Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഉണർന്നുയരുന്ന ഹിന്ദുത്വം ലോകത്തിന് വഴികാട്ടും

ജി.വി.ഗിരീഷ്‌കുമാർജി.വി.ഗിരീഷ്‌കുമാർ
13 March 2026

വർഷപ്രതിപദ
മാർച്ച് 19

Google NewsAdd Kesari Weekly as a preferred source on Google

ആംഗലേയവര്‍ഷം 2026 മാര്‍ച്ച് മാസം 19-ാം തീയതിയാണ് യുഗാബ്ദം 5128 ചൈത്രമാസം 1-ാം തീയതി. കലിയുഗം 5128 ലെ വര്‍ഷാരംഭ ദിനമായ വര്‍ഷപ്രതിപദാ ദിനമാണ്. ശൈത്യകാലം മാറി വസന്തകാലത്തിന്റെ ആരംഭമാണ് നാം ഭാരതീയര്‍ പുതുവര്‍ഷമായി ആചരിക്കുന്നത്. ഭാരതമെമ്പാടും വര്‍ഷപ്രതിപദ, ഉഗാദി, യുഗാദി, ബിഹു, വിഷു തുടങ്ങിയ പേരുകളില്‍ പ്രാദേശികമായ തീയതികളിലെ വ്യത്യാസങ്ങളോടെ നാം ഈ ദിനം ആഘോഷിച്ചു വരുന്നു. അക്രമകാരികളായ ശാകന്മാരെ തോല്പിച്ച് ഭാരതം വിജയം വരിച്ചതും ഈ സുദിനത്തിലാണ്. അങ്ങിനെ ശകവര്‍ഷാരംഭവും ഈ ദിനം തന്നെ. ഉണര്‍വിന്റെ, പ്രത്യാശയുടെ, മാറ്റത്തിന്റെ പ്രതീകമായി യുഗാദി ആഘോഷിക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ പൂജനീയ ഡോക്ടര്‍ കേശവബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനവും. 1889 ലെ വര്‍ഷപ്രതിപദാ ദിനത്തിലാണ്. നാഗ്പൂരിലെ ഒരു സാധാരണ കുടുംബത്തില്‍ ബലിറാം പന്ഥ്, രേവതീഭായി ദമ്പതികളുടെ അഞ്ചാമത്തെ പുത്രനായി കേശവബലിറാം ഹെഡ്‌ഗേവാര്‍ ജനിച്ചത്. മദ്ധ്യഭാരതത്തില്‍ അക്കാലത്ത് പടര്‍ന്നുപിടിച്ച പ്ലേഗ് രോഗബാധയില്‍ നാഗ്പൂര്‍ നഗരത്തില്‍ മരണപ്പെട്ടവരുടെ അനന്തരകര്‍മ്മങ്ങള്‍ നടത്തുന്നതിനിടയില്‍ ബലിറാം പന്ഥ് രോഗബാധിതനായി. ഒപ്പം തന്നെ ഭാര്യ ശ്രീമതി രേവതീഭായിയും രോഗബാധിതയായി. രണ്ടുപേരും ദിവംഗതരാവുകയും ചെയ്തു. ചെറിയച്ഛന്‍ ആബാജി ഹെഡ്‌ഗേവാറിന്റെ പരിലാളനത്തില്‍ ദാരിദ്ര്യത്തിന്റെ അന്തരീക്ഷത്തില്‍ ബാല്യകാലം. അതായിരുന്നു കൊച്ചു കേശവന്റെ ഗാര്‍ഹിക അന്തരീക്ഷം.

വിളയുടെ ഗുണം വിത്തില്‍ നിന്നുതന്നെ അറിയാം എന്നതുപോലെ ശൈശവദശയില്‍ത്തന്നെ ചില സവിശേഷ ഗുണങ്ങള്‍ കേശവന്‍ പ്രകടിപ്പിച്ചിരുന്നു. വിക്ടോറിയ രാജ്ഞിയുടെ ജന്മദിനത്തില്‍ നല്‍കിയ ലഡു ദിവസം മുഴുവന്‍ കയ്യില്‍ കരുതിയശേഷം ഓടയില്‍ വലിച്ചെറിഞ്ഞ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥി, ഇന്‍സ്‌പെക്ടര്‍ സ്‌കൂളില്‍ പരിശോധനയ്ക്കുവന്നപ്പോള്‍ സ്‌കൂളിലെ കുട്ടികളെക്കൊണ്ട് വന്ദേമാതരം മുഴക്കിക്കുന്നതിന് സൂത്രധാരത്വം വഹിച്ചതിന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി, പഠനത്തിലും സൗഹൃദത്തിലും സേവനതല്പരതയിലും അഗ്രഗണ്യനായ ബാലന്‍, ബാലചാപല്യത്തിലെ വികൃതിയില്‍ പോലും മുറി അടച്ചിരുന്നു കൂട്ടുകാരൊന്നിച്ച് തുരംഗം നിര്‍മ്മിച്ച് സീതാബര്‍ഡികോട്ടയിലെ യൂണിയന്‍ ജാക്ക് അഴിച്ചുമാറ്റി ഭഗവപതാക നാട്ടാന്‍ കഴിയും എന്നു കരുതി മുറി കുത്തിക്കുഴിക്കാന്‍ ശ്രമിച്ച ബാലന്‍ എന്നിങ്ങനെ അനേകം സംഭവങ്ങള്‍ കേശവന്റെ കുട്ടിക്കാലത്ത് നടന്നതായി ചരിത്രം പറയുന്നു. പില്‍ക്കാലത്ത് വൈദ്യപഠനത്തിനായി തിരഞ്ഞെടുത്തതാകട്ടെ വിപ്ലവകാരികളുടെ കാശി എന്നറിയപ്പെടുന്ന കല്‍ക്കത്തയും. ഭാരത സ്വാതന്ത്ര്യപ്രസ്ഥാനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച ബാല്യവും യൗവ്വനവും. ഊണിലും ഉറക്കത്തിലും ഭാരതസ്വാതന്ത്ര്യം സ്വപ്‌നം കണ്ടുകൊണ്ടുള്ള ജീവിതമായിരുന്നു കേശവന്റേത്. കല്‍ക്കത്ത കേന്ദ്രമാക്കി അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന അനുശീലന്‍സമിതി എന്ന വിപ്ലവ സംഘടനയുടെ അംഗമാകാനുള്ള യോഗ്യത നേടിയ ചുരുക്കം ചില യുവാക്കളില്‍ ഒരാളായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കേശവന്‍. അദ്ദേഹം ‘കോകന്‍’ എന്ന അപരനാമത്തില്‍ ആണ് പ്രവര്‍ത്തിച്ചത്. അനേകം സായുധവിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച വിവരങ്ങള്‍ പില്‍ക്കാലത്ത് പുറത്തുവന്നിട്ടുണ്ട്. ഈ ബന്ധം പഠനശേഷം നാഗ്പൂരില്‍ തിരിച്ചെത്തിയിട്ടും തുടര്‍ന്നിരുന്നു.

ADVERTISEMENT

യുവഡോക്ടറായി തിരികെ എത്തിയ കേശവനെ നാട്ടുകാര്‍ ആദരവോടെ ഡോക്ടര്‍ജി എന്നു വിളിക്കാന്‍ തുടങ്ങി. ആതുരസേവന രംഗത്ത് ഡോക്ടറായി പ്രവര്‍ത്തിക്കുന്നതിനുപകരം അദ്ദേഹം സമൂഹത്തിന്റെ രോഗം ചികിത്സിക്കുന്നതിനുള്ള സാമൂഹ്യ പ്രവര്‍ത്തനം തിരഞ്ഞെടുത്തു. ഒപ്പം തന്നെ വൈവാഹികജീവിതവും വേണ്ട എന്നു തീരുമാനിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ജനകീയമുഖമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി. ഒരിക്കല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ നടത്തിയ പ്രസംഗത്തിന് എടുത്ത കേസിന്റെ വിചാരണവേളയില്‍ അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ യഥാര്‍ത്ഥ പ്രസംഗത്തേക്കാള്‍ നിയമവിരുദ്ധമാണെന്നാണ് ജഡ്ജി വിധിച്ചത്. ആയത് അദ്ദേഹത്തെ തടവുശിക്ഷയിലേക്ക് നയിക്കുകയും ചെയ്തു.

1920ല്‍ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തിന്റെ ചിട്ടയായ നടത്തിപ്പിന് നാഗ്പൂര്‍ പ്രദേശത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോക്ടര്‍ജി മുഖ്യപങ്ക് വഹിച്ചിരുന്നു. ആ സമ്മേളനത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ സ്വരാജ് എന്ന പ്രമേയം ഡ്രാഫ്റ്റ് ആയി അവതരിപ്പിക്കപ്പെടുകയുണ്ടായി. ചില കാരണങ്ങളാല്‍ പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല. ഡ്രാഫ്റ്റ് കമ്മറ്റിയില്‍ ഡോക്ടര്‍ജിയും ഉണ്ടായിരുന്നു.

വിപ്ലവകാരികളോടൊത്തുള്ള പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായുള്ള പ്രവര്‍ത്തനം ഇവയിലെല്ലാം ദര്‍ശിച്ച ചില പോരായ്മകള്‍ അദ്ദേഹത്തെ ചിന്തിപ്പിച്ചിരിക്കാം. എല്ലാ നേതാക്കളോടും അദ്ദേഹം ഉന്നയിച്ച ചില സംശയങ്ങളുണ്ടായിരുന്നു. നമ്മുടെ രാഷ്ട്രം എങ്ങിനെ അസ്വതന്ത്രയായി? സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം വീണ്ടും പാരതന്ത്ര്യത്തിലാകാതിരിക്കാന്‍ എന്തു നടപടികളാണ് ഉള്ളത് തുടങ്ങിയുള്ളവയായിരുന്നു അവ. ഇതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ മേല്‍പ്പറഞ്ഞ നേതാക്കന്മാര്‍ക്കൊന്നും കഴിഞ്ഞില്ല. കൂടാതെ വന്ദേമാതരത്തെ എതിര്‍ത്തുകൊണ്ട് അലി സഹോദരന്മാര്‍ വേദിവിട്ടിറങ്ങിപ്പോയത്, ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ച കോണ്‍ഗ്രസ് സമീപനം, തത്ഫലമായി രാജ്യമെമ്പാടും ഹിന്ദുക്കള്‍ക്ക് നേരേയുണ്ടായ കലാപങ്ങള്‍ – മലബാര്‍ ഉള്‍പ്പെടെ, ഇസ്ലാംവിട്ട് ഹിന്ദു ആയവരെ ശുദ്ധിക്രിയ നടത്തിയ ആര്യസമാജപ്രവര്‍ത്തകനായ സ്വാമി ശ്രദ്ധാനന്ദനെ കുത്തിക്കൊന്ന കാപാലികരെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതൃത്വം, ധീരവിപ്ലവകാരികളായ ഭഗത്‌സിംഗ്, രാജ്ഗുരു തുടങ്ങിയ വരെ രക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ നിഷ്‌ക്രിയത, ഇങ്ങനെ ദേശീയവാദികളെ അസ്വസ്ഥരാക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ ഭാരതത്തില്‍ അരങ്ങേറി. ഹിന്ദുവിരുദ്ധ കലാപങ്ങളെ അപലപിച്ച കോണ്‍ഗ്രസ് നേതാക്കളെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ പുറത്താകുകയോ ചെയ്തു. മേല്‍ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നുപോകുന്നതില്‍ നിന്നും പലരേയും അകറ്റിയിരുന്നു. സുഭാഷ് ചന്ദ്രബോസ് ഐഎന്‍എ ഉണ്ടാക്കി പ്രവര്‍ത്തിച്ചത്, ഹിന്ദു മഹാസഭയുണ്ടായത്, വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് പലതിനും രൂപഭേദം സംഭവിച്ചത്, എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ഡോക്ടര്‍ജി സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ രാഷ്ട്രം നേരിട്ടുകൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സജീവ സമൂഹ്യപ്രവര്‍ത്തനനേതൃത്വത്തില്‍ നിന്നും ഒട്ടൊന്ന് ഒഴിഞ്ഞുനിന്നു ഒരുതരത്തില്‍ പറഞ്ഞാല്‍, ധ്യാനമനനാദി പ്രക്രിയകളിലൂടെയാകാം അദ്ദേഹം പ്രശ്‌നപരിഹാരാര്‍ത്ഥം ഒറ്റമൂലി നിര്‍ദ്ദേശിച്ചു. അതാണ് സംഘം. വ്യക്തികളില്‍ പരിവര്‍ത്തനം ഉണ്ടാക്കുക – വ്യക്തിനിര്‍മ്മാണം നടത്തുക എന്ന ലക്ഷ്യത്തില്‍ രാഷ്ട്രീയ സ്വയംസേവകസംഘം സ്ഥാപിക്കപ്പെട്ടു. ആയിരക്കണക്കിനു വര്‍ഷം കൊണ്ടു പതിനായിരക്കണക്കിന് കാരണങ്ങളാല്‍ ഛിന്നഭിന്നമായി നില്‍ക്കുന്ന ഈ ഹിന്ദു സമാജത്തെ വ്യക്തിനിര്‍മ്മാണം നടത്തി സംഘടിപ്പിക്കുക എന്ന സവിശേഷ ദൗത്യം ഡോക്ടര്‍ജി നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

ചിരപുരാതനമായ ഈ ഹിന്ദു സംസ്‌കാരത്തില്‍ നിലവിലുള്ള ആശയങ്ങളെത്തന്നെയാണ് സംഘത്തിലൂടെ നടപ്പാക്കാന്‍ നിശ്ചയിച്ചത്. സംഘടനയാണ് ശക്തി എന്ന ആശയം പുരാതനകാലം മുതല്‍ തന്നെ ഉള്ളതാണ്. വേദങ്ങള്‍ പറഞ്ഞു ‘സംഗച്ഛദ്ധ്വം’, ശ്രീ ബുദ്ധഭഗവാന്‍ പറഞ്ഞു ‘സംഘംശരണം ഗച്ഛാമി’. സംഘടനയുടെ ആവശ്യകതയെക്കുറിച്ച് സ്വാമിവിവേകാനന്ദന്‍ അനേകം സന്ദര്‍ഭങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദ്യകൊണ്ട് പ്രബുദ്ധരാകുക. സംഘടിച്ച് ശക്തരാകുക എന്ന് നാരായണ ഗുരുദേവന്‍ പറഞ്ഞു. ആനിബസന്റ്, ഭഗിനി നിവേദിത തുടങ്ങി അനേകം ഋഷിവര്യന്മാരും മഹാന്മാരും സംഘടന എന്ന ബീജമന്ത്രം നമുക്ക് തന്നിരുന്നു. എല്ലാവരും അവരവരുടെ പ്രവര്‍ത്തനരംഗത്ത് സംഘടന ഉണ്ടാക്കുകയും ചെയ്തിരുന്നു. അവയെല്ലാം സമാജത്തിലെ സംഘടനകളായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട് ശുഷ്‌കമായിപ്പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. ഉദ്ദേശലക്ഷ്യങ്ങളെ പൂര്‍ത്തിയാക്കുന്നതിന്റെ വേഗത മന്ദീഭവിച്ചു പോയതായിക്കാണാം.

ഇതിനുകാരണം ജന്മം കൊണ്ടുതന്നെ സംഘടിത സ്വഭാവം പുലര്‍ത്തുന്ന സെമറ്റിക് മതങ്ങളും അതിന്റെ ആശയങ്ങളെ പിന്‍പറ്റുന്ന സാമ്രാജ്യങ്ങളും സംഘടിതശക്തിയായി മറുവശത്ത് ലോകം മുഴുവന്‍ വ്യാപിച്ചതിനാലാണ്. ‘സംഘേശക്തി കലൗയുഗേ’ എന്ന ആപ്തവാക്യത്തില്‍ ശക്തി ആസുരികമായാലും ദൈവികമായാലും സംഘടിച്ചു കഴിഞ്ഞാല്‍ കലിയുഗത്തില്‍ സ്വാധീനം ഉണ്ടാകും എന്ന വശം കൂടി കണക്കിലെടുക്കണം. കഴിഞ്ഞ 1200-ല്‍ അധികം വര്‍ഷങ്ങളായി സംഘടിത ശക്തി ആസുരിക പക്ഷത്തായിരുന്നു. അവര്‍ സ്വാധീനം ഉണ്ടാക്കിയത് ആശയപരമായ പൂര്‍ണ്ണത കൊണ്ടല്ല മറിച്ച് സംഘടിതശക്തിയുടെ ഹുങ്ക് കൊണ്ടാണ്. അതിനെതിരെ ഒട്ടൊക്കെ പൊരുതിനിന്നത് ഭാരതം മാത്രമായിരുന്നു. ഋഷിവര്യന്മാരുടെ കാരുണ്യം ഒന്നുകൊണ്ടുമാത്രം. ദീര്‍ഘകാലത്തെ അടിമത്തത്തിന്റെ ഫലമായി സമൂഹത്തില്‍ ഉണ്ടായ അപകര്‍ഷതാബോധം മാറ്റുന്നതിന് വേണ്ട പ്രവര്‍ത്തനം വ്യക്തിനിര്‍മ്മാണം മാത്രമാണ് എന്ന് ഡോക്ടര്‍ജി കാണിച്ചുതന്നു.

സംഘം സമാജത്തിന്റെ സംഘടന ആയി, സമാജത്തിലെ സംഘടന അല്ല. സാധാരണയില്‍ സാധാരണക്കാരനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലളിതമായ സംഘടനാചിട്ടകള്‍ സംഘത്തില്‍ ഉള്‍ക്കൊള്ളിച്ചു. അതിലൂടെ നിഷ്ഠാവാന്മാരായ ദേവദുര്‍ല്ലഭ കാര്യകര്‍ത്താക്കള്‍ സൃഷ്ടിക്കപ്പെട്ടു. ഒരു കാലത്ത് അപകര്‍ഷതാബോധത്തില്‍ ആണ്ടുകിടന്നിരുന്ന ഹിന്ദുസമൂഹം നട്ടെല്ല് നിവര്‍ത്തി തലയുയര്‍ത്തി നിന്ന് ‘ഞാന്‍ ഹിന്ദുവാണ്’ എന്നും ഇത് ഹിന്ദുരാഷ്ട്രമാണെന്നും പറയാന്‍ തുടങ്ങിയത് 1925ല്‍ തുടങ്ങിയ ശക്തിയുടെ നിര്‍മ്മാണത്തിന്റെ ഫലമായാണ്. എവിടെ തുടങ്ങണം എന്ന കാര്യത്തില്‍ ഡോക്ടര്‍ജിക്ക് സംശയം ഇല്ലായിരുന്നു. സ്വയം ആദര്‍ശത്തിന്റെ മൂര്‍ത്തി ആയിത്തീരുക എന്ന മാതൃക കാണിച്ചുകൊടുത്തു. ലക്ഷ്യം എന്താകണം എന്നതിന് അദ്ദേഹം പറഞ്ഞു ‘രാഷ്ട്രത്തിന്റെ പരമവൈഭവം’. മാര്‍ഗ്ഗം എന്താകണം – വ്യക്തിനിര്‍മ്മാണം. ശാഖയിലൂടെ എത്രകാലംവരെ? ഡോക്ടര്‍ജി പറഞ്ഞു: ”ഗ്രാമജനസംഖ്യയുടെ ഒരു ശതമാനവും നഗര ജനസംഖ്യയുടെ മൂന്ന് ശതമാനവും സ്വയംസേവകരാകുന്നതുവരെ.” ഇപ്പറയുന്ന സമയത്തും രാജ്യത്ത് ആകെ സ്വയംസേവകരുടെ എണ്ണം ഒരു കോടി പോലും എത്തിയിട്ടില്ല എന്നു മനസ്സിലാക്കുമ്പോള്‍ ഡോക്ടര്‍ജിയുടെ ദീര്‍ഘവീക്ഷണം എത്രത്തോളം ആയിരുന്നു എന്നു മനസ്സിലാകും.

ആധുനിക കാലഘട്ടത്തില്‍ ഹിന്ദു സംസ്‌കാരത്തെ ആവിഷ്‌കരിക്കേണ്ടത് എങ്ങിനെ ആയിരിക്കണം എന്ന് അനേകം ഋഷിവര്യന്മാരും മഹാന്മാരും ഉപദേശിച്ചിട്ടുണ്ട്. സംഘം അവയെല്ലാം ആചരിച്ച് പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ആദര്‍ശം പറയുകയല്ല അനുഷ്ഠിച്ച് കാണിക്കുക എന്ന പദ്ധതി സംഘത്തില്‍ സഹജമായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ജാതി-വര്‍ഗ്ഗ-വര്‍ണ്ണ വിവേചനങ്ങള്‍ക്കെതിരെ സംഘം മുദ്രാവാക്യം മുഴക്കുകയല്ല ചെയ്തത്. നേരിട്ട് സംഘത്തിനുള്ളില്‍ നടപ്പാക്കുകയാണ് ചെയ്തത്. അതനുസരിച്ച് സമാജവും അനുകരിച്ചു. 100 വര്‍ഷത്തെ തുടര്‍ച്ചയായ സാധനയിലൂടെ സംഘം ഡോക്ടര്‍ജിയുടെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. സംഘടിതമായ ധാര്‍മ്മികശക്തി സമാജത്തില്‍ സൃഷ്ടിക്കുക എന്ന ഈശ്വരീയകാര്യം നമ്മുടെ മുന്നില്‍ അവതരിപ്പിച്ച ഡോക്ടര്‍ജിയുടെ ജീവിതം ഇന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മാര്‍ഗ്ഗദര്‍ശിയായി, ആദര്‍ശത്തിന്റെ കെടാവിളക്കായി നില്‍ക്കുന്നു എന്നത് അത്ഭുതകരമായ വസ്തുതയാണ്. 100 വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തയാക്കിക്കഴിഞ്ഞ വേളയില്‍ ആദര്‍ശപഥത്തില്‍ ഇനിയും ബഹുദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്.

 

Tags: വര്‍ഷപ്രതിപദ
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies