Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

അറിയുക മുസ്ലീംലീഗിന്റെ തനിനിറം

സി.രാഘവന്‍

Print Edition: 31 January 2020

 

പൗരത്വ നിയമ ഭേദഗതിയില്‍ ഇന്ത്യയിലെ ഏതെങ്കിലും വ്യക്തിക്കോ മതവിഭാഗത്തിനോ ഹാനികരമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എന്താണെന്നു പറയാതെ വര്‍ഗ്ഗീയ ലഹളകളും അക്രമങ്ങളും ആവര്‍ത്തിക്കാനുള്ള ശ്രമം മുസ്ലീംലീഗും മറ്റു വര്‍ഗ്ഗീയ സംഘടനകളും തുടരുകയാണ്. മുസ്ലീംലീഗിന്റെ മുന്‍കാല ചരിത്രം അറിയാവുന്നവര്‍ക്ക് അവരുടെ ഗൂഢലക്ഷ്യം എന്താണെന്ന് വ്യക്തമായി അറിയാവുന്നതാണ്. വര്‍ഗ്ഗീയ ആക്രമണങ്ങളും ഭാരതത്തിനും ദേശീയ ജനതയ്ക്കും ഉണ്ടാക്കിയ നാശനഷ്ടങ്ങളും ദേശീയ ജനതയെ കൊന്നൊടുക്കിയതിന്റെ കണക്കുകളും മുസ്ലീംലീഗിന്റെ തനിനിറം വ്യക്തമാക്കുന്നതാണ്.

സ്വാതന്ത്ര്യസമരത്തെ പരാജയപ്പെടുത്തുവാനും ഹിന്ദുമുസ്ലീം വര്‍ഗ്ഗീയത സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം തുടര്‍ന്നുപോകാനുമുള്ള ബ്രിട്ടീഷുകാരന്റെ ഗൂഢലക്ഷ്യത്തിന് സഹായകരമാകാനുമാണ് മുസ്ലീംലീഗ് എന്ന ദേശവിരുദ്ധ, ഹിന്ദുവിരുദ്ധ സംഘടന രൂപീകൃതമായത്. സ്വാതന്ത്ര്യസമരത്തേയും സ്വാതന്ത്ര്യസമരസേനാനികളേയും ഒറ്റിക്കൊടുക്കാനും അതിനു പ്രതിഫലമായി ബ്രിട്ടീഷുകാരനില്‍നിന്ന് അനര്‍ഹമായ പല നേട്ടങ്ങളും ഉണ്ടാക്കുവാനും ഹിന്ദുക്കള്‍ക്ക് എതിരെ കൊലപാതകപരമ്പര നടത്തുവാനും മുസ്ലീലീഗ് ശ്രമിക്കുകയുണ്ടായി. പാകിസ്ഥാന്‍ എന്ന പ്രത്യേക രാജ്യം അവകാശപ്പെടാന്‍ ലീഗുകാരന്‍ പറഞ്ഞ കാരണം എന്തെന്ന് നോക്കാം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചാല്‍ അവിടെ കാഫറിങ്ങളായ ഹിന്ദുക്കളുടെ ഭരണം വരുമെന്നും കാഫറിങ്ങളുടെ ഭരണത്തിനു കീഴില്‍ മുസ്ലീങ്ങള്‍ ജീവിക്കുക എന്നത് ഹറാമാണെന്നും അതിനാല്‍ ഇന്ത്യയെ വെട്ടിമുറിച്ച് പാകിസ്ഥാന്‍ എന്ന പ്രത്യേക രാജ്യം മുസ്ലീങ്ങള്‍ക്കായി വേണമെന്നുമാണ് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

സ്വാതന്ത്ര്യസമരത്തെ എതിര്‍ത്ത ലീഗിനെ പ്രീതിപ്പെടുത്തി പിന്തുണനേടാന്‍ കോണ്‍ഗ്രസ് അനര്‍ഹമായ പല ആനുകൂല്യങ്ങളും ലീഗുകാരന് അനുവദിച്ചു കൊടുക്കാന്‍ തയ്യാറായി. അതില്‍ ഒന്നായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പിന്തുണയും സഹായസഹകരണങ്ങളും. മുസ്ലീങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെ തിരിയുമെന്ന് പ്രതീക്ഷിച്ച് കോണ്‍ഗ്രസ്സ് നല്‍കിയ ഈ സഹായസഹകരണങ്ങള്‍ക്ക് കിട്ടിയത് എന്തായിരുന്നുവെന്നു നോക്കുക. വിഷസര്‍പ്പത്തിന് പാല് കൊടുത്താല്‍ തിരിച്ചു കിട്ടുന്നത് വിഷമായിരിക്കുമല്ലോ. കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്കുപകരം മുസ്ലീംലീഗുകാരനില്‍ നിന്ന് ലഭിച്ചത് ഹിന്ദുക്കള്‍ക്ക് എതിരായ ആക്രമണങ്ങളും കൊലപാതക പരമ്പരകളും. കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശപ്രകാരം ഹിന്ദുക്കള്‍ ഖിലാഫത്ത് സമരങ്ങളില്‍ പങ്കെടുത്തു. മുസ്ലീങ്ങളുമായി ചേര്‍ന്നു പ്രകടനങ്ങളില്‍ പങ്കെടുത്ത ഹിന്ദുക്കള്‍ ”ഹിന്ദു-മുസ്ലീം ഭായി ഭായി, അള്ളാഹു അക്ബര്‍” എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് മുസ്ലീങ്ങളുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിച്ചു. ഇതിന് പ്രതിഫലമായി ഹിന്ദു ജനതയ്ക്ക് ലഭിച്ചതാകട്ടെ കൊടുംക്രൂരതയും ജീവഹാനിയും, മാനഹാനിയും സര്‍വ്വനഷ്ടവും മാത്രം.

1921ലെ ഖിലാഫത്ത് ലഹളയില്‍ മുസ്ലീം തീവ്രവാദികളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരതയും കഷ്ടപ്പാടുകളും വിവരണാതീതമാണ്. മലബാറില്‍ മാത്രം തിരിച്ചു കിട്ടിയത് എന്താണെന്നു നോക്കാം. ഖിലാഫത്തിന്റെ പേരില്‍ അവര്‍ ഹിന്ദുക്കളായ 2266 പേരെ ക്രൂരമായി കൊലചെയ്തു. 1615 ഹിന്ദുക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 20,000ല്‍ അധികം ഹിന്ദുക്കളെ നിര്‍ബ്ബന്ധിച്ച് മതംമാറ്റി. ഹിന്ദുക്കളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുകള്‍ കൊള്ളയടിച്ചു. ഒരു ലക്ഷത്തിലധികം ഹിന്ദുക്കള്‍ നാടുംവീടും വിട്ടു ജീവനും കൊണ്ട് ഓടിപ്പോയി. അനേകം ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു.പശുക്കളെ കൊന്ന് കുടല്‍മാലയെടുത്ത് ക്ഷേത്രപ്രതിഷ്ഠകളില്‍ മാലചാര്‍ത്തി. മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്ന ഈ ക്രൂരതയുടെ ചരിത്രം ദേശീയ ജനതയ്ക്ക് മറക്കാനാവുമോ?

ഹിന്ദുക്കളെ മാത്രമല്ല ദേശീയ മുസ്ലീങ്ങളേയും ലീഗുകാരന്‍ കാഫര്‍ ആയാണ് കണ്ടത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ശവം പള്ളിവളപ്പില്‍ മറവ് ചെയ്യുന്നതിനെ മുസ്ലീംലീഗുകാര്‍ എതിര്‍ത്തു. കോണ്‍ഗ്രസ്സുകാരനായിരുന്ന അബ്ദുറഹിമാന്‍ അതുകൊണ്ടുതന്നെ കാഫറാണെന്നും അതിനാല്‍ പള്ളിയില്‍ അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്നും അവര്‍ വാശിപിടിച്ചു. 1946ലെ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഷൗക്കത്ത് അഹമ്മദ്ഖാനെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇക്കാര്യം മുസ്ലീംലീഗുകാരന് തീരെ ഇഷ്ടപ്പെട്ടില്ല. കോണ്‍ഗ്രസ്സുകാരന് മുസ്ലീം പ്രതിനിധിയായി മന്ത്രിയാകാന്‍ അവകാശമില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ മൃഗീയമായി കൊലചെയ്തു. ഭരണാധികാര നഷ്ടത്താല്‍ മോഹഭംഗം വന്ന് മുസ്ലീം തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ ഈ ചരിത്രസത്യങ്ങളെല്ലാം ഒന്ന് പഠിക്കണം.

ഇനി ഇന്ത്യയെ വെട്ടിമുറിച്ച് ഓഹരി വാങ്ങിച്ച ലീഗുകാരന്റെ പിതൃഭൂമിയായ പാകിസ്ഥാനില്‍ എന്തുനടന്നു, ഇപ്പോഴും നടക്കുന്നു എന്നുകൂടി പരിശോധിക്കാം. 1947 ആഗസ്തില്‍ ഇന്ത്യയില്‍ നാല് കോടിയില്‍ പരം മുഹമ്മദീയരും പാകിസ്ഥാനില്‍ നാല് കോടിയില്‍പരം ഹിന്ദുക്കളും ഉണ്ടായിരുന്നുവല്ലോ. ഇന്ത്യയിലെ പ്രസ്തുത നാല് കോടിയില്‍ പരം മുഹമ്മദീയര്‍ ഇന്ന് 25 കോടിയോളമായിത്തീര്‍ന്നിരിക്കുന്നു. അങ്ങിനെയെങ്കില്‍ പാകിസ്ഥാനിലെ ഹിന്ദുക്കളും 25 കോടിയോളമായിത്തീരേണ്ടതല്ലെ. എന്നാല്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ഇന്ന് എവിടെ. ഞങ്ങളുടെ പുണ്യഭൂമിയില്‍ കാഫറിങ്ങള്‍ പാടില്ല എന്നു പറഞ്ഞ് ലീഗുകാര്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും കാഫറിങ്ങളുടെ ശവം ഞങ്ങളുടെ പുണ്യഭൂമിയില്‍ മറവ് ചെയ്യരുത് എന്ന് പറഞ്ഞ് ഇന്ത്യയിലേയ്ക്ക് വരുന്ന തീവണ്ടികളില്‍ ശവം കുത്തിനിറച്ച് ഇവിടേയ്ക്ക് കയറ്റിവിടുകയും ചെയ്തു. ഇന്നും പാകിസ്ഥാനിലെ ശേഷിക്കുന്ന ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതാനുയായികള്‍ക്കും അവിടെ സമാധാനപൂര്‍വ്വം ജീവിക്കാനുള്ള അവകാശമുണ്ടോ. സ്വന്തം വീടും സ്ഥലവും സ്വത്തും സര്‍വ്വവും ഇട്ടെറിഞ്ഞ് ഇത്തരക്കാര്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വരുന്നുവെങ്കില്‍ അവര്‍ പാകിസ്ഥാനില്‍ അനുഭവിക്കേണ്ടിവരുന്ന ക്രൂരതയുടെ കാഠിന്യം ബോധ്യപ്പെടുമല്ലോ.

ഭാരതത്തില്‍ അനേകം മതങ്ങള്‍ ഉണ്ടെങ്കിലും മുഹമ്മദീയര്‍ ഒഴികെ മറ്റുള്ളവര്‍ ആരും തന്നെ മതാടിസ്ഥാനത്തിലുള്ള പ്രത്യേക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ടില്ല. 1906 ഡിസംബറില്‍ ആണല്ലോ മുസ്ലീംലീഗ് രൂപീകൃതമായത്. ഡാക്കയില്‍ വെച്ചു നടന്ന അന്നത്തെ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് വിതരണം ചെയ്ത ‘ലാല്‍ ഇസ്തഹാര്‍’ എന്ന ലഘുലേഖയില്‍ ഇങ്ങിനെ പറയുന്നതായി ആര്‍.സി.മജുംദാറുടെ ‘ഹിസ്റ്ററി ഓഫ് ദി ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ പറയുന്നു. ”ഹേ മുസ്ലീങ്ങളേ ഉണരൂ, എഴുന്നേല്‍ക്കൂ. ഹിന്ദുക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ നിങ്ങള്‍ പഠിക്കരുത്. ഹിന്ദുക്കളുടെ കടകളില്‍ നിന്ന് ഒരുവസ്തുവും വാങ്ങരുത്. ഹിന്ദുവിന്റെ കൈകൊണ്ട് നിര്‍മ്മിച്ച ഒരു വസ്തുപോലും കൈകൊണ്ട് തൊടരുത്. ഹിന്ദുവിന്റെ കീഴില്‍ ഒരു ജോലിയും സ്വീകരിക്കരുത്. നീ അജ്ഞനാണ്. ജ്ഞാനം ലഭിച്ചാല്‍ അപ്പോള്‍ തന്നെ സകല ഹിന്ദുക്കളേയും നരകത്തില്‍ അയക്കൂ. ഈ പ്രവിശ്യയില്‍ നിങ്ങള്‍ക്കാണ് ഭൂരിപക്ഷം. ഹിന്ദുക്കള്‍ക്ക് സ്വത്ത് ഇല്ലായിരുന്നു. നിങ്ങളുടെ സ്വത്ത് പിടിച്ച് പറിച്ചാണ് അവര്‍ സമ്പന്നരായത്. നിങ്ങള്‍ വേണ്ടത്ര പ്രബുദ്ധരായാല്‍ ഹിന്ദുക്കള്‍ പട്ടിണി കിടന്ന് ഒടുക്കം മുഹമ്മദീയരായിക്കൊള്ളും.” മുസ്ലീംലീഗിന്റെ ലക്ഷ്യമെന്തെന്ന് ഈ ലഘുലേഖയില്‍ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ. ഭാരതത്തിലെ ഹിന്ദുക്കളേയും മുഹമ്മദീയരേയും ഭിന്നിപ്പിച്ചും തമ്മില്‍ കൊല്ലിച്ചും ബ്രിട്ടീഷുകാരന്റെ ഭരണം തുടര്‍ന്നുപോകണമെന്ന ഗൂഢലക്ഷ്യം 1906ലെ ബ്രിട്ടീഷ് വൈസ്രോയിക്ക് ഉണ്ടായിരുന്നു. ആ ഗൂഢലക്ഷ്യ സാധ്യതയ്ക്കുവേണ്ടി വൈസ്രോയിയുടെ സഹായ സഹകരണത്തോടെയാണ് മുസ്ലീംലീഗ് രൂപീകൃതമായത്. ഭാരതത്തില്‍ ഹിന്ദുക്കളേയും മുഹമ്മദീയരേയും ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും അശാന്തി പരത്താനുള്ള മുസ്ലീം ലീഗിന്റെ രൂപീകരണലക്ഷ്യം ഇന്നും തുടര്‍ന്നുവരുന്നതായി നാം കാണുന്നു.

അയോദ്ധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്ന കാര്യം അടുത്ത കാലത്ത് പരമോന്നത നീതിപീഠം തന്നെ വിധി എഴുതി. 1992ല്‍ തര്‍ക്കമന്ദിരം തകര്‍ന്നതിന്റെ പേരില്‍ കേരളത്തില്‍ മുഴുവന്‍, പ്രത്യേകിച്ച് മലപ്പുറത്തും കാസര്‍കോട്ടും വ്യാപകമായ വര്‍ഗ്ഗീയ ലഹളകളാണ് ഹിന്ദുക്കള്‍ക്ക് എതിരെ മുസ്ലീംലീഗുകാരന്‍ നടത്തിയത്. ശബരിമലയ്ക്കുപോയ അയ്യപ്പന്മാരെ അക്രമിച്ചു. അന്ന് 547 അക്രമണങ്ങള്‍ അവര്‍ നടത്തി. 17 ഹിന്ദുക്കളെ കൊല ചെയ്തു. 181 പേര്‍ക്ക് പരുക്കേറ്റു. 30 ഓളം ക്ഷേത്രങ്ങള്‍ തകര്‍ത്തു. അന്നത്തെ മലപ്പുറം എസ്.പി. മുഹമ്മദ് യാസിന്‍ അക്രമികളെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ ഭരണം നിലനിര്‍ത്താന്‍ അക്രമികള്‍ക്ക് കൂട്ടുനിന്നു. മന്ത്രിസഭയില്‍ മുസ്ലീംലീഗ് ഉണ്ടായിരുന്നതിനാല്‍ ഭരണസ്വാധീനമുപയോഗിച്ച് അവര്‍ അക്രമികളും കൊലയാളികളുമായ മുഹമ്മദീയരെ രക്ഷപ്പെടുത്തി. മുസ്ലീംലീഗിന് സ്വാധീനമുള്ളിടത്തൊക്കെ ഇത്തരം വര്‍ഗ്ഗീയ ലഹളകളും കൊലപാതകങ്ങളും തുടര്‍ന്നുവരുന്നതായി നാം കാണുന്നു. മുസ്ലീംലീഗുകാരന് മറ്റുള്ളവര്‍ ഏത് രാഷ്ട്രീയക്കാരനായാലും അവന്‍ ഹിന്ദുവാണെങ്കില്‍ കൊല്ലപ്പെടേണ്ടവനാണ്. കൊണ്ടോട്ടിക്ക് സമീപമുള്ള മുണ്ടക്കുളത്തെ കോണ്‍ഗ്രസ്സുകാരനായ കോരുക്കുട്ടിയെ അയോദ്ധ്യാ സംഭവത്തിന്റെ പേരില്‍ മുസ്ലീം മതഭ്രാന്തന്മാര്‍ കൊല ചെയ്തകാര്യം, ഇന്ന് മുസ്ലീം മതഭ്രാന്തന്മാര്‍ക്ക് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ഓര്‍മ്മയുണ്ടോ? മുസ്ലീംലീഗുകാരനും മുസ്ലീം തീവ്രവാദി സംഘടനകളും ഭാരതത്തെ വൈരം കളഞ്ഞ് കാണുമെന്നോ ഹിന്ദുദേശീയ ജനതയെ വിദ്വേഷം വെടിഞ്ഞു കാണുമെന്നോ ഇനിയെങ്കിലും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അവരുടെ രൂപീകരണം മുതല്‍ ഇന്നുവരെയുള്ള ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.

1946 ആഗസ്റ്റ് മാസം പാകിസ്ഥാന്‍ വാദമുന്നയിച്ച് മുസ്ലീംലീഗ് ഹിന്ദുക്കള്‍ക്ക് എതിരെ നടത്തിയ നരനായാട്ടിന്റെ ചരിത്രം മുസ്ലീംലീഗിന്റെ ഹിന്ദുവിരുദ്ധ മതഭ്രാന്ത് എന്നും എത്തരത്തിലായിരുന്നുവെന്ന് തെളിവ് നല്‍കുന്നു. അന്നു നടന്ന യോഗത്തില്‍ പ്രസംഗിച്ച മുസ്ലീംലീഗ് നേതാക്കള്‍ കാഫറിങ്ങളായ ഹിന്ദുക്കള്‍ക്ക് മരണവും വിനാശവും വരുത്തുമെന്നും ശപഥം ചെയ്തു. യോഗത്തില്‍ നിന്ന് പിരിഞ്ഞ മുസ്ലീംലീഗുകാര്‍ ഹിന്ദുക്കള്‍ക്ക് എതിരെ കൊലയും കൊള്ളയും കൊള്ളിവെപ്പും ബലാല്‍സംഗങ്ങളും നടത്തി. കല്‍ക്കത്തയിലെ തെരുവീഥികളില്‍ അന്നു മരിച്ചുവീണവരുടെ എണ്ണം പതിനായിരത്തിലധികമായിരുന്നു. 15,000 ത്തിലധികം പേര്‍ക്ക് ഗുരുതരമായ അംഗഭംഗം സംഭവിച്ചു. നിര്‍ദ്ധനരും ഭവനരഹിതരും ആയിത്തീര്‍ന്നവര്‍ ഒരു ലക്ഷത്തില്‍ കൂടുതലായിരുന്നു. സ്റ്റെയിറ്റ്‌സ്മാന്‍ പത്രത്തിന്റെ പ്രതിനിധിയും ബ്രിട്ടീഷുകാരനുമായ കിം ക്രിസ്റ്റഫര്‍ ഈ ക്രൂരതയെ ബീഭത്സം എന്നും കരുതിക്കൂട്ടിയുള്ള ആസൂത്രണമെന്നും വിലയിരുത്തി. ജെ.ബി. കൃപലാനിയുടെ ‘ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും’ എന്ന പുസ്തകത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ലീഗുകാര്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ നവഖാലിയിലേയ്ക്കും തിപ്പേരയിലേയ്ക്കും അക്രമം കേന്ദ്രീകരിച്ചു. അവിടെ ഹിന്ദുക്കളെ കൂട്ടമായി കൊല ചെയ്തു. ഹിന്ദുക്കളെ കൂട്ടമായി മതംമാറ്റി. ഹിന്ദുസ്ത്രീകളെ ബലാല്‍സംഗം ചെയ്തു. ഹിന്ദുക്കളെകൊണ്ട് ഗോമാംസം തീറ്റിച്ചു. വിവരണാതീതമായ ഇത്തരം മുസ്ലിം ക്രൂരതയുടെ വിവരണം വി.വി. നഗര്‍ക്കറുടെ പുസ്തകത്തിലും വിവരിച്ചിട്ടുണ്ട്.

മുസ്ലീം ലീഗിന്റെ ഹിന്ദുവിരുദ്ധ കൊലപാതകങ്ങള്‍ക്ക് എതിരെ ഹിന്ദുക്കളും സിഖുകാരും സംഘടിച്ച് പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ലീഗുകാര്‍ തങ്ങളുടെ കൊലപാതക പരമ്പരകള്‍ ഹിന്ദു ന്യൂനപക്ഷ പ്രദേശങ്ങളിലേയ്ക്കു കേന്ദ്രീകരിച്ചു. മുസ്ലീംലീഗിന്റെ 1947ലെ ഹിന്ദുവിരുദ്ധ സിഖുവിരുദ്ധ കൊലപാതകങ്ങളുടേയും അക്രമണങ്ങളുടേയും ഒരു വിവരണം ആചാര്യ കൃപലാനിയുടെ ‘ഗാന്ധിജി’ എന്ന പുസ്തകത്തില്‍ ഉണ്ട്. മുഹമ്മദീയര്‍ പരസ്യമായി ഹിന്ദുക്കള്‍ക്ക് എതിരെ ഹിംസ പ്രയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നതായും റാവല്‍പിണ്ഡിയില്‍ ഒരു ജില്ലയിലെ ഒരു ഗ്രാമത്തിലെ അഭയാര്‍ത്ഥി കുട്ടികള്‍ കൂട്ടമായി താമസിച്ചിരുന്ന ഒരു വീട് മുഹമ്മദീയര്‍ തീ ഇട്ട് മുഴുവന്‍ പിഞ്ചുകുട്ടികളേയും ചുട്ടെരിച്ചുകൊന്നതായും അവരുടെ അസ്ഥികള്‍ കുട്ടി ഇട്ടതായി കണ്ടതായും കൃപലാനി വിവരിക്കുന്നുണ്ട്. തോലാഖാല്‍സ എന്ന ഗ്രാമത്തിലെ മുഴുവന്‍ ഹിന്ദു സിഖ് പുരുഷന്മാരേയും മുസ്ലീം ലീഗുകാര്‍ കൊന്നൊടുക്കിയപ്പോള്‍ 74 സ്ത്രീകളും പെണ്‍കുട്ടികളും അഭയാര്‍ത്ഥി കേമ്പിന്നടുത്ത കിണറ്റില്‍ ചാടിമരിച്ച് ചാരിത്ര്യം രക്ഷിച്ചതായി അദ്ദേഹം വിവരിക്കുന്നുണ്ട്. ഹിന്ദുക്കള്‍ രക്ഷക്കായി ഉന്നതനായ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍ ഗാന്ധിജിയുടെ അടുത്ത് ചെന്നു നിങ്ങളെ രക്ഷിക്കാന്‍ പറയൂ എന്നു പറഞ്ഞു മടക്കി അയച്ചതായി കൃപലാനി വിവരിക്കുന്നുണ്ട്.

Tags: മുസ്ലീംലീഗ്മുസ്‌ലിം ലീഗ്മുസ്ലീം
Share138TweetSendShare

Related Posts

യുഗപുരുഷനായ ശ്രീനാരായണഗുരു

ഭാരതത്തെ ഭയക്കുന്നതാര്?

ഗണപതി എന്ന മഹാസത്യം

അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)

മുസഫര്‍നഗറിലെ യാഥാര്‍ത്ഥ്യം

മല്ലികാ സാരാഭായിയുടെ  വിഘടനവാദരാഷ്ട്രീയം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies