Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തിരുന്നാവായ ദക്ഷിണഭാരതത്തിന്റെ സാംസ്‌കാരിക തലസ്ഥാനം

വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
6 February 2026

മാഘമഹോല്‍സവും, കേരള കുംഭമേളയും തിരുനാവായയെ ദക്ഷിണ ഭാരതത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി മാറ്റിയിരിക്കുകയാണ്.
നിരവധി ചരിത്രപരവും, ആദ്ധ്യാത്മികവും, പൗരാണികവും, സാംസ്‌കാരികവുമായ സ്മരണകളുറങ്ങുന്ന പവിത്ര ഭൂമിയാണ് തിരുന്നാവായ.

Google NewsAdd Kesari Weekly as a preferred source on Google

മാമാങ്കത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണ്. ഒരു സംസ്‌കാരത്തെ പാലൂട്ടി വളര്‍ത്തിയ ഭാരതപ്പുഴയുടെ തീരങ്ങള്‍, ദക്ഷിണ കാശി പിതൃതര്‍പ്പണത്തിനായി പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന പുണ്യഭൂമി, നിരവധി മഹാരഥന്മാരുടെ ഓര്‍മ്മകള്‍ ചിതാഭസ്മമായി നിമജ്ജനം ചെയ്ത നിളയോരങ്ങള്‍.
നാവാമുകുന്ദക്ഷേത്രം തല ഉയര്‍ത്തി ഭാരതപ്പുഴയുടെ തീരത്തെ ലോക ഭൂപടത്തില്‍ എത്തിക്കുന്നു. ചുറ്റുഭാഗത്തായി ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍. തൊട്ടടുത്തായി മാര്‍ക്കണ്ഡേയന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന തൃപ്രങ്ങോട് മഹാശിവക്ഷേത്രം, നാവാമുകുന്ദന് കാണാവുന്ന ദൂരത്തില്‍ ബ്രഹ്മാവിന്റെ ക്ഷേത്രം. കുറ്റിപ്പുറം പാലത്തിനരികിലായി മിനി പമ്പയുടെ തീരത്ത് മല്ലൂര്‍ ശിവപാര്‍വ്വതി ക്ഷേത്രം. ആലത്തിയൂരിലെ പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രം. കേരളത്തിലെ ഏറ്റവും നീളം കൂടിയ തിരൂരിനെയും, പൊന്നാനിയെയും ബന്ധിപ്പിക്കുന്ന ചമ്രവട്ടം പാലം, അതിന്റെ തീരത്തായി പ്രശസ്തമായ ചമ്രവട്ടം അയ്യപ്പ ക്ഷേത്രം, ഗരുഡന്‍കാവ് ക്ഷേത്രം, തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം, മേല്‍പ്പത്തൂരിന്റെ ഉപാസനമൂര്‍ത്തിയായിരുന്ന ചന്ദനക്കാവ് ഭഗവതി ക്ഷേത്രം, മലബാറിലെ മഹോല്‍സവം നടക്കുന്ന വൈരങ്കോട് ഭഗവതി ക്ഷേത്രം, തൊട്ടടുത്തായി ഏറ്റവും വലിയ ക്ഷേത്രക്കുളവും, വലിയ ബലിക്കല്ലുമുള്ള കന്മനം ശ്രീ മഹാശിവക്ഷേത്രം, കേരളത്തിലെ പ്രശസ്തമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം, ഈ പുണ്യക്ഷേത്രങ്ങള്‍ ഈ ഗ്രാമങ്ങളെ പുണ്യസങ്കേതങ്ങളാക്കി മാറ്റുന്നു. വെട്ടത്തുനാടിന്റെ ചരിത്രം ഓര്‍മ്മകളില്‍ നിറയുന്ന ചരിത്ര ഭൂമിക.

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ തുഞ്ചന്‍ പറമ്പ്, ഭക്തകവി പൂന്താനത്തിന്റെ ജന്മദേശം വിളിപ്പാടകലെ. മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാടിന്റെ ജന്മം കൊണ്ട് അനുഗൃഹീതമായ മേല്‍പ്പുത്തൂര്‍ ഗ്രാമം, പുഴയുടെ മറുകരയില്‍ വില്യമംഗലം സ്വാമിയാരുടെ ജന്മദേശം, സാഹിത്യത്തറവാട്ടിലെ ഉറൂബ് എന്ന പി.സി.കുട്ടികൃഷ്ണമാരാര്‍, ഇടശ്ശേരി എന്നിവരുടെ തട്ടകം, മഹാകവി അക്കിത്തത്തിന്റെയും, എം.ടി. വാസുദേവന്‍ നായരുടെയും ജന്മദേശം. നിളയുടെ മറുകരയില്‍, ‘ഒറ്റയടിപ്പാത’യിലൂടെ നടന്ന് ചമ്രവട്ടം കടന്ന നോവലിസ്റ്റും, ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന്‍, ഡോ.ദാമോദരന്‍, ഗണിത പണ്ഡിതന്‍ അച്യുത പിഷാരടി; ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ പുണ്യഭൂമി. മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാനം. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വാണിരുന്ന നാട് (ആതവനാട്), കേരള ഗാന്ധി കെ. കേളപ്പജിയുടെ കര്‍മ്മമണ്ഡലമായിരുന്ന താപസനൂര്‍ എന്ന തവനൂര്‍, വേദപാഠ ശാലകളില്‍ നിന്ന് വേദ മന്ത്രധ്വനികള്‍ ഉയര്‍ന്നിരുന്ന പവിത്രമായ മണ്ണ്. ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന സംഗമ ഭൂമി. നിളയുടെ താരാട്ട് പാട്ട് കേട്ട് സാഹിത്യഭൂമികയില്‍ പ്രഗല്‍ഭരായ സാഹിത്യനായകരെ പോറ്റി വളര്‍ത്തിയ കര്‍മ്മഭൂമി. താമരക്കായലില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് താമര പൂക്കള്‍ കയറ്റി അയക്കുന്നു. ഇനിയുമുണ്ട് സവിശേഷതകളേറെ.

ADVERTISEMENT

ഇങ്ങനെ ചരിത്രത്തില്‍ നിരവധി എടുകള്‍ തുന്നിച്ചേര്‍ത്ത പ്രതാപം ഇടക്കാലത്ത് നഷ്ടപ്പെട്ടിരുന്നു. ഇന്ന് ആ നഷ്ടപ്രതാപം വീണ്ടെടുത്ത് തിരുന്നാവായയും ഭാരതപ്പുഴയുടെ തീരവും പഴയ ഗരിമ വീണ്ടെടുക്കുന്നു. ലോകത്തിന്റെ ശ്രദ്ധ നിളയുടെ പുണ്യം തേടിയുള്ള കുംഭമേളയിലേക്കും, മാഘമഹോല്‍സവത്തിലേക്കും എത്തിയിരിക്കുന്നു. പതിനായിരങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തിയത്. സന്യാസി ശ്രേഷ്ഠന്മാര്‍ തങ്ങളുടെ കര്‍മ്മഭൂമിയിലേക്ക് എത്തി. അസ്തമയ സൂര്യനെ സാക്ഷി നിര്‍ത്തി സായംസന്ധ്യയില്‍ പുണ്യമായ നിളാ ആരതിയും പുണ്യ സ്‌നാനവും നടന്നു. പഴയ കാല പ്രൗഢിയിലേക്ക് ഹൈന്ദവ കേരളം തിരിച്ചു പോകുന്നു. ഹൈന്ദവ നവോത്ഥാനത്തിന്റെ ഉജ്ജ്വലമായ ശംഖനാദം മുഴങ്ങുന്നു. ഓരോ കാലത്തും സംഭവിക്കാനുള്ളത് സംഭവിക്കും. അതാണ് സനാതന ധര്‍മ്മത്തിന്റെ സവിശേഷത. ഇനിയുള്ള നാളുകളില്‍ നിളയുടെ പുണ്യം തേടി പതിനായിരങ്ങള്‍ നാവാമുകുന്ദന്റെ മണ്ണിലെത്തും.

 

Tags: തിരുന്നാവായമാഘമക മഹോത്സവംമഹാമാഘം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies