Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

വിശ്വഹിന്ദുവിന്റെ വിശ്വശബ്ദം

കേസരി ഡെസ്ക്കേസരി ഡെസ്ക്
13 March 2026

വിശ്വഹിന്ദുപരിഷത്ത് സെക്രട്ടറി ജനറല്‍ ബജ്‌റംഗ് ലാല്‍ ബാഗ്രയുമായി കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്‌കോം) ജേണലിസം വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭിമുഖം

ബജ്‌റംഗ് ലാല്‍ ബാഗ്ര

Google NewsAdd Kesari Weekly as a preferred source on Google

രാജസ്ഥാനില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ബജ്‌റംഗ് ലാല്‍ ബാഗ്ര, 2024 ഫെബ്രുവരിയിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ (VHP) ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. നാല്‍കോ (NALCO) സി.എം.ഡി സ്ഥാനം വഹിക്കവേ, 2013-ല്‍ തന്റെ ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് അദ്ദേഹം പൂര്‍ണ്ണസമയ സംഘപ്രവര്‍ത്തകനായി മാറി. ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏകല്‍ വിദ്യാലയ പ്രസ്ഥാനത്തിന് ദീര്‍ഘകാലം നേതൃത്വം നല്‍കിയ അദ്ദേഹം, ഭാരതത്തിലും വിദേശത്തുമായി കോര്‍പ്പറേറ്റ്-സാമൂഹിക രംഗങ്ങളില്‍ മികച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ്.

ADVERTISEMENT

ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍, ഹിന്ദു താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിശ്വഹിന്ദു പരിഷത്ത് വഹിക്കുന്ന പങ്കിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

♠വിശ്വഹിന്ദു പരിഷത്ത് സ്ഥാപിതമായ കാലഘട്ടത്തില്‍ നിന്ന് ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിന് അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അക്കാലത്തും രാഷ്ട്രീയമായ ചില എതിര്‍ശക്തികള്‍ സജീവമായിരുന്നു. മതേതരത്വം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ പ്രായോഗികമായി, ഹൈന്ദവ വിഷയങ്ങള്‍ വരുമ്പോള്‍ ഇസ്ലാമിക-ക്രൈസ്തവ ശക്തികളുമായി ചേരുകയും ഹിന്ദുക്കളെ എതിര്‍ക്കുകയും ചെയ്യുക എന്നൊരു നയമാണ് സ്വീകരിക്കുന്നത്. സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റം വന്നതായി പുറമേക്ക് തോന്നുമെങ്കി ലും യഥാര്‍ത്ഥത്തില്‍ സാഹചര്യം പഴയതുപോലെ തന്നെയാണ്.

ഈ സാഹചര്യത്തിലും വി.എച്ച്.പിയുടെ പങ്ക് അത് സ്ഥാപിതമായ കാലത്തെന്നപോലെ ഇന്നും ഏറെ പ്രസക്തമാണ്. രാഷ്ട്രീയമായ കാര്യങ്ങളില്‍ ഞങ്ങള്‍ വളരെ കുറച്ച് മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ. ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുക എന്നതിനാണ് ഞങ്ങള്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നത്. ഹൈന്ദവ ജീവിതരീതിയും ദര്‍ശനങ്ങളും ധര്‍മ്മവും സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനസംഖ്യാപരമായും ആശയപരമായും ഹിന്ദുത്വത്തെ സംരക്ഷിക്കുക എന്നതില്‍ തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും ഊന്നല്‍ നല്‍കുന്നത്. വി.എച്ച്.പിയുടെ വിവിധ പദ്ധതികള്‍ ഇന്നും ഹിന്ദുത്വത്തിന്റെ ഈ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളവയാണ്.

മതപരിവര്‍ത്തനത്തെക്കുറിച്ച് വി.എച്ച്. പി നിരന്തരം ആശങ്കകള്‍ ഉന്നയിക്കാറുണ്ട്. അങ്ങയുടെ അഭിപ്രായത്തില്‍ ഇന്നത്തെ യഥാര്‍ത്ഥ സാഹചര്യം എന്താണ്? നിര്‍ബന്ധിതമോ പ്രലോഭനപരമോ ആയ മതപരിവര്‍ത്തനങ്ങളെ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ?

♠ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കുക എന്ന് പറയുമ്പോള്‍ അത് ആശയപരമായും ജനസംഖ്യാപരമായുമുള്ള സംരക്ഷണമാണ്. ഭാരതത്തിലും പുറത്തും ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. ഇതിന് പ്രധാനമായും രണ്ട് വശങ്ങളുണ്ട്. ഒന്ന് ആന്തരികമാണ്; ഹിന്ദു കുടുംബങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു, ഓരോ വര്‍ഷവും കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. രണ്ടാമത്തെ വശം താങ്കള്‍ സൂചിപ്പിച്ച മതപരിവര്‍ത്തനമാണ്. ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നതിനേക്കാള്‍, നിലവിലുള്ള അനുപാതം നിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അവിടെയാണ് മതപരിവര്‍ത്തനം വലിയൊരു ഭീഷണിയാകുന്നത്.

മുമ്പ് ഝാര്‍ഖണ്ഡിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും രണ്ട് നൂറ്റാണ്ടുകളോളം ക്രൈസ്തവ ശക്തികള്‍ മതപരിവര്‍ത്തനത്തിനായി സമയം ചെലവഴിച്ചിരുന്നു. ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും പുറത്തുള്ള ഗോത്രവര്‍ഗ മേഖലകളില്‍, വിദ്യാഭ്യാസമോ അറിവോ എത്തുന്നതിനും മുന്‍പേ അവര്‍ എത്തിച്ചേര്‍ന്നു. പ്രകൃതിയെ ആരാധിച്ചിരുന്ന ആ ആളുകളുടെ ജീവിതരീതിയും ആരാധനാക്രമവും അവര്‍ മാറ്റി. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ഭീഷണി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

മുന്‍പ് മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പ്രഖ്യാപനം ഇവിടെ ശ്രദ്ധേയമാണ്. ഒന്നാം സഹസ്രാബ്ദം യൂറോപ്പിനെ ക്രിസ്തുമതത്തിലേക്ക് മാറ്റാനാണ് അവര്‍ ഉപയോഗിച്ചത്. രണ്ടാം സഹസ്രാബ്ദം അമേരിക്കയിലും ആഫ്രിക്കയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മൂന്നാം സഹസ്രാബ്ദം ഏഷ്യയുടേതാണെന്നും അതിന്റെ തുടക്കം ഇന്ത്യയില്‍ നിന്നായിരിക്കുമെന്നുമാണ് അദ്ദേഹം ഇന്ത്യന്‍ മണ്ണില്‍ പ്രഖ്യാപിച്ചത്. ഇതിനായി ലോകമെമ്പാടുമുള്ള ക്രൈസ്തവ ശക്തികള്‍ വന്‍തോതില്‍ പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നുണ്ട്. ഇന്നത്തെ മതപരിവര്‍ത്തനം യുക്തിയിലല്ല, മറിച്ച് പണത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ‘ചങ്കായി സഭ’ (Changai Sabha) പോലെയുള്ള രോഗശാന്തി ശുശ്രൂഷകളിലൂടെയും വെള്ളം തളിച്ചാല്‍ രോഗം മാറുമെന്നൊക്കെയുള്ള വഞ്ചനാപരമായ രീതികളിലൂടെയും അവര്‍ ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു.

ഇസ്ലാമിക മതപരിവര്‍ത്തന ഭീഷണി അവസാനിച്ചുവെന്ന് ഞങ്ങള്‍ കരുതിയെങ്കിലും അത് പുതിയൊരു രൂപത്തില്‍ തിരിച്ചുവന്നിരിക്കുകയാണ്. ‘ദാറുല്‍ ഇസ്ലാം’ (ലോകത്തെ മുഴുവന്‍ ഇസ്ലാമികമാക്കുക) എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് അവരുടെ നേതൃത്വം പ്രവര്‍ത്തിക്കുന്നത്. നാം ഇപ്പോള്‍ ഇരിക്കുന്ന കേരളത്തില്‍ നിന്നാണ് ‘കേരള സ്റ്റോറി’ തുടങ്ങുന്നത്. ഇത് ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്ന ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് പെണ്‍കുട്ടികളെ ലക്ഷ്യം വച്ച് നടത്തുന്ന രാജ്യവ്യാപകമായ ഒരു ഗൂഢാലോചനയാണ്. ക്രൈസ്തവ മിഷണറിമാരുടെ അത്രയും പണമോ അല്ലെങ്കില്‍ യുക്തിയോ ഇല്ലാത്തതിനാലാണ് അവര്‍ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചുള്ള ചതിയിലൂടെയുള്ള മതപരിവര്‍ത്തന രീതി സ്വീകരിക്കുന്നത്.

ഈ രണ്ട് ഭീഷണികളെയും നേരിടാന്‍ വി.എച്ച്. പി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ‘ഘര്‍ വാപസി’ എന്ന പേരില്‍ ഞങ്ങള്‍ പുനര്‍മതപരിവര്‍ത്തനവും നടത്തുന്നു. ഹിന്ദു മതം ഉപേക്ഷിച്ചുപോയവരോട് സംസാരിക്കുമ്പോള്‍ മിക്കവരും വളരെ എളുപ്പത്തില്‍ തന്നെ തിരിച്ചുവരാന്‍ തയ്യാറാകുന്നു. എവിടെയൊക്കെ ഞങ്ങള്‍ക്ക് എത്താന്‍ കഴിയുന്നുണ്ടോ, അവിടെയെല്ലാം ആളുകള്‍ മടങ്ങിവരുന്നുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, ഞങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനേക്കാള്‍ വലിയൊരു സംഖ്യ ഇന്നും മതപരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ഭാരതീയ സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ വിദേശത്ത് താമസിക്കുന്ന ഹിന്ദുക്കളുടെ പങ്കിനെ വിശ്വഹിന്ദു പരിഷത്തിന്റെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍, എങ്ങനെ കാണുന്നു?

♠വിശ്വഹിന്ദു പരിഷത്ത് സ്ഥാപിക്കപ്പെട്ടതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിദേശത്ത് സ്ഥിരതാമസമാക്കിയ ഹിന്ദുക്കളുമായി ഒരു സംവാദം സാധ്യമാക്കുക എന്നതായിരുന്നു. ഇത് അധികം പഴക്കമില്ലാത്ത ഒരു ചരിത്രമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ കരിമ്പ് കൃഷിക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധാരാളം ഹിന്ദു കര്‍ഷകരെ കൊണ്ടുപോയിരുന്നു. മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, ഫിജി, സുരിനാം, ഗയാന, ട്രിനിഡാഡ്, ജമൈക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നും അവരുടെ തലമുറകള്‍ വസിക്കുന്നുണ്ട്. അന്ന് ഈ രാജ്യങ്ങളില്‍ ഹിന്ദുമതത്തിന് നിയമപരമായ അംഗീകാരമില്ലാതിരുന്നതിനാല്‍, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലര്‍ക്കും പള്ളികളെയോ മൗലവിമാരെയോ ആശ്രയിക്കേണ്ടി വന്നു. ഇതിന്റെ ഭാഗമായി പലരും ക്രിസ്തുമതത്തിലേക്കോ ഇസ്ലാമിലേക്കോ പരിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും ഹിന്ദുക്കളായി തന്നെ തുടരുന്നു. ‘ഗിര്‍മിറ്റിയ’ (Girmitiya) എന്നാണ് ഈ വിഭാഗം അറിയപ്പെടുന്നത്. 1947-ന് ശേഷം പ്രൊഫഷണലുകളുടെ വലിയൊരു സംഘം വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് കുടിയേറിയതോടെയാണ് രണ്ടാമത്തെ തരംഗം ഉണ്ടായത്.

നിലവില്‍ 29 രാജ്യങ്ങളില്‍ വി.എച്ച്.പി സജീവമാണ്. ഇതില്‍ 13 രാജ്യങ്ങളില്‍ അവിടുത്തെ നിയമപ്രകാരം വിശ്വഹിന്ദു പരിഷത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 16 രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ മികച്ച പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 70-ഓളം രാജ്യങ്ങളിലെ ഹിന്ദുക്കളുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുവരുന്നു. വിദേശത്ത് താമസിക്കുന്ന ഓരോ ഹിന്ദുവിനെയും ഭാരതത്തിന്റെ ‘സാംസ്‌കാരിക അംബാസഡര്‍മാരായി’ (Cultural Ambassadors) ആണ് ഞങ്ങള്‍ കാണുന്നത്. ഭാരതത്തിന്റെ സ്വത്വമെന്നത് ഹിന്ദുത്വമാണ്. അതിനാല്‍ തന്നെ ഭാരതീയ സംസ്‌കാരത്തിന്റെ ഓരോ വശവും ഹിന്ദു ജീവിതരീതിയുടെ പ്രതിഫലനം തന്നെയാണ്. അവര്‍ കേവലം സാംസ്‌കാരിക പ്രതിനിധികള്‍ മാത്രമല്ല, ആത്മീയമായും ഒരു പരിധിവരെ രാഷ്ട്രീയമായും ഭാരതത്തിന്റെ സന്ദേശം ലോകത്തെത്തിക്കുന്നവരാണ്.

അതേസമയം, രാഷ്ട്രീയമായ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ട്. അവര്‍ ഇപ്പോള്‍ മറ്റൊരു രാജ്യത്തെ പൗരന്മാരായതിനാല്‍, ഇന്ത്യയും ആ രാജ്യവും തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അവര്‍ തങ്ങള്‍ ജീവിക്കുന്ന രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ‘രാജാവിനേക്കാള്‍ വലിയ രാജഭക്തി’ കാണിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ അവരോട് പറയാറുണ്ട്. കാരണം രാഷ്ട്രമാണ് അവര്‍ക്ക് പ്രഥമം. എന്നാല്‍ സാംസ്‌കാരികമായും ആത്മീയമായും അവരുടെ വേരുകള്‍ എന്നും ഭാരതത്തിലായിരിക്കും. കുംഭമേളയോ അയോധ്യയോ കാശിയോ തിരുപ്പതിയോ ആകട്ടെ, അവരുടെ ആത്മീയ ജ്ഞാനത്തിനായി അവര്‍ എപ്പോഴും ഭാരതത്തിലേക്ക് നോക്കുന്നു. പലപ്പോഴും ഭാരതത്തിലുള്ള ഹിന്ദു കുടുംബങ്ങളേക്കാള്‍ കൂടുതല്‍ സജീവമായി ഹൈന്ദവ സംസ്‌കാരം പിന്തുടരുന്നത് വിദേശത്തുള്ള ഹിന്ദുക്കളാണെന്നതാണ് വസ്തുത. ഞങ്ങള്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന പങ്ക് അവര്‍ വളരെ പോസിറ്റീവായും സജീവമായും നിറവേറ്റുന്നുണ്ട്.

ഗ്രാമങ്ങളിലും ഗോത്രവര്‍ഗ മേഖലകളിലും വി.എച്ച്.പി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വയനാട്, അട്ടപ്പാടി തുടങ്ങിയ വന-ഗോത്ര മേഖലകളില്‍ സമാനമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ?

♠അതെ. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, പൂജനീയ ഗുരുജി വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ചപ്പോള്‍ പ്രധാനമായും കണക്കിലെടുത്ത പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു മതപരിവര്‍ത്തനം. ആ കാലഘട്ടത്തില്‍ ക്രൈസ്തവ മതപരിവര്‍ത്തനം പ്രധാനമായും ഗോത്രവര്‍ഗ മേഖലകളിലാണ് കേന്ദ്രീകരിച്ചിരുന്നത്. ഇസ്ലാമിക മതപരിവര്‍ത്തനം ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു; കാരണം 800 വര്‍ഷത്തോളം മുഗളര്‍ രാജ്യം ഭരിച്ചിരുന്നതിനാല്‍ അതിന്റെ സ്വാധീനം എല്ലായിടത്തും പ്രകടമായിരുന്നു. എന്നാല്‍ ക്രൈസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനം പ്രധാനമായും വനവാസി മേഖലകളിലായിരുന്നു. അതുകൊണ്ടുതന്നെ അത്തരം പ്രദേശങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി.

ഗോത്രവര്‍ഗ മേഖലകളിലെ ഓരോ കൊച്ചു ഗ്രാമങ്ങളിലേക്കും പ്രാഥമിക വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വി.എച്ച്.പി ഒരു പദ്ധതി ആവിഷ്‌കരിച്ചു. ‘ഏകല്‍ വിദ്യാലയ’ (Ekal Vidyalaya) എന്നാണ് ഈ പദ്ധതിയുടെ പേര്. ഒരു അധ്യാപകന്‍ മാത്രമുള്ള ഇത്തരം പ്രൈമറി സ്‌കൂളുകള്‍ ഗ്രാമങ്ങളിലെ കുഗ്രാമങ്ങളില്‍ പോലും ഞങ്ങള്‍ ആരംഭിച്ചു. ഞാന്‍ ഏകല്‍ വിദ്യാലയത്തിന്റെ ദേശീയ അധ്യക്ഷനായിരുന്ന സമയത്ത്, ഇന്ത്യയിലെ ആകെ ഗ്രാമങ്ങളുടെ ഏതാണ്ട് 20 ശതമാനത്തോളം വരുന്ന, അതായത് ഒരു ലക്ഷത്തി അയ്യായിരത്തോളം (1,05,000) ഗ്രാമങ്ങളില്‍ ഞങ്ങള്‍ ഈ വിദ്യാലയങ്ങള്‍ നടത്തിയിരുന്നു.

ഈ വിദ്യാലയങ്ങളിലൂടെ ഗോത്രവര്‍ഗ സമൂഹങ്ങളുമായി ബന്ധപ്പെടാനും അവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താനും ഞങ്ങള്‍ക്ക് സാധിച്ചു. ഒരു കാര്യം എനിക്ക് സന്തോഷത്തോടെ പങ്കുവെക്കാന്‍ കഴിയും; ഏകല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരിടത്തും പിന്നീട് മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. എന്ന് മാത്രമല്ല, അത്തരം മേഖലകളില്‍ ധാരാളം ‘ഘര്‍ വാപസി’ (തിരിച്ചുവരവ്) സംഭവങ്ങള്‍ നടക്കാനും ഇത് കാരണമായി.

കേരളത്തെക്കുറിച്ച് ചോദിച്ചാല്‍, ഇതേ ‘ഏകല്‍ വിദ്യാലയ’ സംവിധാനം വഴി ഞങ്ങള്‍ വയനാട്ടിലും ഇടുക്കിയിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വി.എച്ച്.പിയുടെ സംഘടനാ ഭാഷയില്‍ ‘വിഭാഗ്’ എന്ന് വിളിക്കുന്ന ഈ ജില്ലകളില്‍ (വയനാട്, ഇടുക്കി) വിദ്യാലയങ്ങളിലൂടെ ഞങ്ങള്‍ ഗോത്രവര്‍ഗ മേഖലകളിലേക്ക് കടന്നുചെന്നു. വിദ്യാഭ്യാസത്തിന് പുറമെ വിവിധ സേവന പദ്ധതികളും അവിടെ നടപ്പിലാക്കുന്നുണ്ട്. ഈ മേഖലകളില്‍ വളരെ സജീവമായ പ്രവര്‍ത്തനങ്ങളാണ് വി.എച്ച്.പി ഇപ്പോള്‍ നടത്തിവരുന്നത്.

ഏകല്‍ വിദ്യാലയ പദ്ധതിയിലൂടെ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം എത്തിച്ചേര്‍ന്നിട്ടുണ്ടല്ലോ. വിദ്യാഭ്യാസത്തിന് പുറമേ, സംസ്‌കാരത്തിനും ശാക്തീകരണത്തിനുമാണ് അതില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം പൂര്‍ണ്ണമായും മാറിമറിഞ്ഞ ഏതെങ്കിലും ഒരു വ്യക്തിയെയോ ഗ്രാമത്തെയോ കുറിച്ചുള്ള ഉദാഹരണം പങ്കുവെക്കാമോ?

♠ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘടന എന്ന നിലയില്‍, വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഞങ്ങള്‍ ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്. അവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഞങ്ങള്‍ക്ക് കൃത്യമായ സംവിധാനവുമുണ്ട്. ഏകല്‍ വിദ്യാലയങ്ങള്‍ വഴി ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യം, ശാക്തീകരണം, സംസ്‌കാരം എന്നിവയില്‍ ഞങ്ങള്‍ നടത്തിയ ഇടപെടലുകള്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകളില്‍ നക്‌സലിസവും ഇടത് തീവ്രവാദവും അതിന്റെ ഉച്ചസ്ഥായിയില്‍ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ആ പ്രദേശങ്ങളില്‍ ഭയമില്ലാതെ സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നത് ഏകല്‍ വിദ്യാലയത്തിലെ വളണ്ടിയര്‍മാര്‍ക്കും അധ്യാപകര്‍ക്കും മാത്രമായിരുന്നു. ഇതിനൊരു കാരണമുണ്ട്; ഈ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന കുട്ടികളില്‍ ഭൂരിഭാഗവും അവിടുത്തെ നക്‌സല്‍ കേഡര്‍മാരുടെ മക്കളായിരുന്നു. സാഹചര്യങ്ങള്‍ കൊണ്ടോ നിര്‍ബന്ധിതമായോ ഒക്കെ തോക്കെടുത്തവരാണെങ്കിലും, തങ്ങളുടെ മക്കള്‍ നന്നായി പഠിക്കണമെന്നും അവര്‍ മാന്യമായ സിവില്‍ ജീവിതം നയിക്കണമെന്നും ആ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു. ഏകല്‍ വിദ്യാലയങ്ങളെ തൊട്ടാല്‍ തങ്ങളുടെ അണികള്‍ക്കിടയില്‍ തന്നെ കലാപമുണ്ടാകുമെന്ന് നക്‌സല്‍ നേതൃത്വത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് ഞങ്ങളെ തടയാന്‍ കഴിഞ്ഞില്ല.

ഞങ്ങളുടെ ഈ ഇടപെടലുകളിലൂടെ നിരവധി നക്‌സലൈറ്റുകളെ ആയുധം ഉപേക്ഷിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും പ്രേരിപ്പിക്കാന്‍ സാധിച്ചു. ആ മേഖലകളില്‍ നിന്ന് ഇടതുതീവ്രവാദം തുടച്ചുനീക്കാനായതിന്റെ ഏക കാരണം ഇതാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, എങ്കിലും അതൊരു പ്രധാന ഘടകമായിരുന്നു എന്നത് നിസ്തര്‍ക്കമാണ്.

ഗ്രാമങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ ഏകല്‍ വിദ്യാലയങ്ങള്‍ വഴിയൊരുക്കി. കാടിനുള്ളിലെ കുഗ്രാമങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പോകാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് ഏകല്‍ വിദ്യാലയങ്ങള്‍ അടിസ്ഥാന വിദ്യാഭ്യാസം നല്‍കി. അവിടെ നിന്ന് നാലോ അഞ്ചോ വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 11-12 വയസ്സാകുമ്പോള്‍ അവര്‍ക്ക് ദൂരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോയി ഉപരിപഠനം നടത്താന്‍ ക്ഷമതയുണ്ടായി.

ഇന്ന് അവരില്‍ പലരും മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സര്‍പ്പഞ്ചുമാരും എം.എല്‍.എമാരുമൊക്കെയായി മാറുകയും ചെയ്തു. ശാരീരികക്ഷമത ഉണ്ടായിട്ടും വിദ്യാഭ്യാസമില്ലാത്തതിനാല്‍ സൈന്യത്തിലോ പാരാമിലിട്ടറി ഫോഴ്‌സിലോ (CRPF, BSF, ITBP) ചേരാന്‍ കഴിയാതിരുന്ന ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഏകല്‍ വിദ്യാലയങ്ങള്‍ തുണയായി. അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചതോടെ അവര്‍ സൈന്യത്തിന്റെ ഭാഗമായി മാറി. അധ്യാപകരായും പരിശീലകരായും സൂപ്പര്‍വൈസര്‍മാരായും ഏകല്‍ വിദ്യാലയങ്ങളില്‍ തന്നെ പൂര്‍ണ്ണസമയ വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കുന്നവരും നിരവധിയാണ്. ചുരുക്കത്തില്‍, ഗോത്രവര്‍ഗ മേഖലകളിലെ സാമ്പത്തികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ വശങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഏകല്‍ വിദ്യാലയങ്ങള്‍ക്ക് സാധിച്ചു. മതപരിവര്‍ത്തനം തടയുക എന്ന ഞങ്ങളുടെ ആത്യന്തിക ലക്ഷ്യത്തിലും ഞങ്ങള്‍ വലിയൊരളവ് വിജയിച്ചു.

(തുടരും)

Tags: MAGCOMബജ്‌റംഗ് ലാല്‍ ബാഗ്രവിശ്വഹിന്ദുവിന്റെ വിശ്വശബ്ദം
ShareTweetSendShare

Related Posts

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

നവതി കടന്ന നാരീരത്‌നം

നിമിത്ത മാത്രം ഭവ സവ്യസാചിൻ

നവതി കടന്ന നാരീരത്‌നം

നവതി കടന്ന നാരീരത്‌നം

മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം

മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഒരു രാജ്യം ഒരു ജനത ഒരൊറ്റ വികാരം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies