Wednesday, September 9, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കറുപ്പന്‍ പൂച്ചി സമരവും കബന്ധഗതിയും

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
28 August 2026

രാമായണം വായന ‘കബന്ധഗതി’യില്‍ എത്തി അവസാനിപ്പിച്ചു ഡ്രോയിങ് റൂമില്‍ എത്തിയപ്പോള്‍ ടിവിയില്‍ കറുപ്പന്‍ പൂച്ചി (പാറ്റയുടെ തമിഴ്) സമരത്തിന്റെ അലയൊലികള്‍. കുട്ടികള്‍ പ്രധാനമന്ത്രിയെക്കുറിച്ച് എന്തെല്ലാം ഘോര അസഭ്യങ്ങളാണ് പറയുന്നത്. ഹിന്ദിയിലുള്ള തെറിവിളികള്‍ കേട്ട് എനിക്ക് നല്ല കോപം വന്നു. ഞാനെന്തോ പറയാന്‍ തുടങ്ങി. ഉടന്‍ ശ്രീമതി ചുണ്ടത്ത് വിരല്‍ വെച്ച് എന്നെ വിലക്കി. ചീത്ത വാക്കുകള്‍ വീട്ടില്‍ ഉപയോഗിക്കരുത് എന്ന് വിലക്കുണ്ട്. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ ബിരുദാനന്തര ബിരുദക്കാരി വീട്ടിലെ സഭ്യതയുടെയും സംസ്‌കാരത്തിന്റെയും കസ്റ്റോഡിയനാണ്. അല്ല, കോളേജില്‍ നിന്നൊന്നും കിട്ടിയതല്ല സ്വന്തം വീട്ടില്‍ നിന്ന് അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയത്. എന്റെ അമ്മയും അക്കാര്യത്തില്‍ നിര്‍ബന്ധക്കാരിയായിരുന്നു. ‘എടാ’ എന്ന് പോലും ആരെയും വിളിച്ചില്ല. ആരോടും ഇരിക്ക് എന്ന് പറയില്ല. ഇരുന്നോളൂ എന്നേ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍ അച്ഛന്‍ ഉച്ചത്തില്‍ ചീത്ത വാക്ക് പറയും. അപ്പോഴെല്ലാംഅമ്മ ചെവി പൊത്തി,

Google NewsAdd Kesari Weekly as a preferred source on Google

‘കാട്ടുതീ വെന്താല്‍ വനം പിന്നെയും തളിര്‍ത്തീടും
”കേട്ടുകൂടാത്ത വാക്കാമായുധം പ്രയോഗിച്ചാല്‍
കര്‍ണ്ണങ്ങള്‍ക്കകം പുക്കു പുണ്ണായാലത് പിന്നെ
പൂര്‍ണമായ് ശമിക്കയില്ലൊട്ടുനാള്‍ ചെന്നാല്‍പോലും”

എന്ന പദ്യം ചൊല്ലും. അത് കേട്ട് വളര്‍ന്ന മക്കള്‍ സ്വാഭാവികമായി ഒരു അസഭ്യ പദങ്ങളും ഉപയോഗിച്ചില്ല. തെണ്ടി, ചെറ്റ എന്നൊക്കെയാണ് ഏറ്റവും വലിയ തെറിവിളി. എന്നാല്‍ ഇന്നത്തെ തലമുറ വളരെ മാറി. ഭാവി തലമുറ എന്തോ എങ്ങനെയോ?
പാറ്റ സമരത്തില്‍ പങ്കെടുത്ത കുട്ടികളുടെ ആഭാസ പദപ്രയോഗം ഭാരത മനസ്സിനെ ആകെ ഞെട്ടിച്ചിരിക്കയാണ്. അവരെ രാഷ്ട്രീയക്കാര്‍, ഇടതു സാംസ്‌കാരിക നായകര്‍, കോണ്‍ഗ്രസ്സുകാര്‍, ഇസ്ലാമിസ്റ്റുകള്‍ എന്നിവര്‍ പിന്തുണച്ച് സംസാരിക്കുന്നതും അവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കുന്നതും അങ്ങേയറ്റം അപലപനീയമാണ്. കൂടാതെ അങ്ങനെ അസഭ്യം പറയുന്നത് കൂള്‍ ആണ്, ഓ.കെ ആണ്, ഫാഷന്‍, ട്രെന്‍ഡ് ആണ് എന്നൊക്കെ യുവാക്കള്‍ ധരിച്ചു വശമാവും. അവരെ വഴി തെറ്റിക്കുക എന്ന വലിയ അജണ്ട ഇതിനു പിന്നിലുണ്ട്.
പാശ്ചാത്യരെ അപേക്ഷിച്ച് കുടുംബ ഭദ്രതയാണത്രെ ഭാരതീയരുടെ ഭാവി ശോഭനമാവാനുള്ള കാരണം. അതിനെ ഏത് വിധേനയും നശിപ്പിച്ച് നടപ്പില്‍ വരുത്തുകയാണ് ഈ തരത്തിലുള്ള സമരങ്ങളിലൂടെ ഭാരത വിരുദ്ധ ശക്തികള്‍ ചെയ്യുന്നത്.

ADVERTISEMENT

‘ശരി, ഇന്നത്തെ രാമായണ വായന കഴിഞ്ഞിട്ടില്ലല്ലോ. അത് ചെയ്‌തോളൂ. ഇപ്പൊ എവിടെ വരെയെത്തി?’
‘ഇപ്പൊ കബന്ധ ഗതി വരെ എത്തി നില്‍ക്കുകയാണ്.’

‘വളരെ പിന്നിലാണല്ലോ?’ എന്ന് ശ്രീമതി.
‘നീ സുന്ദരകാണ്ഡം വായിക്കാനുള്ള തത്രപ്പാടില്‍ ഓടിപ്പോവുകയാണെന്നു എനിക്കറിയാം. ഞാന്‍ കഥ മനസ്സിലാക്കിയിട്ടാണ് വായിക്കുന്നത് എന്ന് ഞാനും. നോക്കൂ കബന്ധം പിടിച്ചപ്പോള്‍ ശ്രീരാമന്‍ ശരിക്കും പേടിച്ചുവോ?
‘തല്‍ഭുജ മദ്ധ്യസ്ഥന്മാരായിതു കുമാര! നാം
കല്പിതം ധാതാവിനാലെന്തെന്നാലത് വരും’
എന്ന് പറഞ്ഞപ്പോള്‍ ലക്ഷ്മണനാണ് ധൈര്യം കൊടുക്കുന്നത്.
വ്യാകുലഭാവം വെടിഞ്ഞ് ‘ഓരോരോ കരങ്ങള്‍ ഛേദിക്കേണം നാമിരുവരും’ എന്ന് പറഞ്ഞു കബന്ധത്തിന്റെ രണ്ടു കയ്യും വെട്ടി രണ്ടുപേരും സ്വതന്ത്രരായി. പിന്നെ രാക്ഷസനായ കബന്ധം തന്റെ കഥ പറയുകയാണ്. പണ്ട് ഒരു ഗന്ധര്‍വ്വനായിരുന്നെന്നും മഹാമുനിയായ അഷ്ടാവക്രനെ പരിഹസിച്ചതിനാല്‍ ശാപം കിട്ടി രാക്ഷസനായ കബന്ധമായതാണെന്നും സാക്ഷാല്‍ ശ്രീനാരായണന്‍ ദശരഥ പുത്രനായി വന്ന് നിന്റെ കരങ്ങള്‍ അറുക്കുന്ന അന്ന് ശാപം തീര്‍ന്നു മോക്ഷം ലഭിക്കും എന്നും അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്നും.’
‘ശരിയാണ് മഹത്തുക്കളെ നിന്ദിക്കരുതെന്ന പാഠം അതിലുണ്ട്..’
‘മഹത്തുക്കളെ പണ്ഡിതന്മാരെ നിന്ദിച്ചാല്‍ ആരായാലും ശപിക്കപ്പെടും ദുരിതമനുഭവിക്കും. മഹാമുനിയായ അഷ്ടാവക്രനെയാണ് ഗന്ധര്‍വ്വന്‍ നിന്ദിച്ചത് പരിഹസിച്ചത്.’
‘ങാ.. ഇപ്പൊ മനസ്സിലായി.. ഒരു മഹതി പാര്‍ലമെന്റില്‍ ഒരു മഹാശാസ്ത്രജ്ഞനെ നിന്ദിച്ചു സംസാരിച്ചു. അല്ലെ ?’ ‘തീര്‍ച്ചയായും ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഭാരതത്തിന് വേണ്ടി മഹത് കാര്യങ്ങള്‍ ചെയ്ത അനേകം കണ്ടുപിടുത്തങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി ലോകപ്രശസ്തനായ ഒരു വ്യക്തിയെ പ്രധാനമന്ത്രി ഒരു സുപ്രധാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ കളിയാക്കി ‘ഗോമൂത്ര വിശേഷജ്ഞന്‍’ എന്ന് പരിഹസിച്ച് പറഞ്ഞത് ഒട്ടും ശരിയായില്ല. അതിനു അവരും ആ തമാശ കേട്ട് രസിച്ചവരും ശപിക്കപ്പെടും’
‘ഹ..ഹ..ഹ..’
‘എന്താ ചിരിച്ചത് ?’
‘സാരി ഉടുത്ത ഒരു കബന്ധത്തെ കുറിച്ച് ആലോചിച്ച് ..’

‘ഹ..ഹ..ഹ ശാപമോക്ഷം കിട്ടാന്‍ കാമകോടി സാറിന്റെ പാദങ്ങളില്‍ വീണ് നമസ്‌ക്കരിക്കണം. അതുണ്ടാവില്ല ഉറപ്പാ..’ ‘അപ്പൊ കബന്ധം സാരി ഉടുത്തങ്ങനെ നടക്കും അല്ലെ ?’ ‘ഹ.ഹ.ഹ. പ്രൊഫസ്സര്‍ കാമകോടി സാറിനെ മദ്രാസ് ഐ.ഐ.ടി തലവനാക്കിയപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞിരുന്നു. അന്ന് ഞാന്‍ ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം ഒരു ഹോമകുണ്ഡത്തിന്റെ മുമ്പിലിരുന്ന് ഹവനം ചെയ്യുന്ന ചിത്രം. അത് കണ്ടു പലരും പല കമന്റുകളും എഴുതി. പ്രത്യേകിച്ചും ഹിന്ദു എന്ന് കേട്ടാല്‍ ഹാലിളകുന്നവര്‍. ഒരു ശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്ത് ഒരു യഥാര്‍ത്ഥ ഹൈന്ദവ വിശ്വാസി വന്നാല്‍ പിന്നെ ഇന്ത്യ പിന്നോട്ട് പോവുകയാണെന്ന പ്രചാരണമാണ്.’

‘ശരിയാണ്. റോക്കറ്റ് വിടുമ്പോള്‍ ഗണപതിഹോമം ചെയ്യുന്നവര്‍ എന്ന അപഖ്യാതി ഐ.എസ്.ആര്‍.ഓയ്ക്കും ഉണ്ട്.’

‘ശരിയാണ് വിവരമില്ലാത്തവര്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. നോക്കൂ ഒരു മുന്‍ പ്രധാനമന്ത്രിയുടെ മക്കളാണ് രണ്ടുപേരും. എന്നിട്ടും എന്ത് പഠിപ്പും വിവരവുമാണവര്‍ക്കുള്ളത്? ചുറ്റും കൂടിയ മൂര്‍ഖരായ മനുഷ്യര്‍ പറഞ്ഞു ഫലിപ്പിക്കുന്ന കാര്യങ്ങള്‍ അവര്‍ക്കു തന്നെ വിനയാകുന്നു.. അല്ലെങ്കില്‍ ഇങ്ങനെ വ്യക്തിനിന്ദയ്ക്ക് മുതിരില്ലായിരുന്നു. സജ്ജന സംസര്‍ഗ്ഗം തീരെ ഇല്ല. ദുര്‍ജ്ജന സംസര്‍ഗ്ഗം വേണ്ടുവോളം ഉണ്ട് താനും. ആയമ്മ റിമോട്ട് കണ്‍ട്രോള്‍ ഭരണം നടത്തുമ്പോള്‍ മതതീവ്രവാദിയായ സാക്കിര്‍ നായ്ക്കുമായി നല്ല ബന്ധമായിരുന്നു. അയാളെക്കൊണ്ട് ഐ എ എസ്/ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ്സ് എടുപ്പിച്ചു. ഭാരതീയ സംസ്‌കാരം വെറും സാരിവേഷത്തില്‍ ഒതുങ്ങും. ഒന്നും മനസ്സിലാക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടുമില്ല എന്ന് തോന്നുന്നു.’

‘ശരിയാണ്. എത്ര വിദേശികളാണ് ആത്മാന്വേഷികളായി ഇന്ത്യയിലെത്തുന്നത്. ഹൃഷീകേശിലും മറ്റും പോയാല്‍ അവരെ തടഞ്ഞു നടക്കാന്‍ പറ്റില്ല. എന്നിട്ടും ഈ അമ്മയും മക്കളും ആ വഴി പോയിട്ടില്ല, അറിവില്ല, വായിച്ചിട്ടില്ല, ഒന്നും സ്വാംശീകരിച്ചിട്ടില്ല എന്ന് മാത്രമല്ല വെറുപ്പ് ആണുതാനും.’
‘എന്നിട്ടും കുറിയെല്ലാം തൊട്ട് വേഷം കെട്ടി നടക്കാറുണ്ടല്ലോ..?’

‘അതെല്ലാം സില്‍ബന്ധികള്‍ പറഞ്ഞു ചെയ്യിപ്പിക്കുന്നതാണ്. ഈയിടെ പാര്‍ലമെന്റില്‍ പയ്യന്‍സ് അന്ധഭക്തന്റെ നിര്‍വ്വചനം ഇറക്കി. ഇഡിയറ്റിനെ ദൈവമായി കണക്കാക്കുന്നവരാണ് അന്ധഭക്തര്‍ എന്ന്. ഉടന്‍ സാമൂഹ്യമാധ്യമത്തില്‍ ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ്സുകാര്‍ സ്വന്തം മാതാവിന് വേണ്ടി നിര്‍മ്മിച്ച അമ്പലവും അയാളുടെ തന്നെ പോസ്റ്ററില്‍ അഭിഷേകം ചെയ്യുന്ന പാര്‍ട്ടി അണികളുടെ ചിത്രങ്ങളും വന്നു. മറ്റുള്ളവരെ അപഹസിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം അപഹാസ്യരാവും എന്നതിന്റെ ഉത്തമ ഉദാഹരണം.’
‘ശരിയാണ്. പാര്‍ലമെന്റില്‍ സാധാരണ ഉരി കൊടുത്ത് ഊത്ത് വാങ്ങുന്നത് കാണാം. എന്തെല്ലാം കോമാളിത്തരങ്ങളാണ്. അണികള്‍ ഇതൊക്കെ എങ്ങനെ സഹിക്കുന്നു?’
‘മലയാളികള്‍ ഹിന്ദി ഇംഗ്‌ളീഷ് ചാനലുകള്‍ കാണാറില്ല. അതിനാല്‍ അവര്‍ ഒന്നും അറിയില്ല. ഇവിടത്തെ മുഖ്യധാരാ പത്രങ്ങളും ചാനലുകളും കോമാളിത്തരങ്ങള്‍ ഭയങ്കര വെല്ലുവിളികളും ഹീറോയിസവുമായി ചിത്രീകരിക്കും അതേ അവര്‍ അറിയൂ.’
‘ഹ.ഹ.ഹ.. വയനാട്ടില്‍ പിന്നെ വായന ഇല്ല. അന്ധഭക്തരും ഇല്ല.’

‘അങ്ങനെ പാറ്റാ സമരം അല്ല കറുപ്പന്‍ പൂച്ചി സമരം അലസിപ്പോയി അല്ലെ ?’
‘എല്ലാം ജനങ്ങള്‍ക്ക് മനസ്സിലായി. വെളുക്കാന്‍ തേച്ചത് പാണ്ടായി. ബിഹാറില്‍ ഒരു ഇലക്ഷന്‍ ജയിച്ചത് ഒരു അടയാളമായി എടുത്ത് അടുത്ത പ്രക്ഷോഭങ്ങള്‍ക്ക് കോപ്പുകൂട്ടാന്‍ ശ്രമം ഉണ്ടാവും.’
‘എന്തായാലും വിദ്വാന്മാരെ അപഹസിച്ചതുപോലെ മറ്റു വല്ല വിഡ്ഢിത്തവുമായി അവര്‍ വീണ്ടുമെത്തും അല്ലേ ?’
ചാണക്യ നീതിയില്‍ വളരെ പ്രശസ്തമായ ഒരു ശ്ലോകമുണ്ട്. അത് ഇതാണ് :
‘സ്വഗൃഹേ പൂജ്യതേ മൂര്‍ഖ:
സ്വഗ്രാമേ പൂജ്യതേ പ്രഭു
സ്വദേശേ പൂജ്യതേ രാജാ
വിദ്വാന്‍ സര്‍വ്വത്ര പൂജ്യതേ’

അര്‍ത്ഥം:
മൂഢന്‍ സ്വന്തം വീട്ടില്‍ മാത്രം ആദരിക്കപ്പെടും
പ്രഭു സ്വന്തം ഗ്രാമത്തില്‍ മാത്രം ആദരിക്കപ്പെടും
രാജാവ് സ്വന്തം ദേശത്ത് മാത്രം ആദരിക്കപ്പെടും
വിദ്വാന്‍ എവിടെയും, സര്‍വത്ര ആദരിക്കപ്പെടും.’

അത്തരത്തിലുള്ള ഒരു മഹാ വിദ്വാനെയാണ് ആയമ്മ അപഹസിച്ചത്. അല്ലേ? ‘കബന്ധഗതി മോഹിച്ചാവാം’ എന്ന് പറയലും’….
ഞങ്ങള്‍ ഒന്നിച്ച് ചിരിച്ചു.
സ്വസ്തി.

 

Tags: തുറന്നിട്ട ജാലകം
Share
Tweet
SendShare

Related Posts

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

”ഏകനിഷ്ഠസേവകനായ് ഞാന്‍….”

ഇതെന്റെ കര്‍ത്തവ്യം

ആദര്‍ശ കാര്യകര്‍ത്താവായ അപ്പാജി ജോഷി

ആദര്‍ശ കാര്യകര്‍ത്താവായ അപ്പാജി ജോഷി

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

E20- ഊര്‍ജ്ജസ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം

E20- ഊര്‍ജ്ജസ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം

Shopping Cart

Latest

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies