Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

അംബേദ്ക്കറുടെ പേരിലെ അപനിര്‍മ്മിതികള്‍

വി.മഹേഷ്വി.മഹേഷ്
26 December 2025

അംബേദ്ക്കര്‍ എന്ന ഭാരതത്തിന്റെ ഭരണഘടനാ ശില്‍പ്പിയെ, ഭാരതത്തിന്റെ സാമൂഹിക, രാഷ്ട്രീയ, നവോത്ഥാന മേഖലയില്‍ സമഗ്ര പരിവര്‍ത്തനം വരുത്തിയ രാഷ്ട്ര നായകനെ, വെറുമൊരു ജാതി വിമര്‍ശകന്‍ മാത്രമായി താഴ്ത്തിക്കെട്ടുന്ന ‘അംബേദ്ക്കറിസ്റ്റ് രാഷ്ട്രീയം’ മലയാളികള്‍ക്കിടയില്‍ അബേദ്കറുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ഇടപെടലുകളെ ഇകഴ്ത്തിക്കെട്ടുകയാണ് ചെയ്യുന്നത്. എറ്റവും താഴ്ന്ന സാമൂഹിക ഘടനയില്‍ നിന്ന് ഉയര്‍ന്നുവന്ന മഹാനായ പണ്ഡിതന്‍, ലോകത്തില്‍ ഏറ്റവും ബൃഹത്തായ ഭരണഘടനയുടെ ശില്‍പി, സാമൂഹിക- രാഷ്ട്രീയ നേതാവ്, ഭാരതത്തിന്റെ ആദ്യ നിയമ മന്ത്രി, പ്രമുഖ നിയമജ്ഞന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന ഉന്നത വ്യക്തിത്വമാണ് അംബേദ്കറുടേത്. അദ്ദേഹത്തിന്റെ ജിവിതത്തിലെ ഒരു ഭാഗം മാത്രമാണ്, സമൂഹിക വിമര്‍ശനം എന്ന നിലയില്‍ ഹിന്ദു സമൂഹത്തിലെ വരേണ്യവര്‍ഗ്ഗ വിമര്‍ശനം. അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും പരിശോധിക്കുമ്പോള്‍ മത, ജാതി വ്യത്യാസങ്ങള്‍ക്കപ്പുറത്ത് സാമൂഹ്യ മുന്നേറ്റത്തിന്റെ ശരിയായ ദിശ കാണിക്കാനുള്ള അദ്ദേഹത്തിന്റെ കഠിനമായ ശ്രമം കാണാന്‍ സാധിക്കും. എല്ലാ മത, ജാതി രാഷ്ട്രീയ വിഭാഗങ്ങളിലെയും സാമൂഹിക ഉച്ചനീചത്വത്തിനെതിരെയും രാഷ്ട്രീയ ആശയങ്ങളിലെ കാപട്യത്തിനെതിരെയും നിലപാടെടുത്ത അദ്ദേഹം ജീവിതം കൊണ്ട് ഇത്തരം തിന്മയ്ക്ക് എതിരേ പോരാടി.

Google NewsAdd Kesari Weekly as a preferred source on Google

വരേണ്യവര്‍ഗ്ഗ പൗരോഹിത്യത്തിന് എതിരായ സാമൂഹ്യ വിമര്‍ശനം
അംബേദ്ക്കര്‍ ഹിന്ദു സമൂഹത്തില്‍ ഒരു കാലത്ത് രൂപപ്പെട്ട വരേണ്യ വര്‍ഗ്ഗ പൗരോഹിത്യത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നു. ജാതീയ ഉച്ചനീചത്വത്തിന്റെ ഫലമായി സമൂഹം നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.’ദളിതരും സ്ത്രീകളും ചൂഷണത്തിനിരയാകുന്ന ഒരു സമൂഹത്തില്‍ സ്വാതന്ത്ര്യം വെറും ഔപചാരികത മാത്രമാണ്.’ അതിനാല്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന് അടിസ്ഥാന ജനവിഭാഗങ്ങളുടെ മുന്നേറ്റം അനിവാര്യമാണെന്ന് അംബേദ്ക്കര്‍ വിശ്വസിച്ചു. ഹിന്ദു സമൂഹത്തിന് സ്വയം എതിരായി നില്‍ക്കുന്ന സംവിധാനമാണ് ജാതി വിഭജനമെന്നും ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ജാതീയ ഉച്ചനീചത്വമാണെന്നുംബോധ്യപ്പെടുത്താന്‍ പരിശ്രമിച്ച അദ്ദേഹം പറയുന്നു: ‘Hindu society is a house divided against itself. Caste is a monster that crosses your path every step.’ ജാതി വ്യവസ്ഥയിലെ കാഴ്ചപ്പാടില്ലായ്മയെയും, സ്വതന്ത്ര ചിന്തയെ നിരാകരിക്കുന്ന സമീപനത്തെയും യുക്തിരാഹിത്യത്തെയും കുറിച്ച് അദ്ദേഹം പലപ്പോഴും ബോധ്യപ്പെടുത്താന്‍ പരിശ്രമിച്ചു. തന്റെ പ്രസംഗത്തില്‍ അംബേദ്ക്കര്‍ പറയുന്നു- In Hinduism, conscience, reason and independent thinking have no place. ജാതി വ്യവസ്ഥയുടെ ഉല്‍പ്പന്നമായ അസ്പൃശ്യത അപകടകരമായ സാമൂഹിക വ്യവസ്ഥയാണെന്ന് അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. അസ്പൃശ്യന് മാനുഷിക പരിഗണന പോലും കൊടുക്കാത്ത സാമൂഹിക സമീപനം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ജാതി വ്യവസ്ഥയുടെ അടിത്തറയില്‍ ദേശീയത സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു- ‘You cannot build a nation on the foundations of caste.’ അതിനാല്‍ രാഷ്ട്ര നിര്‍മ്മാണത്തിന്റെ അടിത്തറയായി സാമൂഹ്യ സമഭാവന ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതീയ ഉച്ചനീചത്വം പൊതുസമീപനത്തെ ഇല്ലാതാക്കുമെന്നും മനുഷ്യബന്ധങ്ങള്‍ക്ക് വ്യത്യസ്തമായ മാനം നല്‍കുമെന്നും അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ശരിയായ സമീപനത്തിന് ജാതീയത ഇല്ലാതാവണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം പറയുന്നു- Caste has killed public spirit. Caste has destroyed the sense of public charity.’

സ്ത്രീ വിദ്യാഭ്യാസവും അംബേദ്ക്കറും
സ്ത്രീകളുടെ പിന്നോട്ടു പോക്കിനുള്ള അടിസ്ഥാന കാരണം വിദ്യാഭ്യാസമില്ലാത്തതും സാമ്പത്തിക പരാശ്രയവും ആണെന്നും ഈ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സ്ത്രീകള്‍ നൂറ്റാണ്ടുകളോളം അടിമപ്പെട്ടതെന്നും അംബേദ്ക്കര്‍ ഊന്നിപ്പറയുന്നുണ്ട്. സ്ത്രീ മുന്നേറ്റത്തെ പിന്നോട്ട് നടത്തിയതിന്റെ മൂലകാരണം ഈ രണ്ട് കാര്യങ്ങളാണെന്നും അതിനാല്‍, വിദ്യാഭ്യാസവും തൊഴില്‍ അവസരവും സ്ത്രീ വിമോചനത്തിന്റെ പ്രധാന ആവശ്യങ്ങളായി കാണണമെന്നും അംബേദ്കര്‍ ആവശ്യപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും അംബേദ്ക്കര്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘If you educate a man, you educate an individual. If you educate a woman, you educate a generation.’ ഒരു പുരുഷനെ പഠിപ്പിക്കുമ്പോള്‍ നിങ്ങള്‍ ഒരു വ്യക്തിയെ മാത്രമാണ് പഠിപ്പിക്കുന്നത്. എന്നാല്‍ഒരു സ്ത്രീയെ പഠിപ്പിക്കുമ്പോള്‍ഒരു തലമുറയെയാണ് പഠിപ്പിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസം ഒരു കുടുംബത്തെയും സമൂഹത്തെ മൊത്തമായും മുന്നോട്ടു നയിക്കും. ”നമ്മുടെ സമൂഹത്തിന്റെ ഏറ്റവും ശക്തമായ ഉപകരണങ്ങള്‍ വിദ്യാഭ്യാസം നേടിയ സ്ത്രീകളാണ്” എന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

മുസ്ലിം സമൂഹത്തിലെ സാമൂഹിക പ്രശ്‌നങ്ങളും അംബേദ്ക്കറും
ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളെ എതിര്‍ത്തതുപോലെതന്നെ മുസ്ലീം സമൂഹത്തിലെ സാമൂഹിക തിന്മകളെയും അംബേദ്ക്കര്‍ ചൂണ്ടിക്കാണിക്കുകയും അതിനെതിരെ കര്‍ശനമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. പൊതു വിമര്‍ശനമെന്ന തരത്തില്‍ ‘Pakistan or the Partition of India’ എന്ന പുസ്തകത്തില്‍ അംബേദ്ക്കര്‍ പറയുന്നു: ‘The Mohammedans observe not only caste but also untouchability.’ അതായത്”മുസ്ലിം സമൂഹത്തില്‍ ജാതിയുടെയും, ശുദ്ധാശുദ്ധതയുടെയും (അയിത്തം) അടിസ്ഥാനത്തിലുള്ള സ്പര്‍ശ നിരോധനത്തിന്റെയും രീതി കാണാം.” പര്‍ദ്ദ സമ്പ്രദായം ഹിന്ദു സമൂഹത്തില്‍ ഉള്ള സമീപനത്തെക്കാള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി അംബേദ്ക്കര്‍ വ്യക്തമാക്കുന്നുണ്ട്. ‘There can thus be no manner of doubt that the Muslim Society in India is afflicted by the same social evils as afflict the Hindu Society. Indeed, the Muslims have all the social evils of the Hindus and something more. That something more is the compulsory system of purdah for Muslim women.’
അതായത്, ഇന്ത്യയിലെ മുസ്ലിം സമൂഹത്തെയും ഹിന്ദു സമൂഹത്തെ ബാധിക്കുന്ന അതേ സാമൂഹിക ദോഷങ്ങള്‍ ബാധിക്കുന്നു എന്നതില്‍ ഒരു സംശയവും വേണ്ട. വാസ്തവത്തില്‍, മുസ്ലീങ്ങള്‍ക്ക് ഹിന്ദുക്കളുടെ എല്ലാ സാമൂഹിക ദോഷങ്ങളും ഉണ്ട് അതിലും കൂടുതലായി പര്‍ദ്ദ സമ്പ്രദായം മുസ്ലീം സ്ത്രീകള്‍ക്ക് അസ്വതന്ത്രത നല്‍കുന്നു. പര്‍ദ്ദ സമ്പ്രദായത്തിന്റെ പ്രശ്‌നങ്ങളെ പറ്റി അദ്ദേഹം പിന്നീടും വിശദീകരിക്കുന്നുണ്ട്.

പര്‍ദ്ദ മുസ്ലീം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ എത്ര കണ്ട് കടന്നുകയറുന്നുവെന്ന് അംബേദ്ക്കര്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു. ‘The physical and intellectual effects of purdah are nothing as compared with its effects on morals.”പര്‍ദ്ദയിലൂടെ വനിതകളുടെ സമൂഹ്യ ജീവിതവും സ്വാതന്ത്ര്യവും ഒരു വിധത്തില്‍ നിലച്ചുപോകുന്നു എന്ന് അദ്ദേഹം വിലയിരുത്തുന്നു. പര്‍ദ്ദ സമ്പ്രദായത്തിന്റെ സാമൂഹിക പ്രശ്‌നം അംബേദ്കര്‍ വിലയിരുത്തുന്നത് ഇപ്രകാരമാണ്. ‘Purdah is responsible for the social segregation of Hindus from Muslims, which is the bane of public life in India.’ പര്‍ദ്ദ സിസ്റ്റം ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ സാമൂഹികമായി വേര്‍തിരിക്കുന്നതിനുള്ള ഘടകമായി വര്‍ത്തിക്കുന്നു, ഇത് ഇന്ത്യയിലെ പൊതുസമൂഹത്തിന് വലിയൊരു ദോഷമാണ്.

മുസ്ലിം സമൂഹത്തിന്റെ സാമൂഹിക സമീപനത്തെ പറ്റി അംബേദ്ക്കര്‍ വ്യക്തമാക്കുന്നത് വളരെ പ്രധാനമാണ്. ”Muslims are a close corporation, and their political behaviour is marked by a strong sense of religious unity.’ മുസ്ലിങ്ങള്‍ ഒരു അടച്ച കൂട്ടായ്മ (close corporation) പോലെയാണ്; അവരുടെ രാഷ്ട്രീയ പെരുമാറ്റം മതപരമായ ഐക്യബോധം കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്.” മുസ്ലിം സമൂഹത്തിന്റെരാഷ്ട്രീയ സമീപനം എന്തെന്ന് ബോധ്യപ്പെടാന്‍ ഇതിനപ്പുറം പറയേണ്ടതില്ല. മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ സമൂഹിക നിലപാടുകള്‍ വ്യക്തമാക്കാന്‍ അംബേദ്ക്കര്‍ വീണ്ടും പറയുന്നതിപ്രകാരമാണ്: ‘ Wherever Muslims are in a minority, they insist on safeguards; wherever they are in a majority, they refuse them to others.’ ‘മുസ്ലിങ്ങള്‍ ആള്‍സംഖ്യയില്‍ ന്യൂനപക്ഷമായിടത്ത് അവര്‍ക്കായി പ്രത്യേക സംരക്ഷണങ്ങളും സുരക്ഷകളും ആവശ്യപ്പെടുന്നു; പക്ഷേ, അവര്‍ ഭൂരിപക്ഷമായിടത്ത്, അതേ തരത്തിലുള്ള സംരക്ഷണങ്ങള്‍ മറ്റു സമുദായങ്ങള്‍ക്ക് അവര്‍ അനുവദിക്കാറില്ല.”

ഭാരതത്തില്‍ ഹിന്ദു-മുസ്ലീം വേര്‍തിരിവിന്റെ അടിസ്ഥാന കാരണത്തെ പറ്റി അംബേദ്ക്കര്‍ പറയുന്നതിപ്രകാരമാണ്. Hindu-Muslim problem is not a political problem. It is a deep-seated social problem.’ ഹിന്ദു മുസ്ലീം പ്രശ്‌നം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല മറിച്ച്ഈ പ്രശ്‌നത്തിന് സാമൂഹികവും ചരിത്രപരവുമായ അടിത്തറയുണ്ട്.

ദേശീയതയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം തന്റെ കാഴ്ചപ്പാട് മുന്നോട്ട് വച്ചിട്ടുണ്ട്. The Muslims are a nation. They have all the attributes of a nation. ”മുസ്ലിംകള്‍ ഒരു രാഷ്ട്രമാണ്. ഒരു രാഷ്ട്രത്തിന് ഉള്ള എല്ലാ ഗുണങ്ങളും (attributes) അവര്‍ക്കും ഉണ്ട്.” ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് അദ്ദേഹം പാകിസ്ഥാന്റെരൂപീകരണ സമീപനത്തെ കണ്ടത്.

അംബേദ്ക്കറുടെ കമ്മ്യൂണിസ്റ്റ് വിമര്‍ശനങ്ങള്‍
കമ്മ്യൂണിസ്റ്റ് ആശയത്തെയും അവരുടെ നയത്തെയും ഇത്രയധികം വിമര്‍ശിച്ച സ്വാതന്ത്ര്യസമര സേനാനി വെറെയുണ്ടാവില്ല. അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിമര്‍ശനം ശക്തവും യുക്തവുമായിരുന്നു. ‘Communism is another form of tyranny, if it ignores individual liberty.’ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കിയാല്‍ കമ്മ്യൂണിസവും ഒരു തരത്തിലുള്ള അടിച്ചമര്‍ത്തലായിരിക്കും. 1947 ല്‍ എഴുതിയ ‘States and Minorities ‘ എന്ന ലേഖനത്തില്‍ അദ്ദേഹം കമ്മ്യൂണിസത്തെ പറ്റി എഴുതുന്നതിപ്രകാരമാണ്: ‘The Dictatorship of the Proletariat is nothing but a dictatorship in another name.’ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നത് പേരുമാറ്റിയ ഏകാധിപത്യം മാത്രമാണ്. കമ്മ്യൂണിസ്റ്റുകാരന്റെ ദളിത് സ്‌നേഹത്തെപ്പറ്റി അദ്ദേഹം 1936 ല്‍ നല്‍കിയ ഒരഭിമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ്. ‘Communism comes to India, the first people to be crushed will be the Untouchables.’ ഇന്ത്യയില്‍ കമ്മ്യൂണിസം വന്നാല്‍ ആദ്യം തകര്‍ക്കപ്പെടുന്നത് ദളിതരായിരിക്കും.

ക്രിസ്തുമതത്തിലെ പ്രശ്‌നങ്ങളെയും മഹാത്മാഗാന്ധിയുടെ ആശയ, സമര മാര്‍ഗ്ഗങ്ങളിലെ തെറ്റായ പ്രവണതകളെയും തുറന്നെതിര്‍ത്ത നിരവധി അവസരങ്ങള്‍ അംബേദ്കറിന്റെ സാഹിത്യങ്ങളിലും പ്രഭാഷണങ്ങളിലും കാണാം. എന്നാല്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെയെല്ലാം ഏകമുഖമാക്കി അംബേദ്ക്കര്‍ എന്ന ബിംബത്തെ, ഹിന്ദു സംസ്‌കൃതിക്കെതിരായുള്ള ആയുധമാക്കി മാറ്റുന്ന കമ്മ്യൂണിസ്റ്റ്, അംബേദ്കറിസ്റ്റ്, ഇസ്ലാമിസ്റ്റ് സമീപനം കുറച്ച് കാലമായി ശക്തി പ്രാപിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ അവരുടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍അംബേദ്കറെ ഏകപക്ഷീയ ഹിന്ദു വിമര്‍ശനത്തിന്റെ ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനയില്‍ ഹിന്ദു എന്ന പദത്തെ നിര്‍വ്വചിച്ചത് പാരമ്പര്യമായി ഭാരതീയ പൈതൃകങ്ങള്‍ ഉള്‍കൊള്ളുന്ന മതവിഭാഗങ്ങള്‍ എന്ന നിലയില്‍ ഹിന്ദു, ജൈന, ബുദ്ധ, സിക്ക് മതങ്ങളെയെല്ലാം ഉദ്ദേശിച്ചാണെന്നത് ഇവര്‍ മനഃപൂര്‍വ്വം മറക്കുന്നു.

ഇത്തരത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഭാരതത്തില്‍ നിലനിന്നിരുന്ന ആശയങ്ങളെയും, മതങ്ങളെയും, പ്രസ്ഥാനങ്ങളെയും വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുകയും ഭാരതമെന്ന രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ വൈചാരികമായി ഇടപെടുകയും ചെയ്ത അംബേദ്ക്കറെ റെ രാഷ്ട്രീയ വിമര്‍ശനത്തിന്റെ ഭാഗമാക്കി മാറ്റുന്നത് അപരാധവും ചരിത്രത്തോടും അദ്ദേഹത്തോട് തന്നെയും ചെയ്യുന്ന ക്രൂരതയുമാണ്. അംബേദ്കറിസ്റ്റുകള്‍ നാടിന്റെ സത്തയെ പൂര്‍ണ്ണമായും ഉള്‍കൊണ്ട ഒരു ദേശീയ പുരുഷനെ ആദരിക്കുന്നതിന് പകരം തെറ്റിദ്ധരിപ്പിച്ച്ഇകഴ്ത്തുകയാണ് സത്യത്തില്‍ ചെയ്യുന്നത്.

Tags: ഭരണഘടനഅംബേദ്ക്കര്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies