ജനുവരി 12
ദേശീയ യുവജന ദിനം
19-ാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ വ്യവസ്ഥ പ്രാബല്യത്തില്‍ കൊണ്ടുവന്നത് ബ്രിട്ടീഷ് ഭരണാധികാരി തോമസ് ബാബിംഗ്ടണ്‍ മെക്കാളെയുടെ മിനുട്ട് ഓണ്‍ ഇന്ത്യന്‍ എജ്യുക്കേഷന്‍ (1835) മുഖേനയായിരുന്നു. ഭാരതത്തിന്റെ ആത്മാവായിരുന്ന സംസ്‌കാരത്തെയും തത്വചിന്തയെയും അവഗണിച്ചുകൊണ്ട് പാശ്ചാത്യ ഭൗതികതയെ മഹത്വപ്പെടുത്തുന്ന ഈ നയം, ”രക്തത്തില്‍ ഭാരതീയനും മനസ്സില്‍ ഇംഗ്ലീഷുകാരനും” ആയ ഒരു തലമുറയെ സൃഷ്ടിച്ചു. ഇതിന്റെ ഫലമായി, നീണ്ട കാലമായി വളര്‍ന്നു വന്ന ഭാരതത്തിന്റെ ആത്മബോധവും ജ്ഞാനപരമ്പരയും പതിയെ ക്ഷയിച്ചുതുടങ്ങി. എന്നാല്‍, ഈ ആത്മനാശത്തിന്റെ കറുത്ത ഇരുട്ടിലേക്ക് ഒരു ദീപശിഖയായി അവതരിച്ച മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദന്‍.
ഭഗവത് ഗീതയില്‍ ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം ഉയരുകയും ചെയ്യുമ്പോള്‍, ദിവ്യാത്മാക്കള്‍ മനുഷ്യരൂപത്തില്‍ അവതരിക്കുന്നുവെന്ന് ഭഗവാന്‍ പറയുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍, ഭാരതം വിദ്യാഭ്യാസപരമായ പരാജയത്താലും ആധ്യാത്മിക ദാരിദ്ര്യത്താലും തളര്‍ന്നു കിടക്കുമ്പോഴായിരുന്നു സ്വാമി വിവേകാനന്ദന്റെ ജനനം. അതുതന്നെ അദ്ദേഹത്തിന്റെ അവതാരാവശ്യകതയെ ശക്തമായി പ്രതിഫലിപ്പിക്കുന്നു. ഭാരതത്തിന്റെ പുനരുജ്ജീവനം അതിന്റെ രാഷ്ട്രീയത്തിലല്ല, മറിച്ച് ആത്മീയതയിലും തത്വചിന്തയിലുമാണെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. ലോകത്തോട് അദ്ദേഹം സംസാരിച്ചത് ഭാരതത്തെ ദാരിദ്ര്യത്തിന്റെ നാടായിട്ടല്ല, മറിച്ച് ഗഹനമായ ജ്ഞാനത്തിന്റെ ഭൂമിയായി അവതരിപ്പിച്ചുകൊണ്ടായിരുന്നു ‘Not as a nation of poverty, but as a land of profound wisdom.’ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനം അതീവ വിപ്ലവാത്മകമായിരുന്നു. ‘Education is the manifestation of the perfection already in man’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍, വിദ്യാഭ്യാസം അക്കാദമിക് അറിവിലൊതുങ്ങുന്നതല്ലെന്നും, മനുഷ്യന്റെ ഉള്ളിലെ പരിപൂര്‍ണതയെ ഉണര്‍ത്തുന്നതാണെന്നും വ്യക്തമാക്കുന്നു.
ആന്തരിക സ്വാതന്ത്ര്യവും ആത്മബോധവും ധാര്‍മ്മിക മൂല്യങ്ങളും ചേര്‍ന്ന സമഗ്രവികാസമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന് അദ്ദേഹം വിശ്വസിച്ചു. പാശ്ചാത്യ ശാസ്ത്രവിദ്യകളുടെയും സാങ്കേതിക അറിവിന്റെയും പ്രാധാന്യം അദ്ദേഹം അംഗീകരിച്ചിരുന്നുവെങ്കിലും, അതിനൊപ്പം ഭാരതീയ സംസ്‌കാരത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും അനിവാര്യത അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്വത്തില്‍ ശക്തമായി പ്രതിധ്വനിച്ചു. മെക്കാളെയുടെ വിദ്യാഭ്യാസനയം ഭാരതത്തെ പാശ്ചാത്യ വൈജ്ഞാനിക മാതൃകകളിലേക്ക് മാത്രം വഴിതിരിച്ചപ്പോള്‍, സ്വാമി വിവേകാനന്ദന്‍ ഭാരതീയതയുടെയും ആത്മീയതയുടെയും അടിസ്ഥാനം വഹിക്കുന്ന ഒരു സംസ്‌കാരകേന്ദ്രിത വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഉറച്ചുനിന്ന് ഉയര്‍ത്തിപ്പിടിച്ചു. അതിനാല്‍ തന്നെ, മെക്കാളെയുടെ ആശയങ്ങള്‍ക്ക് എതിരായ ആത്മീയ വിദ്യാഭ്യാസത്തിന്റെ ശബ്ദമായിരുന്നു സ്വാമി വിവേകാനന്ദന്‍ എന്ന് പറയാം. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വിദ്യാഭ്യാസനയരൂപീകരണത്തില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളെയും ജ്ഞാനരംഗങ്ങളെയും അവഗണിച്ച് ഇംഗ്ലീഷിന് അമിത മുന്‍ഗണന നല്‍കുന്ന നയങ്ങള്‍, ഭാരതീയ സംസ്‌കാരത്തിന്റെയും ജ്ഞാനപാരമ്പര്യത്തിന്റെയും വിസ്മൃതിയിലേക്കാണ് നയിച്ചത്. അതിന് വിപരീതമായി, വിദ്യാഭ്യാസം മനുഷ്യനെ ജീവിതോപയോഗിയായ അറിവിലും ധാര്‍മ്മിക മൂല്യങ്ങളിലും സമ്പന്നനാക്കണമെന്നുസ്വാമി വിവേകാനന്ദന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഈ ദര്‍ശനത്തിന്റെ പ്രതിഫലനം ഇന്നത്തെ ചഋജ 2020ലും വ്യക്തമായി കാണാം.
നരേന്ദ്രനായി ജനിച്ച സ്വാമിജി, ആധുനികതയെയും പൗരാണികതയെയും സമന്വയിപ്പിച്ചും, പാശ്ചാത്യവിദ്യയെയും ഭാരതീയ ജ്ഞാനപാരമ്പര്യത്തെയും ഏകോപിപ്പിച്ചും, ഭാരതത്തിന്റെ ആത്മീയ ഉണര്‍വിന്റെ ദൂതനായി ഉയര്‍ന്നു. മനുഷ്യന്റെ അന്തഃസത്തയെ ഉണര്‍ത്തുന്ന തന്റെ ദര്‍ശനം അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ‘Each soul is potentially divine.’ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ജീവന്‍തുടിക്കുന്നതായിരുന്നു. ‘We must have life building, man making, character making assimilation of ideas’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍, വിദ്യാഭ്യാസം പുസ്തകജ്ഞാനത്തിലൊതുങ്ങാതെ മനുഷ്യനെ സമഗ്രമായി രൂപപ്പെടുത്തേണ്ടതാണെന്ന് വ്യക്തമാക്കുന്നു. ഭൂതകാലത്തിന്റെ ഗൗരവത്തില്‍ കുടുങ്ങി നില്‍ക്കാതെ, ഭാവിയിലേക്കു ദര്‍ശനപൂര്‍വം നീങ്ങണമെന്ന് സ്വാമിജി ഭാരതത്തെ ഉണര്‍ത്തി. പുരാതന ജ്ഞാനപാരമ്പര്യത്തെ ആധുനിക സാഹചര്യങ്ങളില്‍ പ്രസക്തമാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ധര്‍മ്മം, ആത്മബോധം, അഹിംസ, ഏകത്വബോധം എന്നിവയെ വിദ്യാഭ്യാസത്തിന്റെ മുഖ്യധ്രുവങ്ങളാക്കി അദ്ദേഹം മുന്നോട്ടുവച്ചു. ഭാരതത്തിന്റെ ആത്മീയ ധനം വേരോടെ നശിപ്പിക്കപ്പെടുന്ന ഘട്ടത്തില്‍, സമകാലിക ഭാരതത്തിന് ആവശ്യമായ ആഴത്തിലുള്ള ‘ഉള്‍നോട്ടം’നല്‍കുകയാണ് സ്വാമിജി ചെയ്തത്. ‘We want that education by which character is formed, strength of mind is increased, the intellect is expanded, and by which one can stand on one’s own feet’ എന്ന അദ്ദേഹത്തിന്റെ ദര്‍ശനം, സ്വയംപര്യാപ്തവും ധാര്‍മ്മികവുമായ മനുഷ്യനെയാണ് ലക്ഷ്യമിടുന്നത്.
ആത്മദര്‍ശനവും വിദ്യാഭ്യാസചിന്തയും മനുഷ്യസ്‌നേഹവും സ്വാമി വിവേകാനന്ദനെ ഭാരതീയ ആത്മാവിന്റെ ഒരു ദീപസ്തംഭമാക്കി മാറ്റി. എന്നാല്‍ അദ്ദേഹത്തിന്റെ മഹത്വം ഓര്‍മ്മിച്ചാല്‍ മാത്രം പോര. അദ്ദേഹത്തിന്റെ ചിന്തകളും മൂല്യങ്ങളും ഇന്നത്തെ നമ്മുടെ വിദ്യാലയങ്ങളുടെയും വിദ്യാഭ്യാസ സംവിധാനങ്ങളുടെയും വഴികാട്ടികളായി മാറേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ഭാരതത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ മഹത്വം ലോകത്തിന് പരിചയപ്പെടുത്തിയ മഹാനായ സന്യാസിയാണ് സ്വാമിവിവേകാനന്ദന്‍. ചരിത്രം അദ്ദേഹത്തെ വെറും ഒരു മതപ്രഭാഷകനായി അല്ല, മറിച്ച് യുവത്വത്തെ ഉണര്‍ത്തിയ ഒരു വിപ്ലവചിന്തകനായാണ് സ്മരിക്കുന്നത്. യുവാക്കളില്‍ ഒളിഞ്ഞിരിക്കുന്ന അപാരമായ ശക്തിയെ തിരിച്ചറിഞ്ഞ അദ്ദേഹം, അവരെ ആത്മവിശ്വാസത്തിലേക്കും കര്‍മ്മനിഷ്ഠയിലേക്കും നയിക്കുകയാണ് ചെയ്തത്. വിവേകാനന്ദദര്‍ശനത്തിന്റെ കേന്ദ്രബിന്ദു ശക്തി ആയിരുന്നു. ദുര്‍ബലതയെ അദ്ദേഹം ഏറ്റവും വലിയ പാപമായി കണക്കാക്കി. ”ഭയം പാപമാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍, പരാജയഭയവും സാമൂഹിക സമ്മര്‍ദ്ദവും മൂലം ആത്മവിശ്വാസം നഷ്ടപ്പെടുന്ന യുവത്വത്തോട് നേരിട്ട് സംസാരിക്കുന്നതുപോലെയാണ്. മനുഷ്യനില്‍ തന്നെ ദൈവമുണ്ടെന്ന വിശ്വാസമാണ് അദ്ദേഹത്തിന്റെ ചിന്തകളുടെ അടിത്തറ, സ്വന്തം ഉള്ളിലെ ദൈവികശക്തിയെ തിരിച്ചറിയാന്‍ അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവേകാനന്ദന്റെ കാഴ്ചപ്പാട് അതീവ വ്യത്യസ്തവും ദൂരദര്‍ശിത്വപരവുമായിരുന്നു. തൊഴില്‍ നേടാനുള്ള ഉപാധിയെന്നതിലപ്പുറം, മനുഷ്യനില്‍ ഇതിനകം നിക്ഷിപ്തമായിരിക്കുന്ന മഹത്വത്തെ വെളിപ്പെടുത്തുന്ന ഒരു പ്രക്രിയയായാണ് അദ്ദേഹം വിദ്യാഭ്യാസത്തെ കണ്ടത്. വെറും വിവരശേഖരണമല്ല, സ്വഭാവനിര്‍മ്മാണമാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ശക്തമായ മനസ്സും ശുദ്ധമായ ചിന്തയും സേവനമനോഭാവവും കര്‍മ്മശേഷിയും ഉള്ള മനുഷ്യനെയാണ് യഥാര്‍ത്ഥമായി വിദ്യാഭ്യാസം നേടിയവനായി അദ്ദേഹം വിലയിരുത്തിയത്. യുവത്വത്തെ ഒരു ആസ്വാദനകാലമായി അല്ല, മറിച്ച് ഉത്തരവാദിത്വത്തിന്റെ ഘട്ടമായാണ് സ്വാമി വിവേകാനന്ദന്‍ കണ്ടത്. ശരീരശക്തിയും മാനസികശക്തിയും ഒരുപോലെ വളര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ശക്തമായി ചൂണ്ടിക്കാട്ടി. ”എനിക്ക് ശക്തിയുള്ള മാംസപേശികളും ഇരുമ്പുകൊണ്ടുള്ള നാഡികളും ഉള്ള യുവാക്കളെ വേണം” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന, ദുര്‍ബലമായ മനോഭാവങ്ങളോടുള്ള കടുത്ത പ്രതിഷേധമായിരുന്നു. വ്യക്തിയുടെ ശക്തിയാണ് രാഷ്ട്രത്തിന്റെ ശക്തിയെന്നും, ശക്തരായ വ്യക്തികളിലൂടെയാണ് ഒരു മഹാരാഷ്ട്രം ഉയരുന്നതെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. പരാജയത്തെക്കുറിച്ചുള്ള വിവേകാനന്ദന്റെ നിലപാടും യുവാക്കളെ ധൈര്യപ്പെടുത്തുന്നതായിരുന്നു. പരാജയം ഒരു അപമാനമല്ല, മറിച്ച് വിജയത്തിലേക്കുള്ള ഒരു സോപാനമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. വീണാലും വീണ്ടും എഴുന്നേറ്റ് മുന്നോട്ടുപോകാനുള്ള മനോബലം തന്നെയാണ് മഹത്തായ ജീവിതത്തിന്റെ അടയാളമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജീവിതത്തിലെ പ്രതിസന്ധികള്‍ മനുഷ്യനെ തകര്‍ക്കാനല്ല, ശക്തനാക്കാനാണെന്ന സന്ദേശം ഇന്നത്തെ യുവത്വത്തിനും അതീവ പ്രസക്തമാണ്. സ്വയംവിശ്വാസമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയെന്ന് വിവേകാനന്ദന്‍ നിരന്തരം ആവര്‍ത്തിച്ചു. ആത്മവിശ്വാസമില്ലാത്ത ഒരാള്‍ക്ക് സമൂഹത്തെയും രാഷ്ട്രത്തെയും മാറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കള്‍ ആദ്യം തന്നെ തങ്ങളിലുളള കഴിവുകളെ വിശ്വസിക്കണമെന്നും, ആത്മബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ യുവാക്കളോടുള്ള ആഹ്വാനം വ്യക്തിപരമായ പുരോഗതിയിലേക്ക് മാത്രം ചുരുങ്ങുന്നതല്ല. അത് ഒരു രാഷ്ട്രത്തിന്റെ പുനര്‍ജന്മത്തിനുള്ള വിളിയായിരുന്നു. യുവത്വം ഉണര്‍ന്നാല്‍ മാത്രമേ ഭാരതം ഉണരുകയുള്ളു എന്ന അദ്ദേഹത്തിന്റെ വിശ്വാസം ഇന്നും മാര്‍ഗദര്‍ശകമാണ്. ”എഴുന്നേല്‍ക്കൂ, ജാഗ്രതയോടെ, ലക്ഷ്യം കൈവരിക്കും വരെ നിര്‍ത്തരുത്” എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഓരോ യുവാവിന്റെയും ജീവിതമന്ത്രമായി മാറേണ്ടതാണ്.
ഭാരതത്തിന്റെ ആത്മീയവും ബൗദ്ധികവുമായ പൈതൃകം ലോകത്തിന്റെ വേദികളില്‍ അഭിമാനത്തോടെ അവതരിപ്പിച്ച മഹാനാണ് സ്വാമി വിവേകാനന്ദന്‍. സംസ്‌കൃതഭാഷയിലൂടെ രൂപപ്പെട്ട ഭാരതീയ ജ്ഞാനപരമ്പരയുടെ മഹത്വം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുകയെന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. യുവത്വത്തെ ലക്ഷ്യമാക്കി നടത്തിയ അദ്ദേഹത്തിന്റെ ആഹ്വാനം, ഈ ജ്ഞാനപരമ്പരയുടെ പുനരുത്ഥാനത്തിനുള്ള ഒരു ധര്‍മ്മകാഹളമായി മാറി. സ്വദേശത്തും വിദേശത്തും നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ മനുഷ്യന്റെ ഉള്ളിലെ ശക്തിയെയും ആത്മവിശ്വാസത്തെയും ഉണര്‍ത്തുന്ന സന്ദേശങ്ങളാല്‍ സമ്പന്നമായിരുന്നു. 1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ലോകമതസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ആദ്യ വാക്കുകള്‍ തന്നെ ചരിത്രത്തില്‍ അമരമായി. ”സഹോദരന്മാരേ, സഹോദരിമാരേ” എന്ന അഭിസംബോധനയിലൂടെ അദ്ദേഹം മനുഷ്യസാഹോദര്യത്തിന്റെ ആശയം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ആ നിമിഷം ലോകം കേട്ടത് വേദാന്തത്തിന്റെ സര്‍വ്വമതസമന്വയ ദര്‍ശനമായിരുന്നു. ഉപനിഷത്തുകളില്‍ നിന്ന് ഉദ്ഭവിച്ച ”ഏകം സത് വിപ്രാഃ ബഹുധാ വദന്തി” എന്ന മഹാവാക്യത്തിന്റെ ആത്മാവാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്. ഈ പ്രസംഗത്തിലൂടെ, സംസ്‌കൃതഗ്രന്ഥങ്ങളില്‍ നിക്ഷിപ്തമായ മനുഷ്യസാഹോദര്യവും സഹിഷ്ണുതയും ആധുനിക ലോകത്തിന് എത്രമാത്രം അനിവാര്യമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മതങ്ങളും സത്യമാണെന്നും, സഹിഷ്ണുതയാണ് മനുഷ്യരാശിയുടെ അടിസ്ഥാനമെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. യുവാക്കളോടുള്ള അദ്ദേഹത്തിന്റെ സന്ദേശം അത്യന്തം വ്യക്തമായിരുന്നു വിഭജനമല്ല, ഏകതയാണ് യഥാര്‍ത്ഥ ശക്തി.
അമേരിക്കയിലും ഇംഗ്ലണ്ടിലും നടത്തിയ പ്രഭാഷണങ്ങളില്‍ സ്വാമി വിവേകാനന്ദന്‍ യുവാക്കളോട് നിരന്തരം ഊന്നിപ്പറഞ്ഞ ഒരു ആശയമുണ്ടായിരുന്നു, ആത്മവിശ്വാസം. ”നിനക്ക് നിന്നില്‍ തന്നെ വിശ്വാസമില്ലെങ്കില്‍, ദൈവത്തില്‍ വിശ്വസിക്കാന്‍ പോലും നിനക്ക് അവകാശമില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍, മനുഷ്യന്റെ ഉള്ളിലെ ദൈവികശക്തിയെ തിരിച്ചറിയാനുള്ള ശക്തമായ ആഹ്വാനമായിരുന്നു. ഈ സന്ദേശം വിദേശ വേദികളില്‍ മുഴങ്ങിയപ്പോള്‍, ഭാരതീയ യുവത്വത്തിന്റെ ആത്മഗൗരവവും മഹത്വവും ലോകം തിരിച്ചറിഞ്ഞു.
വിദേശ വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെ സ്വാമി വിവേകാനന്ദന്‍ നിരന്തരം ഊന്നിപ്പറഞ്ഞത്, ഭാരതീയ ചിന്തയുടെ അടിത്തറയായ വേദാന്തദര്‍ശനത്തിന്റെ അതുല്യമായ ശക്തിയായിരുന്നു. ‘We believe not only in toleration, but in universal acceptance’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന, ഉപനിഷത്തുകളില്‍ പ്രതിപാദിക്കുന്ന ആത്മൈക്യദര്‍ശനത്തിന്റെ ആധുനികവും സാര്‍വ്വലൗകികവുമായ അവതരണമായിരുന്നു. സംസ്‌കൃതഭാഷയിലൂടെയും ഭാരതീയ ജ്ഞാനഗ്രന്ഥങ്ങളിലൂടെയും കടന്നുപോകാതെ ഈ ദര്‍ശനത്തെ പൂര്‍ണ്ണമായി ഗ്രഹിക്കാനാവില്ലെന്ന സന്ദേശം ഇതിലൂടെ വ്യക്തമായി പ്രതിപാദിച്ചു. സംസ്‌കൃതഭാഷയെക്കുറിച്ച് വിവേകാനന്ദന്‍ അതീവ അഭിമാനത്തോടെയാണ് സംസാരിച്ചത്. ഭാരതീയ ജ്ഞാനപരമ്പരയുടെ മൂലസ്രോതസ്സ് സംസ്‌കൃതമാണെന്നും, വേദങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ദര്‍ശനശാസ്ത്രങ്ങള്‍ എന്നിവ ലോകചിന്തയ്ക്ക് നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്നും അദ്ദേഹം വിദേശ പ്രഭാഷണങ്ങളില്‍ ഊന്നിപ്പറഞ്ഞു. ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമാണ്: ‘ഠവല ടമിസെൃശ േഹമിഴൗമഴല ശ െവേല ൃലുീശെീേൃ്യ ീള വേല ്മേെ ുെശൃശൗേമഹ വലൃശമേഴല ീള കിറശമ.’ ഇത് ഭാഷയെക്കുറിച്ചുള്ള ഒരു പ്രശംസ മാത്രമായിരുന്നില്ല; മറിച്ച് ഒരു സംസ്‌കാരത്തിന്റെ ആത്മാവിനെക്കുറിച്ചുള്ള ശക്തമായ പ്രഖ്യാപനമായിരുന്നു.
ഭാരതത്തില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കൂടുതല്‍ തീക്ഷ്ണവും വിപ്ലവാത്മകവുമായിരുന്നു. മദ്രാസിലും കൊല്‍ക്കത്തയിലും ലാഹോറിലും നടത്തിയ പ്രസംഗങ്ങളില്‍, അടിമമനോഭാവത്തെയും ദുര്‍ബലതയെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ”ദുര്‍ബലത പാപമാണ്” എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം, ആത്മീയതയെ ഭീരുത്വവുമായി ബന്ധിപ്പിച്ചിരുന്ന തെറ്റായ ധാരണയെ പൂര്‍ണ്ണമായി തകര്‍ത്തു. യുവാക്കള്‍ ശാരീരികമായും മാനസികമായും ശക്തരാകണമെന്നും, ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടണമെന്നും അദ്ദേഹം ഉറച്ച ശബ്ദത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിദേശ സര്‍വകലാശാലകളിലെയും ഭാരതീയ വേദികളിലെയും പ്രഭാഷണങ്ങളില്‍ ഒരുപോലെ ശക്തമായി ഉയര്‍ന്നു. അമേരിക്കയില്‍ അദ്ദേഹം വ്യക്തമാക്കിയതിങ്ങനെയാണ്: വിദ്യാഭ്യാസം വിവരങ്ങള്‍ നിറയ്ക്കുന്ന ഒരു പ്രക്രിയയല്ല; മനുഷ്യനെ നിര്‍മ്മിക്കുന്ന ഒരു സൃഷ്ടിപ്രവര്‍ത്തനമാണ്.
ഭാരതത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശൈലി കൂടുതല്‍ തീക്ഷ്ണവും പ്രചോദനാത്മകവുമായിരുന്നു. യുവാക്കളോട് അദ്ദേഹം ചോദിച്ചു: സ്വന്തം ഗ്രന്ഥങ്ങളെ അറിയാതെയും സ്വന്തം പാരമ്പര്യത്തെ അവഗണിച്ചും ഒരു രാഷ്ട്രം എങ്ങനെ ഉയരും? സംസ്‌കൃതം പഠിക്കുന്നതിനെ അദ്ദേഹം പഴമയുടെ അടയാളമായി കണ്ടില്ല; മറിച്ച് ആത്മബോധത്തിന്റെയും ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെയും ശക്തമായ മാര്‍ഗമായി കണ്ടു. ”നിങ്ങളുടെ സ്വന്തം ചിന്താസമ്പത്ത് അറിയുക; അതിലാണ് നിങ്ങളുടെ ശക്തി” എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. വിദ്യാഭ്യാസം മനുഷ്യനില്‍ ഒളിഞ്ഞിരിക്കുന്ന ദൈവികതയെ വെളിപ്പെടുത്തേണ്ടതാണെന്ന ഈ കാഴ്ചപ്പാട്, യുവത്വത്തെ തൊഴില്‍ തേടുന്ന യന്ത്രങ്ങളായി അല്ല, മറിച്ച് സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ശക്തികളായി കാണാന്‍ പ്രേരിപ്പിച്ചു. ദേശത്തും വിദേശത്തും മുഴങ്ങിയ സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങള്‍ യുവത്വത്തെ ആത്മവിശ്വാസത്തിലേക്കും ശക്തിയിലേക്കും പ്രവര്‍ത്തനത്തിലേക്കും നയിക്കുന്നവയായിരുന്നു. ഈ സന്ദേശങ്ങള്‍ ഇന്നും അതേ പ്രസക്തിയോടെ നിലനില്‍ക്കുന്നു. സര്‍വ്വസമന്വയ ദര്‍ശനമാണ് ഭാരതീയ ചിന്തയുടെ അടിസ്ഥാനശക്തിയെന്നും, അതിന്റെ ഭാഷാപ്രാണന്‍ സംസ്‌കൃതമാണെന്നും അദ്ദേഹം ലോകത്തോട് പ്രഖ്യാപിച്ചു. വിദേശ വേദികളില്‍ അദ്ദേഹം സംസ്‌കൃതത്തെ വെറും പ്രാചീന ഭാഷയായി ചിത്രീകരിച്ചില്ല; വേദങ്ങളും ഉപനിഷത്തുകളും ലോകചിന്തയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ വിശദീകരിച്ചുകൊണ്ട്, സംസ്‌കൃതം മനുഷ്യന്റെ ആത്മബോധത്തിന്റെ ഭാഷയാണെന്ന് അദ്ദേഹം ദൃഢമായി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാട് ഭാരതീയ ജ്ഞാനപരമ്പരയില്‍ ആഴത്തില്‍ വേരൂന്നിയതായിരുന്നു. ഗുരുകുലസംവിധാനത്തില്‍ വിദ്യാര്‍ത്ഥിയുടെ സ്വഭാവനിര്‍മ്മാണത്തിനും ആത്മവികാസത്തിനും നല്‍കിയ പ്രാധാ





















