നിറപറവെക്കു, നറുനെയ്യും പാര്‍ന്നു
നിറന്നു കത്തട്ടെ നിലവിളക്കുകള്‍!
അരിച്ചാന്തു നന്നായണിഞ്ഞ പൂമുറ്റം
മണിപ്പന്തല്‍ നോക്കിച്ചിരിച്ചുനില്‍ക്കട്ടെ
മുഴങ്ങട്ടെ വാദ്യം കിലുങ്ങട്ടെ മണി
ഉടുക്കുപാട്ടിന്റെയലയിളകട്ടെ
ഒരുക്കുക വേഗം മണിപീഠം, പട്ടും-
വിരിച്ചുപൂക്കളും വിതറിയുല്‍സുകം
എടുക്ക വാല്‍ക്കിണ്ടി തെളിനീരും നിറ-
ച്ചണിയായി താലപ്പൊലിക്കാര്‍ നില്‍ക്കട്ടെ!
ഇതെന്തിനാണെന്നും വരുന്നതാരെന്നും.
പറഞ്ഞിടാമെന്റെ സഹജരേ കേള്‍പ്പിന്‍,
പടരൂ, മജ്ഞാനതിമിരമാറ്റുവാ-
നറിവാ, മക്ഷരങ്ങളില്‍ വിളങ്ങുന്ന-
പ്രഭയായ്, വിദ്യയായ്, കവിതയായ് വാണീ-
ഭഗവതിയുടെയെഴുന്നള്ളത്തായി!






















