കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഗീതവും സര്‍ഗാത്മകതയും കോര്‍ത്തിണക്കി ‘ഗണഗീതം റീല്‍സ് മത്സരം’ സംഘടിപ്പിക്കുന്നു. 4 വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്: എഐ ദൃശ്യാവിഷ്‌കാരം: കൃത്രിമ ബുദ്ധി (എഐ) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീഡിയോകള്‍. കവര്‍ വേര്‍ഷന്‍: ഗാനങ്ങള്‍ ആലപിച്ചോ സംഗീതം നല്‍കിയോ അവതരിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍: സ്‌കൂള്‍ (8 മുതല്‍ 12 വരെ), കോളേജ് തലത്തിലുള്ളവര്‍ക്കായി പ്രത്യേക മത്സരങ്ങള്‍. ജനറല്‍ വിഭാഗം: പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.
ഓരോ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് താഴെ പറയുന്ന തുക സമ്മാനമായി ലഭിക്കും: ഒന്നാം സമ്മാനം 10,000, രണ്ടാം സമ്മാനം 7,500. മൂന്നാം സമ്മാനം 5,000. ഇതിനു പുറമെ പത്ത് പേര്‍ക്ക് വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. മത്സരാര്‍ത്ഥികള്‍ക്ക് ഗണഗീതങ്ങളുടെ ഓഡിയോയും വരികളും താഴെ കാണുന്ന ഗൂഗിള്‍ ഡ്രൈവ് ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം: ഏീീഴഹല ഉൃശ്‌ല ഘശിസ നിബന്ധനകള്‍: വീഡിയോയുടെ ദൈര്‍ഘ്യം പരമാവധി 120 സെക്കന്‍ഡ് ആയിരിക്കണം.
തയ്യാറാക്കിയ വീഡിയോ സ്വന്തം ഇന്‍സ്റ്റാഗ്രാം പേജില്‍ അപ്‌ലോഡ് ചെയ്യുക. പോസ്റ്റിനൊപ്പം #ഞടട@100, #ഏമിമ ഴലലമോഞലലഹഇെീാുലശേശേീി എന്നീ ഹാഷ്ടാഗുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. വീഡിയോ ലിങ്ക് ഗൂഗിള്‍ ഫോം വഴി സമര്‍പ്പിക്കേണ്ടതാണ്: https://bit.ly/4tlEQNl എന്‍ട്രി ഫീസ്: ഇല്ല (സൗജന്യ രജിസ്‌ട്രേഷന്‍) അവസാന തീയതി: 2026 ജൂലായ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://vskkerala.com/vsk kerala.com സന്ദര്‍ശിക്കുക അല്ലെങ്കില്‍ 8075358759 എന്ന നമ്പറില്‍ ബന്ധപ്പെടുക.
















