Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആനയെ വേണമെന്ന് അമേരിക്ക, അതോടെ ഞാന്‍ ആനയെ ഉണ്ടാക്കിത്തുടങ്ങി: സുദര്‍ശനന്‍

രതി നാരായണൻരതി നാരായണൻ
17 January 2020

തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ കുമ്മായവും മുട്ടയുടെ വെള്ളയും ചേര്‍ന്ന മിശ്രിതം കൊണ്ട് അപ്പൂപ്പന്‍ നീലകണ്ഠന്‍ ചെയ്ത വര്‍ക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ടാണ് ആര്യനാട്ടുകാരന്‍ 63 കാരനായ സുദര്‍ശനന്‍ തലമുറകളായി ചെയ്യുന്ന കുലത്തൊഴിലിനെക്കുറിച്ച് പറഞ്ഞത്.അറിവും വൈദഗ്ദ്ധ്യവുംകൊണ്ട് മേശിരിപ്പണിയിലും ആശാരിപ്പണിയിലും കഴിവ് തെളിയിച്ചവരുടെ കുടുംബത്തില്‍ രണ്ടുപേര്‍ കെട്ടിടപ്പണിയിലേക്ക് തിരിഞ്ഞപ്പോള്‍ മൂന്ന് പേര്‍ ആശാരിമാരായി.

Google NewsAdd Kesari Weekly as a preferred source on Google

സിമന്റിലും തടിയിലും ഡിസൈനുകള്‍ ചെയ്തുകൊടുക്കുന്നതിലായിരുന്നു സുദര്‍ശനന്‍ എന്ന സുദന്റെ കഴിവ്. ഇതിനിടെ 1972 ല്‍ അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ആനകള്‍ കൂട്ടത്തോടെ കടല്‍ കടക്കാന്‍ തുടങ്ങി. ഡെമോക്രാറ്റുകളുടെ ചിഹ്നമായ ആനയ്ക്ക് അന്ന് അമേരിക്കയില്‍ നിന്ന് വന്‍ ഓര്‍ഡറുകളാണ് കേരളത്തിലെത്തിയതെന്ന് സുദന്‍ പറയുന്നു.

‘തടിയില്‍ നിര്‍മ്മിക്കുന്ന അരയടി ഉയരമുള്ള ആനകളുടെ ഓര്‍ഡര്‍ കിട്ടിയപ്പോള്‍ ആശാരിമാരും അല്ലാത്തവരുമായി ആയിരം പേരെങ്കിലും ആനയെ നിര്‍മ്മിക്കാന്‍ പഠിച്ചു തുടങ്ങി. ഞാനും അന്നാണ് ആദ്യമായി ആനശില്‍പ്പമുണ്ടാക്കാന്‍ പഠിച്ചത്. അമേരിക്കയുടെ ആനഭ്രമം അവസാനിച്ചെങ്കിലും ഞാനത് വിട്ടില്ല. ഇന്നും തടിയില്‍ ആനയെ കൊത്തിയുണ്ടാക്കി അത് വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്.’ കോതമംഗലത്ത് താമസമാക്കിയ സുദന്‍ പറയുന്നു. ആ കാലഘട്ടത്തില്‍ കേരളത്തില്‍ ഏറ്റവുമധികം വിദേശനാണ്യമെത്തിച്ചത് തങ്ങളുണ്ടാക്കിയ ആനകളാണെന്നും സുദന്‍ അഭിമാനത്തോടെ അവകാശപ്പെടുന്നു.

ADVERTISEMENT

ഇപ്പോള്‍ അഞ്ചടി വരെയുള്ള ആനശില്‍പ്പങ്ങളുണ്ടാക്കുന്നുണ്ട് ഇദ്ദേഹം. സുദന്റെ കുടുബത്തിലെ പുതിയ തലമുറയില്‍ ആരും ആശാരിപ്പണിയിലേക്കോ മേശിരിപ്പണിയിലേക്കോ വരാന്‍ സാധ്യതയില്ല. പക്ഷേ തന്റെ കുട്ടികള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ചിത്രരചനയിലും കരകൗശലനിര്‍മാണത്തിനും സ്ഥിരമായി സമ്മാനം നേടുന്നുണ്ടെന്നും സുദന്‍ അഭിമാനത്തോടെ പറയുന്നു
‘നാളെ അവര്‍ ഇത് അവരുടെ ഉപജീവനമാര്‍ഗ്ഗമായി ഉപയോഗിക്കണമെന്ന് എനിക്ക് നിര്‍ബന്ധമില്ല, പക്ഷേ അവര്‍ ആനയെ ഉണ്ടാക്കാന്‍ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അവധി ദിവസങ്ങളില്‍ ഡിസൈന്‍ വരച്ചുകൊടുത്ത് അവരെ ശില്‍പ്പം കൊത്തിയെടുക്കാന്‍ ഞാന്‍ പഠിപ്പിക്കുന്നുണ്ട്. എനിക്കുറപ്പുണ്ട് അവര്‍ക്ക് നന്നായി ആനശില്‍പ്പമുണ്ടാക്കാന്‍ കഴിയുമെന്ന്.’

പരമ്പരാഗതമായി ആശാരിപ്പണി ചെയ്യുന്നവരെയും അല്ലാത്തവരെയും സുദന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉളിയെടുത്ത പാരമ്പര്യമില്ലാത്ത കോതമംഗലത്തുകാരന്‍ അനില്‍ കരിങ്ങഴയാണ് പ്രതിഭ തെളിയിച്ച ശിഷ്യനെന്ന് സുദന്‍ പറഞ്ഞു. പഠിപ്പിച്ചവരില്‍ അനിലൊഴികെ എല്ലാവരും ആശാന്‍ പഠിപ്പിച്ച ഡിസൈനില്‍ മാത്രം ഒതുങ്ങിയപ്പോള്‍ അനില്‍ ആശാനെയും വിസ്മയിപ്പിച്ച് അപൂര്‍വ്വ വൈദഗ്ദ്ധ്യത്തോടെ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കുലത്തൊഴില്‍ ആശാരപ്പണി അല്ലാതിരുന്നിട്ടും അനില്‍ ‘ശില്‍പ്പി അനില്‍ കരിങ്ങഴ’ യായി പേരെടുത്തു. സമപ്രായക്കാര്‍ പഠിച്ച് നല്ല ജോലി നേടുമ്പോള്‍ കുലത്തൊഴില്‍ അല്ലാതിരുന്നിട്ടും മകന്‍ ഉളിയെടുത്തതില്‍ അനിലിന്റ അച്ഛനും അമ്മയ്ക്കും അഭിമാനമേയുള്ളു. ലക്ഷക്കണക്കിന് വില വരുന്ന തടി വാങ്ങി പുതിയ ഒരു ആശയവുമായി അനില്‍ ശാന്തമായി പണി തുടങ്ങുമ്പോള്‍ ഇത് വിറ്റുപോകുമോ എന്ന ആശങ്കയൊന്നുമില്ല. പകരം മനസ്സില്‍ വരച്ചത് മരത്തില്‍ കൊത്തിയെടുക്കണം എന്ന ആഗ്രഹം മാത്രമേ അനിലിനുള്ളു. 12 അടി പൊക്കത്തില്‍ അപൂര്‍വ്വമായ നടരാജ വിഗ്രഹം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് അനില്‍ കരിങ്ങഴ ഇപ്പോള്‍.

Tags: ആശാരിസുദന്‍ആനഅനില്‍ കരിങ്ങഴനടരാജ വിഗ്രഹം
Share29
Tweet
SendShare

Related Posts

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies