കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സമ്മിശ്ര പ്രതികരണത്തിന് വകയേകുന്നതായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ച്, തലസ്ഥാന നഗരി കീഴടക്കി ബിജെപി നേടിയ വിജയം രാഷ്ട്രീയ കേരളം ഏറെക്കാലം ചര്‍ച്ച ചെയ്യും. എന്തൊക്കെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും ഈ വിജയത്തിളക്കം ആര്‍ക്കും മറച്ചു വെക്കാന്‍ കഴിയില്ല. അതുകൊണ്ടാണ്, കേരളം മൊത്തം ആളിപ്പടര്‍ന്ന എല്‍. ഡി.എഫ് വിരുദ്ധ മുന്നേറ്റം വിസ്മരിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും, മുഖ്യമന്ത്രിയടക്കമുള്ള മറ്റ് നേതാക്കളും ബിജെപിയുടെ തിരുവനന്തപുരത്തെ വിജയത്തില്‍ ബോധം കെട്ടുവീണത്! കേരള രാഷ്ട്രീയം ഏറെക്കാലം ചര്‍ച്ച ചെയ്യുകയും, പഠന വിധേയമാക്കുകയും ചെയ്യുന്ന വിജയമാണു ബിജെപി തലസ്ഥാന നഗരിയില്‍ നേടിയത്. ഈ ചരിത്ര വിജയം വലിയ ഗുണപാഠമാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് നല്‍കുന്നത്!
സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ ഇരുട്ടടിയാണ് ഈ വിജയം. ആര്യ രാജേന്ദ്രന്റെ കെ.എസ്.ആര്‍.ടി.സി കേസ് തന്നെ എടുത്താല്‍, അതില്‍ പ്രതിസ്ഥാനത്ത് ഇപ്പോഴുള്ളത് അവരുടെ സഹോദരനും, മറ്റു ചിലരുമാണ്. കാലഘട്ടത്തിനനുസരിച്ച് മാറാന്‍ സിപിഎം തയ്യാറായില്ല. കേരളം എക്കാലവും അവരുടെ ചൂണ്ടുവിരലിനനുസരിച്ചു ചലിക്കും എന്നായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും ചിന്ത. കാരണം, പഴയ കമ്യൂണിസ്റ്റ് നേതാക്കളെപ്പോലെ പാവപ്പെട്ടവനു വേണ്ടി ജീവന്‍ പണയം വെച്ച്, കഷ്ടപ്പെട്ട് നേതൃനിരയില്‍ എത്തിയവര്‍ ഇന്ന് ആ പാര്‍ട്ടിയില്‍ ഇല്ല. പൊടിമീന്‍ അച്ചാര്‍ ഉണ്ടാക്കിയും, അടുക്കളജോലി ചെയ്തും, പേനയുന്തിയും, വിഴുപ്പലക്കിയും, പെട്ടിചുമന്നും, കാല്‍തിരുമ്മിയും നേതൃനിരയില്‍ എത്തിയവരാണ് മിക്കവരും. അവര്‍ക്കൊന്നും, കട്ടന്‍ ചായയും, പരിപ്പ് വടയും കൊണ്ട് ദിനരാത്രങ്ങള്‍ തള്ളി നീക്കാന്‍ കഴിയില്ല. ശശിമാരും, ജയരാജന്മാരും, വിജയരാഘവന്മാരും ചേര്‍ന്ന കറക്ക് കമ്പനിയായി സിപിഎം മാറി യിരിക്കുന്നു. പിണറായിക്ക് സ്തുതിഗീതം പാടുന്നവര്‍ മാത്രമായി ഒരു പാര്‍ട്ടി അധ:പതിച്ചാല്‍ ഇതായിരിക്കും അവസ്ഥ. അവസാന വാക്ക് മാത്രമല്ല. ആദ്യത്തേതും, മധ്യത്തിലെയും വാക്കുകള്‍ ഒരാളിലേക്ക് ഒതുങ്ങിയപ്പോള്‍ ഉണ്ടായ മൂല്യച്യുതിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മുന്‍പ് എത്രയൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചാലും ജനപ്രളയമുണ്ടാക്കി പാര്‍ട്ടിയെ ജയിപ്പിച്ചെടുക്കാന്‍ ഒരു വി.എസ് ഉണ്ടായിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ അഭാവവും പാര്‍ട്ടിയെ തളര്‍ത്തി.
സിപിഎമ്മും മുസ്ലീം ലീഗും
കേരളത്തില്‍ എല്ലാ കാലത്തും ന്യൂനപക്ഷ വര്‍ഗ്ഗീയത പടര്‍ന്നു പന്തലിക്കാന്‍ വളവും വെള്ളവും നല്‍കിയവരില്‍ മുന്‍പന്തിയില്‍ നിന്നിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. മുസ്ലീംലീഗിനെപ്പോലെയുള്ള പാര്‍ട്ടികളെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തുന്നത് അവരുടെ ഗതികേട് കൊണ്ടാണ്. അതുകൊണ്ടാണ് മുന്നണിയില്‍ നില്‍ക്കുമ്പോഴും പലപ്പോഴും ഇവര്‍ തമ്മില്‍ പടലപ്പിണക്കം ഉണ്ടാകുന്നത്. ഈ തിരഞ്ഞെടുപ്പില്‍ തന്നെ, മലബാറില്‍ പല മണ്ഡലങ്ങളിലും മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസ്സിനു സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടി വന്നിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ പലയിടത്തും, സിപിഎമ്മും, കോണ്‍ഗ്രസ്സും തമ്മിലും ‘വിശാലമുന്നണി’യുണ്ടാക്കി മത്സരിച്ചു. ലീഗ് തനി നിറം കാണിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടുണ്ട്. പച്ചബോര്‍ഡും, പച്ച വസ്ത്രവും നിര്‍ബന്ധമാക്കിയപ്പോള്‍, വിദ്യാഭ്യാസ മേഖല ഈജിയന്‍ തൊഴുത്തായി എന്ന് തുറന്നു പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍, സിപിഎം അങ്ങനെയല്ല. മുസ്ലീം ലീഗ് മുന്നണിക്ക് പുറത്ത് നില്‍ക്കുമ്പോഴും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണ്! കെ.ടി.ജലീലിന്റെ വായില്‍ പാര്‍ട്ടി പതാക തിരുകി നിശബ്ദനാക്കി എ.ആര്‍.നഗര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നിന്ന് ലീഗ് പ്രമാണിമാരെ രക്ഷിച്ചെടുത്തത് സിപിഎം ആണ്. അതുകൊണ്ടാണ് ഐസ്‌ക്രീം കേസ് തേച്ചു മായ്ച്ചു കളഞ്ഞതും, റജീനയുടെ കേസ് മണ്ണിട്ട് മൂടിയതും. ലീഗുകാര്‍ പ്രതികളായ പല സഹകരണ ബാങ്ക് കേസുകളിലും സിപിഎം തന്നെയാണ് ലീഗിനെ രക്ഷിച്ചെടുത്തത്. ഗള്‍ഫ് രാജ്യങ്ങളിലെ പല കൂട്ടു കച്ചവടങ്ങളിലും സിപിഎം നേതാക്കള്‍ ലീഗിന്റെ പങ്കാളികള്‍ ആണെന്നത് അങ്ങാടിപ്പാട്ടാണ്. ഇടതുപക്ഷം ഭരിക്കുമ്പോഴും മലപ്പുറം ജില്ലയിലെ പോലീസിനെ നിയന്ത്രിച്ചിരുന്നത് ലീഗാണ്. അന്‍വറിന് ഈ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാതിരുന്നതുകൊണ്ടാണ് അദ്ദേഹം അലറി വിളിക്കാന്‍ തുടങ്ങിയത്!
സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനം
സിപിഎം ആചാര്യന്മാരുടെ ധാരണ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പറ്റി മൗനം പാലിച്ചാല്‍ അവരില്‍ നിന്ന് സിപിഎമ്മിലേക്ക് കുത്തൊഴുക്കുണ്ടാകും എന്നാണ്. എന്നാല്‍, അനുഭവം മറിച്ചാണ്. 1969ല്‍ ലീഗ് തനിനിറം കാണിച്ചു മുന്നണിയില്‍ നിന്ന് പുറത്ത് പോയപ്പോഴും സിപിഎം അവരെ തള്ളിപ്പറഞ്ഞില്ല. ലീഗിന് വേണ്ടത് പിന്‍വാതിലിലൂടെ നല്‍കിക്കൊണ്ടിരുന്നു. അതുപോലെ തന്നെയാണ്, ന്യൂനപക്ഷ പ്രീണനവും. കേരളത്തില്‍ ഏതൊരു രാഷ്ട്രീയ ചര്‍ച്ച നടക്കുമ്പോഴും അതിനെ വഴിതിരിച്ചു വിട്ട് സിപിഎം ന്യൂനപക്ഷത്തില്‍ എത്തിക്കും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബ്ബറിന് വില കുറഞ്ഞതിനെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോഴും സിപിഎം ആദ്യം പറയുക ഗാസയിലെ നിരപരാധികളായ കുട്ടികളെ കുറിച്ചും, ബാബറി മസ്ജിദ് പൊളിച്ചതിനെ കുറിച്ചും ആയിരിക്കും. കൂട്ടത്തില്‍ ഗുജറാത്തില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മുസ്ലീം വനിതയുടെ നിറവയര്‍ കുത്തിപ്പിളര്‍ന്നു ചോരക്കുഞ്ഞിനെ പുറത്തെടുത്തു കുന്തത്തില്‍ കുത്തിനിര്‍ത്തി പ്രകടനം നടത്തിയ കല്‍പ്പിത കഥ കൂടി പറയും. മാപ്പിളലഹളക്കാലത്തും, ടിപ്പുവിന്റെ തേര്‍വാഴ്ച്ചക്കാലത്തും നടന്ന കിരാതമായ ഈ നരനായാട്ടിനെ ഗുജറാത്തിലേക്ക് പറിച്ചു നടാന്‍ നടത്തിയ അത്യന്തം ഹീനമായ ഗൂഢാലോചന മാലോകര്‍ പൊളിച്ചടുക്കിയിട്ടും കീറിപ്പറിഞ്ഞ ഈ തുറുപ്പു ചീട്ടുമായി നടക്കുകയാണ് സിപിഎം. അണികള്‍ക്കിടയില്‍ പോലും വിമര്‍ശനവിധേയമായ ഈ പൊറാട്ട് നാടകത്തിന് സിപിഎം നല്‍കുന്ന വ്യാഖ്യാനം, ബിജെപിയുടെ വളര്‍ച്ചയെ തടയുകയാണ് ലക്ഷ്യം എന്നാണു! ഇത് നല്ലൊരു വിഭാഗം അണികള്‍ക്കും ദഹിച്ചിട്ടില്ല. ഈ ദഹനക്കേട് അണികള്‍ പ്രകടിപ്പിച്ചതിന്റെ തിക്തഫലമാണ് ബിജെപിക്ക് ഇത്തവണ നേട്ടമായി വന്നത്! മതഭ്രാന്തും, വര്‍ഗ്ഗീയതയും, തീവ്രവാദസ്വഭാവും തീണ്ടിയിട്ടില്ലാത്ത സാധാരണക്കാരായ മുസ്ലീങ്ങള്‍ എന്നോ തള്ളിക്കളഞ്ഞതും, മറന്നുപോയതുമായ കാര്യമാണ് സിപിഎം ഇടക്കിടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്! ഇതിനെ സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം എന്നല്ല വിളിക്കുക. പലസ്തീന്‍ പ്രശ്‌നവും ഭിന്നമല്ല. ലോകത്ത് ആരെങ്കിലും പലസ്തീന്‍ പ്രശ്‌നം സജീവമായി നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍, അത് പലസ്തീനികള്‍ പോലുമല്ല. മറിച്ച്, ആ മേഖലയിലെ ഡസന്‍ കണക്കിന് ചാവേര്‍ തീവ്രവാദഗ്രൂപ്പുകളും, ഇങ്ങ് കേരളത്തില്‍ സിപിഎമ്മും മാത്രമാണ്. പലസ്തീന്‍ മേഖലയിലെ തീവ്രവാദികള്‍ക്ക് ലോകത്തെമ്പാടു നിന്നും സഹായ ധനം കിട്ടണമെങ്കില്‍ മേഖല പുകഞ്ഞുകൊണ്ടിരിക്കണം. അതുപോലെ, കേരളത്തില്‍, ഉറങ്ങിക്കിടക്കുന്ന മുസ്ലീം വര്‍ഗ്ഗീയവികാരം ആളിക്കത്തണമെങ്കില്‍ ഗാസയും, പലസ്തീനും, ഗുജറാത്തും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കണം. അതാണ് സിപിഎം ദശാബ്ദങ്ങളോളമായി നടത്തിക്കൊണ്ടിരിക്കുന്നത്.
2011ല്‍ കുഞ്ഞാലിക്കുട്ടിയടക്കം തോറ്റ് തൊപ്പിയിട്ടപ്പോള്‍ ആണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ വെച്ച് മുസ്ലീം ഏകീകരണം നടന്നത്. അന്ന് ലീഗിതര കക്ഷികള്‍ ഇത്ര സജീവമല്ലാതിരുന്നതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് അല്ലാതെ ലീഗിന് പ്രത്യേകിച്ച് ഒരു പ്രയോജനവും കിട്ടിയില്ല. എന്നാല്‍, ഇന്ന് അതല്ല സ്ഥിതി. കേരളത്തില്‍ മുസ്ലീം തീവ്രവാദം സിപിഎമ്മിന്റെ ചെലവില്‍ തഴച്ചു വളര്‍ന്നിരിക്കുന്നു. ഒരു മൊബൈല്‍ മെസേജിലൂടെ സംസ്ഥാനം സ്തംഭിപ്പിക്കാന്‍ പോലും കെല്‍പ്പുള്ള മുസ്ലീം സംഘടനകള്‍ ഇവിടെ സജീവമാണ്. കേരളം തീവ്രവാദ ഹബ്ബായി എന്ന് വിവരമുള്ളവര്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചു തള്ളിയവര്‍ കണ്ണ് തുറന്നു കാണുക! തീവ്രവാദ സംഘടനകള്‍ കച്ചിത്തുരുമ്പായി കാണുന്നത് ലീഗിനെയാണ്. അതിനു കാരണം, ഇടത് വലത് ഭരണം മാറിമാറി വരുന്ന കേരളത്തില്‍ രണ്ടു പക്ഷത്തേക്കും നടന്നെത്താന്‍ കഴിയുന്ന നൂല്‍പ്പാലമാണ് മുസ്ലീം ലീഗ്!
ഇത്തവണ ലീഗിന്റെ മുസ്ലീം ഏകീകരണ ശ്രമം വിജയിച്ചു. ഏകശിലപോലെ മുസ്ലീങ്ങള്‍ ഉറച്ചു നിന്നു! ബിജെപിയെ അടിച്ചോടിക്കുക. സിപിഎമ്മിനെ അകറ്റി നിര്‍ത്തുക. ദീനിനെ സംരക്ഷിക്കുക. ഇതായിരുന്നു അവരുടെ പൊതുമുദ്രാവാക്യം! അതിന്റെ ധൈര്യത്തിലാണ് ലീഗടക്കമുള്ള മുസ്ലീം സംഘടനകള്‍ പലയിടങ്ങളിലും മാരകായുധങ്ങളുമായി തെരുവുകളില്‍ വെല്ലുവിളിയുമായി ഇറങ്ങിയത്. 1970 മുതല്‍ മുസ്ലീം സംഘടനകള്‍ മുഴക്കുന്ന വര്‍ഗ്ഗീയ വെല്ലുവിളികള്‍ പലയിടത്ത് നിന്നും മുഴങ്ങിക്കേട്ടു! ”പത്തണക്ക് കത്തി വാങ്ങി കുത്തി നേടും പാകിസ്ഥാന്‍” എന്നതിന് സമാനമായ മുദ്രാവാക്യങ്ങള്‍ തന്നെയാണ് മുസ്ലീം വിശാല സഖ്യം വിളിച്ചതും, പ്രചരിപ്പിച്ചതും! ഷാജിയെപ്പോലെയുള്ള മുസ്ലീം ലീഗ് നേതാക്കള്‍ വര്‍ഗ്ഗീയതയാണ് അലറി വിളിച്ചു പറഞ്ഞത്! മുസ്ലീം ലീഗ് രാഷ്ട്രീയ കാരണങ്ങള്‍ അല്ല ഉയര്‍ത്തിക്കാണിച്ചത്. മുസ്ലീം, മുസ്ലീം എന്ന ഒരൊറ്റ മുദ്രാവാക്യമാണ്. ഇസ്ലാം അപകടത്തില്‍ എന്നാണ്. ഇങ്ങനെ പച്ചക്ക് വര്‍ഗ്ഗീയത വിളിച്ചു പറയുന്നതില്‍ പ്രതിഷേധിച്ച് മലബാറില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സുകാര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടതും കേരളം കണ്ടതാണ്. ഉളുപ്പില്ലാത്ത കുറെ സതീശന്മാര്‍ മാത്രമാണ് ലീഗിന്റെ തോളില്‍ കയ്യിട്ടു നടന്നത്. ആസൂത്രിതമായി നടത്തിയ ജനസംഖ്യാ വിസ്‌ഫോടനം തന്നെയാണ് ഈ അഭൂതപൂര്‍വ്വമായ മുന്നേറ്റത്തിനു വളമായത്! അതാണ് മുസ്ലീം തീവ്രവാദ സംഘടനകള്‍ അര്‍മാദിച്ചു നടക്കാനുള്ള കാരണവും! നാല് വോട്ടിനു വേണ്ടി സതീശന്മാരും, പിണറായിമാരും ഇതൊന്നും കാണില്ല. കണ്ടാലും കണ്ടില്ലെന്നു നടിക്കും!
യഥാര്‍ത്ഥത്തില്‍ ഷാജി ഉറഞ്ഞു തുള്ളിയ വര്‍ഗ്ഗീയ പരാമര്‍ശം കേരളം ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. അത് മലബാറിലെ മൊത്തം ലീഗുകാര്‍ പരസ്യമായും, രഹസ്യമായും ആവര്‍ത്തിച്ചു. ഭരണകൂടം അതിനെ കണ്ടില്ലെന്നു നടിച്ചു! അങ്ങനെ ചര്‍ച്ച വന്നാല്‍, അത് ബിജെപിക്ക് ഗുണം ചെയ്യും എന്ന തികച്ചും രാജ്യവിരുദ്ധവും, മതേതരവിരുദ്ധവുമായ സമീപനമാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും, മാധ്യമങ്ങളും സ്വീകരിച്ചത്. അതിനു വേണ്ടി ജമായത്ത് ഇസ്ലാമിയെപ്പോലുള്ള ആഗോള മുസ്ലീം തീവ്രവാദ പാര്‍ട്ടികളെ മുഖ്യധാരാ മാധ്യമങ്ങള്‍ വെളുപ്പിച്ചെടുത്തു! മുഖ്യധാരാ മാധ്യമങ്ങള്‍ ജമായത്ത് ഇസ്ലാമിയെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അതിന്റെ ധൈര്യത്തില്‍, മുസ്ലീം മുന്നണി ആരാധനാലയങ്ങള്‍ വരെ വോട്ടു പിടുത്തത്തിന് ഉപയോഗിച്ചു. സിപിഎം പോലും ഒരക്ഷരം മിണ്ടിയില്ല. കാരണം, അത് ന്യൂനപക്ഷ പീഡനം ആകുമത്രേ!
ഷാജിയടക്കമുള്ളവരുടെ വലിയ പരാതി, കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലമായി മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് ഒരു അവകാശവും വീതിച്ചു കിട്ടിയില്ല എന്നതാണ്. എന്നാല്‍ അതിന്റെ ഒരു ഉദാഹരണം പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. കാരണം, സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട്, സംവരണം തുടങ്ങിയ എല്ലാ മേഖലകളിലും കൃത്രിമം കാണിച്ച് മുസ്ലീങ്ങള്‍ക്ക് അവിഹിതമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുത്ത് വോട്ടു സമ്പാദിച്ചവരാണ് സിപിഎം. ആരൊക്കെ അവഗണിക്കപ്പെട്ടാലും, മുസ്ലീം ജനവിഭാഗം പരിഗണിക്കപ്പെടണം എന്ന അജണ്ടയുമായി ഇറങ്ങിയ സിപിഎമ്മിനെ തോല്പ്പിക്കാന്‍ ഈ തുറുപ്പ് ചീട്ട് മതിയാകാതെ വന്നപ്പോഴാണ് ലീഗ് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയത്. മുസ്ലീം വീടുകളിലും, പള്ളികളിലും, പ്രത്യേകിച്ച് മഹല്ലുകളിലും വ്യാപകമായി വര്‍ഗ്ഗീയ പ്രചാരണം നടത്തി. ഇത്രയും അസൂത്രിതമായ സന്നാഹം ഇതിനു മുന്‍പ് നടന്നിട്ടുള്ളത് 1921ല്‍ മാത്രമായിരിക്കും. ഇതിനു മുന്‍പ് നേരത്തെ സൂചിപ്പിച്ച പോലെ 2011ലാണ് മുസ്ലീം ലീഗ് തീക്കൊള്ളി കൊണ്ട് തലചൊറിഞ്ഞിട്ടുള്ളത്. എന്നാല്‍, ഇന്നത്തെ പോലെ മുസ്ലീം ഏകീകരണം അത്രക്ക് പ്രബലമായിരുന്നില്ല എന്നതിനാല്‍, അന്ന് പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. എന്നാല്‍, ഇന്ന് അതല്ല സ്ഥിതി. ഇവിടെ യുഡിഎഫ് ജയിക്കുമോ, എല്‍.ഡി.എഫ് ജയിക്കുമോ എന്നതല്ല പ്രശ്‌നം. ആത്യന്തികമായി ഇവിടെ അപകടകരമായ ഒരു മുസ്ലീം ഏകീകരണം നടന്നു കഴിഞ്ഞിരിക്കുന്നു. മുസ്ലീം മുഖ്യമന്ത്രി എന്ന മുദ്രാവാക്യം അവര്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇനിയുള്ള കാലം, എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാലും, യു.ഡി.എഫ് അധികാരത്തില്‍ വന്നാലും, മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ സ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍ ഇരിക്കും എന്ന ഉറച്ച മുദ്രാവാക്യം അവര്‍ ഉയര്‍ത്തിക്കഴിഞ്ഞു. 2047 ലേക്ക് നമ്മള്‍ വളരെ വേഗം എത്തിക്കഴിഞ്ഞു എന്നാണ് അവര്‍ക്കിടയിലെ അടക്കം പറച്ചില്‍!
ശബരിമല വിഷയം
യു.ഡി.എഫിന് ഹിന്ദുക്കളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചതിനാല്‍ അവര്‍ തല്‍ക്കാലം രക്ഷപ്പെട്ടു. പ്രതികള്‍ എല്‍.ഡി.എഫുകാര്‍ മാത്രം ആയി. ശബരിമല കൊള്ളയുടെ ചരിത്രം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പതിറ്റാണ്ടുകളായി അവിടെ കൊള്ളയാണ് നടക്കുന്നത്. ശബരിമലയില്‍ എല്‍.ഡി.എഫും, യു.ഡി.എഫും കൂട്ടുപ്രതികളാണ്. കോണ്‍ഗ്രസ്സിനെ രക്ഷിച്ചെടുക്കാന്‍ മൂടിവെച്ച ചില വാര്‍ത്തകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചില മാധ്യമങ്ങള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. അതിലൊന്നാണ് വി.എസ്. ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ സെക്രട്ടറി പദവിയില്‍ സഹോദരനെ തിരുകി കയറ്റിയതും, അവിടെ ഇരുന്നുകൊണ്ട് അദ്ദേഹം കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയതും, മന്ത്രിയും പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ത്തതുമാണ്! ബെയ്‌ലി പാലത്തിനു 3.15 കോടി മുക്കിയതും, വനവല്‍ക്കരണം എന്ന പേരില്‍ കൊടും കാട്ടില്‍ ഏഴരക്കോടി കൊണ്ടുപോയി കുഴിച്ചിട്ടതും ചര്‍ച്ചയാകുന്നു. ആന്ധ്രയില്‍ നിന്ന് ശര്‍ക്കര വാങ്ങിയതിലും കോടികളുടെ അഴിമതി ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ പെയ്ഡ് ന്യൂസ് കൊടുത്ത് ഈ വാര്‍ത്തകളൊക്കെ മൂടി വെച്ചു. എന്നാല്‍, എല്‍.ഡി.എഫും തിരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യങ്ങളൊന്നും പുറത്ത് പറഞ്ഞില്ല. കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷമായി ശബരിമലയില്‍ സിപിഎം ഭരണം ആണ്. എന്നിട്ടും, എന്തുകൊണ്ട് ഈ വിഷയങ്ങളൊന്നും പുറത്ത് വന്നില്ല? അതാണ് മുകളില്‍ പറഞ്ഞത്, ശബരിമലയില്‍ എല്‍.ഡി.എഫ്, യു.ഡിഎഫ് കൂട്ടുകൊള്ളയാണ് നാളിതുവരെ നടന്നിട്ടുള്ളത്!

ഉണ്ണിക്കൃഷ്ണന്‍ പോറ്റി തന്നെ കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തെ ഒരു ചട്ടുകമായി യു.ഡി.എഫിന് ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നതാണ് സത്യം. ഇപ്പോള്‍ പുറത്ത് വന്നത്. ഏറെ തമാശ, മുഖ്യപ്രതിയായ പോറ്റി തന്നെയാണ് ഈ കേസില്‍ ബോംബ് പൊട്ടിച്ചത്. അതിനകത്തും ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. അല്ലെങ്കില്‍, പ്രധാന കുറ്റവാളി തന്നെ കുറ്റകൃത്യം അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് വരുമോ? ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്, പോറ്റി കോണ്‍ഗ്രസ് നേതാക്കളുടെ സ്വന്തം ആളാണ് എന്നതാണ്. അവരാണ് പോറ്റിയെ രംഗത്തിറക്കിയത്. അതേസമയം, നടന്ന ട്വിസ്റ്റ്, സതീശനെ തോല്‍പ്പിക്കാന്‍ നായക സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല ഇടിച്ചു കയറിയതാണ്. ഇതിലെ ക്രെഡിറ്റ് മുഴുവന്‍ സതീശനോ, വേണുഗോപാലോ കൊണ്ടുപോകും എന്ന ഭയത്താലാണ് മുഖ്യമന്ത്രിക്കുപ്പായം തുന്നിച്ച് ഏറെക്കാലമായി കാത്തിരിക്കുന്ന ചെന്നിത്തല ഇടിച്ചു കയറി ആഗോള ഗൂഢാലോചനയെക്കുറിച്ചൊക്കെ മൊഴി കൊടുക്കാന്‍ പോയത്.
തിരുവിതാംകൂര്‍ കേരള സംസ്ഥാനത്തോട് ലയിച്ചപ്പോള്‍ അന്നേവരെ രാജഭരണത്തിന് കീഴിലിരുന്ന ക്ഷേത്രഭരണം എങ്ങിനെ നിര്‍വ്വഹിക്കും എന്ന ചോദ്യം ഉയര്‍ന്നു. ഒരു മതേതര രാജ്യത്ത് സര്‍ക്കാരിന് ഒരു മതത്തിന്റെ കാര്യം മാത്രം നോക്കി നടത്താന്‍ കഴിയില്ല എന്ന ധാരണയുടെ പുറത്താണ് 1949ല്‍ ദേവസ്വം ബോര്‍ഡ് രൂപീകരണം ഉണ്ടായത്. അന്നൊക്കെ, പ്രഗല്ഭരായ നേതാക്കള്‍ ആയിരുന്നു പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നത്. കാലം പോകും തോറും ശബരിമലയുടെ പ്രശസ്തി വര്‍ദ്ധിക്കുകയും, വരുമാനം ക്രമാതീതമായി കൂടുകയും ചെയ്തു തുടങ്ങിയപ്പോഴാണ് അവിടെ കൊള്ളരുതായ്മകള്‍ നടന്നു തുടങ്ങിയത്. മന്ത്രിസ്ഥാനവും, എം.എല്‍.എ സ്ഥാനവുമൊക്കെ തികയാതെ വരുമ്പോള്‍ മറ്റു നേതാക്കളെ തൃപ്തിപ്പെടുത്തി കുടിയിരുത്താനുള്ള താവളങ്ങളായാണ് കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ദേവസ്വം ബോര്‍ഡ് തുടങ്ങിയ ഒട്ടേറെ തുരുത്തുകള്‍ ഒരുക്കി സര്‍ക്കാര്‍ രണ്ടാം നിരക്കാരെ ഒതുക്കിനിര്‍ത്തിയിരുന്നത്! അന്ന് മുതല്‍ പല സ്ഥാപനങ്ങളിലും സര്‍വ്വത്ര അഴിമതിയാണ് നടന്നു കൊണ്ടിരുന്നത്. വരുമാനത്തിന് കണക്കില്ലാത്തതുകൊണ്ട് എല്ലാ കണ്ണുകളും ശബരിമലയിലേക്ക് തിരിഞ്ഞു! ഒരിക്കല്‍ ഒരു ഭക്തനായ നേതാവ് പറഞ്ഞത്രെ, ഒന്നുകില്‍ മേല്‍ശാന്തി, അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്! അതെങ്കിലും ആകാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടു എന്ന്! ഈ ചക്കരക്കുടത്തില്‍ കയ്യിട്ടുവാരാനാണ് പൊതുവെ ഈശ്വരവിശ്വാസം ഇല്ലാത്ത സിപിഎം നേതാക്കളും, കപടഭക്തരായ കോണ്‍ഗ്രസ് നേ താക്കളും ഇടിച്ചുകയറുന്നത്. സിപിഎം മെമ്പര്‍മാരില്‍ ചെറിയ ഒരുവിഭാഗമേ നിരീശ്വരവാദികള്‍ ഉള്ളൂ. എന്നാല്‍, നേതൃസ്ഥാനത്ത് വരണമെങ്കില്‍ വിശ്വാസം കളഞ്ഞിട്ടും വരണം. അപ്പോള്‍, പിന്നെ മുന്‍ എം. എല്‍.എമാരും, ജില്ലാ കമ്മറ്റി മെമ്പര്‍മാരുമൊക്കെ നെറ്റിയില്‍ കള്ളപ്പൊട്ടും ചാര്‍ത്തി ഓടു പൊളിച്ചു ഏതു കാനനപ്പാതയിലൂടെയാണ് ശബരിമലയില്‍ എത്തിയത്? സദുദ്ദേശ്യമല്ല ഇവിടെ പ്രവര്‍ത്തിച്ചത് എന്ന് വ്യക്തം! സര്‍ക്കാര്‍ വക പെട്ടിക്കട തുറക്കുമ്പോഴും അവിടെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചു കുളംഭരണം മികവുറ്റതാക്കുക എന്നത് പതിവ് രീതിയാണ്! എന്തുകൊണ്ടാണ് ശബരിമലയില്‍ ഇത്രയധികം വരുമാനം കുമിഞ്ഞുകൂടുമ്പോഴും, ഐ.എ.എസുകാരെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നത്?

ബിജെപിയുടെ വളര്‍ച്ച
കേരള രാഷ്ട്രീയം മാറിമറിഞ്ഞതില്‍ വെള്ളാപ്പള്ളി നടേശന്റെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ മുസ്ലീം ആധിപത്യത്തെ അദ്ദേഹം തുറന്നു കാട്ടിയത് മുതലാണ് പതിവ് രാഷ്ട്രീയം മാറിമറിയുന്നത്. വലിയൊരു സത്യമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. മുപ്പത് ശതമാനം ഈഴവര്‍ ഉള്ള മലപ്പുറത്ത് ഒരു പ്രൈമറി സ്‌കൂള്‍ പോലും എസ്എന്‍ഡിപിക്ക് ഇല്ല. മുസ്ലീങ്ങള്‍ പൊതുവേ ജാതിഭേദം ഒന്നും ഇല്ലാത്ത ഏകശിലാമതസ്ഥരാണ് എന്നാണല്ലോ വെപ്പ്. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീതം വെക്കുമ്പോള്‍ ജാതി പുറത്ത് ചാടുന്നത് കാണാം. സുന്നി, ഷിയ, മുജാഹിദ്, ജമായത്ത് അഹമ്മദീയ തുടങ്ങി ഒട്ടേറെ അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീതം വെച്ച് വരുമ്പോള്‍ അമുസ്ലീങ്ങള്‍ക്ക് കൊടുക്കാന്‍ ഒന്നും ശേഷിക്കില്ല എന്നാണ് സത്യം. മാത്രമല്ല, സര്‍ക്കാര്‍ കണക്കില്‍, ന്യൂനപക്ഷവും, എല്ലാ മേഖലകളിലും പിന്നാക്കം നില്‍ക്കുന്നവരും മുസ്ലീങ്ങള്‍ മാത്രമാണ്! ഓര്‍ക്കുക. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് മേത്തര്‍/റാവുത്തര്‍ വിഭാഗത്തിനു മാത്രം കൊടുക്കാന്‍ പറഞ്ഞ പിന്നാക്ക വിഭാഗ ആനുകൂല്യം കോടീശ്വരന്മാരായ മുസ്ലീങ്ങള്‍ക്കടക്കം നല്കാന്‍ തുടങ്ങിയത്, സിപിഎമ്മിന്റെ മുസ്ലീം പ്രീണനഫലമായി പാലൊളി മുഹമ്മദ് കുട്ടിയാണ്! കേറിക്കിടക്കാന്‍ കൂരപോലും ഇല്ലാത്ത ഹിന്ദുക്കളിലെ അധ:സ്ഥിതരില്‍ അധ:സ്ഥിതരെയൊക്കെ തള്ളിമാറ്റിക്കൊണ്ട് സഹസ്രകോടീശ്വരനായ യൂസുഫ് അലിയെപ്പോലും പിന്നാക്കക്കാരന്‍ ആക്കിയ സിപിഎമ്മിന്റെ ത്യാഗത്തെ കാണാതെ പോകരുത്! നാളിതുവരെ ഈ അനീതിയെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്തിട്ടില്ല. മിണ്ടിയാല്‍ വര്‍ഗ്ഗീയപ്പട്ടം ചാര്‍ത്തി വളഞ്ഞിട്ട് ആക്രമിക്കും!
എന്തായാലും കേരള രാഷ്ട്രീയം മാറി മറിയാന്‍ ഈ തിരഞ്ഞെടുപ്പും, പ്രത്യേകിച്ച് മുസ്ലീം ഏകീകരണവും കാരണമായി. ഹിന്ദുക്കളും, മാറി ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ ഫലമാണ് പൊതുവേ ബിജെപി നേടിയ വിജയം. അത് ബിജെ പി വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ടത് കൊണ്ടല്ല. നാട്ടില്‍ പൊതുവേ കാണുന്ന വികസന മുന്നേറ്റം ജനം അനുഭവിച്ചറിയുന്നതാണ്. നാഷണല്‍ ഹൈവേ, വിഴിഞ്ഞം പ്രോജക്റ്റ്, വിവിധ റെയില്‍ പ്രോജക്റ്റുകള്‍, കൊച്ചി ഡ്രൈ ഡോക്ക് പ്രോജക്റ്റ്, ആയുഷ്മാന്‍ പദ്ധതി തുടങ്ങി നിരവധി ജനോപകാര പദ്ധതികള്‍ ജനങ്ങള്‍ അനുഭവിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അഴിമതി നടക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍, എന്‍.ഡി.എ സര്‍ക്കാരിനെതിരെ നാളിതുവരെ ഒരഴിമതിയും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു! കാരണം, 2047ല്‍ കേരളം/ഇന്ത്യ ഇസ്ലാമിക രാഷ്ട്രം ആകും എന്നതിന് മറുപടിയല്ല ജനം ആഗ്രഹിക്കുന്നത്. 2047 കഴിഞ്ഞാലും എല്ലാ വിഭാഗം ജനങ്ങളും ഏകോദരസഹോദരങ്ങളെപ്പോലെ ഇവിടെ ജീവിക്കണം എന്നാണ്. അതിനു എതിര് നില്‍ക്കുന്നവര്‍ക്കുള്ള താ ക്കീതും അവര്‍ക്ക് താങ്ങും തണലും നല്‍കുന്ന കോണ്‍ഗ്രസ്സിനും, സിപിഎമ്മിനും, തീവ്രവാദികള്‍ക്കുമുള്ള മറുപടിയുമാണ് ഇനി ഉണ്ടാവുക.
യു.ഡി.എഫ് പാര്‍ലമെന്റിനു പുറത്ത് പാരഡി ഗാനം പാടുമ്പോള്‍ മുസ്ലീം ലീഗിലെ ഇ.ടി. മുഹമദ് ബഷീറും, സമദാനിയും വിട്ടു നിന്നത് യാദൃച്ഛികമല്ല! അതിനകത്ത് ‘സ്വാമിയെ അയ്യപ്പാ’ എന്ന സ്തുതി ഉണ്ട്. അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നു ദിവസവും അഞ്ചു നേരം മൈക്ക് കെട്ടി വിളിച്ചു പറയുന്ന മുസ്ലീങ്ങള്‍ക്ക് അയ്യപ്പനെന്ന പേര് വിളിക്കാന്‍ കഴിയില്ല! എങ്കിലും, കോണ്‍ഗ്രസ്സും, സിപിഎമ്മും നാഴിക്ക് നാല്‍പ്പത് വട്ടം പറയും, ലീഗ് മതേതര പാര്‍ട്ടിയാണ് എന്ന്. ഇത് തന്നെയാണ്, മുസ്ലീം ലീഗിലും, ഇതര മുസ്ലീം സംഘടനകളിലും ഇപ്പോള്‍ പ്രധാന നടക്കുന്ന ചര്‍ച്ച. നമ്മള്‍ ജയിച്ചതൊക്കെ ശരി. പക്ഷെ, ആ ഭക്തിഗാനം ഈമാനുള്ള ദീനിക്ക് പാടാന്‍ പാടുണ്ടോ!





















