യുഡിഎഫിന് ഭരണം കിട്ടിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ഭരണം നിയന്ത്രിക്കുക എന്ന പ്രസ്താവന കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ബാലന്‍ ഉയര്‍ത്തിയിരിക്കുന്നു.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അനേകം മാറാടുകള്‍ ആവര്‍ത്തിക്കും എന്നാണ് കമ്മ്യൂണിസ്റ്റ് പ്രഖ്യാപനം! അതിനെതിരായ വാദങ്ങളും ന്യായങ്ങളും തള്ളിപ്പറയലുകളും ഒക്കെ യുഡിഎഫിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ഭാഗത്തുനിന്നും ഉണ്ടായിക്കഴിഞ്ഞു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് വിഷയം വര്‍ഗീയതയാണോ വികസനമാണോ? മാറാട് മറക്കേണ്ടതാണോ? ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നതുപോലെ അത്ര നിഷ്‌കളങ്കമായ പ്രവര്‍ത്തനമാണോ അവര്‍ നടത്തുന്നത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഗീയതയെ തള്ളിപ്പറയുന്നവരാണോ പുണരുന്നവരാണോ? തുടങ്ങിയ അനേകം ചോദ്യങ്ങള്‍ ഇവിടെ ബാക്കിയുണ്ട്.
മാറാട് മറക്കാനാഗ്രഹിക്കുന്ന കാര്യമാണെന്നായിരുന്നു കോണ്‍ഗ്രസ് പക്ഷ നേതാക്കളുടെ വാദം! എന്നാല്‍ ഗുജറാത്ത്, ഗര്‍ഭിണി, ശൂലം എന്നുച്ചരിക്കാത്ത ഒരു ദിവസമെങ്കിലും കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമുണ്ടോ? മാറാട് മാത്രമല്ല ഗോധ്ര കൂട്ടക്കൊലയും സിഖ് കൂട്ടക്കൊലയും അവര്‍ മറക്കാനാഗ്രഹിക്കുന്നു. വിഭജനാനന്തര ഹിന്ദുപലായനവും ഹിന്ദുക്കളുടെ വംശഹത്യയും അവര്‍ മറക്കാനാഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നത് ഗുജറാത്താണ്. അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് 1921ലെ മാപ്പിളക്കലാപമാണ്. മാപ്പിളക്കലാപം മറക്കരുതെന്ന് അവര്‍ നിത്യേന ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അന്ന് ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന് അവര്‍ തെരുവില്‍ മുലകുടി മാറാത്ത കുഞ്ഞുങ്ങളെ കൊണ്ടുവരെ വിളിച്ചുപറയിപ്പിക്കുന്നു. മുസ്ലിംലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഒന്നും ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നില്ല. ’21ലെ ഹിന്ദു കൂട്ടക്കൊലയില്‍ ഇന്നത്തെ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് അംശത്തില്‍ നടത്തിയ ഹിന്ദുവംശഹത്യയിലായിരുന്നു ഗര്‍ഭിണിയുടെ വയര്‍ വെട്ടി പിളര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തത്. അത് നേരെ ഗുജറാത്തിലേക്ക് കയറ്റി അയച്ച് അവിടെ നടന്ന കലാപത്തിലാണെന്നു പ്രചരിപ്പിച്ച് ഭാരതത്തില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും വര്‍ഗീയതയും ഭീകരവാദവും വളര്‍ത്തുന്നവരാണ് മാറാട് മറക്കാനാഗ്രഹിക്കുന്നു എന്നു പറഞ്ഞത്.
മാറാട് നടന്നത് ആദ്യകലാപത്തിന്റെ തിരിച്ചടിയാണ് എന്ന ഒരു നുണപ്രചാരണവും ഇതിന്റെ മറയില്‍ നടക്കുന്നുണ്ട്. ആദ്യ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് കൂട്ടക്കൊല നടത്തിയത് എന്ന ബാലിശമായ പ്രചാരണവും തല്‍പരകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ 2002ല്‍ നടന്ന ആദ്യ സംഘര്‍ഷത്തില്‍ രണ്ട് ഹിന്ദുക്കളും കൊലചെയ്യപ്പെട്ടിട്ടുണ്ടല്ലോ. അതിനുള്ള തിരിച്ചടിയും അപ്പോള്‍ ഉണ്ടാകേണ്ടതായിരുന്നില്ലേ? അത് എന്തുകൊണ്ട് സംഭവിച്ചില്ല? അപ്പോള്‍ ആദ്യത്തെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് പിന്നീട് നടന്നതെന്നും കൊല്ലപ്പെട്ട മുസ്ലിം നാമധാരികളുടെ ബന്ധുക്കളുടെ തിരിച്ചടിയാണെന്നുമുള്ള പച്ചനുണ പറഞ്ഞ് ആരെയാണ് ജമാഅത്തെ ഇസ്ലാമിയും മറ്റുള്ളവരും പറ്റിക്കാന്‍ ശ്രമിക്കുന്നത്? 2003 മെയ് രണ്ടിന് നടന്ന മാറാട് കൂട്ടക്കൊലയില്‍ എട്ടു പേരെ അതിക്രൂരമായി വെട്ടിക്കൊല്ലുകയും പത്തിരുപതോളം പേരെ വെട്ടിയും കുത്തിയും ആശുപത്രിയില്‍ ആക്കുകയും ചെയ്തത് ഒരു വീട്ടിലുള്ളവരുടെ പ്രതികാരമാണെന്ന് വിശ്വസിക്കണം എന്നുപറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതാണോ? എങ്ങനെയാണ് ഒരു വീട്ടിലെ രണ്ടോ മൂന്നോ പേര്‍ വിചാരിച്ചാല്‍ ഒരു പള്ളിനിറയെ നൂറുകണക്കിന് വാളും ബോംബും ശേഖരിക്കാന്‍ കഴിയുക? എങ്ങനെയാണ് ഒരു പള്ളിനിറയെ കുറ്റവാളികളെ രക്ഷിക്കുവാന്‍ ആ പ്രദേശത്തെ മുസ്ലിം സ്ത്രീകള്‍ അടക്കം വന്ന് പോലീസിനെ തടയുക? ഒരു വീട്ടിലെ ഒരാളിന്റ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണോ മുസ്ലിം ലീഗിലെ 78 പേര്‍ പ്രതികളായത്? സിപിഎമ്മിലെ 28 പേരും ഐഎന്‍എല്ലിലെ 15 പേരും കോണ്‍ഗ്രസിലെ രണ്ടുപേരും ഒക്കെ അടക്കം നൂറിലധികം ആള്‍ക്കാര്‍ കൂടിച്ചേര്‍ന്നു നടത്തിയ കൂട്ടക്കൊലയും കൂട്ട ആക്രമണവും നിസ്സാരവല്‍ക്കരിച്ച് വ്യക്തിവൈരാഗ്യമാക്കാന്‍ ശ്രമിക്കുന്നത് പൊതുജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ്. അടുത്തിടെ നടന്ന കാര്യം പോലും വളച്ചൊടിക്കുന്നവര്‍ ഇതിനുമുമ്പുള്ള ഭീകരവാദ ആക്രമണങ്ങളെ എങ്ങനെയൊക്കെ ന്യായീകരിച്ചിട്ടുണ്ടാവും?
മാറാട് നടന്നത് വ്യവസ്ഥാപിതമായ ഒരു ഭീകരവാദ ആക്രമണമായിരുന്നു എന്നുള്ളത് അസന്ദിഗ്ദ്ധമായി ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആക്രമണം നടത്തുന്നതിനു മുന്നേയുള്ള ആസൂത്രണം, ആക്രമണകാരികള്‍ക്ക് വേണ്ട പരിശീലനം, അവര്‍ക്ക് മുറിവേറ്റാല്‍ വേണ്ട വൈദ്യ ശുശ്രൂഷ, പോലീസ് വന്നാല്‍ തടയാനുള്ള സ്ത്രീകളടക്കമുള്ള സ്‌ക്വാഡ്, കേസുകള്‍ നടത്താനുള്ള നിയമസംവിധാനം, ആവശ്യമായ പണം ശേഖരിക്കാനുള്ള വ്യവസ്ഥ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം കള്ളക്കേസ് കൊടുക്കുകയും ദുരാരോപണം നടത്തുകയും ചെയ്യുക, രാഷ്ട്രീയപാര്‍ട്ടികളെയും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരെയും സ്വാധീനിച്ച് തങ്ങള്‍ക്ക് അനുകൂലമായ പ്രസ്താവനകളും വാര്‍ത്തകളും ചമയ്ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം. മാറാട് നമ്മള്‍ കണ്ടതാണല്ലോ.
ആക്രമണത്തിനിരയായ ഹിന്ദുക്കളെ ആശ്വസിപ്പിക്കാനായിരുന്നില്ല കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും കോണ്‍ഗ്രസും മുസ്ലിംലീഗും അടക്കമുള്ളവര്‍ അവിടെയെത്തിയത്. ആക്രമണകാരികള്‍ക്ക് ധനസഹായം പ്രഖ്യാപിക്കാനും ഭരണാധികാരികള്‍ മടി കാണിച്ചില്ല. കൊല്ലപ്പെട്ട ഭീകരവാദിക്കും പത്തുലക്ഷം ഇനാം നല്‍കുകയുണ്ടായി. ആയുധം ശേഖരിച്ചുവച്ച മാറാട് പള്ളി റെയ്ഡ് ചെയ്യാന്‍ എത്തിയ പോലീസിനെ തടഞ്ഞത് ആരാണ്? പിന്നീട് പോലീസ് സീല്‍ ചെയ്ത പള്ളി തുറന്ന് അവിടെ പടര്‍ന്നുകിടന്നിരുന്ന രക്തക്കറ കഴുകിക്കളയാന്‍ വാശിപിടിച്ച് അവിടെ പ്രാര്‍ത്ഥിക്കണം എന്നുപറഞ്ഞ നേതാവ് ആരാണ്? ഇവരെല്ലാം ഈ ഭീകരവാദ ആക്രമണത്തെ പിന്തുണച്ചതിന്റെ കാരണം ഒന്നു മാത്രമായിരുന്നു. അവരെല്ലാവരും ഒരേ മതവിശ്വാസികളാണ്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റിലും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 124 മണ്ഡലങ്ങളിലും ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിന് പിന്തുണ നല്‍കി എന്ന് അവര്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. മുസ്ലിംലീഗ് നേതാവ് കെ.പി.എ. മജീദ് നിയമസഭയില്‍ ജമാഅത്തെ ഇസ്ലാമിക്ക് എതിരെ പ്രസംഗിച്ചപ്പോള്‍ അതിനെ എതിര്‍ത്തും ജമാഅത്തെ ഇസ്ലാമിയെ അനുകൂലിച്ചും പ്രസ്താവന നടത്തിയത് കോടിയേരി ബാലകൃഷ്ണനാണ്. എന്നുമാത്രമല്ല ഐഎന്‍എല്‍, പിഡിപി തുടങ്ങി മുസ്ലിം സമൂഹത്തിന്റെ പേരില്‍ തുടങ്ങിയ എല്ലാ രാഷ്ട്രീയ കക്ഷികളോടും തീവ്രവാദ – ഭീകരവാദ സംഘടനകളോടും കൈകോര്‍ക്കുകയും തിരഞ്ഞെടുപ്പില്‍ ഒളിഞ്ഞും തെളിഞ്ഞും സഹശയനം നടത്തുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകള്‍.
ഇതിനിടയില്‍ ജമാഅത്തെ ഇസ്ലാമി, തങ്ങള്‍ വര്‍ഗീയവാദികളോ ഭീകരവാദികളോ അല്ല, ശുദ്ധമായ ആശയങ്ങളും നന്മയുടെ പൂക്കളുമായി ലോകസമാധാനത്തിനുവേണ്ടി അക്ഷീണം പണിയെടുക്കുന്നവരാണ് എന്ന വ്യാജേന പ്രചാരണം അഴിച്ചു വിട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം എന്താണ്? ലോകത്തെ മുഴുവന്‍ ഇസ്ലാമികവല്‍ക്കരിക്കുകയല്ലെങ്കില്‍! ആയുധം എടുക്കല്‍ മാത്രമല്ലല്ലോ ഭീകരവാദം. ആയുധം എടുക്കുന്നവര്‍ അല്പമാത്രമായിരിക്കും. അവര്‍ക്കുവേണ്ട ആശയവും ആവേശവും പ്രലോഭനവും ഒക്കെ നല്‍കുന്നത് ആയുധം എടുക്കുന്നവരെക്കഴിഞ്ഞും ഗുരുതരമായ അപകടങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ബംഗ്ലാദേശില്‍ നടക്കുന്ന കൂട്ടക്കൊലകളുടെ പിന്നില്‍ ജമാ അത്തെ ഇസ്ലാമി ആണെന്ന് പറഢ യപ്പെടുന്നു. ഇതേ ജമാഅത്തെ ഇസ്ലാമിക്കാരാണ് കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ കേരളത്തില്‍ ഏറ്റവും അപകടകരമായ ഒരു മുദ്രാവാക്യം ഉയര്‍ത്തിയത്- ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’! എന്താണ് അതിന്റെ അര്‍ത്ഥം? 120 കോടിയോളം ഹിന്ദുക്കളെ മതം മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യണം എന്നല്ലേ? ഈ നീചമായ സ്വപ്‌നവുമായി നടക്കുന്ന ജമാഅത്തെ ഇസ്ലാമി സ്‌നേഹത്തിന്റെ പനിനീര്‍ പുഷ്പവുമായി നടക്കുന്ന നിഷ്‌കളങ്കരാണെന്ന് വിശ്വസിക്കണമെന്ന് പറയുന്ന പമ്പരവിഡ്ഢിത്തം ഈ സാക്ഷരകേരളത്തിലല്ലാതെ ലോകത്ത് എവിടെയെങ്കിലും പറയാന്‍ ധൈര്യപ്പെടുമോ? വിഗ്രഹങ്ങളെ അടിച്ചുടയ്ക്കാന്‍, ക്ഷേത്രങ്ങളെ തച്ചുതകര്‍ക്കാന്‍, വിഗ്രഹാരാധകരെ കൊന്നു കുഴിച്ചുമൂടാന്‍, അല്ലാത്തവരെ ബലംപ്രയോഗിച്ച് മതം മാറ്റാന്‍, അതിലൂടെ ഒരു ജനതയെയും സംസ്‌കാരത്തെയും രാഷ്ട്രത്തെയും ഉന്മൂലനംചെയ്യാന്‍ ശ്രമിക്കുന്നവര്‍ സമാധാനകാംക്ഷികള്‍ ആണെന്ന് ആരോടാണ് അവര്‍ പറയുന്നത്? ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ സിമി 1998ല്‍ ഇറക്കിയ ലഘുലേഖയില്‍ അവര്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ മാത്രം മതി അവരുടെ മറച്ചുവെച്ച കാപട്യം എന്താണെന്ന് മനസ്സിലാക്കാന്‍.
പ്രവാചകന്‍ മക്കയിലെ ക്ഷേത്രത്തില്‍ കയറി വിഗ്രഹങ്ങള്‍ തച്ചുടച്ചതിനെക്കുറിച്ച് അവര്‍ ആവേശം കൊള്ളുന്നു. ‘വിഗ്രഹങ്ങള്‍ കമഴ്ന്നും മലര്‍ന്നും നിലംപൊത്തി, പുണ്യദേവാലയം ശുദ്ധീകരിക്കപ്പെട്ടു!’ അതായത് വിഗ്രഹങ്ങള്‍ ഉള്ള ഇടമാണ് അശുദ്ധമായത്. വിഗ്രഹങ്ങള്‍ തകര്‍ക്കുക എന്നുള്ളതാണ് ശുദ്ധീകരണപ്രക്രിയ പോലും! അതിനെക്കുറിച്ച് അവര്‍ പറഞ്ഞ മറ്റൊരു വാക്യം ഇതാണ്, ‘അന്നൊരു റമളാന്‍ 20ന് ആയിരുന്നു സംഭവം. ഒത്തിരി വിഗ്രഹങ്ങളാല്‍ നൂറ്റാണ്ടുകളോളം മലിനീകരിക്കപ്പെട്ടു കിടന്ന കഅബാലയം അങ്ങനെ ശുദ്ധീകരിക്കപ്പെട്ടു… പ്രവാചക നിയോഗത്തിന്റെ ഒന്നാംനാളുതൊട്ടേ ബഹുദൈവത്വവ്യവസ്ഥിതിയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു…. ആ മഹാനുഭാവന്റെ ഓരോ വാക്കിലും പ്രവൃത്തിയിലും ശിര്‍ക്കിനോടുള്ള കടുത്ത അമര്‍ഷവും അതിനെ തുടച്ചുനീക്കുവാനുള്ള അടങ്ങാത്ത ദാഹവും നിഴലിച്ചു…. ഭൂരിപക്ഷത്തിന്റെ ദൈവങ്ങള്‍ വ്യാജങ്ങളാണെന്ന തന്റെ മൊഴിയിലെ ‘വര്‍ഗീയത’ തിരുമേനിയെ പിറകോട്ടടിപ്പിച്ചില്ല…. ശുദ്ധീകരണം മാത്രമായിരുന്നില്ല ലക്ഷ്യം. മക്കയില്‍ ഒരു ശുദ്ധമതരാഷ്ട്രവും തിരുനബി ലക്ഷ്യമാക്കിയിരുന്നു. മക്ക മുശ്രീക്കുകള്‍ക്കുകൂടി പങ്കാളിത്തമുള്ള ഒരു മതേതര സര്‍ക്കാരിനെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല. കാരണം ഇസ്ലാമിക മതരാഷ്ട്രത്തേക്കാള്‍ സൗഹാര്‍ദ്ദപരം മതേതരരാഷ്ട്രമാണെന്ന് തിരുദൂതര്‍ കരുതിയില്ല.’
ഭാരതത്തെക്കുറിച്ച് അവര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്, ഇസ്ലാമിന്റെ സാന്നിധ്യം ഈ നാട്ടില്‍ ബഹുദൈവത്വവ്യവസ്ഥിതിയുടെ അടിക്കല്ല് ഇളക്കിയിരുന്നു എന്നതിന് ഇന്ത്യാചരിത്രം സാക്ഷിയാകും… ലോകചരിത്രംതന്നെ ഇസ്ലാമും ശിര്‍ക്കും തമ്മിലുള്ള പോരാട്ടത്തിന്റേതാണ്…. ഇന്നും ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതും നടക്കേണ്ടതും അത്തരമൊരു പോരാട്ടം തന്നെയാണ്. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, വ്യാജ ദൈവങ്ങളെ വെടിയുക അല്ലാഹുവിലേക്ക് മടങ്ങുക’ തുടങ്ങിയ സിമിയുടെ പ്രചാരണ പരിപാടികള്‍ മലയാളം കണ്ട ഏറ്റവും ധീരമായ തൗഹീദിന്റെ പ്രഖ്യാപനങ്ങളായിരുന്നു.’
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നതും വ്യാജ ദൈവങ്ങളെ വെടിഞ്ഞ് അല്ലാഹുവിലേക്ക് എത്തിക്കേണ്ടതും തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന സിമിയും ജമാഅത്തെ ഇസ്ലാമിയും ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണോ? അതല്ല രാഷ്ട്രത്തെത്തന്നെ ഉന്മൂലനംചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ എന്നുള്ളതിന് ഇതിനപ്പുറം ഒരു വിശദീകരണം ആവശ്യമില്ലതന്നെ. അതുകൊണ്ട് ഞങ്ങളുടെ പേരില്‍ ഭീകരവാദ കേസുകള്‍ ഇല്ല, ഞങ്ങള്‍ ആരെയും കൊല്ലാന്‍ നടക്കുന്നില്ല, ഞങ്ങള്‍ ദൈവത്തിന്റെ ദൂതന്മാരാണ് എന്നൊക്കെയുള്ള കപടമായ മേലങ്കിയണിഞ്ഞ് മലയാളികളെയും മറ്റുള്ളവരെയും കബളിപ്പിക്കാന്‍ നടക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്നേ പറയാന്‍ കഴിയൂ.





















