തിരുവനന്തപുരം: പൗരത്വനിയമം വേണ്ടെന്നു പറയുന്നവര്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ക്കു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയ-രാഷ്ട്രീയ ദേശദ്രോഹശക്തികളെ തകര്‍ക്കാന്‍ ഇച്ഛാശക്തിയോടെ പോരാടണമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. കേരളാപോലീസ് മുന്‍ മേധാവി ഡോ.ടി.പി. സെന്‍കുമാര്‍ ആശീര്‍വാദ പ്രഭാഷണം നടത്തി. എന്‍.ടി.യു സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന് മാസ്റ്റര്‍ അധ്യക്ഷനായി. എന്‍.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. കലേശന്, ജനറല്‍ സെക്രട്ടറി ടി.അനൂപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം ആര്.എസ്.എസ്. പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് അധ്യക്ഷനായി.
വൈകീട്ട് ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.