‘ഹായ് പൂമ്പാറ്റ! എന്തു രസാ!’
ചിത്രുപ്പൂമ്പാറ്റയെക്കണ്ട് കുട്ടികള്‍ ആവേശത്തോടെ പറഞ്ഞു
പൂമ്പാറ്റയ്ക്കതു കേട്ടപ്പോള്‍ അഭിമാനവും ലേശം അഹങ്കാരവുമുണ്ടായി അവള്‍ ഒരു മൂളിപ്പാട്ടു പാടി:
ഞാനാണല്ലോ പൂമ്പാറ്റ
ചന്തമെഴുന്നൊരു പൂമ്പാറ്റ
ശലഭങ്ങളുടെ പ്രിയറാണി
മലര്‍വാടികളുടെ ചങ്ങാതീ
അവള്‍ മറ്റു ഷഡ്പദങ്ങളെ വെറുപ്പോടെ നോക്കിക്കൊണ്ട് ചിറകുവിടര്‍ത്തി കുറേനേരം വായുവില്‍ പറന്നുനടന്നു.
നേരം സന്ധ്യയായി.
അപ്പോള്‍ എവിടെനിന്നോ തിളങ്ങുന്ന രത്‌നക്കല്ലുപോലെ ഒരു വെളിച്ചം!
‘ഹായ്! മിന്നാമിന്നി.
ഏറ്റവും ഭംഗിയും തിളക്കവുമുള്ള പ്രാണി ഇതാണല്ലേ, അമ്മേ’
ഒരു കൊച്ചുകുട്ടി ചോദിക്കുന്നതു കേട്ടു
പൂമ്പാറ്റയുടെ തലതാണു.
‘മോളേ ഭംഗിയുടെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും
ഓരോ അളവുകോലാണ്
പകല്‍ വെളിച്ചത്തില്‍
പൂമ്പാറ്റയെ സുന്ദരിയായി
ക്കാണുമ്പോള്‍ ഇരുട്ടത്ത് തിളക്കവും സൗന്ദര്യവും മിന്നാമിനുങ്ങുകള്‍ക്കാണ്’
പകല്‍വെട്ടത്തില്‍ പൂമ്പാറ്റ പള പളമിന്നും. ചേലോടെ ഇരുളില്‍ മിന്നും മിന്നാമിന്നി പൊന്‍വെട്ടത്തില്‍ കണ്‍കുളിരെ.
ചിത്രുപ്പൂമ്പാറ്റയ്ക്ക് തന്റെ തെറ്റു മനസ്സിലായി.
അതിനുശേഷം അവള്‍ അഹങ്കാരം വെടിഞ്ഞ് മറ്റു പ്രാണികള്‍ക്കൊപ്പം കളിച്ചുരസിച്ചു.






















