‘ഹായ് നല്ല ഭംഗിയുള്ള ഒരു കൂട്… നമുക്കിനി ഇവിടെ താമസിക്കാം’
കാക്കക്കുഞ്ഞുങ്ങള്‍
അമ്മയോടുപറഞ്ഞു
പലവര്‍ണച്ചായം പുരട്ടിയതാം
ഒരുനല്ല കൂടിതു കണ്ടോ മമ്മീ
അഴകുള്ളോരീക്കൂട്ടില്‍ താമസിക്കാന്‍
കൊതിയാവുന്നുണ്ടെന്റെ പൊന്നു മമ്മീ……
‘അയ്യോ മക്കളേ ആ കൂട് തീരെച്ചെറുതാണ്.
മാത്രമല്ല ഒട്ടും ഉറപ്പുമില്ല. കാഴ്ചയില്‍ ഭംഗി തോന്നുന്നില്ലെങ്കിലും നമ്മുടെ കൂടിനു തന്നെയാണ് കൂടുതല്‍ ഉറപ്പ്’.
‘മമ്മി വരുന്നില്ലെങ്കില്‍ വേണ്ട ഞങ്ങള്‍ ആ കൂട്ടിലേക്ക് താമസം മാറ്റുകയാണ്’ എന്നു പറഞ്ഞ് കാക്കക്കുഞ്ഞുങ്ങള്‍ ചെറുമരച്ചില്ലയിലുള്ള കുഞ്ഞിക്കൂട്ടിലേക്ക് പോയി, അവരെക്കാള്‍ ഏറെ ചെറിയ ആ കൂട്ടില്‍ ഒന്നിച്ചു കയറിയിരുന്നു.
കാക്കകളുടെ ഭാരം സഹിക്കാന്‍ പറ്റാതെ കൂടുതകര്‍ന്നു നിലംപൊത്തി.
കാക്കമ്മ പറന്നെത്തി അവരെ രക്ഷിച്ചു.
എന്നിട്ടു പറഞ്ഞു.
‘അഴകുനോക്കി തെരഞ്ഞെടുത്ത കൂടിനു തീരെ ഉറപ്പില്ല …….. ഭംഗിയില്‍ മാത്രമല്ല കാര്യമെന്നു മനസ്സിലായില്ലേ?’
അമ്മയുടെ വാക്കുകള്‍ കേട്ട് കുഞ്ഞുങ്ങള്‍ ശബ്ദമുണ്ടാക്കാതെ കൂട്ടില്‍ ഒതുങ്ങിയിരുന്നു.






















