Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഇരുപതാമത് ജി 20 ഉച്ചകോടിയിലെ ഭാരത സാന്നിധ്യം

ഡോ. സി.വി.ജയമണിഡോ. സി.വി.ജയമണി
19 December 2025

ഇരുപതാമത് ജി 20 ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ പട്ടണമായ ജൊഹന്നസ്ബര്‍ഗില്‍ വെച്ചാണ് നടത്തപ്പെട്ടത്. നോബല്‍ സമ്മാനം നേടിയ ലോക നേതാവ് നെല്‍സന്‍ മണ്ടേലയുടെയും ലോകാരാധ്യനായ ഡെസമണ്ട് ടിറ്റുവിന്റെയും നാടാണ് ജൊഹന്നസ് ബര്‍ഗ് എന്ന നഗരം. ജോസി എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ജൊഹന്നസ്ബര്‍ഗ് ലോകത്തിന്റെ സ്വര്‍ണഖനിയാണ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലുതും സമ്പന്നവുമായ നഗരവും ജൊഹന്നസ്ബര്‍ഗ് തന്നെ. മനുഷ്യനിര്‍മ്മിതമായ നഗരവനത്തിലെ നയന മനോഹരമായ പൂമരങ്ങള്‍ കൊണ്ട് ഏറെ ആകര്‍ഷകമായ ഈ ആഫ്രിക്കന്‍ പട്ടണമാണ് ഉച്ചകോടിക്ക് വേദിയായത്.

Google NewsAdd Kesari Weekly as a preferred source on Google

ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടത്തപ്പെടുന്ന ആദ്യത്തെ ജി 20 ഉച്ചകോടിയാണിത്. 2023 ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പതിനെട്ടാമത് ഉച്ചകോടിയില്‍ വെച്ചാണ് അമ്പത്തിയഞ്ചംഗ ആഫ്രിക്കന്‍ ഐക്യനാടുകള്‍ക്ക് ജി 20 ഉച്ചകോടിയില്‍ അംഗത്വം ലഭിക്കുന്നത്. ഒട്ടനവധി അവികസിത പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഭൂഖണ്ഡത്തിന് സമ്പന്ന രാജ്യങ്ങള്‍ക്കൊപ്പം അംഗത്വം ലഭിച്ചതിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം വേദിയായതില്‍ നമുക്കഭിമാനിക്കാവുന്നതാണ്. മറ്റ് രാഷ്ട്രത്തലവന്മാരില്‍ നിന്നും വ്യത്യസ്തമായി തികച്ചും, പരമ്പരാഗതവും, ആചാരപരവും ഏറെ ആകര്‍ഷകവുമായ സ്വീകരണമാണ് മോദിക്ക് ആഫ്രിക്കന്‍ ജനത വിമാനത്താവളത്തില്‍ ഒരുക്കിയത്. നിറപ്പകിട്ടാര്‍ന്ന ഭാരതീയ കലാരൂപങ്ങളും വേദമന്ത്രോച്ചാരണങ്ങളും കൊണ്ട് സമ്പന്നമായിരുന്നു സ്വീകരണ ചടങ്ങുകള്‍. പ്രവാസികള്‍ തങ്ങളുടെ പ്രധാനമന്ത്രിയെ വളരെ ആവേശത്തോടെ, അതിലേറെ ആദരവോടെയാണ് വരവേറ്റത്.

ജി 20 ഉച്ചകോടിയുടെ തുടക്കം
1997 ലെ പശ്ചിമേഷ്യന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാണ് ഇരുപത് രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും, സാമ്പത്തിക വിദഗ്ധരുടെയും കൂട്ടായ്മയായി ജി 20 സമ്മേളനം ആരംഭിക്കുന്നത്. ഒട്ടനവധി മാറ്റങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടായ്മ ഇന്നത്തെ രീതിയില്‍ ശക്തമായ ഒരു നയതന്ത്രവേദിയായി മാറിയത്. ഇന്നത് ലോകത്തിലെ ഏറ്റവും ശക്തമായ ഇരുപത് രാഷ്ട്രത്തലവന്മാരുടെ കൂട്ടായ്മയാണ്. ആഫ്രിക്കയില്‍ വെച്ച് ആദ്യമായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയുടെ കരുത്തുറ്റ അധ്യക്ഷതയില്‍ നടത്തപ്പെടുന്ന ഉച്ചകോടി സംഭവബഹുലവും ഏറെ ശ്രദ്ധിക്കപ്പെടുന്നതുമായി മാറിയത് നിരവധി ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ടാണ്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അസാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ADVERTISEMENT

ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളിലെ പ്രയാസങ്ങളും പ്രതിസന്ധികളും ഫോക്കസ് ചെയ്യപ്പെടുന്ന തുടര്‍ച്ചയായുള്ള നാലാമത്തെ ഉച്ചകോടിയായാണ് ജൊഹന്നസ്ബര്‍ഗിലെ ഇരുപതാമത്തെ ജി 20 ഉച്ചകോടിയെ വിലയിരുത്തപ്പെടുന്നത്. ഐക്യം (Solidarity), സമത്വം (Equality), സുസ്ഥിരവികസനം (Sustainability) എന്നതാണ് ഈ ഉച്ചകോടി സ്വീകരിച്ചിരിക്കുന്ന മുദ്രാവാക്യം. 2023 ല്‍ ദല്‍ഹിയില്‍ വെച്ച് നടത്തപ്പെട്ട പതിനെട്ടാമത് ഉച്ചകോടിയുടെയും, 2024ല്‍ ബ്രസീലിലെ റിയോയില്‍ വെച്ച് നടത്തപ്പെട്ട പത്തൊമ്പതാമത് ഉച്ചകോടിയുടെയും തുടര്‍ച്ചയായി വേണം ഈ ഉച്ചകോടിയെയും കണക്കാക്കാന്‍. വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന പതിനഞ്ചോളം മീറ്റിംഗുകളില്‍ പങ്കെടുത്ത നമ്മുടെ പ്രധാനമന്ത്രിയായിരുന്നു ഇത്തവണയും ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രം. പതിനെട്ടാമത് ഉച്ചകോടി ജനപങ്കാളിത്തം കൊണ്ടും കാലികവിഷയങ്ങളിലൂന്നിയുള്ള ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ദുരന്തനിവാരണം, പുനര്‍നിര്‍മ്മാണം, കുറഞ്ഞവരുമാനമുള്ള ചെറിയ രാജ്യങ്ങളുടെ വായ്പാ സംബന്ധമായ പ്രശ്‌നങ്ങള്‍, പുനരുപയോഗ ഇന്ധന സംവിധാനത്തിലേയ്ക്കുള്ള പടിപടിയായുള്ള മാറ്റം, അപൂര്‍വങ്ങളായ ധാതുക്കളുടെ ഉപയോഗവും പുനരുപയോഗവും, സുസ്ഥിരവികസനം എന്നിവയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആദ്യമായി ചേരുന്ന ജി 20 ഉച്ചകോടി ഊന്നല്‍ കൊടുത്ത വിഷയങ്ങള്‍. ഭാരതം പതിനെട്ടാമത് ഉച്ചകോടിയില്‍ മുന്നോട്ട് വെച്ച ”വസുധൈവകുടുംബകം” എന്ന മുദ്രാവാക്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ലക്ഷ്യം കൈവരിക്കാനാണ് മിക്ക രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. സനാതന ധര്‍മ്മം മുന്നോട്ട് വെക്കുന്ന ”ലോകസംഗ്രഹം” അഥവാ ലോകഹിതമാണ് മിക്ക രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എല്ലാവരുടെയും സുഖവും സന്തോഷവുമാണ് പ്രധാനം.

ലോകത്തിലെ കഷ്ടതയനുഭവിക്കുന്ന രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമ്പന്ന രാജ്യങ്ങള്‍ക്കൊപ്പം ഈ രാജ്യങ്ങളുടെ വികസനം ഉറപ്പ് വരുത്താനുമാണ് ചര്‍ച്ചകള്‍ ഊന്നല്‍ കൊടുക്കുന്നത്. സമ്പന്നരാജ്യങ്ങളുടെ സഹായവും സഹകരണവും ദരിദ്രരാജ്യങ്ങളുടെ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണ്. ആഫ്രിക്കയും ലാറ്റിനമേരിക്കയും ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് ജി 20 ഉച്ചകോടി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രാധാന്യം കൊടുത്തുവരുന്നത്. നിയമമനുസരിച്ചുള്ള, നയതന്ത്രത്തിലൂന്നിയുള്ള, ന്യായമായ ഒരു ബഹുസ്വര സാമ്പത്തിക സംവിധാനത്തിനമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഇതിന് ലോക വ്യാപാര സംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ നടപടിക്രമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ് എന്നത് ഈ കൂട്ടായ്മ അടിവരയിടുന്നു. ഐക്യവും, സമത്വവും, സുസ്ഥിരവികസനവും എന്ന മുദ്രാവാക്യമായി മുന്നോട്ട് പോകുന്ന ജി20 ഉച്ചകോടി ആഗോള പ്രശ്‌നപരിഹാരങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്.

വൈവിധ്യമായ വികസന വിഷയങ്ങള്‍
ഭീകരവാദം ഭാരതത്തിന് ഒരു ഭീഷണിയാണ്. ആഗോള ഭീകരവാദം അടിച്ചമര്‍ത്തേണ്ട ആവകശ്യത പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഭീകരപ്രവര്‍ത്തനങ്ങള്‍ വികസനത്തെയാണ് നേരിട്ടും അല്ലാതെയും ബാധിക്കുന്നത്. ആഗോള സംഘര്‍ഷങ്ങളും ആഗോള തീവ്രവാദവും ലോകസാമ്പത്തിക സുസ്ഥിതിയെയും സമാധാനത്തെയും ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഉച്ചകോടി ആഗോള തീവ്രവാദ പ്രവര്‍ത്തനങ്ങളെ അതിനിശിതമായി അപലപിക്കാന്‍ തയ്യാറാകുന്നു എന്നത് വികസനം സ്വപ്‌നം കാണുന്ന ഭാരതത്തെ പോലുള്ള രാജ്യങ്ങള്‍ക്ക് പ്രത്യാശക്ക് വകനല്‍കുന്നു. അമേരിക്കന്‍ ഐക്യനാട് ബഹിഷ്‌ക്കരിച്ച ഈ സമ്മേളനം മറ്റ് ലോകനേതാക്കളുടെ സാന്നിധ്യം കോണ്ടും സജീവമായ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ചരിത്രത്തിലാദ്യമായി ഈ സമ്മേളനത്തിലാണ് തുടക്കത്തില്‍ തന്നെ ഒരു സംയുക്ത പ്രഖ്യാപനം ഐക്യകണ്‌ഠേന അംഗീകരിച്ചെടുക്കാന്‍ സാധിച്ചത്. ഇത് ആഗോള പ്രശ്‌നങ്ങളില്‍ യോജിച്ചുള്ള ഒരു പ്രവര്‍ത്തനം സാധ്യമാക്കുന്നു.

തിനഞ്ചോളം മീറ്റിംഗുകളില്‍ പങ്കെടുക്കുകയും മിക്കവാറും എല്ലാ ലോകനേതാക്കളുമായും ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്ത ഭാരത പ്രധാനമന്ത്രിയായിരുന്നു ഉച്ചകോടിയിലെ താരം. ആറ് പ്രധാനപ്പെട്ട വികസന നിര്‍ദ്ദേശങ്ങളാണ് മോദി ഉച്ചകോടിയില്‍ മുന്നോട്ട് വെച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് Open Satellite Data Partnrship ഉം Critical Minerals Circulatory Initiative ഉം ആണ്. സാറ്റലൈറ്റ് സാങ്കേതികവിവരങ്ങളുടെ പങ്കിടല്‍ ആഗോള വികസനത്തെ സഹായിക്കുന്നതാണ്. ബഹിരാകാശ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ പുരോഗതിക്കും ഉന്നമനത്തിനുമായി ഉപയോഗപ്പെടുത്തുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനവും ഫോസില്‍ ഇന്ധനത്തിന്റെ കുറഞ്ഞ ഉപയോഗവുമാണ് ഗ്രീന്‍ എനര്‍ജി മിഷന്‍ ലക്ഷ്യമിടുന്നത്. ഇതിന് അനുഗുണമാണ് Critical Minerals Circulatory Initiative എന്ന രണ്ടാമത്തെ നിര്‍ദ്ദേശം. കേന്ദ്രീകൃതമായ വികസനത്തിന് ആധുനിക സാങ്കേതിക വിദ്യയുടെ പ്രാധാന്യം വളരെയേറെയാണ്. ഓരോ രാജ്യവും വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ എല്ലാവരുടേയും ഉന്നമനത്തിനായി നമുക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കണം. ഭാരതം വികസിപ്പിച്ച യൂണിവേഴ്‌സല്‍ പെയ്‌മെന്റെ് ഇന്റര്‍ ഫെയ്‌സ് (UPI-)- സംവിധാനവും കോവിഡ് പ്രതിരോധത്തിനായുള്ള കോവാക്‌സിനും, മറ്റ് നൂതന സാങ്കേതിക വിദ്യകളും ലോകനന്മയ്ക്കായി പങ്കിട്ട് ഉപയോഗിക്കേണ്ടുന്ന ആവശ്യകത മോദി ഊന്നി പറയുകയുണ്ടായി. ഭാരതീയ കാഴ്ചപ്പാടനുസരിച്ച് ഒന്നും നമ്മുടേതല്ല, എല്ലാം ഈശ്വരന്റേതാണ്. അതുകൊണ്ട് തന്നെ പ്രകൃതിവിഭവങ്ങളെല്ലാം പങ്കിട്ട് വേണം നാം ഉപയോഗിക്കാന്‍. ഈശാവാസ്യത്തിലെ ”തേനത്യക്ത്യേന ഭുഞ്ജീതാഃ” എന്ന സന്ദേശം ഇവിടെ ഏറെ പ്രസക്തമാകുന്നു. പങ്കിട്ട് വേണം നാം കഴിക്കാന്‍. ത്യജിച്ചിട്ട് വേണം നാം ഭുജിക്കാന്‍. അപ്പോള്‍ ഗാന്ധിജി പറഞ്ഞത് പോലെ പ്രകൃതിവിഭവം എല്ലാവര്‍ക്കും ആവശ്യത്തിന് ലഭ്യമാകുന്നതാണ്. ഭാരതത്തിന്റെ ഇത്തരം അറിവുകള്‍ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ നാം പങ്ക് വെയ്‌ക്കേണ്ടതാണ് എന്ന കാര്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

അറിവുകള്‍ക്കൊപ്പം കഴിവുകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മനുഷ്യവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തണമെങ്കില്‍ നാമതിനെ കാലോചിതമായി പരിപോഷിപ്പിക്കേണ്ടതുണ്ട് എന്ന കാര്യവും ജി20 ചര്‍ച്ചകള്‍ അടിവരയിറ്റുന്നു. Skilling and Reski lling.- മനുഷ്യന്റ അറിവുകളും കഴിവുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പോലുള്ള സാങ്കേതികവിദ്യയുടെ വികസനത്തിനനുസരിച്ച് നാം പരിപോഷിപ്പിക്കണം. നൈപുണ്യവികസനം (Skill Development) ആഗോള വികസനത്തിന് അത്യാവശ്യമാണ്. മനുഷ്യന്റെ സവിശേഷ കഴിവുകളാണ് ആധുനിക വികസനത്തിനാവശ്യം. ജി 20 ചര്‍ച്ചകളിലും കര്‍മ്മകുശലത കടന്നു വരുന്നു. Efficiency in Action ആണ് കര്‍മ്മ കുശലത. ”യോഗഃ കര്‍മ്മസു കൗശല” എന്ന ഗീതാവാക്യം കര്‍മ്മകുശലതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ചിരപുരാതനമായ കര്‍മ്മകുശലതയാണ് നിത്യനൂതനമായ സവിശേഷ കഴിവുകളും, നൈപുണ്യ വികസനവുമായി രൂപമാറ്റ0 ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ജി 20 ചര്‍ച്ചകളിലും ഈ വിഷയം പ്രാധാന്യത്തോടെ കടന്നു വരുന്നത്.

ലോകഹിതം മമ കരണീയം
ലോകഹിതം മമ കരണീയം എന്നതാണ് നമ്മുടെ ആപ്തവാക്യം. ”ലോകസംഗ്രഹം” എന്ന ഗീതാവാക്യവും ഊന്നല്‍ കൊടുക്കുന്നത് എല്ലാവരുടേയും സുഖവും സന്തോഷവുമാണ്. Welfare and Wellbeing of the World- ഇവ രണ്ടും അടിവരയിടുന്നത് ‘ഭാരതത്തിന്റെ വികസനത്തിലൂടെ ആഗോള വികസനം’ എന്ന മോദിയുടെ ആശയത്തിനാണ്. ഭഗവദ്ഗീതയില്‍ പറയുന്നതുപോലെ വ്യക്തിവികാസത്തിനായാലും ആഗോളവികസനത്തിനായാലും പരസ്പര വിശ്വാസവും, ബഹുമാനവും പരസ്പര സഹകരണവുമാണ് പ്രധാനം. ‘പരസ്പരസഹകരണം ശ്രേയസ്സ് വര്‍ദ്ധിപ്പിക്കുന്നു’ എന്ന ഗീതാസന്ദേശമാണ് വികസനത്തിനാവശ്യം. ഇന്ത്യ-ബ്രസീല്‍-സൗത്ത് ആഫ്രിക്ക കൂട്ടായ്മയായ India Brazil South Africa Alliance (IBSA) യുടെ മീറ്റിംഗിലും മോദി ഊന്നല്‍ കൊടുത്തത് വികസനകാര്യങ്ങളിലെ ആഗോള സഹകരണത്തെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചുമാണ്. South Sout Cooperation ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. പതിനെട്ടാം ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രാധാന്യം കൊടുത്തത് ”വസുധൈവകുടുംബകം” എന്ന ഭാരതത്തിന്റെ ആപ്തവാക്യത്തിനായിരുന്നു. ‘ആരെയും പിന്നിലാക്കാതെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച’ എന്ന വിഷയത്തില്‍ സംസാരിക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ സമഗ്ര മാനവികതയുടെ തത്വം കൂടുതല്‍ സന്തുലിതമായ വളര്‍ച്ചയ്ക്ക് ഒരു മാതൃകയാണെന്ന് സൂചിപ്പിക്കുകയുണ്ടായി. സഹകരണം ഭാരതീയരുടെ സഹജ സ്വഭാവമാണ്. നമ്മുടെ അറിവുകളും കഴിവുകളും ലോകനന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ഭാരതത്തിന്റെ സന്ദേശം ലോക പ്രസിദ്ധമാണ്.

‘Solidarity (ഐക്യം), Equality (സമത്വം), Sustainabili-ty (സുസ്ഥിരത) എന്നീ ദക്ഷിണാഫ്രിക്കന്‍ ജി 20 ഉച്ചകോടിയുടെ മുദ്രാവാക്യത്തിന് ഊന്നല്‍ കൊടുത്തുള്ള ഒരു വികസന മാര്‍ഗ്ഗരേഖയാണ് മൊത്തത്തില്‍ ഉച്ചകോടിയുടെ വികസന ഉടമ്പടിയായി ഐകകണ്‌ഠ്യേന അംഗീകരിച്ചത്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വിവിധ ഉച്ചകോടികള്‍ പിന്തുടര്‍ന്ന ഗ്ലോബല്‍ സൗത്ത് വികസനം ഉറക്കെ പറയാന്‍ ഈ ഉച്ചകോടിയും ശ്രമിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ അഭാവം അറിയിക്കാതിരിക്കാനുള്ള ഒരു തയ്യാറെടുപ്പ് സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട് എന്നു വേണം കരുതാന്‍. മറ്റ് നേതാക്കളുടെ സാന്നിധ്യവും സജീവമായ പങ്കാളിത്തവും ഒരു പരിധിവരെ പോരായ്മകളെ മറികടക്കാന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയെ സഹായിച്ചു. ആശയഗംഭീരനും വികസന കാര്യത്തില്‍ അനുഭവസമ്പത്തിനുടമയുമായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം ഉച്ചകോടിക്ക് കരുത്തായി എന്നു വേണം കരുതാന്‍. വികസന വിരോധികളെയും വിധ്വംസക പ്രവര്‍ത്തനങ്ങളെയും പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ് ആഗോള വികസനത്തിനാവശ്യം.

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പ് മുന്‍ പ്രൊഫസറും, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)

Tags: G-20ജി-20
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies