ചില വീടുകളുണ്ട്
പെട്ടെന്നാണ്
നിറംമങ്ങി കെട്ടുപോകുന്നത്
മുറ്റം
കരിയിലകളാല്‍ മൂടും, പിന്നെ
അവിടവിടെ
കറുകകളിടതൂര്ന്ന് വളരും
വീടിനെ
ഒരു ശ്മശാന മൂകത
എപ്പോഴും ചേര്‍ത്തുപിടിക്കും
ചില വീടുകളങ്ങനെയാണ്
ഉമ്മറപ്പടിയിലൊരമ്മ
ദൂരെയെവിടെയോ, മിഴികളെ
അലയാന്‍ വിട്ട്
വഴിയോരക്കണ്ണുമായെന്നമട്ടിലുണ്ടാകും
ചാരുകസേരയില്‍
ബീഡി വലിച്ചൂതിയൂതി
ശൂന്യ മിഴികളോടെ
ഒരച്ഛനിരിപ്പുണ്ടാകും
ജനാലയ്ക്കല്‍
പുല്ലുവളര്‍ന്ന ചിതയിലേക്കുനോക്കി നോക്കി
രണ്ട് മിഴികള്‍ തുളുമ്പി നില്‍പ്പുണ്ടാകും
ചില സ്വപ്നങ്ങളങ്ങനെയാണ്
എത്ര ചായം തേച്ചാലും
നിറം വെക്കില്ല
തിളങ്ങില്ല.