Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മൂര്‍ഖതയും മാനസാന്തരവും

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
24 April 2026

തിരഞ്ഞെടുപ്പ് ദിനം വൈകീട്ട് വായനശാലയില്‍ നിന്ന് ഇറങ്ങി വരുന്ന മുകുന്ദനുണ്ണിയോട് ഞാന്‍ കുശലം പറഞ്ഞു. ‘നഗരത്തില്‍ കലാശക്കൊട്ടിന്റെ മാലിന്യം തൂത്ത് വാരിയത് ഒരേ ഒരു സ്ഥാനാര്‍ത്ഥി. ടി. രനീഷ്. ഹി ഈസ് എ ട്രെന്‍ഡ് സെറ്റര്‍ ഈസിന്റി റ്റ്?’
‘യെസ്. ഒഫ്‌കോഴ്‌സ്. തീര്‍ച്ചയായും. പല കാര്യത്തിലും ആ ചെറുപ്പക്കാരന്‍ ശ്രദ്ധേയനാണ്. ഇടതിന്റെ മേയറെ തോല്‍പ്പിച്ച വീരന്‍.’

Google NewsAdd Kesari Weekly as a preferred source on Google

‘കോഴിക്കോട് സൗത്തില്‍ രനീഷിന്റെ മാജിക്ക് വിജയിക്കുമോ’ മുകുന്ദനുണ്ണി ചോദിച്ചു.

ഞാന്‍ പറഞ്ഞു ‘പറയാന്‍ പറ്റില്ല. പ്രധാനമായും ജനസംഖ്യാ അനുപാതം. പിന്നെ പാറ പോലെ ഉറച്ച ഇളകാ വോട്ടുകള്‍. കൂടാതെ അസാമാന്യ മൂര്‍ഖതയും.’
‘മൂര്‍ഖതയ്ക്ക് മറുമരുന്നില്ല എന്ന പോലെ എന്തൊക്കെയോ ഭര്‍ത്തൃഹരിയെ ക്വോട്ട് ചെയ്ത് കഴിഞ്ഞ ദിവസം പറഞ്ഞുവല്ലോ, അത് ശരിയാണോ? മൂര്‍ഖന്മാരായ ആളുകള്‍ക്ക് മാനസാന്തരം സംഭവിക്കാമല്ലോ. അവര്‍ നേരായ വഴിയില്‍ ചിന്തിക്കാമല്ലോ. അതിനാല്‍ മൂര്‍ഖന്റെ മനം മാറ്റം തീര്‍ത്തും അസാധ്യമാണ് എന്ന് പറയാന്‍ പറ്റില്ല.’

ADVERTISEMENT

‘ഇല്ല. ഭര്‍ത്തൃഹരി മൂര്‍ഖപദ്ധതി എന്ന അധ്യായത്തില്‍ മൂര്‍ഖതയുടെ പാരമ്യത കാട്ടി തന്നു എന്നെ ഉളളൂ. മൂര്‍ഖര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ മൂര്‍ഖത വിടും. രത്‌നാകരന്‍ മൂര്‍ഖത വെടിഞ്ഞു മഹാമുനി ആയില്ലേ? മൂര്‍ഖരില്‍ വിദ്യാവിഹീനരും വിദ്യാസമ്പന്നരും ഉണ്ട്. രാവണന്‍ വിദ്യാസമ്പന്നനായിരുന്നു. എന്നിട്ട് എന്തുണ്ടായി? അവസാനം വരെ മൂര്‍ഖതയെ പുല്‍കി മൃത്യു വരിച്ചു. അതേപോലെ നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ വിദ്യാസമ്പന്നരായ പലരും വേറിട്ട് ചിന്തിക്കാന്‍ കഴിയാതെ മൂര്‍ഖതയെ കെട്ടിപ്പിടിച്ചു ഇരിക്കുന്ന അന്ധരാണെന്ന് കാണാം. പലരും അങ്ങനെ മരിച്ചും പോയി.’

ഞങ്ങള്‍ വായനശാലയ്ക്ക് പിന്നിലുള്ള ചിറ വരെ നടന്നു. പിന്നെ ഒരു പടവില്‍ ഇരുന്നു. മുകുന്ദനുണ്ണി തുടര്‍ന്നു. ‘മാറ്റം അല്ലെങ്കില്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഏതു വിഡ്ഢിയ്ക്കും പാപിക്കും സംഭവിക്കാം അല്ലെ?”അതെ. മറിച്ചും സംഭവിക്കാം.. നന്മ നിറഞ്ഞ ഒരാള്‍ വിഡ്ഢിയോ പാപിയോ ഒക്കെ ആകാമല്ലോ’ മുകുന്ദനുണ്ണി ചിരിച്ചിട്ട് പറഞ്ഞു. ‘അമ്പലവാസിയായ വാര്യര്‍ക്കും സോപാന ഗായകനും ഒക്കെ സംഭവിച്ച മാറ്റം പോലെ.അല്ലെ?’

‘ഹ ഹ ഹ. അങ്ങനെയും സംഭവിക്കാം.’
‘ആര്‍ക്കറിയാം? അറബിയില്‍ സോപാന സംഗീതം തയ്യാറായി വരുന്നുണ്ടാകാം.’
‘ജയദേവ കൃതി പോലെ വല്ലതും എഴുതി ഭക്തരെ തരളിത ഗാത്രരാക്കി പാടിയാല്‍ മുല്ലമാര്‍ അടിച്ച് ഓടിക്കും.’
‘ഹ.ഹ.ഹ. നമ്മള്‍ അസതോ മാ സത് ഗമയ.. അസത്തില്‍ നിന്ന് സത്തിലേക്ക് നയിച്ചാലും എന്നൊക്കെ ചൊല്ലി അവസാനം റിവേഴ്‌സ് ഗീറിലിട്ട് ഓടിച്ച് ഒരൊറ്റ പോക്ക് പോകും പോലെ’
‘ഹ,ഹ.ഹ.. ഗീതയില്‍ അറിവിന്റെ തോണിയിലേറി അക്കരെ എത്തൂ എന്ന് പറയുന്നുണ്ടല്ലോ’

‘ഉണ്ട്. ശ്ലോകം ഇങ്ങനെയാണ്: അപി ചേതസി പാപേഭ്യഃ സര്‍വ്വേഭ്യഃ പാപകൃത്തമ:
സര്‍വ്വം ജ്ഞാനപ്ലവേനൈവ വൃജിനം സന്തരിഷ്യസി’
പാപികളില്‍ വെച്ച് ഏറ്റവും വലിയ പാപിയാണെങ്കില്‍ പോലും സര്‍വ്വ പാപങ്ങളേയും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ നീ തരണം ചെയ്യും എന്നര്‍ത്ഥം.
അത് കൂടാതെ

‘നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ’ എന്നും പറയുന്നുണ്ട്. അതുകൊണ്ടു ജ്ഞാനത്താല്‍, അഥവാ അറിവു നേടിയാല്‍ ഏതു മൂര്‍ഖനും മാനസാന്തരം സംഭവിക്കാം.’
‘അപ്പോള്‍ ജ്ഞാനം നേടി കാര്യങ്ങള്‍ മനസ്സിലാക്കി തന്നെയാണോ ആളുകള്‍ പാര്‍ട്ടി മാറി വോട്ട് ചെയ്യുന്നത്?’

‘മനസ്സ്, ചിന്ത മാറിയതുകൊണ്ട് തന്നെയാണ് ആളുകള്‍ വോട്ട് മറിച്ചു ചെയ്യുന്നത്. അതിനെ വോട്ട് ചോരി എന്ന് പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ല. അത് കാശ് കൊടുത്ത് ചെയ്യിക്കുന്നതോ ഒരു ഡീലിന്റെ ഭാഗമായി ചെയ്യുന്നതോ അല്ല. അതേ സമയം ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും മത ജാതി വര്‍ഗ്ഗീയത കളിച്ചും സംഘടിച്ച് തോല്‍പ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രചാരണം അഴിച്ചു വിട്ടും തോല്‍പ്പിക്കുന്നുണ്ടല്ലോ? അങ്ങനെയുള്ള മനംമാറ്റം താല്‍ക്കാലികമാണ്.’
‘ശരിയാണ്. ഇ. ശ്രീധരനെപ്പോലെയുള്ള ആളെ തോല്‍പ്പിച്ചില്ലേ?’

‘വാസ്തവത്തില്‍ അത് മൂര്‍ഖത തന്നെയല്ലേ? ഒരാളുടെ കഴിവ് നോക്കാതെ അയാളുടെ പാര്‍ട്ടി, മതം, ജാതി എന്നിവ നോക്കിയുള്ള വോട്ടിങ്ങ്. എങ്കിലും നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ് രാഷ്ട്രീയം, ഒരു പാര്‍ട്ടിയുടെ വക്താവ് പാര്‍ട്ടി മാറി ഇത്രയും നാള്‍ താന്‍ എതിരാളിയായിരുന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അതേ എതിരാളി പാര്‍ട്ടിയുടെ വക്താവായി മാറുക എന്ത് തരം മാനസാന്തരമാണ് അത്?’ ‘മാനസാന്തരത്തിന് ഇന്ന അവസരം ഇന്ന സമയം എന്നൊന്നില്ല. എപ്പോ വേണമെങ്കിലും സംഭവിക്കാം. നേരിയ ഒരു പ്രചോദനം മതി. ഒരു സെന്‍ കഥ ഓര്‍മ്മ വരുന്നു. രണ്ടു മാനസാന്തരങ്ങള്‍ ഉണ്ട് അതില്‍. പണ്ട് ജപ്പാനില്‍ ഒരു ആര്‍മ്മി ഓഫീസറുടെ ആശ്രിതനായി സമുറായ് വംശജനായ സെംഗായ് എന്ന യുവാവുണ്ടായിരുന്നു. ഓഫീസര്‍ക്ക് സുന്ദരിയായ ഭാര്യയും ഒരു കുഞ്ഞുമുണ്ടായിരുന്നു. എങ്കിലും സെംഗായ് ഓഫീസറുടെ ഭാര്യയുമായി വളരെ അടുപ്പത്തിലും രഹസ്യമായി പ്രണയത്തിലുമായി. ഒരു നാള്‍ സെംഗായ് ഓഫിസറെ വധിച്ച് ആ സ്ത്രീയുമായി ഒളിച്ചോടി. വഴിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദൂരദിക്കില്‍ പോയി അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചു. എന്നാല്‍ ആ സ്ത്രീയുടെ അമിതമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വയ്യാതായപ്പോള്‍ അയാള്‍ അവളെ ഉപക്ഷിച്ച് നാട് വിട്ടു. കുറെ അലഞ്ഞു തിരിഞ്ഞു തന്റെ ജീവിതത്തെക്കുറിച്ച് ഏറെ ആകുലപ്പെട്ട് പശ്ചാത്തപ വിവശനായി അയാള്‍ ഒരു ഭിക്ഷുവായി ഒരു കുന്നിന്‍ ചെരുവില്‍ താമസമാക്കി. തന്റെ പാപങ്ങള്‍ക്ക് പരിഹാരമായി ജനങ്ങള്‍ക്ക് ഉപകാരമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന് കരുതി. ആ കുന്ന് വളരെ പ്രയാസപ്പെട്ടാണ് ആളുകള്‍ താണ്ടിയിരുന്നതെന്നു മനസ്സിലാക്കി അവിടെ ഒരു തുരങ്കം പണിയാം എന്ന് കരുതി പണി തുടങ്ങി. പകല്‍ മുഴുവന്‍ ഭിക്ഷയെടുത്ത് രാത്രി മുഴുവന്‍ അയാള്‍ തുരങ്കം പണിയും. വര്‍ഷങ്ങളോളം പണി നീണ്ടു. കുന്നിനപ്പുറത്തേയ്ക്ക് ഇനി അധികം ദൂരമില്ല. അപ്പോഴേയ്ക്കും അയാള്‍ വൃദ്ധനായി കഴിഞ്ഞിരുന്നു. അതിനിടയില്‍ ഒരു യുവാവ് അയാളെ തേടി എത്തി. അയാള്‍ പ്രതികാരം ചെയ്യാന്‍ വന്ന ഓഫീസറുടെ മകനായിരുന്നു. സെംഗായ് പറഞ്ഞു ഈ തുരങ്കപ്പണി കഴിയുന്നത് വരെ ക്ഷമിക്കൂ, അത് കഴിഞ്ഞാല്‍ എന്നെ കൊന്നുകൊള്ളൂ. ശരി എന്ന് പറഞ്ഞു യുവാവ് കാത്തിരുന്നു. ദിവസങ്ങള്‍ കടന്നു പോയി. കാര്യമായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അയാള്‍ സെംഗായുടെ കൂടെ കൂടി തുരങ്കപ്പണിയില്‍ സഹായിക്കാന്‍ തുടങ്ങി. സെംഗായിയുടെ നിഷ്ഠയും നിതാന്ത പരിശ്രമവും യുവാവിനെ സ്വാധീനിച്ചു. അയാളുടെ പ്രതികാര ദാഹം പതുക്കെ ഇല്ലാതായി. ഒരു വര്‍ഷം കൂടി കഴിഞ്ഞു. അങ്ങനെ 30 വര്‍ഷമെടുത്ത് നൂറു കിലോമീറ്ററോളം ദൈര്‍ഘ്യവും മുപ്പത് അടി ഉയരവും ഇരുപത് അടി വീതിയും വരുന്ന വലിയ തുരങ്കം പണി പൂര്‍ത്തിയായി. സെംഗായ് യുവാവിനെ വിളിച്ച് പറഞ്ഞു ‘ഇതാ ഇനി എന്റെ തല എടുത്തോളൂ.’ അപ്പോഴേയ്ക്കും വലിയ മാനസാന്തരത്തിന് അടിപ്പെട്ട യുവാവ് ‘അയ്യോ എന്റെ ഗുരുവിന്റെ തലയോ?’ എന്ന് ചോദിച്ചു നിലവിളിച്ചു കൊണ്ട് താഴ്‌വരയിലേയ്ക്ക് ഓടിപ്പോയി എന്നാണു കഥ.

രണ്ടു വലിയ മാനസാന്തരങ്ങളുടെ കഥ. അപ്പോഴേയ്ക്കും സൂര്യന്‍ അസ്തമിച്ചു. ഞങ്ങള്‍ പതുക്കെ പൊടി തട്ടി എഴുന്നേറ്റു.
‘അല്ല, കേരളത്തിലെ ജനങ്ങള്‍ക്ക് മാനസാന്തരമുണ്ടാവുമോ എന്തോ?’ മുകുന്ദനുണ്ണി ചോദിച്ചു.

‘ഇടതുപക്ഷ ചെളിക്കുണ്ടില്‍ വീണ മലയാളിയുടെ മനഃസ്ഥിതി പതുക്കയേ മാറുകയുള്ളു. ഇന്നാകട്ടെ വായന തീരെ ഇല്ല. പക്ഷെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി അവര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നുണ്ട്.

എങ്കിലും ‘ഉത്തിഷ്ഠത ജാഗ്രതാ പ്രാപ്യ വരാന്നിബോധത’എന്ന് കേട്ടിട്ടുണ്ടെങ്കിലും അത് കഠോപനിഷത്തിലേതാണെന്നു അറിയുന്നവര്‍ ചുരുങ്ങും. ചിലര്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതാ എന്നും ചിലര്‍ വയലാര്‍ കവിതയിലേതാണെന്നു പറയും’

‘ശരിയാണ്. എങ്കിലും ഇപ്പോള്‍ അണികളെക്കാളും നേതാക്കന്മാരുടെ മനംമാറ്റമാണ് വാര്‍ത്തയാകുന്നത്’ ‘ങാ ഒരു തമാശയുണ്ട്. എന്തുകൊണ്ടാണ് നേതാക്കള്‍ മനോരോഗ ചികിത്സയ്ക്ക് പോകുന്നത്? എന്ന ചോദ്യത്തിനുത്തരം: അവരുടെ ബുദ്ധി കേസ് കൊടുത്തത് കൊണ്ട്. മനസ്സുമായുള്ള ബന്ധം വിച്‌ഛേദിക്കാന്‍ ഡൈവോഴ്‌സ് പെറ്റിഷന്‍ എന്ന്.’ ‘ഇപ്പോള്‍ നേതാക്കളെക്കാള്‍ നന്നാവുന്നത് സാധാരണ മലയാളികളാണ്.’

‘അസ്തു അസ്തു, ശുഭമസ്തു പുനര്‍ മിലാമ:’ എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
സ്വസ്തി.

 

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies