Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

എഫ്‌സിആര്‍എ എന്ത് എന്തിന്‌?

അഡ്വ. ആര്‍. രാജേന്ദ്രൻഅഡ്വ. ആര്‍. രാജേന്ദ്രൻ
10 April 2026

എന്തും ഏതും ആവശ്യത്തിനും അനാവശ്യത്തിനും വിവാദമാക്കുന്ന കേരളത്തില്‍ പുതിയ വിവാദം 2026 മാര്‍ച്ച് മാസം 25-ാം തീയതി കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ വിദേശ സംഭാവന (നിയന്ത്രണ) നിയമം 2010 ല്‍ അവതരിപ്പിച്ച ഭേദഗതികളെ കുറിച്ചാണ്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും വിദേശത്തുനിന്നും ധനസഹായംസ്വീകരിക്കുന്നതും വിനിയോഗിക്കുന്നതും നിയന്ത്രണവിധേയമാക്കാന്‍ നിര്‍മ്മിച്ച നിയമമാണ് വിദേശ സംഭാവന (നിയന്ത്രണ) നിയമം. ഇത് ഇപ്പോള്‍ പലരും വിചാരിക്കുന്നതുപോലെ നിലവിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കൊണ്ടുവന്ന നിയമമല്ല. മറിച്ച് 1976 ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമമാണ്. പ്രസ്തുത നിയമത്തെ കുറച്ചുകൂടി കര്‍ക്കശമായ ചില പ്രധാന വകുപ്പുകള്‍ ചേര്‍ത്തുകൊണ്ട് അടിമുടി പരിഷ്‌കരിച്ചത് 2010ല്‍ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. അന്ന് ആരും തന്നെ ഇത്തരത്തില്‍ വിവാദം ഉണ്ടാക്കിയതായി ഓര്‍ക്കുന്നില്ല. നേരത്തെ പൗരത്വ ഭേദഗതി നിയമം വന്നപ്പോഴും വഖഫ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയപ്പോഴും ഒക്കെ ഇത്തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ചില വിഭാഗങ്ങളുടെ മനസ്സില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുവാന്‍ കൊടിയ പരിശ്രമം നടത്തിയിരുന്നു എന്നുള്ളതാണ് സത്യം. അതേ പരിശ്രമം വീണ്ടും ആവര്‍ത്തിക്കുന്നു. ഗീബല്‍സിന്റെ സന്തതികള്‍ അവരുടെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം നമ്മുടെ പൗരന്മാരും രാജ്യത്തിന് അകത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും (അത് ട്രസ്റ്റുകളോ സൊസൈറ്റികളോ ആയാലും) വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതും ആയത് ചെലവഴിക്കുന്നതും നിയമവിധേയമാക്കുക മാത്രമാണ്. അത് രാജ്യസുരക്ഷയേയും രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. അത്തരത്തില്‍ സ്വീകരിക്കുന്ന വിദേശ സംഭാവന എന്ത് ഉദ്ദേശ്യത്തിനാണോ സ്വീകരിക്കുന്നത് അതിനുവേണ്ടി മാത്രം ചെലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തലാണ്. ഈ ഫണ്ട് രാജ്യത്തിന്റെ പരമാധികാരത്തെയോ ഐക്യത്തെയോ ബാധിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്നില്ല എന്നും രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ ലംഘിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്നില്ല എന്ന് പരിശോധിക്കുകയുമാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യം.രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം വ്യക്തികളും സംഘടനകളും വിദേശ സംഭാവനകള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക കൂടിയാണ് ഈ നിയമത്തിന്റെ ഉദ്ദേശ്യം.

ഈ നിയമം അനുസരിച്ച് അസോസിയേഷന്‍ എന്നതില്‍ വ്യക്തികളും സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംഘടനകളും ട്രസ്റ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംഘടനകളും ഉള്‍പ്പെടുന്നു (സെക്ഷന്‍ 2 (1). വിദേശ കമ്പനി എന്നത് വിദേശത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംഘടനകളെയും വ്യക്തികളുടെ കൂട്ടായ്മയും അസോസിയേഷനുകളെയും ഉദ്ദേശിച്ചിട്ടുള്ളതാണ്. ഏതെങ്കിലും വിദേശ കമ്പനിയുടെ ഉപകമ്പനികളും ഇതിന്റെ പരിധിയില്‍ വരും (2 (g). വിദേശ സംഭാവന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കറന്‍സി നോട്ടുകള്‍ മാത്രമല്ല, ആയതില്‍ സെക്യൂരിറ്റി ബോണ്ടുകള്‍, വിദേശ ഓഹരികള്‍, സമ്മാനങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്ക് അദ്ദേഹത്തിന്റെ വ്യക്തിഗത ഉപയോഗത്തിനായി സമ്മാനമായി ലഭിക്കുന്ന സാധനങ്ങള്‍ വിദേശ സംഭാവനയുടെ പരിധിയില്‍ വരുന്നതല്ല. എന്നാല്‍ സ്ഥാപനങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്ന സാധനങ്ങള്‍ അവയുടെ മൂല്യം സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന വിലയുടെ പരിധിയുടെ മുകളില്‍ വരുന്നതാണെങ്കില്‍ അത് വിദേശ സംഭാവനയുടെ പരിധിയില്‍ വരുന്നതാണ്.

ADVERTISEMENT

ഇതിനുപുറമേ കറന്‍സികളും വിദേശ ഓഹരികളും ബോണ്ടുകളും ഒക്കെ തന്നെ വിദേശ സംഭാവനയുടെ പരിധിയില്‍ വരുന്നതാണ്. വിദേശത്തുനിന്നും സ്വീകരിച്ചിട്ടുള്ള സംഭാവന ഏതെങ്കിലും ബാങ്കില്‍ നിക്ഷേപിച്ചാല്‍ അതില്‍ നിന്ന് ലഭിക്കുന്ന പലിശയും വിദേശ സംഭാവനയുടെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ പഠിക്കുന്നതിന് ആവശ്യമായി ഫീസിനത്തില്‍ വരുന്ന പണവും ബിസിനസിന്റെ പരിധിയില്‍ വരുന്ന പണവും വിദേശത്ത് ജോലി ചെയ്യുന്നതിന് ലഭിക്കുന്ന ശമ്പളവും ഇത്തരത്തില്‍ വിദേശ സംഭാവനയുടെ പരിധിയില്‍ വരുന്നതല്ല (2) (h) (i, ii, iii).

വിദേശത്തു നിന്നുള്ള ഉറവിടം എന്നതുകൊണ്ട് ഈ നിയമം വിവക്ഷിക്കുന്നത് ഏതെങ്കിലും വിദേശ സര്‍ക്കാരിനേയോ അല്ലെങ്കില്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഏജന്‍സികളെയോ ആകുന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയും ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട മറ്റു സംഘടനകളും, വേള്‍ഡ് ബാങ്ക്, ഐഎംഎഫ് തുടങ്ങിയ ഏജന്‍സികളും ഇതിന്റെ പരിധിയില്‍ വരുന്നതല്ല. വിദേശ കമ്പനികളും മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷനുകളും ഒക്കെ തന്നെ ഇതിന്റെപരിധിയില്‍ വരുന്നതാണ്. വിദേശ ട്രസ്റ്റുകള്‍, ഫൗണ്ടേഷനുകള്‍, ക്ലബ്ബുകള്‍, വ്യക്തികള്‍ ചേര്‍ന്ന് രൂപീകരിക്കപ്പെട്ടിട്ടുള്ള അസോസിയേഷനുകള്‍, വിദേശ പൗരന്മാര്‍, രജിസ്റ്റര്‍ ചെയ്‌തോ ചെയ്യാതെയോ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകള്‍ എന്നിവ എല്ലാം തന്നെ ഇതിന്റെ പരിധിയില്‍ വരുന്നതാണ്.

നമ്മുടെ രാജ്യത്തെ സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, മത, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ വിദേശ സംഭാവന സ്വീകരിക്കുവാന്‍ ഈ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ആയതിന് കൃത്യമായ രജിസ്‌ട്രേഷന്‍ ആവശ്യമുള്ളതും (അഞ്ചുവര്‍ഷത്തേക്കാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. പിന്നീട് ആയവ അപേക്ഷ നല്‍കി പുതുക്കാവുന്നതാണ്) അതല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഏതെങ്കിലും പ്രത്യേക നിശ്ചിത പദ്ധതിക്കായി ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സംഘടനയില്‍ നിന്നും താല്‍ക്കാലിക മുന്‍കൂര്‍ അനുമതിയോടുകൂടി പണം സ്വീകരിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

എന്നാല്‍ ചില വിഭാഗങ്ങളെ ഇത്തരത്തില്‍ വിദേശ സംഭാവന സ്വീകരിക്കുന്നതില്‍ നിന്നും നിയമം കൃത്യമായി വിലക്കുന്നു. അത് പ്രധാനമായും രാജ്യത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും സ്വാധീനിക്കുവാന്‍ കഴിയുന്ന വ്യക്തികളെയോ സംഘടനകളെയോ ആകുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ ഭാരവാഹികളും, ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവര്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനെ ഈ നിയമം കൃത്യമായി വിലക്കുന്നുണ്ട് (സെക് ഷന്‍ 3). ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനം രാഷ്ട്രീയ സ്വഭാവമുള്ളതാണ് എന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യമായാല്‍ അവയെ രാഷ്ട്രീയ സ്വഭാവമുള്ള സംഘടനയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളതും അപ്രകാരം പ്രഖ്യാപിക്കപ്പെടുന്ന സംഘടനകളും വിദേശ സംഭാവന സ്വീകരിക്കുന്നതില്‍ നിന്നും വിലക്കപ്പെടുന്നു (5 (1)). ഇന്ത്യയില്‍ താമസിക്കുന്ന ഏതെങ്കിലും വ്യക്തിയോ ഇന്ത്യക്ക് പുറത്തു താമസിക്കുന്ന ഏതെങ്കിലും ഇന്ത്യന്‍ പൗരന്മാരോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ സംഭാവനകള്‍ സ്വീകരിക്കുന്നതും ഈ നിയമം നിയന്ത്രിക്കുന്നു. അതുപോലെതന്നെ ഇന്ത്യക്ക് അകത്ത് താമസിക്കുന്ന ഏതെങ്കിലും വ്യക്തി വിദേശ ഉറവിടത്തില്‍ നിന്നും സ്വീകരിച്ചിട്ടുള്ള പണം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞു കൊണ്ടോ ബോധ്യമുണ്ടെങ്കിലോഅത്തരത്തിലുള്ള വ്യക്തികള്‍ക്ക് നല്‍കാന്‍ പാടില്ല എന്നും വിദേശത്ത് താമസിക്കുന്ന ഏതെങ്കിലും ഇന്ത്യന്‍ പൗരന്മാര്‍ വിദേശ ഉറവിടത്തില്‍ നിന്നും സ്വീകരിച്ചിട്ടുള്ള പണം വിദേശ സംഭാവനകള്‍ സ്വീകരിക്കുവാന്‍ വിലക്കുള്ള വ്യക്തികള്‍ക്കോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ന ല്‍കാന്‍ പാടില്ല എന്നും ഈ നിയമം വിവക്ഷിക്കുന്നു.ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും സംഘടനകള്‍ അല്ലെങ്കില്‍ മുന്‍കൂര്‍ അനുവാദം വാങ്ങിയിട്ടുള്ള സംഘടനകളും വിദേശ സംഭാവന ഇനത്തില്‍ സ്വീകരിച്ചിട്ടുള്ള പണം അത്തരത്തില്‍ രജിസ്‌ട്രേഷനോ മുന്‍കൂര്‍ അനുവാദമോ ഇല്ലാത്ത സംഘടനകള്‍ക്ക് കൈമാറ്റം ചെയ്യുന്നതിനെ നിരോധിക്കുന്നു.

ഈ നിയമം അനുസരിച്ച് വിദേശ സംഭാവനകള്‍ സ്വീകരിക്കുവാന്‍ അനുവാദം ഉള്ളവര്‍ അത്തരത്തില്‍ സ്വീകരിക്കുന്ന വിദേശ സംഭാവനകള്‍ എന്ത് ഉദ്ദേശ്യത്തിലാണ് സ്വീകരിച്ചിട്ടുള്ളത് ആയതിനല്ലാതെ മറ്റ് ഒന്നിനും തന്നെ ഉപയോഗിക്കുവാന്‍ പാടില്ല എന്ന് കൃത്യമായി വിവക്ഷിക്കുന്നു. എന്ന് മാത്രമല്ല ഏതെങ്കിലും ഊഹകച്ചവടത്തിലോ ഓഹരികളിലോ ഈ പണം നിക്ഷേപിക്കുവാന്‍ പാടില്ല എന്നും കൃത്യമായി നിയമം പറയുന്നു (Section 8)-.

ഇത്തരത്തില്‍ ലഭിക്കുന്ന വിദേശ സംഭാവനകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ തുക പ്രസ്തുത സ്ഥാപനങ്ങളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ പാടില്ല എന്നും അഥവാ അങ്ങനെ ഉപയോഗിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണമെന്നും പറയുന്നു. നേരത്തെ ഇത് 20% എന്നുള്ളത് ഇപ്പോള്‍ 50% ആയി വര്‍ധിപ്പിച്ചിട്ടുള്ളതാണ്. സെക്ഷന്‍ മൂന്നിലോ സെക്ഷന്‍ ആറിലോ പ്രതിപാദിച്ചിട്ടില്ലാത്ത വ്യക്തികളെയോ സംഘടനകളെയോ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിലക്കുന്നതിനും കേന്ദ്രസര്‍ക്കാരിന് ഈ നിയമം അനുവാദം നല്‍കുന്നു. അത്തരത്തില്‍ സ്വീകരിക്കുന്ന പണംരാജ്യ താല്‍പര്യത്തിന് വിരുദ്ധമായി ഉപയോഗിക്കുമെന്നോ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ദോഷം ഉണ്ടാക്കുമെന്നോ ഏതെങ്കിലും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നോ സാമൂഹ്യ, മത, സാംസ്‌കാരിക സംഘടനകള്‍ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കും എന്നോ തോന്നിയാല്‍ കേന്ദ്രസര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാവുന്നതാണ് (9).

വിദേശ സംഭാവന സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ രജിസ്‌ട്രേഷന്‍ ഈ നിയമം നിര്‍ബന്ധമാക്കുന്നു. അത്തരത്തില്‍ നിയമം അനുശാസിക്കുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് നല്‍കുന്ന അപേക്ഷകള്‍ പരിഗണിച്ച് അത്തരം സംഘടനകള്‍ക്ക് അഞ്ചുവര്‍ഷക്കാലത്തേക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് ഈ നിയമം അധികാരം നല്‍കുന്നു. എന്നാല്‍ ചില പ്രത്യേക പരിപാടികള്‍ക്കു വേണ്ടി താല്‍ക്കാലികമായി മുന്‍കൂര്‍ അനുമതിയോടുകൂടി വിദേശ സംഭാവനകള്‍സ്വീകരിക്കുവാന്‍ അനുവാദം നല്‍കുന്നതിനും കേന്ദ്രസര്‍ക്കാരിന് ഈ നിയമം അധികാരം നല്‍കുന്നു.അത്തരത്തില്‍ താല്‍ക്കാലികമായി നല്‍കുന്ന മുന്‍കൂര്‍ അനുമതി ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശ്യത്തിന് വേണ്ടി മാത്രമുള്ളതാണ്. (Section 11)-.

രജിസ്‌ട്രേഷനുവേണ്ടി അല്ലെങ്കില്‍ താല്‍ക്കാലിക മുന്‍കൂര്‍ അനുമതിക്ക് വേണ്ടി നിശ്ചിത രൂപത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫീസ് അടച്ചു നല്‍കുന്ന അപേക്ഷകള്‍ പരിശോധിച്ച് അതില്‍ നടപടി സ്വീകരിക്കുവാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് ഉള്ളതാണ്. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ അല്ല എന്ന് കണ്ടാല്‍ അത് നിരസിക്കാനും നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ പരിശോധിച്ച് അപേക്ഷയുടെ സത്യസന്ധത ബോധ്യപ്പെട്ടാല്‍ 90 ദിവസത്തിനകം അനുമതി നല്‍കുവാനും കേന്ദ്രസര്‍ക്കാരിനെ ഈ നിയമം അനുവദിക്കുന്നു. ഏതെങ്കിലും അപേക്ഷ നിരസിക്കുകയാണെങ്കില്‍ ആയത് അപേക്ഷകനെ അറിയിക്കുന്നതും എന്നാല്‍ നിരസിക്കാനുള്ള കാരണങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പോലും വരുന്നതല്ല എന്നും നിയമം പറയുന്നു.

ഏതെങ്കിലും രജിസ്‌ട്രേഷനുള്ള അപേക്ഷകനോ താല്‍ക്കാലിക മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷകനോ സാങ്കല്പികമോ ബിനാമിയോ ആകാന്‍ പാടില്ലെന്നും മതപരിവര്‍ത്തനത്തിന്റെ പേരില്‍ മുന്‍പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടാവാന്‍ പാടില്ലെന്നും ഏതെങ്കിലും തരത്തില്‍ സാമൂഹിക സ്പര്‍ദ്ധ വളര്‍ത്തിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാവാന്‍ പാടില്ല എന്നും വിദേശ സംഭാവന ചെലവഴിച്ചതിന്റെ പേരില്‍ നടപടി നേരിട്ടുണ്ടാവാന്‍ പാടില്ല എന്നും രാജ്യത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളിലോ അക്രമ പ്രവര്‍ത്തനങ്ങളിലോ ഉള്‍പ്പെട്ടിട്ടുണ്ടാവാന്‍ പാടില്ല എന്നും വിദേശത്ത് ലഭിക്കുന്ന ഏതെങ്കിലും പണം സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകാന്‍ പാടില്ല എന്നുംവകമാറ്റി ചെലവഴിച്ചിട്ടുണ്ടാകാന്‍ പാടില്ല എന്നും നിയമത്തില്‍ പറയുന്നു (Section 12).

നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ രജിസ്‌ട്രേഷനും മുന്‍കൂര്‍ അനുമതിയും സസ്‌പെന്‍ഡ് ചെയ്യുന്നതിന് ഈ നിയമത്തിലെ പതിമൂന്നാം വകുപ്പ് കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നു. അപ്രകാരം സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ള കാലയളവില്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് നിയമം വിലക്ക് ഏര്‍പ്പെടുത്തുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ നേരിട്ട സംഘടന കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന പ്രത്യേക അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി സസ്‌പെന്‍ഷന്‍ കാലാവധിയില്‍ വിദേശ സംഭാവന സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കാവുന്നതും അത്തരം സംഘടനകളുടെ കൈവശത്തിലുള്ള പണം വിനിയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്നു.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ മുന്‍കൂര്‍ അനുമതിയോ തെറ്റായ വിവരങ്ങള്‍ നല്‍കി കൈപ്പറ്റിയതാണെന്ന് ബോധ്യപ്പെട്ടാലോ നിയമത്തിലെ എന്തെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി ബോധ്യപ്പെട്ടാലോ പൊതു താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ടാലോ നല്‍കിയ സര്‍ട്ടിഫിക്കറ്റിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ടാലോ സമൂഹത്തിന്റെ പൊതു താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്നില്ല എന്നും രണ്ടു വര്‍ഷക്കാലത്തില്‍ അധികമായി പ്രവര്‍ത്തനരഹിതമാണ് എന്ന് ബോധ്യപ്പെട്ടാലോ മതിയായ അന്വേഷണം നടത്തി സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതിന് സെക്ഷന്‍ 14 കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്നു. അത്തരത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യപ്പെട്ട സംഘടനകളുടെ ആസ്തികള്‍ നിശ്ചിത അതോറിറ്റി ഏറ്റെടുക്കുന്നതിനും പ്രസ്തുത ആസ്തികള്‍ വിനിയോഗിക്കുന്നതിനും അതോറിട്ടിക്ക് വകുപ്പ് 15 അധികാരം നല്‍കുന്നു.

രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് രജിസ്‌ട്രേഷന്‍ കാലാവധി കഴിയുന്നതിനു ആറുമാസം മുമ്പ് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കേണ്ടതാണ്. പ്രസ്തുത അപേക്ഷ സര്‍ക്കാര്‍ പരിശോധിച്ച് 90 ദിവസത്തിനുള്ളില്‍ പുതുക്കി നല്‍കുന്നതും അപ്രകാരം പുതുക്കി നല്‍കുന്ന അപേക്ഷക്ക് അഞ്ചുവര്‍ഷത്തെ കാലാവധി ഉള്ളതായും നിയമം പറയുന്നു. എന്നാല്‍ നിയമത്തിന്റെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുള്ളതായി കണ്ടാല്‍ പ്രസ്തുത രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിയമം അനുമതി നല്‍കുന്നു (16). ഒരിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയാല്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് പുതിയ രജിസ്‌ട്രേഷന് വേണ്ടിയോ മുന്‍കൂര്‍ അനുമതിക്കു വേണ്ടിയോ അപേക്ഷിക്കുവാന്‍ കഴിയില്ല.

വിദേശ സംഭാവനകള്‍ ഏതെങ്കിലും ഒരു (ഒരു അക്കൗണ്ട്മാത്രം) ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് മുഖേന മാത്രമേ സ്വീകരിക്കുവാന്‍ പാടുള്ളൂ. എന്നാല്‍ അപ്രകാരം സ്വീകരിക്കുന്ന വിദേശ സംഭാവനകള്‍ ചെലവഴിക്കുന്നതിന് ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് തുടങ്ങുന്നതിന് ഈ നിയമം അനുമതി നല്‍കുന്നു. എന്നാല്‍ അത്തരത്തില്‍ ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ വിദേശ സംഭാവനയില്‍ നിന്ന് ലഭിക്കുന്ന പണം അല്ലാതെ മറ്റു പണം നിക്ഷേപിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ട് ന്യൂദല്‍ഹിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ ആയിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട് (17).

രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനകളുടെ കണക്കു കാര്യം കൃത്യമായി ഓഡിറ്റ് ചെയ്തു സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ ഉള്ളതും അപ്രകാരം സമര്‍പ്പിക്കുന്നില്ല എന്നുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പ്രത്യേക ഉത്തരവിലൂടെ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ മുഖാന്തരം പ്രസ്തുത സംഘടനയുടെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുവാനും ഈ നിയമം അധികാരം നല്‍കുന്നുണ്ട്. അപ്രകാരം ഓഡിറ്റിംഗ് നടത്തുമ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം എന്നും ഈ നിയമത്തിന്റെ ഏതെങ്കിലും ആവശ്യത്തിന് അല്ലാതെ വെളിപ്പെടുത്താന്‍ പാടില്ല എന്നും നിയമം അനുശാസിക്കുന്നു (20).
വിദേശ സംഭാവനകള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കില്‍ പോലും രജിസ്‌ട്രേഷന്‍ ഉള്ള സംഘടനകള്‍ ആയത് സംബന്ധിച്ച് Nil- റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിയമത്തില്‍ പറയുന്നു.

രജിസ്‌ട്രേഷന്‍ ഉള്ള സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാല്‍ സംഘടനയുടെ ഓഫീസില്‍ നേരിട്ട് എത്തി രേഖകള്‍ പരിശോധിക്കുവാനും സംശയകരമായ ഇടപാടുകള്‍ കണ്ടാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുവാനും കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളതാണ്. സംഘടനകള്‍ സമര്‍പ്പിച്ച വാര്‍ഷിക റിട്ടേണുകളില്‍ എന്തെങ്കിലും അസ്വാഭാവികതയും കേന്ദ്രസര്‍ക്കാരിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഓഡിറ്റര്‍മാര്‍ വഴി വിശദമായ ഓഡിറ്റിംഗ് നടത്താവുന്നതും അതിനു വേണ്ടിവരുന്ന ചെലവ് പ്രസ്തുത സംഘടനകള്‍ വഹിക്കേണ്ടതുമാണ്. സംഘടനകളുടെ ഭാരവാഹികള്‍ ആയിരിക്കുന്ന ആള്‍ക്കാര്‍ക്കും ട്രസ്റ്റുകള്‍ക്കും ഡയറക്ടര്‍മാര്‍ക്കും നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടാകുന്നതാണ്.

പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്ത്വ പ്രഖ്യാപനത്തിന് മൂന്നുമാസം മുന്‍പ് ഏതെങ്കിലും തരത്തില്‍ വിദേശ സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതും പ്രസ്തുത പണം ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്ത് കാര്യത്തിന് ഉപയോഗപ്പെടുത്തി എന്നുള്ള വിവരവും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്ന് നിയമത്തിലെ ഇരുപത്തിയൊന്നാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.

സംഘടനയുടെ പേര്, വിലാസം, ഭാരവാഹികളില്‍ ഉണ്ടാകുന്ന മാറ്റം, അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുകയാണെങ്കില്‍ ആയത് 15 ദിവസത്തിനകം കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് അനുമതി വാങ്ങേണ്ടതും അപ്രകാരം ചെയ്യാതിരുന്നാല്‍ പിഴ ഈടാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളതുമാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയവര്‍ വിദേശയാത്രകള്‍ക്കിടയില്‍ വിദേശ ഏജന്‍സികളില്‍ നിന്നും സ്വീകരിക്കുന്ന താമസം, ഭക്ഷണം, യാത്ര ചെലവുകള്‍ എന്നിവയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതും കേന്ദ്രസര്‍ക്കാര്‍ കൃത്യമായി അത് നിരീക്ഷിക്കുന്നതുമാണ്. രജിസ്‌ട്രേഷനുള്ള സംഘടനകളെ അവയുടെ സ്വഭാവമനുസരിച്ച് (ഉദാഹരണത്തിന് പ്രസ്തുത സംഘടന ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളതിന് അനുസരിച്ച്) പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം എന്നിങ്ങനെ വേര്‍തിരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നു. ഏതെങ്കിലും ഒരു സംഘടനയ്ക്ക് ലഭിക്കുന്ന വിദേശ പണം മറ്റേതെങ്കിലും സംഘടനയ്ക്ക് കൈമാറുന്നതിനെ ഈ നിയമം കൃത്യമായി വിലക്കുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ നിലവില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള ഭേദഗതി ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ സുതാര്യമാക്കുക എന്നുള്ളത് മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. അവയുടെ വാര്‍ഷിക വരവ്-ചെലവ്, പണം എന്തിനാണ് ലഭിക്കുന്നത്, പ്രസ്തുത ഉദ്ദേശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണോ, ബാങ്ക് അക്കൗണ്ടുകള്‍ കൃത്യമാണോ, വരവുചെലവ് രേഖകള്‍ കൃത്യമായി പരിശോധിക്കുന്നതിനും ലഭിക്കുന്ന പണം മറ്റേതെങ്കിലും തരത്തില്‍ രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണോ എന്നും പരിശോധിക്കുന്നതിന് വേണ്ടി മാത്രമാണ്. ഏതെങ്കിലും സംഘടനകളുടെ പ്രവര്‍ത്തനത്തെ അനാവശ്യമായി നിയന്ത്രിക്കുന്നതിനും സംഘടനകളെ ബുദ്ധിമുട്ടിക്കുന്നതിനും ഈ നിയമത്തിലെ ഭേദഗതി ഉദ്ദേശിക്കുന്നില്ല. വിദേശ പണം കൈപ്പറ്റുന്ന സംഘടനകള്‍ പലതും പ്രസ്തുത പണം രാജ്യത്തിനകത്ത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്നു എന്നതുകൊണ്ട് കൂടിയാണ് സര്‍ക്കാര്‍ ഭേദഗതിയിലേക്ക് നീങ്ങിയിട്ടുള്ളത്. നിയമലംഘനം നടത്തുന്ന സംഘടനകളുടെ ആസ്തികള്‍ ഏറ്റെടുക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് പുതിയ ഭേദഗതി അധികാരം നല്‍കുന്നു. അപ്രകാരം ഏറ്റെടുക്കുന്ന ആസ്തികള്‍ ശരിയായ പരിശോധനയ്ക്ക് ശേഷം സംഘടനകള്‍ക്ക് വിട്ടു നല്‍കുകയോ അല്ലെങ്കില്‍ രാജ്യത്തിന്ഗുണകരമായ തരത്തില്‍ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പിഴയും ഭേദഗതിയില്‍ നിര്‍ദ്ദേശിക്കുന്നു.

വിദേശത്തുനിന്നും സ്വീകരിക്കുന്ന പണം പലവഴിക്ക് വഴിവിട്ട് ചെലവഴിക്കുന്നതും പലവിധ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും തടയുന്നതിന് വേണ്ടി നിയമം നിര്‍മിക്കുമ്പോള്‍, അല്ലെങ്കില്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ അതിനെതിരെ ശബ്ദിക്കുന്നതോ പ്രതികരിക്കുന്നതോ പ്രതിഷേധിക്കുന്നതോ ഒരുതരത്തില്‍ പറഞ്ഞാല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ചോദിക്കലാണ്. നിയമത്തില്‍ വരുത്തിയ ഭേദഗതികളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി സഹകരിക്കുക എന്നുള്ളത് രാജ്യത്തെ ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്.

(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

 

Tags: FCRA
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies