എറണാകുളം: എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി. ജഗദീഷിന് മികച്ച പ്രവര്‍ത്തനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ്. എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ നടപ്പിലാക്കിയ ഗുണകരമായ മാറ്റങ്ങളാണ് ജഗദീഷിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ജയിലിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ഏര്‍പ്പെടുത്തിയ വിവിധ പദ്ധതികള്‍, കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ തടവുകാര്‍ക്കായുള്ള പ്രത്യേക സെല്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണശൃംഖല, എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം, ഡോഗ് ബ്രീഡിങ്ങ് സെന്റര്‍, ജയിലിലെ ചായക്കട, മത്സ്യകൃഷി, ഗാനമേള ട്രൂപ്പ് എന്നിവ ഇവയില്‍ ചിലതുമാത്രമാണ്.
ഇതിനു മുമ്പ് സ്തുത്യര്‍ഹസേവനത്തിനുള്ള 52 ഗുഡ് സര്‍വ്വീസ്, നാല് മെറിറ്റോറിയസ് മെഡലുകള്‍ മുഖ്യമന്ത്രിയുടെ പ്രിസണ്‍ മെഡല്‍, ആപ്കാ വെല്ലൂര്‍ ഗോള്‍ഡ് മെഡല്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് നടുവില്‍ സ്വദേശിയാണ് ജഗദീഷ്. ഭാര്യ കെ.വി. ഗീത. മകള്‍ വിഷ്ണുപ്രിയ.