Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭൂമിയമ്മയുടെ രക്ഷയ്ക്കായ്‌

എ.കെ.സനൻഎ.കെ.സനൻ
1 May 2026

ഏപ്രില്‍ 22 അന്തര്‍ദേശീയ ഭൂമാതാ ദിനമായിരുന്നു

Google NewsAdd Kesari Weekly as a preferred source on Google

സുസ്ഥിരവും സുരക്ഷിതവുമായ ഭൂമി എന്ന സന്ദേശവുമായി 1970 ഏപ്രില്‍ 22ന് ആഗോള ഭൗമദിനത്തിന് തുടക്കം കുറിച്ചു. ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളിലായി ഒരു കോടിയിലധികം പേര്‍ പങ്കെടുക്കുന്ന വ്യത്യസ്ത പരിപാടികള്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി നടന്നുവരുന്നു. ഈ വര്‍ഷം അന്തര്‍ദേശീയ ഭൂമാതാ ദിനം (International Mother Earth Day) എന്ന പേരിലാണ് ഐക്യരാഷ്ട്ര സഭ തന്നെ ഈ ദിനാചരണം നടത്തുന്നത്. വൈദിക കാലം മുതല്‍ നാം ജനിച്ചു വളര്‍ന്ന ഈ ഭൂമിയെ മാതൃ തുല്യമായി കാണുന്ന ഭാരതത്തിന്റെ വിശിഷ്ടമായ പാതയിലേക്ക് വളരെ വൈകിയെങ്കിലും ലോകം എത്തിക്കൊണ്ടിരിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്. അതാണ് ഐക്യരാഷ്ട്ര സഭയുടെ ഈ മാറ്റം സൂചിപ്പിക്കുന്നത്. നാം ജീവിക്കുന്ന സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിദ്ധ്യമുള്ളതും വാസയോഗ്യവുമായ ഒരേയൊരു ഗ്രഹം നിലവിലെ അറിവു വച്ച് ഭൂമിയാണ്. കാരണം, ജീവന്റെ നിലനില്പിന് ആവശ്യമായ ജലം, വായു, സസ്യങ്ങള്‍ ഇവയെല്ലാമുള്ളത് ഭൂമിയില്‍ മാത്രമാണ്. അതുകൊണ്ട്, ഭൂമിയേയും അതിന്റെ സമാധാനപരവും സുരക്ഷിതവും, സംതൃപ്തവുമായ ജീവിതസങ്കല്പങ്ങളെയും മനുഷ്യ ജീവിതത്തില്‍ ആദരിക്കുന്നതിനായി ഒരു ദിനം എന്ന നിര്‍ദ്ദേശത്തില്‍ നിന്നാണ് ഭൗമ ദിനാചരണത്തിന് ആരംഭം കുറിക്കുന്നത്. ആദ്യ ഭൗമദിനം അമേരിക്കയെ കേന്ദ്രീകരിച്ചായിരുന്നുവെങ്കില്‍ 55 വര്‍ഷം കൊണ്ടത് ലോകവ്യാപകമായി.

2016 ലെ ഭൗമദിനത്തിലാണ് ലോകരാജ്യങ്ങള്‍ ചേര്‍ന്ന് പ്രകൃതി സംരക്ഷണത്തിനായി പാരീസ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഇതിനെത്തുടര്‍ന്ന് കാലാവസ്ഥാ സംരക്ഷണ ഉടമ്പടി പ്രാബല്യത്തില്‍ വരുത്തുക എന്ന പ്രധാന ആവശ്യം നിറവേറ്റാനായി. ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ആഗോള തലത്തില്‍ ഈ കാലയളവില്‍ നടന്നുവരുന്നു.

ADVERTISEMENT

ഭാരതീയരും ഭൂമി സംരക്ഷണവും
ഭാരതീയ വീക്ഷണത്തില്‍ കേവലം ദിനാചരണത്തില്‍ ഒതുങ്ങുന്നതല്ല ഭൂസംരക്ഷണം. അത് ജീവിതചര്യയാണ്. നമ്മുടെ പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത് ‘ഈ ഭൂമി നമ്മുടെ അമ്മയാണ്; നാമെല്ലാം അതിന്റെ സന്താനങ്ങളാണ് ‘മാതാ ഭൂമി പുത്രോളഹം പൃഥ്വിവ്യാ’ എന്ന അഥര്‍വ വേദത്തിലെപ്പോലുള്ള സന്ദേശങ്ങളാണ്. വിഷ്ണുപത്‌നിയും സുജലയും സുഫലയും സസ്യശ്യാമളയുമായ ഭാരത മാതാവിന്റെ പ്രത്യക്ഷരൂപവുമായിട്ടാണ് ഈ ഭൂമിയെ നാം ആരാധിക്കുന്നത്. ഈ ഭൂമി കേവലം മനുഷ്യന് മാത്രം അവകാശപ്പെട്ട വസ്തുവല്ല; സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്നു മനുഷ്യന്‍ തിരിച്ചറിയണം. നാം പ്രകൃതിക്കൊപ്പം സഹവസിക്കേണ്ടവരാണ്. നമുക്കൊപ്പം പ്രകൃതിയെ സംരക്ഷിക്കുകയും വേണം. ഇത്തരം ദിനാചരണത്തില്‍ ഭാരതത്തിന് ലോകത്തോടുള്ള സന്ദേശം മിതവ്യയത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ആദര ഭാവത്തോടെ ഭൂമിയോടുള്ള പെരുമാറ്റത്തിന്റെയും ജീവിതവീക്ഷണമാണ്.

ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരം ജനസമക്ഷം അവതരിപ്പിച്ചതിന്റെ 150 -ാം വര്‍ഷമാണിത്.

നവഭാരതത്തിന്റെ പൃഥ്വി സൂക്തമായ വന്ദേമാതരത്തില്‍ ഈ ഭൂമിയെ നാം മാതൃഭാവത്തില്‍ എന്തുകൊണ്ട് ആരാധിക്കണമെന്നതിന്റെ മനോഹരമായ വര്‍ണ്ണന അനുഭവിച്ചറിയാവുന്നതാണ്. ജലസമൃദ്ധിയുടേയും ജലശുദ്ധിയുടേയും കാഴ്ചപ്പാടാണ് സുജലാം എന്ന പദത്തിലൂടെ കവി വര്‍ണ്ണിക്കുന്നത്. ഭക്ഷ്യസമൃദ്ധിയും ധാതുസമൃദ്ധിയും നമുക്ക് തരുന്ന രത്‌നഗര്‍ഭയായ ഭൂമാതാവിനെയാണ് സുഫലാം എന്ന പദത്തിലൂടെ നാം വന്ദിക്കുന്നത്. ‘മലയജ ശീതളാം സസ്യശ്യാമളാം’ എന്ന വരികളിലൂടെ, ഈ ഭൂമിയിലെ സസ്യസമൃദ്ധിയും ജൈവ വൈവിദ്ധ്യവും നാം കാത്തുസൂക്ഷിക്കണമെന്നും ഗീതം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. വനങ്ങളെ ഭൂമിയുടെ ശ്വാസകോശങ്ങള്‍ എന്നുപറയുന്നു. ചന്ദന സുഗന്ധമുള്ള ശുദ്ധവായു നല്‍കുന്ന വനങ്ങളുടെ മഹത്വം ഒരിക്കല്‍ക്കൂടി മുകളിലെ വരികളിലൂടെ ബോധ്യമാവുകയാണ്.

ഈ ഭൂമി വെറും ജഡ വസ്തുവല്ല. നമുക്ക് അന്നവും അറിവും വായുവും ജലവും സര്‍വ്വസ്വവും നല്കുന്ന ജഗന്മാതാവാണ്. അതിനെ പുത്രഭാവത്തില്‍ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന ബോധ്യപ്പെടുത്തലും ഭൂസുപോഷണ യജ്ഞവും ഭൂമാതാ ദിനാചരണവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഭൗമ ദിനാചരണത്തിന്റെ സന്ദേശം
ഭൂമാതാവിന്റെ മടിത്തട്ടില്‍ സകലവിധ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുവാന്‍ ഈ ഭൂമി സര്‍വ്വ ഐശ്വര്യങ്ങളും നമുക്ക് കനിഞ്ഞരുളിയിട്ടുണ്ട് . എന്നിട്ടും ഭൂമണ്ഡലത്തിലെ മറ്റു ജീവികള്‍ക്കൊന്നുമില്ലാത്ത അഹന്തയും ധാര്‍ഷ്ട്യവും സ്വാര്‍ത്ഥതയും ചൂഷണവും നിറഞ്ഞ മനുഷ്യ ജീവിയുടെ പ്രവൃത്തികള്‍ ഒന്നു മാത്രമാണ് ഭൂമിയുടെ സര്‍വ്വനാശത്തിലേക്ക് വഴിതിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെ കുറിച്ചുമൊക്കെ സകലരും വാചാലരാണ്. എന്നാല്‍ പ്രവര്‍ത്തനത്തില്‍ വരുമ്പോള്‍ പ്രകൃതിക്ക് ദോഷം വരുത്തുന്ന കാര്യങ്ങളാണ് കൂടുതല്‍ പേരും ചെയ്യുന്നത്. അതിനാല്‍, ‘താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ ‘എന്ന അദ്ധ്യാത്മ രാമായണത്തിലെ വരികളാണ് എല്ലാവരോടുമായി പറയാനുള്ളത്.

ഭൂമിയുടെ കാലാവസ്ഥ നിര്‍ണ്ണയത്തില്‍ മുഖ്യ പങ്കു വഹിക്കുന്നത് സമുദ്രമാണ്. മനുഷ്യന്‍ വലിച്ചെറിയുന്നതും ഒഴുക്കിവിടുന്നതുമായ മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുന്നു സമുദ്രങ്ങള്‍. വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ ഏറ്റവും അപകടകാരിയായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിക്കുന്നതുകൊണ്ട് സമുദ്രജലം കൂടുതല്‍ അമ്ലഗുണമുള്ളതായിത്തീരുന്നു. തത്ഫലമായി ഉണ്ടാകുന്ന കടുത്ത ചൂടും, വരള്‍ച്ചയും, കാട്ടുതീയും, വെള്ളപ്പൊക്കവും, കൊടുങ്കാറ്റുമൊക്കെ ലക്ഷക്കണക്കിന് ജനങ്ങളേയും, ജീവജാലങ്ങളേയും, സസ്യജാലങ്ങളേയും ബാധിക്കുകയും ദിനംപ്രതി ഭൂമിയുടെ നാശത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു. അതായത്, മനുഷ്യന്റെ കുറ്റകരമായ പ്രകൃതിനാശ പ്രവണതകളുടെ ഫലമാണ് മേല്‍പ്പറഞ്ഞ പ്രകൃതിയുടെ തിരിച്ചടികള്‍. വികസനത്തിന്റെ പേരില്‍ വനഭൂമിയും കൃഷിഭൂമിയും കയ്യേറുകയും ദുരുപയോഗം ചെയ്തതിന്റെയും ഫലമായി ജൈവ വൈവിധ്യം നശിക്കുന്നു, വന വിസ്തൃതി കുറഞ്ഞുവരുന്നു, ജലവിതാനം മുമ്പെങ്ങുമില്ലാത്ത വണ്ണം താഴുന്നു, പല സ്ഥലത്തും ശുദ്ധവായു കിട്ടാക്കനിയാവുന്നു. ഇതെല്ലാം തന്നെ സൗരയൂഥത്തില്‍ ജീവന്റെ തുടിപ്പുള്ള നമ്മുടെ ഗ്രഹത്തിന്റെ സര്‍വ്വനാശത്തിന് വഴിവയ്ക്കുന്ന മനുഷ്യനിര്‍മ്മിത കുറ്റകൃത്യങ്ങളാണ്.

മേല്‍പ്പറഞ്ഞ പ്രവണതകളില്‍ നിന്നെല്ലാം നമ്മുടെ ജൈവ വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ അനിവാര്യമായി വന്നിരിക്കുന്നു. ഭൂമിയിലെ എല്ലാ ജീവന്റെ തുടിപ്പുകളേയും പിന്തുണയ്ക്കുന്നതാണ് ജൈവ വ്യവസ്ഥ. ആരോഗ്യകരമായ ജൈവ വ്യവസ്ഥ തന്നെയാണ് മനുഷ്യരുടേയും ഭൂമിയുടേയും സകല ജീവജാലങ്ങളുടേയും ആരോഗ്യത്തിന് നിദാനം. നമ്മുടെ പ്രകൃതി വീക്ഷണ കാഴ്ചപ്പാടില്‍ ഉറച്ചു നിന്നുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെയും പോഷണത്തിന്റെയും പാതയിലൂടെ മുന്നേറുക എന്നതാണ് നമ്മുടെ ഗ്രഹത്തിന്റെ ജൈവ വ്യവസ്ഥയെ വീണ്ടെടുക്കുവാനുള്ള ഏക മാര്‍ഗ്ഗം. ഭൂമിയുടെ സമ്പൂര്‍ണ്ണനാശം ഒഴിവാക്കാനും, ദാരിദ്ര്യമുക്തമാക്കാനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുമെല്ലാം അത് നമ്മെ പ്രാപ്തമാക്കുന്നു. ഓരോ വ്യക്തിയും ഓരോ ദേശവും അവരവരുടെ പങ്ക് നിര്‍വ്വഹിക്കുന്നതിലൂടെയേ ഇത് സാധ്യമാകൂ. ഈ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം മറ്റെന്നെത്തെക്കാളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, സകല ജീവികളുടേയും നമ്മുടെ ഗ്രഹത്തിന്റെയും സുസ്ഥിര ജീവിതം സാധ്യമാകണമെങ്കില്‍ നമ്മുടെ ജീവിത ക്രമത്തില്‍ പ്രകൃത്യാനുകൂല മാറ്റം സംഭവിക്കണം എന്നാണ്. അതുകൊണ്ട്, പ്രകൃതിക്ക് ദോഷം വരുത്താതെ പ്രകൃതി സൗഹൃദ ജീവിത പദ്ധതിക്ക് തയ്യാറാവുകയെന്നതാണ് ഈ ഭൂമാതാ ദിനത്തിന്റെ സന്ദേശം.

കഴിഞ്ഞ 55 വര്‍ഷങ്ങളായി നിര്‍ണ്ണായക പാരിസ്ഥിതിക വിഷയങ്ങളില്‍ അവബോധം വളര്‍ത്തുന്നതിലും വിവിധ നടപടിയെടുക്കുന്നതിലും ലോകത്തെ നയിച്ചത് അന്തര്‍ദേശീയ ഭൗമ ദിനമാണ്. നമ്മുടെ ഗ്രഹത്തിന്റെ (ഭൂമിയുടെ) സുസ്ഥിരതക്കും വായു, ജലം, മണ്ണ്, സമുദ്രങ്ങള്‍, വനം – വന്യജീവികള്‍, മറ്റു പാരിസ്ഥിതിക സംവിധാനങ്ങള്‍, മനുഷ്യന്റെ ആരോഗ്യപൂര്‍ണ്ണമായ ജീവിതം ഇവയ്ക്കായി വാദിക്കുന്നതിലും ഭൗമദിനം എന്നും മുമ്പിലാണ്. ജനങ്ങളുടെ ശക്തിയാണ് ഭൗമദിനത്തിന്റെ കാതല്‍. മാതൃകാപരമായ മാറ്റത്തിന് ഈ ജനശക്തി ഉത്തേജകവുമാണ്.

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ സന്ദേശങ്ങളാണ് ഓരോ ഭൗമദിനവും മുന്നോട്ടു വയ്ക്കുന്നത്. ഈ വര്‍ഷത്തെ ഭൂമാതാ ദിന സന്ദേശം– ‘നമ്മുടെ ഊര്‍ജ്ജം, നമ്മുടെ ഗ്രഹം’ (Our Power Our Planet)- എന്നതാണ്. പുനരുപയോഗിക്കാവുന്ന സൗരോര്‍ജ്ജം, കാറ്റ്, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ ഭൂമിയിലാകെ ചെലവു കുറഞ്ഞതും പരിധിയില്ലാത്തതുമായ ഊര്‍ജ്ജം സൃഷ്ടിക്കുവാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ നമുക്കുണ്ട്. അതിനു വേണ്ടി, ഈ ഭൗമദിനത്തില്‍ ആരോഗ്യകരവും സുസ്ഥിരവും തുല്യവും സമൃദ്ധവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാകാം. ഭൂമാതാ ദിനാചരണത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഓരോ വ്യക്തിയും പങ്കാളികളാകണമെന്നും പ്രകൃതി സംരക്ഷണമെന്ന സാക്ഷരതയോടെ പ്രകൃത്യാനുകൂല ജീവിതം ശീലിക്കണമെന്നും പ്രകൃതി രക്ഷ സുപോഷണ വേദി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.

(പ്രകൃതി രക്ഷ സുപോഷണ വേദി ദക്ഷിണ കേരള സംയോജക് ആണ് ലേഖകന്‍)

Tags: ഭൗമദിനംഅന്തര്‍ദേശീയ ഭൂമാതാ ദിനംInternational Mother Earth Dayഭൗമ ദിനം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies