Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home യാത്രാവിവരണം

സംഘ ഹൃദയഭൂമിയിലേക്ക് ഒരു തീര്‍ത്ഥയാത്ര

പ്രദീപ്‌ കൃഷ്ണന്‍എസ്. ചന്ദ്രശേഖര്‍പ്രദീപ്‌ കൃഷ്ണന്‍andഎസ്. ചന്ദ്രശേഖര്‍
5 December 2025

1980-കളുടെ തുടക്കത്തില്‍ തിരുവനന്തപുരത്തെ ഒരേ നിത്യ ശാഖയില്‍ പങ്കെടുത്ത് രാഷ്ട്രീയ സ്വയംസേവക സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ടു തുടങ്ങിയതു മുതല്‍ ഞങ്ങളുടെ ഉള്ളില്‍ മുളപൊട്ടിയ ആഗ്രഹമായിരുന്നു, ഒരു നാള്‍ സംഘത്തിന്റെ ജന്മഭൂമിയായ നാഗ്പൂര്‍ സന്ദര്‍ശിക്കണമെന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലായി, സംഘം നടത്തിവരുന്ന നിശ്ശബ്ദവും ആഴമേറിയതുമായ ദേശനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ ആ ആഗ്രഹത്തിന് കൂടുതല്‍ ഊര്‍ജ്ജം കിട്ടി.

Google NewsAdd Kesari Weekly as a preferred source on Google

ആദരണീയരായ പി. പരമേശ്വര്‍ജിയുടെയും ഹരിയേട്ടന്റെയും മറ്റു മുതിര്‍ന്ന പ്രചാരകന്മാരുടെയും അധികാരികളുടെയും പ്രഭാഷണങ്ങളിലൂടെയാണ് ഡോ. ഹെഡ്‌ഗേവാര്‍ജിയുടെയും ഗുരുജി ഗോള്‍വാല്‍ക്കറിന്റെയും ജീവിതവും സന്ദേശവും ദൗത്യവും അറിയാനും സംഘടനയുടെ അതുല്യമായ രീതികളെ പരിചയപ്പെടാനും ഇടയായത്. അങ്ങനെ ലഭിച്ച ആശയപരമായ അടിത്തറ, സ്വാമി വിവേകാനന്ദന്റേയും ശ്രീ അരവിന്ദന്റേയും മറ്റു മഹാത്മാക്കളുടെയും ഹിന്ദു സംസ്‌കാരത്തിന്റെ മഹത്വം പരിചയപ്പെടുത്തുന്ന അനേകം കരുത്തുറ്റ കൃതികളേയും ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. ഭാരതീയ സംസ്‌കാരത്തിന്റെ അതുല്യത പഠിക്കാനും ഭാരതത്തെ സമഗ്രമായി അറിയാനും സനാതനധര്‍മ്മത്തിന്റെ ആത്മാവിനെ ആഴത്തില്‍ ഉള്‍ക്കൊള്ളാനും ഞങ്ങള്‍ ഭാരതമാകെ സഞ്ചരിക്കാനിടയായി. ഈ യാത്രകള്‍ നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെ വ്യാപ്തിയും ഔന്നത്യവും ഞങ്ങളെ ബോധ്യപ്പെടുത്തി.

സംഘ സംസര്‍ഗ്ഗത്തില്‍ ഞങ്ങള്‍ നേരിട്ടു പരിചയപ്പെടാനിടയായ പ്രചാരകന്മാരുടെ ഉന്നത സ്വഭാവവും സമര്‍പ്പിത ജീവിതവും ഞങ്ങളെ ഏറെ ആകര്‍ഷിച്ചു. വ്യക്തിപരമായ ആഗ്രഹങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ജീവിതം ദേശസേവനത്തിനായി അര്‍പ്പിച്ച അവരുടെ മുഖമുദ്രയായ ത്യാഗവും സമര്‍പ്പണവും ഞങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചു. ഇത്തരം ജീവിതത്തിന് ഉത്തമ മാതൃകയാണ്, സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനുമുമ്പ് സംഘ സ്വയംസേവകനും പ്രചാരകനുമായിരുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജി. ചെറിയ പട്ടണങ്ങളിലും ദുര്‍ഗമമായ ഗ്രാമങ്ങളിലും ഞങ്ങള്‍ കണ്ടുമുട്ടിയ സ്വയംസേവകരാകട്ടെ അസാധാരണമായ വിനയവും ദൃഢനിശ്ചയവുമുള്ളവരായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ആത്മവീര്യത്താലും തേജസ്സോടെയും തിളങ്ങുന്നവരാണ് അവര്‍.

ADVERTISEMENT

പ്രചാരകന്മാരുടെ ലാളിത്യവും സൗമ്യസംസാരശൈലിയും പ്രവര്‍ത്തനരീതിയും സേവാഭാവവുമെല്ലാം ഞങ്ങളെ ഏറെ സ്പര്‍ശിച്ചു. യാതൊരുവിധ നാട്യങ്ങളുമില്ലാത്ത അവര്‍ ഭാരതത്തെ വീണ്ടും മഹത്വവല്‍ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. സംഘത്തിന്റെ കീഴില്‍ നടക്കുന്ന സേവാപ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരികതയിലൂന്നിയ വിദ്യാഭ്യാസം, സാമൂഹ്യരംഗത്തെ പദ്ധതികള്‍, ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം ഞങ്ങള്‍ക്ക് സംഘത്തോടുള്ള ആദരവും വിശ്വാസവും പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെയും ശ്രീഅരവിന്ദന്റെയും കൃതികള്‍ വായിച്ചപ്പോള്‍ ആര്‍.എസ്.എസ്. ഒരു സാമൂഹ്യ-സാംസ്‌കാരിക സംഘടനമാത്രമല്ല, ഭാരതത്തിന്റെ നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ ശക്തി കൂടിയാണ് എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുള്ളില്‍ ശക്തമായി പതിഞ്ഞു.

വിവേകാനന്ദ സ്വാമിയുടെ ‘ഉണരൂ, എഴുന്നേല്‍ക്കൂ” എന്ന ഉദ്‌ബോധനം പ്രാവര്‍ത്തികമാക്കുന്നവരെ ഞങ്ങള്‍ സ്വയംസേവകരില്‍ കണ്ടു. ആത്മീയമായി ഉണര്‍ന്ന, സാംസ്‌കാരികമായി ഐക്യപ്പെട്ട ഭാരതത്തിന്റെ സ്വപ്‌നം ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് സംഘം എന്നത് ഞങ്ങള്‍ക്കു ബോധ്യമായി.

സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിച്ച, ”ജാതി, വര്‍ണ്ണം എന്നിവയ്ക്കതീതമായി ഓരോ പുരുഷനും സ്ത്രീയും കുഞ്ഞും മഹത്തായ ഒരു ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം” എന്നത് സംഘം പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു. ശ്രീ അരവിന്ദന്‍ ഒരിക്കല്‍ ഉദ്‌ഘോഷിച്ചു, ”ഇന്ത്യയുടെ പുനര്‍ജ്ജനനം മഹത്തായ ഒരു ജനതയുടെ ആത്മാവിന്റെ പുനര്‍ജ്ജനനമാണ്.” ഈ സന്ദേശങ്ങള്‍ സംഘപ്രവര്‍ത്തനത്തിന്റെ കാതലായി ഞങ്ങള്‍ക്കനുഭവപ്പെട്ടു. ഹിന്ദു സംസ്‌കാരത്തെ നിലനിര്‍ത്താനും ധര്‍മ്മത്തില്‍ ഊന്നി സാര്‍വ്വജനീന മൂല്യങ്ങളെ സംരക്ഷിക്കാനും കുടുംബസംസ്‌കാരത്തെ ശക്തിപ്പെടുത്താനും ഭാരതത്തിന്റെ പുരാതന തനിമ പുനരുജ്ജീവിപ്പിക്കാനും യുവതീയുവാക്കളില്‍ ലക്ഷ്യബോധം വളര്‍ത്താനും കഴിഞ്ഞ ഒരു നൂറ്റാ ണ്ടായി ആര്‍എസ്എസ് അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു.

സംഘത്തിന്റെ ഈ പ്രവര്‍ത്തനങ്ങളാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആഗോളതലത്തിലും, പ്രത്യേകിച്ച് ഭാരതത്തിലും ശാന്തമായെങ്കിലും അതിശയകരമായ പരിവര്‍ത്തനം ഉണ്ടായിവരുന്നു: ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കപ്പെടുന്നു, ജനങ്ങളില്‍ സാംസ്‌കാരിക ഉണര്‍വ് ഏറിവരുന്നു, ഭാരതീയ വിജ്ഞാന ശാഖകള്‍ പുനര്‍വിചിന്തനത്തിനു വിധേയമാകുന്നു, സനാതനധര്‍മ്മ ദര്‍ശനങ്ങള്‍ ലോകമാകെ അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ സര്‍വ്വതോമുഖ ഹിന്ദു നവോത്ഥാനത്തിന്റെ വിത്ത് വിതച്ചതും അതിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടായി നിശ്ശബ്ദമായി പരിപോഷിപ്പിച്ചുവരുന്നതും സംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ കാരണം തന്നെയാണ്.

നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നടത്തിയ നാഗ്പ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്കുള്ള യാത്ര, ഞങ്ങള്‍ക്ക് ഒരു പുണ്യയാത്രയായിത്തീര്‍ന്നു. അത് വെറുമൊരു സ്ഥലസന്ദര്‍ശനം മാത്രമല്ലായിരുന്നു, മറിച്ച്, ഒരു ആന്തരിക പ്രേരണയുടെ സാക്ഷാത്കാരമായിരുന്നു. ഡോക്ടര്‍ജി തെളിച്ച, ഗുരുജിയും മറ്റു സര്‍സംഘചാലകരും കാത്തുസൂക്ഷിച്ച ദീപം, ഇന്നത്തെ സര്‍സംഘചാലകന്‍ ഡോ. മോഹന്‍ ഭാഗവത്ജിയാല്‍ ലോകമാകെ പടര്‍ന്നു പന്തലിച്ച് ലക്ഷക്കണക്കിനു ദീപങ്ങളുടെ അത്യുജ്ജ്വല പ്രഭയായി പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തില്‍ അതിന്റെ വെളിച്ചം അനുഭവിക്കാനായതില്‍ ദൈവത്തെ നന്ദിയോടെ സ്മരിക്കുന്നു.

ആത്മാര്‍ത്ഥതയും ഭക്തിയും നിറഞ്ഞ മനസ്സോടെ, 2024 ഡിസംബറില്‍ ഞങ്ങള്‍ മൂന്ന് പേര്‍ (പ്രദീപ്കൃഷ്ണന്റെ ഭാര്യ ശ്രീമതി ശ്രീലക്ഷ്മിയും) രണ്ട് നാളത്തെ യാത്രയ്ക്കായി ആധുനിക ഭാരതത്തിലെ ഹിന്ദുനവോത്ഥാനത്തിന്റെ കേന്ദ്രമായ നാഗ്പൂര്‍ എത്തി. ഡോ. കേശവ്ബലിറാം ഹെഡ്‌ഗേവാറിന്റെയും ഗുരുജി മാധവ സദാശിവ് ഗോള്‍വാല്‍ക്കറിന്റെയും മഹത്തായ ദര്‍ശനങ്ങള്‍ക്കും ജീവിത ദൗത്യത്തോടുമുള്ള ഒരു സമര്‍പ്പണയാത്ര; ഒപ്പം ഡോ. മോഹന്‍ ഭാഗവത്ജിയുടെ നേതൃത്വത്തില്‍ മുന്നേറുന്ന, ജന്മശതാബ്ദി വര്‍ഷത്തിലേക്ക് കടക്കുന്ന സംഘപരമ്പരയോടുള്ള ആദരവ് അര്‍പ്പിക്കാനും.

രേശംഭാഗ്:സംഘത്തിന്റെ കേന്ദ്രം
നാഗ്പ്പൂരിലെ ഞങ്ങളുടെ ആദ്യ സന്ദര്‍ശനം രേശംഭാഗായിരുന്നു. അവിടത്തെ പ്രശസ്തമായ സംഘ ആസ്ഥാനത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഞങ്ങളുടെ ഉള്ളില്‍ ശാന്തിയും വിശുദ്ധിയും നിറഞ്ഞു, അവിടത്തെ ലളിതവും ശാന്തവുമായ അന്തരീക്ഷം സംഘത്തിന്റെ മൂല്യങ്ങളുടെ പ്രതിഫലനമായി തോന്നി. കേന്ദ്രത്തിന്റെ ഹൃദയഭാഗത്തുള്ള സുന്ദരവും ലളിതവുമായ ‘സ്മൃതിമന്ദിരം’, ഡോ. ഹെഡ്‌ഗേവാറിന്റെയും ഗുരുജിയുടെയും സമാധിസ്ഥലങ്ങള്‍, അവരുടെ ത്യാഗത്തിന്റെയും തപസ്സിന്റെയും ക്രാന്തദര്‍ശിത്വത്തിന്റെയും മികച്ച പ്രതീകങ്ങളാണ്. സമാധികള്‍ക്കു മുമ്പില്‍ ഞങ്ങള്‍ കുറച്ചുനേരം നിശ്ശബ്ദരായി നിന്ന്, ഭാരതീയ ആത്മാവിനെ ഉണര്‍ത്തിയ, ആ മഹാത്മാക്കളെ സ്മരിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. നിസ്വാര്‍ത്ഥമായ ദേശനിര്‍മ്മാണത്തിന്റെ ജീവിതസാക്ഷ്യമായി ആ സ്മാരകങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നു.

സ്മൃതിമന്ദിരത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍ നിശ്ശബ്ദരായി നിന്നപ്പോള്‍, സംഘത്തിന്റെ ദര്‍ശനങ്ങള്‍ വെളിപ്പെടുത്തുന്ന അവരുടെ ചില വചനങ്ങള്‍ ഞങ്ങളുടെ ഉള്ളില്‍ തെളിഞ്ഞു: ഡോക്ടര്‍ജി ഒരിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ‘നാം കെട്ടിപ്പടുക്കുന്നത് വെറുമൊരു പാര്‍ട്ടിയല്ല, നാം മനുഷ്യരെ നിര്‍മ്മിക്കുന്നു. ഉന്നത സ്വഭാവമുള്ളവരെയും സമര്‍പ്പിതരെയും നിഷ്‌കാമ സേവകരെയും’. പിന്നീട് ഗുരുജി വ്യക്തമായി പറഞ്ഞു, ”ഹിന്ദുരാഷ്ട്രം ഒരു സത്യമാണ് അത് എപ്പോഴും അങ്ങനെതന്നെ ആയിരിക്കും.” ഓരോ സ്വയംസേവകന്റെയും ഹൃദയത്തില്‍ എന്നെന്നും മുഴങ്ങുന്ന വാക്കുകള്‍.

ഡോക്ടര്‍ജിയുടെയും ഗുരുജിയുടെയും സമാധി സ്ഥിതിചെയ്യുന്ന സ്മൃതി മന്ദിരം

കാര്യാലയത്തിന് സമീപം ഏറെ പ്രാധാന്യമുള്ള മൂന്നാംവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് (ssv) നടക്കുന്ന വിശാലമായ ക്യാംപസാണ്. ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള നിരവധി സ്വയംസേവകര്‍ എല്ലാവര്‍ഷവും ഇവിടെ പരിശീലനം നേടുന്നു. ഇതിനോടു ചേര്‍ന്നാണ് സംഘടനയുടെ ആദര്‍ശം ഉള്‍ക്കൊണ്ടു കൊണ്ടുള്ള, വിദ്യാഭ്യാസദര്‍ശനം പ്രതിഫലിപ്പിക്കുന്ന, വനവാസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍. ഇവിടം വിവിധ വിഭാഗങ്ങളിലെ സേവാസംഘടനകളുടെ പരിശീലന ക്യാംപുകള്‍ക്കും വേദിയാകാറുണ്ട്. എല്ലാ വര്‍ഷവും, അനേകം മനസ്സുകള്‍ക്ക് പ്രചോദനമാകുന്ന, ദിശാബോധം നല്‍കുന്ന സന്ദേശം, പൂജനീയ സര്‍സംഘചാലകന്റെ വിജയദശമി സന്ദേശം, ഇതേ മൈതനാനത്തു നിന്നാണ് ലോകമാകെ മുഴങ്ങുന്നത്.

മോഹിേത വാഡ ആദ്യ സംഘശാഖ
ഞങ്ങള്‍ തുടര്‍ന്ന് സന്ദര്‍ശിച്ചത് നാഗ്പ്പൂരിലെ മഹല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന മോഹിതേ ബാഡ എന്ന ചെറിയ പ്രദേശമാണ്. 1925-ല്‍ ആദ്യ സംഘശാഖ നടന്ന മഹത്തായ സ്ഥലമെന്ന നിലയില്‍ ഈ സ്ഥലം ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. ആ തുറന്ന ചെറിയ സംഘസ്ഥാനത്ത് നിശ്ശബ്ദരായി തലതാഴ്ത്തി നിന്ന് ഞങ്ങള്‍ ഡോക്ടര്‍ജിക്ക് പ്രണാമം അര്‍പ്പിച്ചു.

വികാരം നിറഞ്ഞ ആ അന്തരീക്ഷത്തില്‍, ഡോക്ടര്‍ജിയുടെ കരുത്തുറ്റതും കരുണാപൂര്‍ണ്ണവുമായ സ്വരത്തില്‍ സംഘപ്രാര്‍ത്ഥന ഞങ്ങളുടെ കാതില്‍ മുഴങ്ങി. കാറ്റിന്റെ തലോടലില്‍ മെല്ലെ പാറിപറക്കുന്ന ഭഗവധ്വജത്തിനുമുന്‍പില്‍ നിശ്ചലരായി നിന്ന ബാലന്മാര്‍ക്ക് മുന്നില്‍, ഡോക്ടര്‍ജി ചൊല്ലിക്കൊടുത്ത മന്ത്രം, ‘നമസ്‌തേ സദാ വത്സലേ മാതൃഭൂമേ…’ ഈ ചെറിയ മൈതാനത്തോട് ചേര്‍ന്നാണ് സംഘത്തിന്റെ ഐതിഹാസിക ആസ്ഥാനമായ ഡോ. ഹെഡ്‌ഗേവാര്‍ ഭവന്‍ – സര്‍സംഘചാലകനും മറ്റ് മുതിര്‍ന്ന സംഘ പ്രചാരകന്മാരുടെയും വാസസ്ഥലവും കാര്യാലയങ്ങളും. ഡോ. മോഹന്‍ ഭാഗവത് ഇവിടെയാണ് രാജ്യത്തെ പ്രമുഖ നേതാക്കളെയും ആത്മീയ ആചാര്യന്മാരെയും സ്വീകരിക്കുന്നത്.

മുസ്ലിം തീവ്രവാദികളുടെ നിരന്തരമായ ഭീഷണിയുള്ളതിനാല്‍, ആ പ്രദേശമാകെ ഇപ്പോള്‍ കര്‍ശനമായ സുരക്ഷാപരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

മോഹിേത വാഡ കാര്യാലയം
ലേഖകര്‍ മോഹിതേ വാഡ കാര്യാലയത്തില്‍

ഡോക്ടര്‍ജിയുടെ ജന്മഗൃഹം
രേശംഭാഗില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഞങ്ങള്‍ ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മത്താല്‍ പുണ്യമായ ഗൃഹത്തില്‍ എത്തി. അവിടെ കാല്‍ വെച്ചപ്പോള്‍ തന്നെ ചുമരിലെ ഒരു വാക്യം ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു, ”സ്വാതന്ത്ര്യം നേടല്‍ അവസാനമല്ല അതാണ് തുടക്കം – ഉത്തരവാദിത്തത്തിന്റെയും ഉന്നതസ്വഭാവത്തിന്റെയും സമൂഹസേവനത്തിന്റെയും.”

അദ്ദേഹം ജനിച്ച ലളിത ഗൃഹം ഇന്ന് ഒരു ആഗോള തീര്‍ത്ഥാടന കേന്ദ്രമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍, സ്വന്തം കൈപ്പടയിലെ കത്തുകള്‍, ഉപയോഗിച്ചിരുന്ന ചില ഉപകരണങ്ങള്‍, കൊല്‍ക്കത്തയില്‍ വൈദ്യ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെയും ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സമയത്തെയും ചിത്രങ്ങള്‍ എന്നിവയെല്ലാം ആ മഹത് വ്യക്തിത്വത്തിന്റെ ജീവിതയാത്ര വ്യക്തമാക്കുന്നു.

ഡോക്ടര്‍ജിയുടെ വീട്

ഈ ഭവന സന്ദര്‍ശനത്തോടനുബന്ധിച്ച് ഓരോ മുറിയിലൂടെയും ഞങ്ങള്‍ കൗതുകത്തോടെ നടന്നു നീങ്ങിയപ്പോള്‍ ആ കെട്ടിടം ഒരു പവിത്ര ദേവാലയമായി തോന്നി. ഡോക്ടര്‍ജി ജനിച്ച മുറിയില്‍ ഞങ്ങള്‍ മൂന്നുപേരും കണ്ണുകളടച്ച് കുറച്ചു നിമിഷങ്ങള്‍ ഇരുന്ന് ധ്യാനിച്ചു.
ആ നിമിഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ശ്രീലക്ഷ്മി, മെല്ലെ പാടി,

”നമസ്‌കരിപ്പു ഭാരതമങ്ങേ
സ്മരണയേ ആ നമ്രം
നമസ്‌കരിപ്പൂ കേശവഭാരത
ഭാഗ്യവിധാതാവേ”; -ഡോക്ടര്‍ജിയുടെ ജിവിതത്തെ സ്മരിക്കുന്ന ഈ ഗാനം, ആ രംഗത്തെ ഭക്തിപൂരിതമാക്കി.

രാംടെക്കിലെ ശ്രീ ഗുരുജിയുടെ ജന്മഗൃഹം
അടുത്ത ദിവസം ഏകദേശം 60 കിലോമീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ പൗരാണികവും മനോഹരവുമായ രാംടെക് നഗരത്തിലെത്തി. 1906-ല്‍ മാധവ സദാശിവ് ഗോള്‍വാല്‍ക്കര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ ശ്രീഗുരുജി, ഇവിടെയാണ് ജനിച്ചത്. ഒരു ഗ്രാമീണ റോഡിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ജന്മഗൃഹവും ലളിതമായിരുന്നു. അകത്തെ ഹാളില്‍ പ്രത്യേകമായ ഫോട്ടോകള്‍, വ്യക്തിപരമായ കത്തുകള്‍, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍, ബാല്യജീവിതത്തിന്റെ വിവരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഞങ്ങള്‍ കൗതുകത്തോടെ നോക്കി.

ശ്രീ ഗുരുജിയുടെ ജന്മഗൃഹം

ആ വീട്ടിലെ ചെറിയ ഹാളില്‍ സജീവമായൊരു സംസ്‌കാര്‍ വര്‍ഗ്ഗ് നടക്കുകയായിരുന്നു. ഏകദേശം 30 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു യുവ അധ്യാപിക പ്രാര്‍ത്ഥനകള്‍, പുരാണകഥകള്‍, കളികള്‍, ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ മുതലായവപഠിപ്പിക്കുകയായിരുന്നു. ഈ കാഴ്ച ഞങ്ങളെ സന്തോഷഭരിതരാക്കി എന്നുമാത്രമല്ല ഭാരതത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും ഭാവി സുരക്ഷിതമായ കൈകളിലാണ് എന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

ഗുരുജിയുടെ ഗൃഹത്തില്‍ നടന്ന സംസ്‌കാര്‍ വര്‍ഗ്ഗ്‌

രാംടെക് ദേവാലയം
ഗുരുജിയുടെ ഗൃഹത്തില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെ രാംടെക് മലയുടെ മുകളിലാണ് പുരാതനമായ ശ്രീരാമ മന്ദിരം. ഗുരുജിയുടെ കുടുംബത്തിന് പരമ്പരാഗതമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഈ ദേവാലയത്തിലെ പുരോഹിതര്‍ അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ആയിരുന്നു. ഗുരുജിയുടെ അച്ഛനും ഇവിടെ പൂജ കഴിച്ചിരുന്നു. ഞങ്ങളോടൊപ്പം വന്ന പ്രചാരകന്‍ അമ്പലമുറ്റത്തുവച്ച് പറഞ്ഞു, ”ദേശസേവനം ഈശ്വരസേവക്കെതിരല്ല, വാസ്തവത്തില്‍ അത് തന്നെയാണ് ഏറ്റവും പവിത്രമായ ഉപാസന.”

ഈ ദേവാലയത്തിന്റെ ദിവ്യ സ്പന്ദനങ്ങളും ഗുരുജിയുടെ ബാല്യകാല അനുഭവങ്ങളും അദ്ദേഹത്തിന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ചിരിക്കാം. ഡോക്ടര്‍ മോഹന്‍ ഭാഗവത്ജിയുടെ ഈ വാക്കുകള്‍ മനസ്സില്‍ ഓടിയെത്തി,
‘Guruji was born in a temple and he brought its sancity into the Sangh. His life was temple, tapas, and tyaga in action.”

രാംടെക്കിലെ ശ്രീരാമ മന്ദിരം

നാഗ്പ്പൂര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ശരീരം തളര്‍ന്നിരുന്നെങ്കിലും മനസ്സ് സംഘത്തിന്റെ മഹനീയ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിച്ച് ആഹ്ലാദപൂര്‍ണ്ണമായി.

ഡോ. ഹെഡ്‌ഗേവാര്‍ തെളിയിച്ചത്, മനുഷ്യനിര്‍മ്മാണമാണ് ദേശനിര്‍മ്മാണത്തിന്റെ അടിസ്ഥാനമെന്നാണ്. സദ്‌സ്വഭാവമുള്ള വ്യക്തികളെ രൂപപ്പെടുത്താതെ ഒരു സമൂഹത്തിനും വളരാനാകില്ല. ഗുരുജി ഊന്നിപ്പറഞ്ഞത്, ആത്മീയതയും സേവനവും വ്യക്തമായ സദ്ഗുണ ലക്ഷ്യത്തിനുള്ള ഒരേ പാതയുടെ രണ്ടു വശങ്ങളാണെന്നാണ്.

നമ്മുടെ കാലഘട്ടത്തില്‍ മോഹന്‍ ഭാഗവത്ജി പറഞ്ഞത്: ”സംഘത്തിന്റെ ലക്ഷ്യം ദേശീയ ഉന്നമനമാണ്. നാം മാറ്റം സൃഷ്ടിക്കുക, കരുണയിലൂടെയും വ്യക്തിത്വത്തിലൂടെയും സമൂഹ സഹകരണത്തിലൂടെയുമായിരിക്കും.”
ഈ ശാശ്വത ദര്‍ശനങ്ങള്‍ ഓരോ സ്വയംസേവകന്റെയും ജീവിതത്തെ പ്രചോദിപ്പിക്കുന്ന ദീപസ്തംഭങ്ങളായി എന്നും നിലകൊള്ളും. ഈ മഹത്തായ ദൗത്യത്തിന് ജീവിതം അര്‍പ്പിച്ച മഹാന്മാരുടെ പാത പിന്തുടര്‍ന്നപ്പോള്‍, അരവിന്ദ മഹര്‍ഷിയുടെ മഹത്തായ വാക്കുകള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ തട്ടി ‘ഭാരതം അസ്തമിക്കില്ല. അവളുടെ ആത്മാവ് ഉയരാനാണ് വിധിക്കപ്പെട്ടിരിക്കുന്നത്.’

ഞങ്ങള്‍ക്ക് ഇത് ഭാരതത്തിന്റെ ആത്മീയ ഉണര്‍വിന്റെ കേന്ദ്രബിന്ദുക്കളിലേക്കുള്ള തീര്‍ത്ഥയാത്രയായിരുന്നു. എത്രയോ ദശാബ്ദങ്ങളായി കാത്തിരുന്ന ഒരു യാത്ര, സംഘ സ്രഷ്ടാക്കളെ കൃതജ്ഞതാപൂര്‍വം സ്മരിക്കാനും ആദരിക്കാനും ഞങ്ങളുടെ പ്രണാമങ്ങള്‍ അര്‍പ്പിക്കാനുമായുള്ള യാത്രയായിരുന്നു. ഈ യാത്ര ഞങ്ങളില്‍ ഒരു പരിവര്‍ത്തനമുണ്ടാക്കി. സംഘസ്ഥാപകന്‍ തെളിച്ച പഥത്തില്‍ വിനയത്തോടും ധൈര്യത്തോടും അചഞ്ചലമായ വിശ്വാസത്തോടും കൂടി സഞ്ചരിക്കാനും ഭാരതത്തിന്റെ അനശ്വര സന്ദേശം പകര്‍ന്നുനല്‍കി ജീവിതയാത്ര തുടരുവാനുമുള്ള ദൃഢനിശ്ചയം ഞങ്ങളിലുണ്ടായി.

Tags: ഗുരുജിRSSഡോ. ഹെഡ്‌ഗേവാര്‍Nagpur
ShareTweetSendShare

Related Posts

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

ഫ്‌ളോറന്‍സിന്റെ വസന്തകാലം

ഫ്‌ളോറന്‍സിന്റെ വസന്തകാലം

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies