരണങ്ങള്‍ അനുസ്മരിക്കട്ടെ.

Google NewsAdd Kesari Weekly as a preferred source on Google

ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നു.
നമേ പാര്‍ഥാസ്തികര്‍ത്തവ്യം
ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം
വര്‍ത്ത ഏവ ച കര്‍മണി

അതായത്, അല്ലയോ അര്‍ജ്ജുനാ, എനിക്കു മൂന്നുലോകത്തിലും ചെയ്യാന്‍ കടപ്പെട്ടതായി യാതൊന്നും തന്നെയില്ല; നേടാത്ത യാതൊന്നും ഇനി നേടേണ്ടതായും ഇല്ല; എങ്കിലും കര്‍മ്മരംഗത്തു തന്നെ ഞാന്‍ കഴിച്ചുകൂട്ടുന്നു. തികഞ്ഞ നിസ്സംഗത്വവും ധര്‍മ്മരക്ഷയുടെ മുന്‍പില്‍ സ്വജനപക്ഷപാതമില്ലായ്മയുമാണ് ശ്രീകൃഷ്ണ പരമാത്മാവിന്റെ കര്‍മ്മത്തിലെവിടെയും കാണാവുന്ന പ്രത്യേകതകള്‍ എന്ന് ബ്രഹ്മനിഷ്ഠനായ പ്രൊഫസര്‍ ജി. ബാലകൃഷ്ണന്‍നായര്‍ എടുത്തുകാട്ടിത്തന്നിട്ടുണ്ട് (കര്‍മ്മയോഗം, ശ്ലോകം 22, ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം). അതെന്തിനുവേണ്ടി എന്ന് നിങ്ങള്‍ സംശയിക്കുന്നുവോ? എങ്കില്‍ അതിന്റെ ഉത്തരവും ഭഗവാനില്‍നിന്നു തന്നെ ലഭ്യമാണ്.

ADVERTISEMENT

ഉത്സിദേയുരിമേ ലോകാ
ന കുര്യാം കര്‍മ ചേദഹം
സംകരസ്യ ച കര്‍താ സ്യാ-
മുപഹന്യാമിമാഃ പ്രജാഃ
(കര്‍മയോഗം, 24).

ഞാന്‍ കര്‍മ്മം ചെയ്യുന്നില്ലെന്നു വന്നാല്‍ ഈ ജനങ്ങള്‍ ഇരുട്ടിലാണ്ടു പതിക്കും; ഞാന്‍ ധര്‍മ്മസങ്കരത്തിനു വഴിതെളിക്കുന്നവനായിത്തീരും എന്ന് ഭഗവാന്‍ കൃഷ്ണന്‍. അതിനാല്‍ ജഗദ്ഗുരുവും അഖിലപ്രഭുവുമായ ഭഗവാന്‍ പോലും കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു. ഇതത്രേ അവതാരപുരുഷന്റെ കര്‍മ്മാനുഷ്ഠാനം. സ്ഥിതപ്രജ്ഞന്‍ ഭൗതികലോകത്തു കര്‍മ്മനിരതനാകാന്‍ കാരണം ഇതുമാത്രമാണ്. സ്ഥിതപ്രജ്ഞന്‍ എന്തു നിശ്ചയിക്കുന്നുവോ അതാണ് അദ്ദേഹത്തിന്റെ വിധിയും നിഷേധവും. ശ്രീനാരായണഗുരു വെളിപ്പെടുത്തിയത് ഇതേ കര്‍മ്മരഹസ്യമായിരുന്നു.

ശമസമ്പത്ത്
ഒരിടത്തിരിക്കായ്ക അഥവാ ഗുരുവിന്റെ സഞ്ചാരപ്രിയം അതിപ്രസിദ്ധമാണ്. കുട്ടിക്കാലത്തു തന്നെ ആരംഭിച്ചതാണത്. വീടിനു സമീപത്തെ നാട്ടിന്‍പുറങ്ങളിലും കുറ്റിക്കാടുകളിലും നിന്നു തുറന്നു കിട്ടിയ ആ സഞ്ചാരദൈര്‍ഘ്യം കേരളത്തിന്റെ ഏതാണ്ട് എല്ലാ മുക്കിലും മൂലയിലും വരെ തുറവി (സന്ന്യാസി) യുടെ പാദസ്പര്‍ശപുണ്യം ചാര്‍ത്താന്‍ നിമിത്തമായി. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കടന്ന് വിദേശമായ ശ്രീലങ്കയോളം ആ ധന്യത ചെന്നെത്തുകയും ചെയ്തു. ക്ലേശഭരിതമായ സഞ്ചാരങ്ങള്‍ സ്വാമിയെ ഒട്ടും നിരാശനാക്കിയില്ല, വര്‍ദ്ധിതോത്സാഹിയാക്കിയതേയുള്ളൂ. എന്തുകൊണ്ടെന്നാല്‍, ഗുരുവിന്റെ ഓരോ ചുവടുവയ്പും ലക്ഷ്യോന്മുഖമായിരുന്നു. അചഞ്ചലവും ഫലദായകവുമായ ജനോപകാരയാത്രകള്‍. സമൂഹനിര്‍മ്മാണാത്മക പുളകങ്ങള്‍. യുഗകൃത്യനിര്‍വഹണത്തിനു വേണ്ടിയുള്ള സമയദൂരങ്ങള്‍. ഒറ്റയ്ക്കു നടന്നുനടന്ന് താന്‍ താണ്ടിയ മാര്‍ഗ്ഗദുരിതങ്ങളെക്കുറിച്ച് ഗുരുദേവന്‍ ഏറ്റവും ചേര്‍ന്നു നിന്ന ചിലരോടെങ്കിലും വെളിപ്പെടുത്താതിരുന്നിട്ടില്ല. യുവത്വത്തിന്റെ ഓജഃപ്രസരാധിക്യം നിമിത്തം ഇന്ദ്രിയ നിയന്ത്രണത്തിനും ഏകാഗ്രതാ പരിണയത്തിനുംവേണ്ടി പകലറുതിയോളം നീണ്ടുപോയിരുന്നു അവയില്‍ ചില യാത്രകള്‍.

ഗുരുവിന്റെ ജീവിതത്തിലെ പരമപ്രധാനഗുണവിശേഷമായി പ്രകടിതമായതത്രേ അക്ഷോഭ്യത അഥവാ സംയമിത്വം. ജന്മജന്മാന്തരസുകൃതസഞ്ചയവുമായി ഈ മണ്ണിലണഞ്ഞ ആദ്യദിനത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടതാണ് ആ അസാധാരണമനോനിയന്ത്രണ സിദ്ധി. പിറന്നുവീണപ്പോള്‍ മറ്റു ശിശുക്കളെപ്പോലെ നാരായണനില്‍ നിന്ന് കരച്ചില്‍ പുറപ്പെട്ടില്ല. പ്രതിസന്ധികളും വെല്ലുവിളികളും ശാരീരികപീഡകളും കൊണ്ടു സങ്കലമായ അന്ത്യനാളുകളില്‍ വരെ ആ സിദ്ധിവിശേഷം ഗുരുവിനെ വിട്ടൊഴിയാതെ അനുഗമിച്ചിരുന്നു. ജാതിവിവേചനത്തിന്റെ ഫലമായ അവസരനിഷേധങ്ങളിലൂടെ കുട്ടിക്കാലത്തു തന്നെ ആരംഭം കുറിക്കപ്പെട്ട സംഘര്‍ഷ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഗുരു ക്ഷോഭിച്ചില്ല. സകലതിനെയും അക്ഷോഭ്യനായി അഭിമുഖീകരിച്ചതേയുള്ളൂ; അതായത്, ശോഭിച്ചതേയുള്ളൂ.

അച്ഛനമ്മമാരുടെ മരണം, കുടുംബകാരണവരായ അമ്മാവന്റെ വാര്‍ദ്ധക്യം, പത്‌നീ സംരക്ഷണം തുടങ്ങിയ ഐഹികബന്ധനങ്ങളെ അഴിച്ചുമാറ്റുക എന്ന നിശ്ചയം മുതല്‍ ഗുരുവിന്റെ ജീവിതത്തില്‍ തുടര്‍സാന്നിധ്യമായിത്തീര്‍ന്നതാണ് അത്യസാധാരണമായ അക്ഷോഭ്യത. ‘ലോകത്തു കാണപ്പെടുന്ന ഓരോ മനുഷ്യനും ഓരോ കാര്യം സാധിക്കുവാന്‍ ജനിച്ചിരിക്കുകയാണ്. എനിക്കും നിങ്ങള്‍ക്കും ഓരോ പ്രത്യേകകാര്യം സാധിക്കേണ്ടതായിട്ടുണ്ട്. അതെല്ലാം അപ്രകാരം സാധിക്കാന്‍ നാമെല്ലാം അറിഞ്ഞും അല്ലാതെയും നിര്‍ബന്ധിതരാകുന്നു. അതുകൊണ്ട് നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കുക. ഞാന്‍ എന്റെ കാര്യവും നോക്കട്ടെ.’ ഇതായിരുന്നു തന്റെ കുടുംബസദസ്സില്‍ ശ്രീനാരായണഗുരു അവസാനമായി കേള്‍പ്പിച്ച സൗമ്യോക്തി. അന്ന് ആ പടിയിറങ്ങിയ ആ ശാന്തധീരന്‍ പിന്നീട് എന്തുമാത്രം കാന്തിധന്യത ലോകത്തിനു സമ്മാനിച്ചു എന്ന വസ്തുത ഉപരിപഠനം അര്‍ഹിക്കുന്ന വിഷയമാണ്.
ഇതിന്റെ പാരമ്യം ദൃശ്യമായ അതിപ്രധാന സന്ദര്‍ഭമായിരുന്നു അരുവിപ്പുറത്തെ ശിവലിംഗപ്രതിഷ്ഠയ്ക്കു ശേഷം ഉറഞ്ഞുകൂടിയ പ്രശ്‌നസങ്കുലാവസ്ഥ. ഏതു സമചിത്തനും അടിപതറാവുന്ന ആ രൂക്ഷസംഘര്‍ഷ മുഹൂര്‍ത്തത്തെ ആരൂഢയുവാവായ ആ ശിവയോഗി തന്റെ സ്വതഃസിദ്ധമായ അല്പഭാഷണധ്വനിവിശേഷത്താല്‍ അതിജീവിക്കുകയായിരുന്നു. ‘നാം ഈഴവശ്ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്!’ ഇതായിരുന്നു കാലദിഗന്തങ്ങളെ സ്‌മേരമൗനമുദ്രിതമാക്കിയ ആ പ്രതിവചനം. പോര്‍വിളിയും തലതല്ലിപ്പൊളിക്കലും പ്രതീക്ഷിച്ചുനിന്ന ജനസമൂഹത്തിനു മുന്നിലും അടര്‍ന്നുവീണത് പൂര്‍ണ്ണനിശ്ശബ്ദതയും ആത്മീയശാന്തിയും മാത്രം.

ശ്രീനാരായണഗുരുവിന്റെ സംയമസിദ്ധി അനുഭവവേദ്യമായ അവസരങ്ങള്‍ പിന്നീട് എത്രയെണ്ണം ഉണ്ടായി എന്നു കണക്കാക്കുക അസാധ്യം. അതില്‍ അവിശ്വസനീയമായ ഒരെണ്ണം എം.കെ. സാനു രേഖപ്പെടുത്തുന്നുണ്ട്. ‘സ്വാമി ഇപ്പോള്‍ വെറും കള്ളപ്പട്ടരെപ്പോലെ ആയിത്തീര്‍ന്നു’ എന്ന് സ്വാമിയുടെ മുഖത്തുനോക്കി രോഷപരിഹാസത്തോടെ ഡോ. പല്പു പറഞ്ഞിട്ടുണ്ട്. സ്വാമി മന്ദസ്മിതപൂര്‍വ്വം ചോദ്യകര്‍ത്താവിനെ കടാക്ഷിക്കുക മാത്രം ചെയ്യും. പരുഷമായ വാക്കുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മലമായ ആ മനസ്സുകാണാന്‍ ക്രാന്തദര്‍ശിയായ ഗുരുവിന് ഒരു പ്രയാസവും ഉണ്ടായിട്ടില്ല’ (നാരായണഗുരുസ്വാമി, ജീവചരിത്രം, എച്ച് & സി ബുക്‌സ്, 2007, പുറം 133). ഇനി മറ്റൊരു സന്ദര്‍ഭം കൂടി ശ്രദ്ധിക്കാം. ഈ വിവരം നല്‍കിയിരിക്കുന്നത് പി. പരമേശ്വരനാണ്. നിത്യബ്രഹ്മചാരിയായിരിക്കുവാന്‍ സംഗതിയുള്ളയാള്‍ എന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ഒരുശിഷ്യന്‍ വിവാഹം കഴിക്കാന്‍ തീര്‍ച്ചയാക്കിയ വിവരം ആരോ സ്വാമിയെ അറിയിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെ പറഞ്ഞിരുന്നു. ‘മനുഷ്യന് ഏറ്റവും പ്രയാസമായ വ്രതം ബ്രഹ്മചര്യവ്രതമാണ്. അത് എത്രമേല്‍ പ്രയാസമാണെന്ന് അനുഭവിച്ചവന്‍ മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ട് അതു തുടര്‍ന്നുപോകാന്‍ സാധിക്കുകയില്ലെന്ന് എപ്പോള്‍ മനുഷ്യന്‍ കാണുന്നുവോ അപ്പോള്‍ വിവാഹം കഴിച്ചുകൊള്ളേണ്ടതാണ് (ശ്രീനാരായണഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍, ഭാരതീയവിചാരകേന്ദ്രം, തിരുവനന്തപുരം, സപ്തംബര്‍ 2008, പുറം 59).

ആക്ഷേപമോ ഉപേക്ഷയോ ഇല്ല
ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലെ അതിവിശിഷ്ടമായ മറ്റൊരുവശം സ്വാമി രംഗനാഥാനന്ദ അനാവൃതമാക്കുന്നത് ഇങ്ങനെയാണ്: ‘അദ്ദേഹം ഒന്നിനെയും അധിക്ഷേപിച്ചിരുന്നില്ല…. അനുഗ്രഹത്തിന്റേതായിരുന്നു അദ്ദേഹത്തിന്റെ ഭാവം. സമീപനമാകട്ടെ ഒരുതരത്തിലുള്ള അസ്വസ്ഥതയോ അസഹിഷ്ണുതയോ ഉണ്ടാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ കര്‍മ്മമേഖലയില്‍ വിജയശ്രീലാളിതനാകാന്‍ സ്വാമിജിക്ക് അനായാസം സാധിച്ചു. അദ്ദേഹത്തിന്റെ നേട്ടം നിഷേധാത്മകവും എതിര്‍പ്പിന്റെ ഭാവത്തോടുകൂടിയതുമായ മറ്റു സമീപനങ്ങള്‍ ഉണ്ടാക്കിയതിനെക്കാള്‍ അളവറ്റതും മേനിനിറഞ്ഞതും ആയിരുന്നു. പിന്നാക്ക-മുന്നാക്കവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്ന പ്രകോപനങ്ങള്‍ ഒന്നും സ്വാമിജിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും സംഭവിച്ചതുപോലെ ബ്രാഹ്മണവിരുദ്ധവികാരം, നായര്‍-നമ്പൂതിരി വിരുദ്ധമായി കേരളത്തില്‍ ഉണ്ടാകാത്തതിനു കാരണം സ്വാമിജിയുടെ ഈ നയമാണ്. ഒരു ഭാഗത്തുനിന്നും എതിര്‍പ്പുണ്ടാകാതെ ദൂരവ്യാപകമായ ഫലങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. നിഷേധാത്മകതയുടെയും എതിര്‍പ്പിന്റെയും അടിത്തറയിലുള്ള ഇതരപ്രസ്ഥാനങ്ങള്‍ കൊണ്ടുവന്നതിനെക്കാള്‍ നിര്‍വചിക്കാനാകാത്തതായിരുന്നു ഇതെന്ന് അനുഭവം തെളിയിക്കുന്നു” (മേല്‍പ്പറഞ്ഞ പി. പരമേശ്വരന്റെ പുസ്തകത്തിനെഴുതിയ അവതാരികയില്‍).

ഗുരുവിന്റെ ഈ അനുരഞ്ജന – സമന്വയസമീപനത്തെ സുനിശ്ചിതമായ ഉദാഹരണത്തിലൂടെ എം.കെ. സാനു ഇങ്ങനെ വിവരിക്കുന്നു. അതിലേക്കു നോക്കാം. 1915-1916 ല്‍ നെയ്യാറ്റിന്‍കരത്താലൂക്കിലുണ്ടായ നായര്‍ – പുലയ ലഹളയോടു ബന്ധപ്പെട്ട ഒരു സംഗതിയാണ്. അയ്യങ്കാളി ഒരു പുലയപ്പെണ്‍കുട്ടിയെ ഊരൂട്ടമ്പലം പള്ളിക്കൂടത്തിന് ചേര്‍ക്കാന്‍ കൊണ്ടുവന്നതിനെത്തുടര്‍ന്നാണ് ആ ലഹള തുടങ്ങിയത്. ഈഴവ-മുസ്ലീം പ്രമാണികളും പുലയര്‍ക്കെതിരെ തന്നെയാണ് അണിചേര്‍ന്നത്. ഈ വിവരമറിഞ്ഞ നാരായണഗുരു ഈഴവ പ്രമാണികളോട് ലഹളയില്‍ നിന്നു പിന്തിരിയാന്‍ സ്വകാര്യമായി ആവശ്യപ്പെട്ടു. എന്നാല്‍ പുലയര്‍ക്കെതിര്‍ നിന്ന് ഒരാളെയോ വിഭാഗത്തെയോ സ്വാമികള്‍ എതിര്‍ക്കുകയോ അധിക്ഷേപിച്ചു സംസാരിക്കുകയോ ചെയ്തില്ല. ഇതോടുകൂടി ലഹള സാവധാനം ശമിക്കുകയും പുലയരോട് ഇതര സമുദായക്കാര്‍ അനുവര്‍ത്തിച്ചുകൊണ്ടിരുന്ന നിന്ദ്യമായ സമീപനത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. പുലയരെയും സദൃശസമുദായക്കാരെയും തങ്ങളുടെ അമ്പലങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനോട് കടുത്ത എതിര്‍പ്പുമായി നിലയുറപ്പിച്ച തിരുവിതാംകൂറിലെ ഈഴവരെയും മലബാറിലെ തിയ്യരെയും അനുനയിപ്പിച്ച് ആ പതിതമാര്‍ഗ്ഗത്തിന്റെ ക്ഷേത്രപ്രവേശത്തിനു സൗകര്യം ഒരുക്കുന്നതിനും ഗുരു അനുവര്‍ത്തിച്ച നയം വ്യത്യസ്തമായിരുന്നില്ല.

ചില ഭഗവതീക്ഷേത്രങ്ങളിലും മറ്റും നടത്തിവന്നിരുന്ന ജന്തുബലി എന്ന പാപകര്‍മ്മവും കുടുംബനാഥന്മാരെക്കൊണ്ട് പിച്ചപ്പാളയെടുപ്പിച്ചു കൊണ്ടിരുന്ന ആര്‍ഭാടപ്രകടനങ്ങളായ താലികെട്ടു കല്യാണം, പുളികുടിയടിന്തരം തുടങ്ങിയവയും നിര്‍ത്തലാക്കുന്നതിന് ശ്രീനാരായണഗുരു പ്രവര്‍ത്തിച്ച വിധം നേതൃസ്ഥാനീയര്‍ക്ക് ശാശ്വതമാതൃകയാണ്. മാടന്‍, മറുത പോലുള്ള താമസികമൂര്‍ത്തികളുടെ ആരാധന അവസാനിപ്പിച്ച് തത്സ്ഥാനത്ത് ശിവന്‍, സുബ്രഹ്മണ്യന്‍, ദേവി മുതലായ സാത്ത്വികദേവതകളെ പ്രതിഷ്ഠിച്ച് അവരുടെ ആരാധനയ്ക്കും പൂജയ്ക്കും യോഗ്യമായ സംസ്‌കൃതമന്ത്രങ്ങളും വൈദികവിധികളും സമ്മാനിച്ച നവീകരണപ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നതും ഭിന്നമായ സമീപനമല്ല.

നെയ്യാറ്റിന്‍കരത്താലൂക്കിലെ കരിങ്കുളത്ത് ഒരു ഈഴവ ധനാഢ്യന്റെ ഭവനത്തില്‍ ആര്‍ഭാടത്തോടും അത്യുത്സാഹത്തോടും കൂടി നടത്തിക്കൊണ്ടിരുന്ന താലികെട്ടുകല്യാണത്തിന്റെ ആഘോഷവേദിയില്‍ ഇളംകാറ്റുപോലെ കടന്നുചെന്ന് യാതൊരു അസ്വാസ്ഥ്യവും വിയോജിപ്പും ജനിപ്പിക്കാതെ ആ അനാവശ്യകര്‍മം ഗുരു ഒഴിവാക്കുകയുണ്ടായി. ഗുരുപദേശത്തിനു വശംവദരായ അവിടെയുണ്ടായിരുന്നവരെയെല്ലാം ഉദ്ദേശ്യശുദ്ധിയുടെ ചരടില്‍ മുത്തുകള്‍പോലെ കോര്‍ത്തിണക്കിയ നയജ്ഞത ഉഗ്രതപസ്സിനാല്‍ ശ്രീനാരായണന് ഉപലബ്ധമായ ഋഷിപ്രഭാവഫലം തന്നെയാകണം. കാലങ്ങളായി തങ്ങളെ അലട്ടിക്കൊണ്ടിരുന്ന ആധിവ്യാധികള്‍ക്കു പരിഹാരം തേടി നിത്യേന വന്നണഞ്ഞവര്‍ക്കൊക്കെയും പ്രത്യേകശ്രദ്ധയും പ്രതിവിധിയും നല്‍കിയനുഗ്രഹിക്കുന്നതിലൂടെ തന്റെ സമയത്തിന്റെ മുഖ്യപങ്കും ചോര്‍ന്നുപോയിക്കൊണ്ടിരുന്നപ്പോഴും ഗുരുദേവന്‍ ആരോടും കയര്‍ത്തില്ല; ഒരാളെപ്പോലും വെറും കൈയോടെ മടക്കിയയച്ചുമില്ല. എന്നാല്‍ എത്ര വന്‍തിരിക്കിനിടയിലും പൊടുന്നനെ അപ്രത്യക്ഷനായി ഏകാന്തതയില്‍ സമാധിയിലമര്‍ന്ന് തന്റെ തപശ്ചര്യ ഭഞ്ജിക്കപ്പെടാതിരിക്കാനും ആ യോഗി മറന്നില്ല എന്നതും ശ്രദ്ധിക്കണം. വിവാഹം, അപരക്രിയ എന്നീ സുപ്രധാനചടങ്ങുകളുടെ നടത്തിപ്പിനെ സംബന്ധിച്ച് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ അങ്ങേയറ്റം ലളിതവും അനായസവും ആകകൊണ്ട് കുടുംബങ്ങള്‍ക്കുണ്ടായ ലാഭസൗകര്യങ്ങള്‍ക്കും കണക്കില്ലല്ലോ.

മതംമാറ്റം എന്ന അനാവശ്യം
സി. കൃഷ്ണന്‍, സി.വി. കുഞ്ഞുരാമന്‍ എന്നിവര്‍ ബുദ്ധമതത്തിലേക്കു പരിവര്‍ത്തനം ചെയ്യണം എന്ന് ശക്തമായി വാദിച്ചുകൊണ്ട് സമീപിപ്പിച്ചപ്പോഴൊന്നും തന്നെ ശ്രീനാരായണഗുരു തെല്ലും അനിഷ്ടം പ്രകടിപ്പിക്കുകയോ എതിര്‍പ്പ് അറിയിക്കുകയോ ആയിരുന്നില്ല ചെയ്തത്. താന്‍ പറയുന്നതിനെക്കാള്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ ശ്രദ്ധാലുവായിരുന്ന ആ ദയാസിന്ധു അപ്പോഴെല്ലാം കാതു കൂര്‍പ്പിക്കുകയേ ചെയ്തുള്ളൂ. ഒടുവില്‍ അവരുടെ വാദങ്ങള്‍ സകലതിനും ലളിതമെങ്കിലും അഭേദ്യമായ യുക്തികള്‍ ഉന്നയിച്ച് മതപരിവര്‍ത്തനം എന്ന അര്‍ത്ഥശൂന്യതയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുവാന്‍ ഗുരുവിന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നുമാത്രമല്ല, സനാതനധര്‍മ്മത്തിന്റെ വിശാലഭൂമികയില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുന്നതിന് സ്വാമിക്ക് അനായാസം സാധിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞവരെപ്പോലെ ചിന്തിക്കുകയും ഊര്‍ജ്ജസ്വലമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്ത സഹോദരന്‍ അയ്യപ്പന്‍, ടി.കെ. മാധവന്‍ എന്നീ പ്രതിഭയും ശേഷിയും ഒത്തിണങ്ങിയ യുവനായകരെയും തന്റെ നിതാന്തബന്ധുക്കളും സമര്‍പ്പിത അനുയായികളുമായി നിലനിര്‍ത്താനും ഗുരുവിന് വേറിട്ടെന്തെങ്കിലും ചെയ്യേണ്ടിവന്നുമില്ലല്ലോ. മഹാകവി കുമാരനാശന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ടാ.

(തുടരും)

 

Tags: ശ്രീനാരായണഗുരു
Share
Tweet
Send
Share

Related Posts

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാമാറ്റത്തിലെ അപകടം

ജനസംഖ്യാമാറ്റത്തിലെ അപകടം

ഭയം എന്ന വികാരം

ഭയം എന്ന വികാരം

ആഗോള തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ പരിഹാര മാര്‍ഗ്ഗം

ആഗോള തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ പരിഹാര മാര്‍ഗ്ഗം

അണപൊട്ടുന്ന അയ്യപ്പവിരോധം

അണപൊട്ടുന്ന അയ്യപ്പവിരോധം

പ്രപഞ്ചത്തിന്റെ ആദിപൂര്‍ണ്ണത

പ്രപഞ്ചത്തിന്റെ ആദിപൂര്‍ണ്ണത

Shopping Cart

Latest

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

ദിമാഗി നക്‌സലുകളുടെ മറ നീങ്ങുമ്പോള്‍

ദിമാഗി നക്‌സലുകളുടെ മറ നീങ്ങുമ്പോള്‍

ചരിത്രത്തിന്റെ അവശേഷിപ്പുകള്‍

ചരിത്രത്തിന്റെ അവശേഷിപ്പുകള്‍

ജനസംഖ്യാമാറ്റത്തിലെ അപകടം

ജനസംഖ്യാമാറ്റത്തിലെ അപകടം

ഭയം എന്ന വികാരം

ഭയം എന്ന വികാരം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies