Thursday, September 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കേരളത്തിന്റെ നിലനില്‍പ്പും ജിഹാദി സഖ്യവും

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
14 August 2026

ഇങ്ങനെയൊരു കുറിപ്പ് വേണ്ടിവരുമെന്ന് ഏതാണ്ടൊരു ദശാബ്ദത്തിന് മുമ്പ് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. 1921 ലെ വര്‍ഗീയ ലഹളയ്ക്ക് വഴിയൊരുക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നയപരമായ പിഴവായിരുന്നെങ്കില്‍, ഇപ്പോള്‍ ദേശീയ നേതൃത്വം ജീഹാദികള്‍ക്കു കീഴടങ്ങിയതിന്റെ ഫലമായി കേരളത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. തൊട്ടുമുമ്പിലത്തെ എല്‍ഡിഎഫ് ഭരണം ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന നിലപാടുകള്‍ പല കാര്യങ്ങളിലും സ്വീകരിച്ചിരുന്നെങ്കിലും, മുസ്ലീം ലീഗിന്റെ പോക്കറ്റിലുള്ള സംഘടിതവോട്ട് ബാങ്ക് അവരെ പ്രലോഭിപ്പിച്ചതാണെന്ന വിശ്വാസത്തിലായിരുന്നു ഞാന്‍. 1935നു ശേഷം മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിനെ മലബാറില്‍ നിന്ന് തുടച്ചുനീക്കുന്ന സ്ഥിതി വന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടി അവര്‍ക്ക് കീഴടങ്ങിയെങ്കിലും, പൊതുവില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന് ജനപിന്തുണയുള്ള നേതാക്കളുണ്ടായിരുന്നതിനാല്‍, ലീഗിന്റെ സമ്പൂര്‍ണമായ ആധിപത്യത്തിന് ഒരു ദേശീയപ്പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ അടിയറവ് പറഞ്ഞിരുന്നില്ല. അക്കാലം പോയി. ഇന്ന് ആ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ വേരുകളുള്ള ഒരു നേതാവുമില്ല. എല്‍ഡിഎഫില്‍ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വം ദുര്‍ബലമായതോടെ അവരും മുസ്ലീം ലീഗിനെ മാത്രമല്ല, എല്ലാ ജിഹാദി സംഘങ്ങളെയും കൂട്ടുപിടിക്കാന്‍ പറ്റുന്ന നിലപാടുകള്‍ മാറി മാറി സ്വീകരിച്ചു. ഈ സാഹചര്യം മുസ്ലീം ലീഗിനും ജിഹാദി സംഘങ്ങള്‍ക്കും വലിയ ആത്മവിശ്വാസം നല്‍കിയതിന്റെ ഫലമായിട്ടാണ് കേരളം ഇന്ന് നേരിടുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നത്. ഏറ്റവുമൊടുവില്‍ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് എല്‍ഡിഎഫിനോടുണ്ടായ കൃത്യമായ വെറുപ്പിന്റെ പ്രതിഫലനമായി മാത്രമാണ് യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുത്തത്. അല്ലാതെ അവരുടെ ഏതെങ്കിലും തരത്തിലുള്ള മേന്മകൊണ്ടായിരുന്നില്ല. എന്‍ഡിഎയിലേയ്ക്ക് വോട്ടുകള്‍ പോകുന്നതുമൂലം അബദ്ധവശാലെങ്കിലും എല്‍ഡിഎഫ് വരരുതെന്ന മുന്‍കരുതലിന്റെ ഭാഗമായിട്ടുകൂ ടിയായിരുന്നു. എന്നിട്ടും മൂന്ന് എന്‍ഡിഎ എംഎല്‍എമാരുണ്ടായത് ജനങ്ങള്‍ നല്‍കിയ പ്രകടമായ സൂചനയാണ്. എംഎല്‍എമാര്‍ക്കപ്പുറം കേരളത്തിലാകമാനം എന്‍ഡിഎ നേടിയ വോട്ടു വര്‍ദ്ധനയും ജനവികാരത്തിന്റെ വിതാനരേഖയാണ്. ഇത് യുഡിഎഫ്-എല്‍ഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ, തിരുവനന്തപുരം നഗരസഭ എന്‍ഡിഎ പിടിക്കുക മാത്രമല്ല, എല്‍ഡിഎഫ് 45 വര്‍ഷമായി നടത്തിവന്നിരുന്ന അഴിമതിയുടെയും അതിന് സംരക്ഷണമൊരുക്കിയ ഗുണ്ടായിസത്തിന്റെയും ദുര്‍ഭൂതത്തെ പിടിച്ചു കെട്ടാനാരംഭിക്കുകയും ചെയ്തു. ഇതിന് നഗരവാസികള്‍ മാത്രമല്ല കേരളത്തിലെ തന്നെ ജനാധിപത്യ- മതാതീത ശക്തികള്‍ വലിയ പിന്തുണയും നല്‍കി. മുഖ്യമന്ത്രി, ജിഹാദികളുടെയും മാധ്യമങ്ങളുടെയും സഹായത്താല്‍ നടത്തുന്ന പ്രതീതി നിര്‍മ്മാണതന്ത്രങ്ങള്‍ പോലും തിരുവനന്തപുരം മേയറുടെ ജനപിന്തുണയുടെ മുന്നില്‍ തകര്‍ന്നു തരിപ്പണമായി. തുടര്‍ന്ന് യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ മാത്രം പുലര്‍ത്തിയിരുന്ന വൈരം കളഞ്ഞ് ഇന്‍ഡി മുന്നണിയായി പ്രത്യക്ഷപ്പെടാന്‍ തയ്യാറായതിന്റെ ഫലമാണ് തിരുവനന്തപുരം നഗരസഭയില്‍ പൊലീസ് സഹായത്തോടെ അവര്‍ തുടര്‍ന്നുവരുന്ന ഗുണ്ടായിസം.

Google NewsAdd Kesari Weekly as a preferred source on Google

കുടില തന്ത്രങ്ങള്‍
എന്‍ഡിഎ നേടുന്ന ഈ മേല്‍ക്കൈ തടയാന്‍ ഇന്‍ഡി മുന്നണി രണ്ട് പരിഹാര ക്രിയകളാണ് നടത്തുന്നത്. ഒന്ന്, ജിഹാദികളെ സമ്പൂര്‍ണമായി ആശ്രയിച്ചുകൊണ്ട് കൃത്രിമമായ ജനപിന്തുണ സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഒപ്പം ‘കാഫിറു’കളെയെല്ലാം പൊലീസിനെയും മുന്നണിയുടെ ഗുണ്ടാപ്പടകളെയുമുപയോഗിച്ച് വേട്ടയാടുക. അത്തരമൊരു വേട്ടയുടെ ഇരയാണ് വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന്‍. ധാരാളം മുസ്ലീം വോട്ടര്‍ന്മാരുള്ള, സ്ഥിരം സിപിഎം വാര്‍ഡില്‍ നിന്നാണ് സുഗതന്‍ നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വന്നത്. സുഗതനെയും വട്ടിയൂര്‍ക്കാവിലെ ബിജെപിയെയും ഒതുക്കാനാണ് സജി ചെറിയാന്റെ ശിങ്കിടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും സിപിഎം ഗുണ്ടയായ സബ് ഇന്‍സ്‌പെക്ടറെയും വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ടുവന്നത്. അവര്‍ സിപിഎമ്മിനെ തെരഞ്ഞെടുപ്പില്‍ പല തരത്തിലും സഹായിച്ചു. ബിജെപിയെ പേടിച്ച് രണ്ടു മുന്നണികളും ഒന്നായതോടെ ഈ ക്രിമിനല്‍ കാക്കികള്‍ സുരക്ഷിതരായതിന്റെ ഫലമാണ് സുഗതന്റെ കാപ്പ. ജനപിന്തുണ നഷ്ടപ്പെടുന്നത് നികത്താന്‍ വേണ്ടി ജിഹാദികളെ പ്രീണിപ്പിക്കാന്‍ എല്ലാ വഴികളും ഉപയോഗിക്കുകയാണവര്‍. സര്‍ക്കാരിന്റെ ഭരണയന്ത്രത്തെ സംസ്ഥാനത്തെ ഏക പ്രതിപക്ഷമായി മാറിയ എന്‍ഡിഎയെ നശിപ്പിക്കാന്‍ വേണ്ടി ദുരുപയോഗിക്കുകയാണ്. സുഗതന്റെ അറസ്റ്റും പീഡനങ്ങളും കൊണ്ട് ജിഹാദികളെ സുഖിപ്പിക്കാന്‍ കഴിയും. കൗണ്‍സില്‍ യോഗത്തില്‍ ഗുണ്ടായിസം കാണിച്ച, ഇപ്പോള്‍ കൊക്കെന്നറിയപ്പെടുന്ന ‘ഗുണ്ടാ’നാഥ് അഥവാ ശബരിനാഥ് ഉദയന്റെ ഷര്‍ട്ടു വലിച്ചുകീറി മര്‍ദ്ദിച്ചതിന് മ്യൂസിയം പൊലീസ് കേസെടുത്തത് അടികൊണ്ട ഉദയനെതിരെയാണ്. അതായത്, രാഷ്ട്രീയ വൈരം മൂലം നിയമവ്യവസ്ഥയെത്തന്നെ തകര്‍ക്കുകയാണ് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം. ഹൈക്കോടതി, ജയിലില്‍വച്ച് പുനര്‍ സത്യപ്രതിജ്ഞ ചെയ്യാനനുവദിച്ചതോടെ, ഓടിളക്കി മേയറാകാന്‍ നടന്ന ശബരിനാഥും, അഴിമതിയന്വേഷണത്തെ ഭയപ്പെടുന്ന സിപിഎം നേതാക്കളും നാണക്കേടിന്റെ ചീട്ടുമായി ഇറങ്ങി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെ നടുറോഡില്‍ തുണിയുരിഞ്ഞു നില്‍ക്കുന്നതാകട്ടേ, ഒന്നിച്ചു നിന്ന് തെമ്മാടി രാഷ്ട്രീയം കളിച്ചിട്ടും തോറ്റുപോയ ഇന്‍ഡി മുന്നണിയാണ്. നഗരവാസികള്‍ക്ക് ഇതൊക്കെ നന്നായറിയാം.

നിയമസഭയിലും ജിഹാദി തന്ത്രം
ബിജെപി വിരോധത്തിന്റെ മറവില്‍ യുഡിഎഫ് സര്‍ക്കാര്‍ ജനാധിപത്യത്തോട് സ്വീകരിച്ചിരിക്കുന്ന നിഷേധ രാഷ്ട്രീയത്തിന്റെ ഏറ്റവും ഹീനവും വിനാശകരവുമായ നിലപാട്, അസംബ്ലിരേഖയില്‍ നിന്ന്, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.ബി. ഗോപകുമാറിന്റെ പ്രസംഗത്തില്‍, കൊടും ഭീകരനായ മദനിയെ സംരക്ഷിക്കാനായി കേരള നിയമസഭയില്‍ ഇന്‍ഡിമുന്നണി ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയതിനെക്കുറിച്ചുള്ള പരാമര്‍ശം അദ്ദേഹമറിയാതെ നീക്കിയതില്‍ക്കാണാം. അതു ചെയ്തതാകട്ടെ ഭീകരസംഘടനയായ പി.ഡി.പി യുടെ ആവശ്യപ്രകാരവും. അവര്‍ക്ക് സഭയില്‍ പ്രാതിനിധ്യം പോലുമില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പാടുന്ന ഇന്‍ഡി മുന്നണിയാണ് ഈ ജനാധിപത്യക്കശാപ്പ് നടത്തിയത്. അതിന്റെ വെട്ടുകത്തി, മറ്റൊരു ജനാധിപത്യ വായ്ത്താരിക്കാരന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. നിയമസഭയില്‍ ജനാധിപത്യക്കശാപ്പ് ഇതാദ്യമല്ലെന്നതിന് മുന്‍ മന്ത്രി ശിവന്‍ കുട്ടിയും എല്‍ഡിഎഫും തെളിവാണ്. ഇപ്പോള്‍ യുഡിഎഫ് ഇസ്ലാമിക ഭീകരവാദികളാവശ്യപ്പെട്ടാല്‍ ഏറ്റവും ഭയാനകമായ കശാപ്പിനും മടിക്കില്ലെന്ന് തെളിയിച്ചു. ജിഹാദികളെ സഹായിക്കാന്‍ സഭയെ നികൃഷ്ടമായി ഉപയോഗിച്ചവര്‍, ജിഹാദിനെ പിന്തുണയ്ക്കാന്‍ നിയമസഭാരേഖകള്‍ രഹസ്യമായി തിരുത്തുന്നുവെന്നത് നിസ്സാരമാണോ? ഇതിനോടൊപ്പം സവാരിയ ബസന്ത് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ, മതം മാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉസ്ബക്കിസ്ഥാനില്‍ വച്ച് തല്ലിക്കൊന്ന സദറുള്‍ അനത്തിനെപ്പറ്റി പരാമര്‍ശിക്കാന്‍ പോലും ഈ സര്‍ക്കാര്‍ ധൈര്യപ്പെടുന്നില്ലെന്നതുമാത്രമല്ല, ആ യുവതിക്കുവേണ്ടി ഒന്ന് അനുശോചിക്കാന്‍ പോലുമുള്ള ഔപചാരിക മര്യാദ കാണിച്ചില്ലെന്നത് വലിയ ദുഃസൂചനയാണ്. ഈ പേരിനു പകരം ഒരു മുസ്ലീം പേരും കൊന്നത് ഒരു അമുസ്ലീമുമായിരുന്നെങ്കില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും എല്‍ഡിഎഫും ഇങ്ങനെ കണ്ണും കാതുമില്ലാതെ ഇരിക്കുമായിരുന്നോ? ഇവര്‍ മാത്രമല്ല, മലയാള മാധ്യമങ്ങളും മാപ്രകളും മാപ്രകള്‍ കൊണ്ടാടുന്ന സാംസ്‌കാരിക – സിനിമാ നായകന്മാരെന്ന് വിളിക്കപ്പെടുന്നവരും സ്വയം പ്രഖ്യാപിത പിന്നാക്ക സംരക്ഷണക്കാരുമൊക്കെ ഇങ്ങനെ ശവമൗനത്തില്‍ അഭയം പ്രാപിക്കുമായിരുന്നോ? ഇല്ല, ഉറഞ്ഞു തുള്ളുന്ന അന്തി വായാടിത്തത്തിന്റെ ആത്മരതിയില്‍ അവരെല്ലാം മതേതര ജനാധിപത്യമാഘോഷിച്ചേനെ. മതം മാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇവിടെ കൊല്ലപ്പെട്ടത് ജിഹാദി വല വീശിപ്പിടിച്ച ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. അതിനാല്‍ ഇപ്പറഞ്ഞ ഒരു മതേതരനും നാക്കെടുക്കില്ലെന്നല്ല, കൊല്ലപ്പെട്ടവള്‍ക്ക് അങ്ങ് വിശുദ്ധമതത്തില്‍ ചേര്‍ന്ന് ജിഹാദികളുടെ കാമഭ്രാന്ത് തീര്‍ത്തുകൊടുത്തു കൂടായിരുന്നോ എന്ന് അവര്‍ മിണ്ടാതെ മിണ്ടുകയും ചെയ്യും. അതിന് മറ്റൊരു കാരണവുമുണ്ട്. ഈ പെണ്‍കുട്ടിയെ പഠനത്തിനയച്ച ഏജന്‍സിയുടെ ചെയര്‍മാന്‍ പാണക്കാട്ട് റഷീദലി തങ്ങളെന്ന മുസ്ലീം ലീഗ് നേതാവാണ്; പരമ വിശുദ്ധനെന്ന് രണ്ട് മുന്നണികളും വാഴ്ത്തുന്ന, മുസ്ലീങ്ങളുടെ ആത്മീയ നേതാവ്. അന്യമതസ്ഥരെ വല വീശിപ്പിടിക്കാനായി, മലബാറില്‍ ഇസ്ലാമിക രീതിയില്‍ നടത്തുന്ന സ്ഥാപനമെന്ന പരസ്യവും തെക്കന്‍ കേരളത്തില്‍ അക്കാര്യം മറച്ചുവച്ചുള്ള പരസ്യവും നല്‍കുകയാണ് ഈ ഏജന്‍സിയുടെ ഒരു കുതന്ത്രം. ഈ ഹീനഹത്യയെപ്പറ്റി അയാളും ഇതുവരെ നാക്കെടുത്തിട്ടില്ല. അപ്പോള്‍ അതാണ് പ്രശ്‌നം. ലൗ ഇല്ല; ജീഹാദേ ഉള്ളു. ഇതിന് കൂട്ടുനില്‍ക്കുകയാണ് ഇന്‍ഡി മുന്നണിയും മാധ്യമ കൂട്ടിക്കൊടുപ്പുകാരും മറ്റ് നവോത്ഥാന വാഴ്ത്തുപാട്ടുകാരും.

ADVERTISEMENT

കേരളമിന്നു നേരിടുന്ന ഏറ്റവും വലിയ വഞ്ചന ജിഹാദികളെക്കാളേറെ, അവരുടെ ചെല്ലിലും ചെലവിലും വാഴുന്ന ഇന്‍ഡി മുന്നണിയും അവരുമായി ഗൂഢബന്ധമുണ്ടാക്കി വസ്തുതകളെ കുഴിച്ചുമൂടി അതിനുമേല്‍ നുണക്കോട്ട കെട്ടി, ജിഹാദികളെ മഹത്വവല്‍ക്കരിക്കുന്ന മേല്‍പ്പറഞ്ഞ അധമ ജന്മങ്ങളും മുഖ്യ ധാരാമാധ്യമങ്ങളും ഇത്തിക്കണ്ണികളായ സാംസ്‌കാരിക, സമുദായ നേതാക്കളുമാണ്. കേരളം നശിച്ചാലും ദുഷിച്ച ഈ കൂട്ടുകെട്ടിലൂടെ അധികാരവും പണവും നേടുകയെന്നതാണ് അവരുടെ അജണ്ട. അതിനു വേണ്ടുന്ന പണം പല മുസ്ലീം രാജ്യങ്ങളിലെ ഭീകര വാദ സംഘങ്ങളില്‍ നിന്നും ചില രാജ്യങ്ങളില്‍ നിന്നുപോലും മാധ്യമങ്ങള്‍ക്കും മാപ്രകള്‍ക്കും രാഷ്ട്രീയ – സാംസ്‌കാരിക പൊയ്ക്കാല്‍ കുതിരകള്‍ക്കും പല പേരുകളില്‍ ലഭിക്കുന്നുണ്ട്. കേരളത്തെ ഇസ്ലാമിക സംസ്ഥാനമാക്കാനുള്ള ജിഹാദികളുടെ ശ്രമങ്ങളെപ്പറ്റി വി.എസ്. അച്യുതാനന്ദന്‍ തുറന്നു പറഞ്ഞതോടെ സിപിഎം അദ്ദേഹത്തെ ഒതുക്കിയതും ഈ അജണ്ടയുടെ ഭാഗമാണ്. എ.കെ. ആന്റണിയും ഈ സത്യം ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ കേരള രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതും ഓര്‍മ്മിക്കണം. യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഇസ്ലാമിക ഭീകരവാദികള്‍ വിഴുങ്ങിക്കഴിഞ്ഞു. ഈ വസ്തുത ചൂണ്ടിക്കാട്ടുന്നതിന്റെ പേരില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും ബിജെപിയെയും ചാരി ഹൈന്ദവ സംസ്‌കൃതിയെ മാത്രമല്ല, സമാധാനപരമായി ജീവിക്കാനാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം മുസ്ലീങ്ങളെയും അമുസ്ലീങ്ങളെയും ഭയപ്പെടുത്തി കേരളീയ സാമൂഹ്യജീവിതത്തെ ജിഹാദി രാഷ്ട്രീയത്തിന് അടിയറവയ്ക്കുകയെന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇന്‍ഡി മുന്നണിയും മേല്‍പ്പറഞ്ഞ അവിശുദ്ധവും സ്വാര്‍ത്ഥവുമായ താല്‍പ്പര്യങ്ങളുടെ കാവല്‍നായ്ക്കളും ചേര്‍ന്ന് രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്. കേരളം ആര്‍ജിച്ചിട്ടുള്ള ജനാധിപത്യ, മതാതീത മൂല്യങ്ങളെല്ലാം തീക്ഷ്ണമായ വര്‍ഗീയ ഭീകരവാദ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാനായി നശിപ്പിക്കുന്നതിനുള്ള അജണ്ടയാണ് കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ഇത് കേരളത്തിന്റെ മരണമണിയാണ്.

Tags: ജിഹാദി
Share
Tweet
SendShare

Related Posts

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies