‘കുഞ്ഞാ വരൂ ഇതൊന്നെഴുതി പഠിക്കൂ’
അമ്മ കുഞ്ഞനണ്ണാനെ ഉറക്കെവിളിച്ചു.
കുഞ്ഞനുണ്ണീ പൊന്നുണ്ണീ
എഴുതിപ്പഠിക്കാന്‍ വരണേ നീ
അക്ഷരമെഴുതാനക്കം പഠിക്കാന്‍
വെക്കം വരണേ പൊന്നുണ്ണീ
കുഞ്ഞനുണ്ണിയുണ്ടോ വരുന്നു. ഒടുവില്‍ അമ്മ ഒരു സൂത്രം ചെയ്തു
ഒന്നെന്നെഴുതി കാണിച്ചാല്‍
നല്‍കാം നല്ലൊരു പഴമാങ്ങാ
രണ്ടെന്നെഴുതി കാണിച്ചാല്‍
രണ്ടു പഴങ്ങള്‍ ഞാന്‍ നല്‍കാം
മൂന്നും നാലും എഴുതീടില്‍
വിത്തുകള്‍ നല്‍കാം ഞാനുണ്ണീ
അമ്മ പറയുന്ന എണ്ണം എഴുതിക്കാണിച്ചാല്‍ അത്രയും വിത്തുകളോ പഴങ്ങളോ കുഞ്ഞണ്ണാന് കിട്ടും, അവന് ഉത്സാഹമായി.
ആനയുടെ ചിത്രം വരച്ചുകാണിച്ച് അതിനുമീതെ വിരലോടിച്ച് ആ എന്ന അക്ഷരം പരിചയപ്പെടുത്തി.
ആദ്യമൊക്കെ സമ്മാനങ്ങള്‍ കൊതിച്ച് എഴുതിത്തുടങ്ങിയ കുഞ്ഞനണ്ണാന്‍ ഒടുവില്‍ അക്കങ്ങളും അക്ഷരങ്ങളും എഴുതാന്‍ ഇഷ്ടപ്പെട്ടുതുടങ്ങി.
സ്‌കൂള്‍ തുറക്കും മുമ്പ് വൃത്തിയായി എഴുതാന്‍ പഠിച്ച കുഞ്ഞന് അമ്മ ഒത്തിരി മുത്തങ്ങളും അതിലേറെ സമ്മാനങ്ങളും കൊടുത്തു.






















