Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

വൈദേശിക പീഡനങ്ങളില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റ ഭാരതം

കെ.ആര്‍. ഉമാകാന്തന്‍

Print Edition: 24 January 2020

ചരിത്രം മുന്നോട്ടു പോകുന്നത് നേര്‍രേഖയില്‍ അല്ല എന്നത് പ്രസിദ്ധമായ ഒരു വചനമാണ്. നന്മയും തിന്മയും ചരിത്രത്തിന്റെ ഗതിയെ സ്വാധീനിക്കുന്നു, അഥവാ നന്മ, തിന്മ എന്നീ തിരിവുകള്‍ ചരിത്രഗതി മനസ്സിലാക്കുന്നതില്‍ അപര്യാപ്തവും അപ്രസക്തവുമാണ്. അതുകൊണ്ട് ചരിത്രഗതി മനസ്സിലാക്കുക ഏറെ പ്രയാസം ഉള്ളതാണ്. ഓരോ രാഷ്ട്രത്തിലുമുള്ള ജനത അവരുടെ ചരിത്രത്തെക്കുറിച്ച് അവബോധമുള്ളവരായിരിക്കേണ്ടത് അനിവാര്യമാണ്. കാരണം ഈ ചരിത്രാവബോധം നാടിന്റെ ഭാവി നിര്‍മാണത്തിന് അത്യന്തം ആവശ്യമായ ഒന്നാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ”അതുകൊണ്ട് ഹിന്ദുക്കള്‍ എത്രമാത്രം തങ്ങളുടെ പഴയകാലത്തെക്കുറിച്ചു പഠിക്കുന്നുവോ അത്രയും മഹത്തരമായിരിക്കും ഭാവി. അതിനാല്‍ ആരാണോ പഴമയെ ഓരോരുത്തരിലും എത്തിക്കുന്നത് അയാള്‍ ചെയ്യുന്നത് ഏറ്റവും വലിയ രാഷ്ട്രസേവനമാണ്. ഇന്ത്യയുടെ അധഃപതനത്തിന് കാരണം പഴയ ആളുകളുടെ നിയമങ്ങളും ആചാരങ്ങളും തെറ്റായതുകൊണ്ടല്ല മറിച്ച് അവയെ സ്വാഭാവികമായി വികസിക്കാന്‍ അനുവദിക്കാതിരുന്നതുകൊണ്ടാണ്.” അദ്ദേഹം തുടര്‍ന്നു: ”ഇംഗ്ലീഷുകാര്‍, നമ്മുടെ ചരിത്രം എഴുതിയത് നമ്മെ ദുര്‍ബലപ്പെടുത്തും വിധമാണ്, അവര്‍ നമ്മുടെ വീഴ്ചകളെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ.” അതുകൊണ്ട് മുന്‍വിധികളില്ലാത്തതും ഇന്നാടിനോട് കൂറുള്ളതുമായ ചരിത്രരചനയിലൂടെ തെറ്റായ അനേകം ധാരണകള്‍ ഇല്ലാതാക്കാന്‍ സാധിക്കും. ”സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ചരിത്ര രചനാ രീതി വളര്‍ത്തിയെടുക്കുകയും വേദങ്ങളും പുരാണങ്ങളുമെല്ലാം പഠിച്ചുകൊണ്ടു നടത്തുന്ന ചരിത്രരചന ഒരു സാധനാ പദ്ധതി പോലെ നടപ്പാക്കുകയും വേണം. അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ ശരിയായതും പ്രേരണാദായകവുമായ ചരിത്രം തെളിഞ്ഞുവരും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഇന്ത്യക്കാര്‍ തന്നെയാണ് ഇന്ത്യാ ചരിത്രം എഴുതേണ്ടത്.”

ഇന്ത്യയുടെ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു
നിര്‍ഭാഗ്യവശാല്‍ സ്വാമിജി പറഞ്ഞതല്ല ഇവിടെ നടന്നത്. പണ്ഡിറ്റ് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ മുതല്‍ വിദ്യാഭ്യാസ സംബന്ധമായ എല്ലാ തീരുമാനങ്ങളും എടുത്തത് ഇന്ത്യയെക്കുറിച്ചോ അതിന്റെ നേട്ടങ്ങളെക്കുറിച്ചോ യാതൊരു അഭിമാനവും ഇല്ല എന്ന് മാത്രമല്ല അവ അവഗണനയോടെ കണ്ട ഇടതു-മുസ്ലിം ചരിത്രകാരന്മാരായിരുന്നു. അവര്‍ രചിച്ച പാഠപുസ്തകങ്ങള്‍ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചു നിന്ദാര്‍ഹമായ മൗനം പാലിച്ചു. അവര്‍ ഇന്ത്യയുടെ കുറവുകള്‍ പെരുപ്പിച്ചു കാണിച്ചു.

അങ്ങനെ ഇന്ത്യയിലെ ജനങ്ങളെ അധമബോധത്തിന്റെ ഇരകളാക്കി. മെക്കാളെ പ്രഭു ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുമ്പോള്‍ എന്താണോ ആഗ്രഹിച്ചത്, അക്കാര്യം വളരെ ഫലപ്രദമായി അവര്‍ ഇവിടെ നടപ്പാക്കി. ഫലം ഭാവി സൃഷ്ടിക്കുന്നതിന് അടിസ്ഥാനശിലയാകേണ്ട ഇന്ത്യന്‍ യുവത നാടിനെക്കുറിച്ച് അഭിമാനമില്ലാത്തവരായി. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങാണ്. ശാസ്ത്രജ്ഞാനവും നവീന അറിവുകളും ഇല്ലാത്തതായിരുന്നു അവര്‍ പഠിച്ച ഭാരതം. സ്വാഭാവികമായും അവന് ഇന്നാടിനെക്കുറിച്ച് അഭിമാനം ഉണ്ടായില്ല. എന്നാല്‍ പൗരാണിക ഭാരതം, വാസ്തു ശാസ്ത്രം, ഗണിത ശാസ്ത്രം, ആയുര്‍വേദം, തത്വചിന്ത, സുകുമാരകലകള്‍, വാദ്യങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളില്‍ നേടിയിരുന്ന അനേകം നേട്ടങ്ങള്‍ അവര്‍ക്ക് അജ്ഞാതമായിരുന്നു. അവ അവര്‍ക്ക് അന്യമാകാന്‍ ഒരു പ്രധാന കാരണം സംസ്‌കൃതം മൃതഭാഷയാണെന്ന് അക്കാദമിക് സമൂഹത്തിന്റെ വിലയിരുത്തലാണ്. സംസ്‌കൃത പഠനം നിന്നതോടെ ഇന്ത്യയുടെ പൗരാണിക നേട്ടങ്ങളും അവര്‍ക്ക് അപ്രാപ്യമായി. ഭൗതിക ശാസ്ത്ര കൃതികളെല്ലാം സംസ്‌കൃതത്തിലായിരുന്നു. സംസ്‌കൃത പഠനം നിലച്ചു. സംസ്‌കൃത പണ്ഡിതന്മാര്‍ പിന്തിരിപ്പന്മാരായി ചിത്രീകരിക്കപ്പെട്ടു. ശാസ്ത്ര പഠനത്തില്‍ സംസ്‌കൃതത്തിന്റെ സ്ഥാനം ഇംഗ്ലീഷ് ഏറ്റെടുത്തു. ഇങ്ങനെ ഭാരതത്തിന്റെ ശാസ്ത്ര പുരോഗതിയും ഗവേഷണവും നിലച്ചു. ഇതോടൊപ്പം മുസ്ലിം അക്രമികള്‍ ഹിന്ദു-ബൗദ്ധ വിജ്ഞാന കേന്ദ്രങ്ങള്‍ തീവെച്ചു നശിപ്പിച്ചു. ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി. നളന്ദ സര്‍വകലാശാല നശിപ്പിച്ചത് ഇതിലൊരു ഉദാഹരണം മാത്രമാണ്. ഇങ്ങനെ ശാസ്ത്രഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചു. അവയില്‍ വിശാരദന്മാരായ വ്യക്തികള്‍ ഉന്മൂലനം ചെയ്യപ്പെട്ടു. ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ കൊല്ലചെയ്യപ്പെട്ടു. ഇങ്ങനെ ഇന്ത്യയിലെ ശാസ്ത്ര പുരോഗതി നിലച്ചു. മറ്റു രാജ്യങ്ങള്‍ ശാസ്ത്രീയമായി പുരോഗമിക്കുന്ന സമയത്ത് ഇന്ത്യ ജീവിക്കാനായി പൊരുതുകയായിരുന്നു. ഹിന്ദു രാജാക്കന്മാര്‍ ഇല്ലാതായതോടെ ശാസ്ത്രത്തിനും തത്വചിന്തയ്ക്കും ലഭിച്ചിരുന്ന ധനസഹായം ഇല്ലാതായി. ഗവേഷണം നിലച്ചു.

ഇസ്ലാമിക ആക്രമണകാരികള്‍ തീവെച്ചു നശിപ്പിച്ച നളന്ദ സര്‍വ്വകലാശാല

അക്കാദമിക് രംഗത്തെ കമ്യൂണിസ്റ്റ്-ഇസ്ലാമിക ശക്തികള്‍ ഭാരതത്തിന്റെ നേട്ടങ്ങളെ ജനങ്ങളില്‍ എത്തിച്ചില്ല എന്ന് മാത്രമല്ല അതിനു വിപരീതമായ രീതിയില്‍ ചരിത്രം പഠിപ്പിക്കുകയും ചെയ്തു. അതിന്റെ ചില ഉദാഹരണങ്ങളാണ് ആര്യന്‍ അധിനിവേശം, ഇന്ത്യ ഒരു ഉപഭൂഖണ്ഡമാണെന്ന പ്രചരണം, ആയിരത്തോളം വര്‍ഷം ഇന്ത്യ വൈദേശിക അടിമത്വത്തിലായിരുന്നു തുടങ്ങിയവ. ഇവിടെ കൊടുംക്രൂരതകള്‍ നടത്തുകയും നാടിനെ കൊള്ളയടിക്കുകയും ചെയ്ത മുസ്ലിം-ബ്രിട്ടീഷ് ശക്തികളെ ഇന്ത്യയുടെ വളര്‍ച്ചക്ക് സഹായിച്ചവരായും അവര്‍ ചിത്രീകരിച്ചു.

പാശ്ചാത്യ ചരിത്ര രചനാരീതി സ്വീകരിച്ചു
പാശ്ചാത്യ നാടുകളില്‍ ചരിത്രവും സമൂഹവും വികസിച്ചതുപോലെതന്നെയാണ് ഭാരതത്തിലും അവ വികസിച്ചതെന്ന് അവര്‍ കരുതി. അപ്രകാരം പാശ്ചാത്യ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യാ ചരിത്രം എഴുതി. ഭാരതത്തിന്റെ മൗലികതയും പ്രതിഭയും അവഗണിക്കപ്പെട്ടു. അതെല്ലാം ശരിയല്ലെന്നവര്‍ കരുതി. ഫലം ഇന്ത്യയുടെ ചരിത്രവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാശ്ചാത്യ നാടുകളില്‍ സമൂഹം മുന്നോട്ടുപോയ പ്രാക് കമ്യൂണിസം മുതല്‍ ഫ്യൂഡല്‍ വ്യവസ്ഥവരെയും മുതലാളിത്തത്തിലേക്കുള്ള മാറ്റവും എല്ലാം ഭാരത്തിലുമുണ്ടായി എന്നവര്‍ വിശ്വസിച്ചു. പാശ്ചാത്യ ജീവിതം സംഘര്‍ഷത്തിലും ഭാരതത്തിന്റേതു സമന്വയത്തിലും അധിഷ്ഠിതമാണെന്ന മൗലിക വ്യത്യാസം അവര്‍ കണ്ടില്ല, അഥവാ അവഗണിച്ചു. ഇങ്ങനെ തെറ്റായ ചരിത്ര വീക്ഷണവും രചനാ രീതിയും കൂടിയായപ്പോള്‍ ഭാരതചരിത്രം തീര്‍ത്തും ദേശഹിതത്തിനെതിരായി. ഇത്തരം ചരിത്ര പഠനത്തില്‍ നിന്ന് യാതൊരു ഗുണവും ലഭിക്കില്ല, മറിച്ച് ദോഷഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ നിലപാടിന്റെ മറ്റൊരു വശം ഭാരതത്തിന്റെ നേട്ടങ്ങളെക്കുറിച്ചു പറയുന്നവര്‍ പിന്തിരിപ്പന്മാരും വര്‍ഗീയവാദികളുമായി ചിത്രീകരിക്കപ്പെട്ടു എന്നതാണ്. ഭാരതത്തിന്റെ ചരിത്രം ശരിയായ രീതിയില്‍ എഴുതിയ ചരിത്രകാരന്മാര്‍ അവഗണിക്കപ്പെട്ടു. ആ സ്ഥാനത്ത് പാശ്ചാത്യ രീതിയില്‍ ചരിത്രമെഴുതിയവര്‍ പ്രതിഷ്ഠിക്കപ്പെട്ടു.

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സ് പോലുള്ള സംഘടനകളിലൂടെ അവര്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കി. ഇത്തരം സംഘടനകള്‍ രാഷ്ട്രീയ ആശയങ്ങള്‍ക്കനുസരിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചരിത്രത്തിലെ ശരിയായ തെളിവുകള്‍ മറച്ചുവക്കുകയോ ഇല്ലായ്മ ചെയ്യുകയോ ചെയ്ത് ഭാരതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തമസ്‌കരിച്ചു. നളന്ദ സര്‍വകലാശാല ചുട്ടെരിച്ച ഭക്തിയാര്‍ ഖില്‍ജി ചെയ്തതുപോലെ യഥാര്‍ത്ഥ അറിവിനെ നിഷേധിക്കുക എന്നത് തന്നെയാണ് ഇക്കൂട്ടരും ചെയ്തത്. അങ്ങനെ ഭാരതം രൂപപ്പെടുന്ന രാഷ്ട്രമായി. ബ്രിട്ടീഷ് ഭരണവ്യവസ്ഥയും ഇംഗ്ലീഷും റെയില്‍വേയുമെല്ലാം ഇന്ത്യ എന്ന രാഷ്ട്ര നിര്‍മിതിക്കുള്ള കാരണങ്ങളായി. ഇങ്ങനെ യാതൊരു അടിസ്ഥാനവും ഇല്ലാത്ത കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.

ഭാരതത്തെ കൊള്ളയടിക്കുകയും, കോടിക്കണക്കിന് ഭാരതീയരെ വാള്‍മുനത്തുമ്പില്‍ മതംമാറ്റുകയും, അതിനു വഴങ്ങാതിരുന്നവരെ കൊന്നൊടുക്കുകയും അടിമകളാക്കി വില്‍ക്കുകയും ചെയ്ത ഭരണാധികാരികളെ വെള്ളപൂശാനും അവര്‍ വ്യഗ്രത കാട്ടി.
ഭാരത ചരിത്ര പഠനത്തില്‍ വലിയൊരു തെറ്റാണ് ആയിരത്തിലേറെ വര്‍ഷക്കാലം (800 വര്‍ഷം മുസ്ലിങ്ങളും 200 വര്‍ഷം ബ്രിട്ടീഷുകാരും) ഭാരതത്തെ അടിമപ്പെടുത്തിയെന്ന പ്രചാരണം. മുസ്ലിങ്ങള്‍ ഭാരതത്തിലേക്ക് കടന്നുവരുന്ന കാലത്തു ഭാരതം എന്ന രാജ്യം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങള്‍ ആണ്. എന്നാല്‍ ഭാരതം എന്ന രാഷ്ട്രം ഉണ്ടായിരുന്നു. രാഷ്ട്രവും രാജ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്ത ചരിത്രകാരന്മാര്‍ക്കു പറ്റിയ വലിയ തെറ്റാണിത്.

ഭാരതം എന്ന രാഷ്ട്രം
ചരിത്രം തുടങ്ങുന്ന സമയത്തുതന്നെ ഭാരതരാഷ്ട്രം ഉണ്ടായിരുന്നു. ഭാരതം എന്ന രാജ്യം ഉണ്ടായിരുന്നില്ല. ഭാരത രാഷ്ട്രം വിവിധ രാജ്യങ്ങളായി വിഭജിച്ചു കിടക്കുകയായിരുന്നു. ഭൂമിശാസ്ത്രപരമായ വലുപ്പം, വിവിധ രാജ്യങ്ങള്‍, ഭാഷകള്‍, മതങ്ങള്‍, ആചാരപദ്ധതികള്‍ ഇതെല്ലാം കണ്ട പാശ്ചാത്യര്‍ക്ക് ഇന്ത്യ ഒരു രാഷ്ട്രമാണെന്നു മനസ്സിലായില്ല. അവര്‍ ഇന്ത്യയെ ഒരു ഉപഭൂഖണ്ഡമായി കരുതി. എന്നാല്‍ ഭാരതത്തിലെ നാട്ടുരാജ്യങ്ങള്‍ സ്വതന്ത്രമായി ഇരിക്കുന്നതിനോടൊപ്പം സാംസ്‌കാരികമായി ഒന്നായിരുന്നു. വിവിധ ഭാഷകളിലെ സാഹിത്യം ഒന്നായിരുന്നു. ഏതു നാട്ടുരാജ്യത്തില്‍പ്പെട്ടവരായാലും അവര്‍ക്കെല്ലാവര്‍ക്കും ഭാരതത്തില്‍ എല്ലായിടത്തും പുണ്യതീര്‍ത്ഥങ്ങളും നദികളും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു.

ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള രാമേശ്വരം, കാശി പോലെ വടക്കന്‍ ഭാരതത്തിലുള്ളവര്‍ക്കും പുണ്യതീര്‍ത്ഥമായിരുന്നു. തിരിച്ചും. ഭാരതമാതാവ് എന്ന സങ്കല്‍പം അന്നേയുണ്ടായിരുന്നു. യജ്ഞപൂജാദികളില്‍ സങ്കല്‍പമന്ത്രത്തില്‍ ഭാരതത്തെക്കുറിച്ച് പറയുന്നു. ഈ മന്ത്രം മുഴുവന്‍ ഭാരതത്തിലും ഉണ്ടായിരുന്നു. യൂറോപ്പില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള വ്യത്യാസം ഈ നാട്ടുരാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്നില്ല. ഭാരതത്തിലെ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ വ്യത്യാസത്തെക്കാള്‍ കൂടുതല്‍ സാദൃശ്യമാണ് ഉള്ളത്.

ഒരു രാഷ്ട്രം പല രാജ്യങ്ങള്‍
ഭാരതം സാംസ്‌കാരികമായി ഒരൊറ്റ രാഷ്ട്രമായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഭാരതം ഒരു ഭരണകൂടമോ സൈന്യമോ നീതി നിര്‍വഹണ സംവിധാനമോ ഉള്ള ഒരൊറ്റ രാജ്യം ആയിരുന്നില്ല. അത് വിവിധരാജ്യങ്ങളായി (സ്റ്റേറ്റ്‌സ്) വിഭജിച്ചു കിടക്കുകയായിരുന്നു. അതുകൊണ്ട് ഭാരതത്തിന്റെ സൈനിക ശക്തിയും ഭിന്നിച്ചു കിടന്നിരുന്നു. പല നാട്ടു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം കൂടിയായപ്പോള്‍ അത് കൂടുതല്‍ ദുര്‍ബലമായി. ഇങ്ങനെ ദുര്‍ബലമായ ഭാരതത്തിലേക്കാണ് യവനശകഹൂണാദികള്‍ കടന്നുവന്നത്. അവരുടെ ലക്ഷ്യം ഇവിടത്തെ അളവറ്റ സ്വത്ത് കൊള്ളയടിക്കലായിരുന്നു. അതവര്‍ നടത്തി. ബാക്കി ഇവിടെ ശേഷിച്ചവരെ ഭാരതസംസ്‌കാരം സാത്മീകരിച്ചു. അതിനുശേഷമാണ് മുസ്ലിം-ബ്രിട്ടീഷ് ആക്രമണങ്ങള്‍ ഉണ്ടായത്. ഈ ശക്തികള്‍ക്ക് മതപരവും സാംസ്‌കാരികവുമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഈ ശക്തികള്‍ ഭാരതത്തെ കീഴ്‌പ്പെടുത്തി എന്നു നാം പഠിക്കുന്നു. എന്നാല്‍ ഇതു തെറ്റാണ്. ഇവര്‍ കടന്നുവരുന്ന സമയത്ത് ഭാരതം ഒരൊറ്റ രാജ്യമല്ല. വിവിധ നാട്ടുരാജ്യങ്ങളാണ്. ഈ നാട്ടുരാജ്യങ്ങളുമായാണ് അവര്‍ ഏറ്റുമുട്ടിയത്. അവര്‍ കീഴടക്കിയത് നാട്ടുരാജ്യങ്ങളെയാണ്. ഭാരതത്തെ അല്ല. മാത്രമല്ല അവര്‍ ആയിരത്തിലേറെ വര്‍ഷക്കാലം ശ്രമിച്ചിട്ടും ഭാരതം അവരുദ്ദേശിച്ച രീതിയില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടില്ല. അതിനാല്‍ ഭാരതം ഈ ശക്തികള്‍ക്ക് കീഴടങ്ങി എന്നു കരുതുന്നതും ശരിയാകില്ല. നാട്ടുരാജ്യങ്ങളെ ഓരോന്നായി കീഴടക്കിയാണ് മുസ്ലിം-ബ്രിട്ടീഷ് ശക്തികള്‍ ഇവിടെ ആധിപത്യം ഉറപ്പിച്ചത്. പരസ്പരം പോരടിച്ചു നില്‍ക്കുന്ന നാട്ടുരാജ്യങ്ങള്‍, രാജനൈതികമായി പലതായ ഭാരതം. ഇതുമൂലം മുസ്ലിം-ബ്രിട്ടീഷ് ശക്തികള്‍ക്ക് ഈയൊരു സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞു.

മുഴുവന്‍ ഭാരതത്തേയും കീഴടക്കിയില്ല
1947-ല്‍ ഇന്ത്യ സ്വതന്ത്രമായി. എന്നാല്‍ അതു സൂചിപ്പിക്കുന്നപോലെ ഇന്ത്യയുടെ മുഴുവന്‍ ഭാഗങ്ങളും അടിമത്വത്തിലായിരുന്നില്ല. മുസ്ലിങ്ങളുടെ സാമ്രാജ്യം ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലും ദക്ഷിണ ഭാരതത്തിലും വ്യാപിച്ചിരുന്നില്ല. മൈസൂര്‍, ഹൈദരാബാദ് പോലെ ചില മുസ്ലിം രാജ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ദക്ഷിണ ഭാരതം മുസ്ലിം ആധിപത്യത്തില്‍നിന്ന് ഒഴിവായിരുന്നു.

ദക്ഷിണഭാരതം അക്കാലത്ത് ഏതാണ്ട് സ്വതന്ത്രമായിരുന്നു. അതുകൊണ്ട് ഇസ്ലാം മുഴുവന്‍ഭാരതത്തേയും കീഴടക്കിയെന്നത് തെറ്റായ ധാരണയാണ്. ഈ പ്രചാരണം ഇന്ത്യക്കാരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാനേ ഉപകരിക്കൂ. മാത്രമല്ല കീഴടക്കപ്പെട്ട നാട്ടുരാജ്യങ്ങള്‍ നിരന്തരമായി സ്വാതന്ത്ര്യത്തിനായി പൊരുതിക്കൊണ്ടിരുന്നു. ഒരിക്കലും ഇന്ത്യ തലകുനിച്ച് ഇസ്ലാമിക ആധിപത്യം അംഗീകരിച്ചില്ല. അത് തുടര്‍ച്ചയായി പൊരുതിക്കൊണ്ടേയിരുന്നു. ബ്രിട്ടീഷുകാരുടെ കാര്യത്തിലും ഇക്കാര്യം ശരിയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ 543 നാട്ടുരാജ്യങ്ങളില്‍ 20% സ്വതന്ത്രമായിരുന്നു. അതിനാല്‍ ബ്രിട്ടീഷുകാരും ഇന്ത്യ മുഴുവനായി കീഴടക്കിയില്ല.

ചുരുക്കത്തില്‍ ഇസ്ലാമിക ശക്തികളോ ബ്രിട്ടീഷുകാരോ ഇന്ത്യ എന്ന രാജനൈതിക ഘടകവുമായി ഏറ്റുമുട്ടിയിട്ടില്ല. അതിനാല്‍ അവര്‍ കീഴടക്കിയത് ഇന്ത്യയെ മുഴുവനായല്ല. ചില നാട്ടു രാജ്യങ്ങളെയാണ്. ചരിത്രത്തില്‍ ഈ വ്യത്യാസം വളരെ പ്രധാനപ്പെട്ടതാണ്. ഭാരതം അടിമത്വം അംഗീകരിച്ചില്ല. നാട്ടുരാജ്യങ്ങള്‍ നിരന്തരമായി പോരാടിക്കൊണ്ടിരുന്നു. ഭാരതം എന്ന രാഷ്ട്രത്തെ ഒരിക്കലും അവര്‍ക്ക് കീഴടക്കാന്‍ സാധിച്ചില്ല. വൈദേശിക മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ഭാരതം എന്ന രാഷ്ട്രം തുടര്‍ച്ചയായി പരിശ്രമിച്ചു. അതിന് അനേകം പുതിയ പദ്ധതികളും ആയുധങ്ങളുമൊരുക്കി. മതപരിവര്‍ത്തനത്തെ നേരിടാന്‍ ഭക്തി പ്രസ്ഥാനം ഉണ്ടായി. ഇക്കാലത്ത് ഭാരതം ഉള്ളിലേക്ക് വലിഞ്ഞു. പിന്നീട് അനാചാരങ്ങളായ പലതും ഇക്കാലത്ത് സമൂഹം സ്വരക്ഷക്ക് വേണ്ടി ഉണ്ടാക്കിയതാണ്. അതോടൊപ്പം ഇന്ത്യ എന്ന രാജ്യവും ഉടലെടുത്തു.

ഇന്ത്യ എന്ന രാജ്യം രൂപംകൊള്ളുന്നു
ഭാരതത്തില്‍ ഇസ്ലാമിക ശക്തികളും ബ്രിട്ടീഷുകാരും നടപ്പാക്കി യ ക്രൂരമായ മതപരിവര്‍ത്തനവും മതപീഡനങ്ങളും താങ്ങാനാവാത്ത ജസിയ പോലുള്ള മത നികുതികള്‍ മതം മാറാത്തവരെ അടിമകളായി വില്‍ക്കുക, വിജ്ഞാന കേന്ദ്രങ്ങളും, പുണ്യ ക്ഷേത്രങ്ങളും നശിപ്പിക്കുക ഇങ്ങനെ അനേകം ക്രൂരതകള്‍ ഭാരതത്തിനു നേരിടേണ്ടിവന്നു. ചരിത്രകാരനായ വില്‍ ഡുറാന്റ് പറയുന്നു ”ഇന്ത്യയില്‍ നടന്ന ഇസ്ലാമിക അധിനിവേശം ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായതാണ്.” കോടിക്കണക്കിനാളുകള്‍ മതംമാറ്റത്തിന്നിരകളായി. അതിനു തയ്യാറാകാതിരുന്നവരെ ഒന്നുകില്‍ കൊന്നു അല്ലെങ്കില്‍ അടിമകളാക്കി വിറ്റു.” ‘തിയറി ആന്‍ഡ് പ്രാക്ടീസ് ഓഫ് മുസ്ലിം സ്റ്റേറ്റ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ ചരിത്രകാരനായ കെ.എസ്. ലാല്‍ രേഖപ്പെടുത്തിയിരിക്കുന്നത് 1000 എഡിക്കും 1500 എഡിക്കും ഇടയില്‍ ഇന്ത്യയിലെ ജനസംഖ്യ 20 കോടിയില്‍നിന്ന് 17 കോടിയായി കുറഞ്ഞു എന്നാണ്. ഇത് സ്വാഭാവികമായും 500 വര്‍ഷംകൊണ്ട് ജനസംഖ്യയില്‍ ഉണ്ടാകുമായിരുന്ന വര്‍ധനവ് ഇല്ലാതെയാണ്. സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞത് മുസ്ലിങ്ങള്‍ ഇന്ത്യയില്‍ വരുമ്പോള്‍ ജനസംഖ്യ 60 കോടിയായിരുന്നു എന്നും അദ്ദേഹം അതു പറയുന്ന സമയത്ത് അത് കേവലം 20 കോടി മാത്രമായി ചുരുങ്ങിയെന്നുമാണ്. എത്ര ഭീകരമായ നരനായാട്ടാണ് നടന്നത് എന്ന് ഈ കണക്കുകളില്‍ നിന്ന് മനസ്സിലാക്കാം.

ഇസ്ലാം-ബ്രിട്ടീഷ് പീഡനം
മുഹമ്മദ് ഗസ്‌നി മഥുരയില്‍നിന്ന് മാത്രം അന്നത്തെ മൂന്നു കോടി രൂപയും 5000 അടിമകളെയുംകൊണ്ട് പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. Burjor Avari തന്റെ ‘ഇസ്ലാമിക് സിവിലൈസേഷന്‍ ഇന്‍ സൗത്ത് ഏഷ്യ എ ഹിസ്റ്ററി ഓഫ് മുസ്ലിം പവര്‍ ആന്‍ഡ് പ്രസന്‍സ് ഇന്‍ ഇന്ത്യ’ എന്ന കൃതിയില്‍ മാലി കാഫര്‍ ദക്ഷിണേന്ത്യയില്‍ നടത്തിയ ആക്രമണത്തില്‍ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തച്ചുടച്ചതിന്റെയും, ആയിരക്കണക്കിന് ജനങ്ങളെ മതം മാറ്റിയതിന്റെയും വിസമ്മതിച്ചവരെ കൊന്നൊടുക്കിയതിന്റെയും ചിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ശ്രീരംഗപട്ടണത്തില്‍ മാത്രം നിരായുധരായ 12000 ഭക്തന്മാരെയാണ് വധിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് കൊള്ളയടിച്ച സമ്പത്തു കൊണ്ടുപോകാന്‍ 1000 ഒട്ടകങ്ങള്‍ വേണ്ടിവന്നു.

മുസ്ലിം ഭരണാധികാരികള്‍ ജസിയ എന്ന മതനികുതി ഏര്‍പ്പെടുത്തി. കൃഷി തകര്‍ത്തു. നികുതി 60 ശതമാനത്തിലേറെ ആയിരുന്നു. പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം ലക്ഷങ്ങള്‍ മരിച്ചു. അതേസമയം കോടിക്കണക്കിന് സമ്പത്ത് ഇസ്ലാമിക രാജ്യങ്ങളിലേക്ക് സഹായമായും കാഴ്ചവസ്തുക്കളുമായി ഒഴുക്കി. മെക്ക, മെദീന എന്നിവിടങ്ങളിലേക്കു കോടിക്കണക്കിനു ധനം കടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാരെ അടിമകളാക്കി വിറ്റു. കൃഷിക്ക് പുറമെ കരകൗശല, കുടില്‍, കൈത്തറി വ്യവസായങ്ങളും തകര്‍ത്തു.

ബ്രിട്ടീഷ് ഭരണകാലത്തു നടന്ന ക്രൂരതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവിടെ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ കടത്തിക്കൊണ്ടുപോയി ഉല്‍പ്പന്നങ്ങളാക്കി മാറ്റി തിരികെ ഇവിടെ കൊണ്ടുവന്നു വില്‍ക്കുക വഴി മാത്രം കോടിക്കണക്കിന് സമ്പത്ത് ബ്രിട്ടന്‍ സ്വന്തമാക്കി. 17-ാം നൂറ്റാണ്ടില്‍ ലോകവ്യാപാരത്തില്‍ ഇന്ത്യയുടെ വിഹിതം 24.24% ആയിരുന്നത് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ 4 ശതമാനമായി കുറഞ്ഞു. സാമ്പത്തിക കൊള്ളയുടെ ഏകദേശ രൂപം ഇതുവഴി ലഭിക്കും.
എന്നാല്‍ ഈ നിഷ്ഠുരമായ പീഡനങ്ങള്‍ നേരിട്ടിട്ടും ഭാരതം ഹിന്ദു ഭൂരിപക്ഷമുള്ള രാഷ്ട്രമായി തുടര്‍ന്നു. പീഡനങ്ങള്‍ നാട്ടുരാജ്യങ്ങളിലെ ജനങ്ങളെ ഒന്നിപ്പിച്ചു. ഇന്ത്യയുടെ സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യലാണ് ഇസ്ലാമിക-ബ്രിട്ടീഷ് ശക്തികളുടെ ലക്ഷ്യം എന്നവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടു ഭിന്നിപ്പുകള്‍ മാറ്റിവച്ച് ഒന്നായി ഈ ശക്തികളെ പരാജയപ്പെടുത്തേണ്ട ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു.

സാംസ്‌കാരിക ഭാരതം രാജനൈതിക ഭാരതത്തിന് രൂപം നല്‍കുന്നു
ഇസ്ലാമിക-ബ്രിട്ടീഷ് ശക്തികളുടെ ദുഷ്ടലക്ഷ്യത്തെ പരാജയപ്പെടുത്താന്‍ രാജനൈതികമായി ഭാരതം ഒന്നാകണം എന്ന് മനസ്സിലാക്കിയ ജനത ഭാരതം ഒരൊറ്റ രാജ്യം എന്നത് സാര്‍ത്ഥകമാക്കി. പാശ്ചാത്യര്‍ പ്രചരിപ്പിക്കുംപോലെ ഇംഗ്ലീഷുകാരുടെ ഭാഷയോ ഭരണസമ്പ്രദായമോ റെയില്‍വേയോ ഒന്നുമല്ല ഭാരതത്തെ ഒന്നാക്കിയത്. സാംസ്‌കാരികമായി ഒന്നായിരുന്ന ഭാരതം അതിന്റെ രക്ഷക്കും ദൗത്യപൂര്‍ത്തീകരണത്തിനുമായി രാജനൈതികഭാരതത്തിനു രൂപം കൊടുക്കുകയായിരുന്നു. ഭാരത രാജ്യത്തിന്റെ ഉദ്ദേശ്യം ഭാരത രാഷ്ട്രത്തിന്റെ രക്ഷ ഉറപ്പുവരുത്തലാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഈ ഏകത പ്രകടമായി. 1905 ലെ ബംഗാള്‍ വിഭജനത്തിനെതിരായ സമരത്തോടെ രാജനൈതിക ഭാരതത്തിന്റെ രൂപംകൊള്ളല്‍ പൂര്‍ണമായി.

ഭാരതത്തിന്റെ ദൗത്യം
ഭാരതത്തിനു പൂര്‍ത്തീകരിക്കാന്‍ ഒരു ദൗത്യമുണ്ട്. അതിലേക്കുള്ള പടികളാണ് ഭാരതം പിന്നിടുന്നത്. ചരിത്രത്തില്‍ ഒരു കാലത്തും ഭാരതം ഇന്നുള്ളത്രയും വിശാലമായ ഒരു രാജ്യമായിരുന്നിട്ടില്ല. വിപുലമായ ഭൂപ്രദേശം, ജനത, അസംസ്‌കൃത വസ്തുക്കള്‍. ഇവയെല്ലാം ഭാരതത്തിന്റെ ശക്തിപ്രാപിക്കലിനും വളര്‍ച്ചയ്ക്കും സഹായകരമാണ്. ഭാരതത്തിന്റെ ലോകദൗത്യം പൂര്‍ത്തീകരിക്കാനുള്ള തുടക്കം ആരംഭിച്ചിട്ടേയുള്ളൂ.

സെമറ്റിക് ചിന്താഗതി സംഘര്‍ഷത്തിന് കാരണം
തന്റേതു മാത്രം ശരി എന്ന് ശഠിക്കുന്നതാണ് സെമറ്റിക് ചിന്ത. തന്നോട് വിയോജിക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുകയെന്നത് ഈ ചിന്താഗതിയുടെ രീതിയാണ്. അത് ീിഹ്യ എന്നതില്‍ ഊന്നിനില്‍ക്കുന്നു. അതുകൊണ്ട് തങ്ങളുടെ ചിന്തയും മാര്‍ഗവും വിശ്വാസവും മാത്രമാണ് ശരിയെന്നും, മറ്റുള്ള എല്ലാ ചിന്താഗതിയും ജീവിക്കാന്‍ അര്‍ഹതയില്ലാത്തതും ആണെന്ന് കരുതുന്നു. അത് ഏകതയെ ഏകരൂപതയായി കാണുന്നു. വൈവിധ്യം പാപമാണെന്നു വിശ്വസിക്കുന്നു. എന്നും ലോകത്ത് വൈവിധ്യം ഉണ്ടാകും. വിവിധ ഭാഷകള്‍, മതങ്ങള്‍, ആചാരങ്ങള്‍ എന്നിങ്ങനെ അനേകം വൈവിധ്യങ്ങള്‍ ഉണ്ട്. അവയെ ഇല്ലായ്മ ചെയ്യാന്‍ സെമറ്റിക് ചിന്താഗതി ശ്രമിക്കുന്നു. എന്നാല്‍ ഭാരതം എന്നും വൈവിധ്യത്തെ അംഗീകരിച്ചിട്ടുണ്ട്.

പരിഹാരം ഭാരതീയ വീക്ഷണം
ലോകത്തു വൈവിധ്യം ഒഴിവാക്കാനാവാത്ത ഒന്നാണെന്ന് മാത്രമല്ല അത് ഏകതയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യുന്നു. അതാണ് ഭാരതം എന്നും സ്വീകരിച്ചിട്ടുള്ളത്. ഭാരതത്തിന്റെ ചിന്താപദ്ധതി integrated ആണ്, അത് സമന്വയത്തിലും സഹകരണത്തിലും ഊന്നിനില്‍ക്കുന്നു. സെമറ്റിക് ചിന്താഗതി സംഘര്‍ഷത്തിലും മത്സരത്തിലും അധിഷ്ഠിതമായത് ആയതുകൊണ്ട് ലോകത്ത് അശാന്തി പരത്തുന്നതാണ്. സമന്വയത്തിന്റെയും സഹകരണത്തിന്റെയും തത്വശാസ്ത്രം എത്തിക്കുക എന്നതാണ് ഭാരതത്തിന്റെ ദൗത്യം.

സെമറ്റിക് ചിന്താഗതി വിജയിക്കുന്നത് ലോകത്തിന്റെ നാശത്തിനിടയാക്കും. അത് വിജയിക്കാതിരിക്കുന്നത് തടയാന്‍ ഭാരതത്തിന്റെ സമഗ്ര വീക്ഷണത്തിനാകും.
അങ്ങനെ വിജയിക്കാന്‍ ഭാരതം സുശക്തവും വൈഭവ സമ്പൂര്‍ണവുമാകണം. ഇങ്ങനെയുള്ള ഒരു ഭാരതത്തിനു ലോകത്തിനു വഴിതെളിക്കാന്‍ സാധിക്കും. ഭാരതത്തിന്റെ ഈ ദൗത്യപൂര്‍ത്തീകരണത്തിലേക്കുള്ള പടികളായിരുന്നു കടന്നുപോന്നത്. രണ്ടു സെമറ്റിക് ചിന്താഗതിയിലുള്ള മതങ്ങളുടെ പരിശ്രമങ്ങളെ പരാജയപ്പെടുത്തിയ അനുഭവം ഭാരതത്തിനു മാത്രം അവകാശപ്പെടാവുന്നതാണ്. ഈ അനുഭവം മുതല്‍ക്കൂട്ടാക്കി ഭാരതം അതിന്റെ ദൗത്യം പൂര്‍ത്തീകരിക്കും. ചരിത്രം മുന്നോട്ടു പോകുന്നത് നേര്‍രേഖയിലല്ല എന്ന നിരീക്ഷണത്തെ വ്യക്തമാക്കുന്നതാണ് ഈ ചരിത്ര പാഠങ്ങള്‍.

Tags: ഭാരതംഇസ്ലാംസ്വാമി വിവേകാനന്ദന്‍സെമറ്റിക്ഭാരതമാതാവൈദേശികനളന്ദ സര്‍വകലാശാലബ്രിട്ടീഷ്ഹിന്ദുAmritMahotsav
Share104TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

തോക്കിലും തോര്‍ത്തിലും മതം മണക്കുന്നവര്‍

പ്രസ്ഥാനങ്ങള്‍ പിറക്കുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 47)

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies